Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാവ സുരേഷ് തിരുമ്പി വന്താച്ച്..! കടിച്ച അണലിയെയും മെഡിക്കൽ കോളേജ് ചികിത്സയുമെല്ലാം മറന്നേക്കൂ..! ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായി മണിക്കൂറുകൾക്കകം വമ്പൻ മൂർഖനെ പിടിച്ചു കൂടുതൽ കരുത്തോടെ വാവ സുരേഷ്; അരുവിക്കര കളത്തറ വിമല സ്‌കൂളിന് സമീപമുള്ള വീടിനടുത്തു നിന്നും മൂർഖൻ പാമ്പിനെ പിടികൂടിയത് ഉച്ചയ്ക്ക് 11 മണിയോടെ; പാമ്പുകടിയേറ്റതിനു ശേഷം പുറത്തിറങ്ങി ആദ്യത്തെ അതിഥിയുമായുള്ള ചിത്രം ഫേസ്‌ബുക്കിൽ; തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയെന്ന് വാവ സുരേഷ്

വാവ സുരേഷ് തിരുമ്പി വന്താച്ച്..! കടിച്ച അണലിയെയും മെഡിക്കൽ കോളേജ് ചികിത്സയുമെല്ലാം മറന്നേക്കൂ..! ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായി മണിക്കൂറുകൾക്കകം വമ്പൻ മൂർഖനെ പിടിച്ചു കൂടുതൽ കരുത്തോടെ വാവ സുരേഷ്; അരുവിക്കര കളത്തറ വിമല സ്‌കൂളിന് സമീപമുള്ള വീടിനടുത്തു നിന്നും മൂർഖൻ പാമ്പിനെ പിടികൂടിയത് ഉച്ചയ്ക്ക് 11 മണിയോടെ; പാമ്പുകടിയേറ്റതിനു ശേഷം പുറത്തിറങ്ങി ആദ്യത്തെ അതിഥിയുമായുള്ള ചിത്രം ഫേസ്‌ബുക്കിൽ; തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയെന്ന് വാവ സുരേഷ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണത്തോട് മല്ലിട്ടു കഴിഞ്ഞ ശേഷം ജീവിതത്തിലേക്ക് തിരിച്ചു കയറിയ പ്രശസ്ത പാമ്പു പിടുത്തക്കാരൻ വാവ സുരേഷ് മൂർഖനെ പിടിച്ചു വീണ്ടും കളത്തിലിറങ്ങി. അരുവിക്കരയിൽ എത്തിയാണ് വാവ സുരേഷ് മൂർഖനെ പിടികൂടിയത്. ഇന്നലെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായ വാവ ഇന്ന് ഉച്ചയോടെ പാമ്പിനെ പിടിച്ചുകൊണ്ടു കളത്തിലിറങ്ങുകയായിരുന്നു. പിടികൂടിയി മൂർഖൻ പാമ്പുമായി നിൽക്കുന്ന ചിത്രം അദ്ദേഹം ഫേസ്‌ബുക്കിൽ പങ്കുവെച്ചു.

തിരുവനന്തപുരം അരുവിക്കരയിലെ വീട്ടുപറമ്പിൽ നിന്ന് മൂർഖനെ പിടികൂടുന്ന ചിത്രമാണ് വാവ സുരേഷ് തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് പാമ്പിനെ പിടിക്കാൻ വാവ സുരേഷ് അരുവിക്കരയിലെത്തിയത്. ഡിസ്ചാർജ്ജ് ചെയ്ത് 24 മണിക്കൂറു പോലും ആയിരുന്നില്ല അപ്പോൾ. അരുവിക്കരയ്ക്ക് അടുത്തുള്ള കളത്തറ വിമല സ്‌കൂളിന് സമീപമുള്ള വീടിനടുത്തു നിന്നാണ് മൂർഖൻ പാമ്പിനെ വാവ സുരേഷ് പിടികൂടിയത്. ഇന്ന് രാവിലെ ഇവിടെ പാമ്പിനെ കണ്ടതോടെ വാവ സുരേഷിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയ കാര്യം പോലും അവഗണിച്ച് വിശ്രമം പോലും ഉപേക്ഷിച്ച് നാട്ടുകാരുടെയും കുട്ടികളുടേയും രക്ഷയ്ക്കായി അദ്ദേഹം സ്ഥലത്ത് എത്തുകയായിരുന്നു. വാവ സുരേഷ് എത്തിയപ്പോൾ ഇര വിഴുങ്ങുന്ന അവസ്ഥയിലായിരുന്നു അപ്പോൾ പാമ്പ്. പാമ്പിനെ തന്റെ തനത് ശൈലിയിൽ വാവ പാട്ടിലാക്കുകയായിരുന്നു. വീടിനടുത്ത് പറമ്പിൽ നിന്നാണ് മൂർഖനെ പിടികൂടിയത്. ഇടതുകൈയിൽ പാമ്പിനെ പിടിച്ചു കൊണ്ടാണ് വാവ ചിത്രം പുറത്തുവിട്ടത്. പാമ്പു കടിയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വേളയിൽ തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരായിരം നന്ദി പറയുന്നതായും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

പാമ്പുകടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാവ സുരേഷിനെ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഡിസ്ചാർജ് ചെയ്തത്. പാമ്പുപിടിത്തത്തിനിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് സുരേഷിന് അണലിയുടെ കടിയേറ്റത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മന്ത്രി കെ കെ ശൈലജ ഇടപെട്ട് സുരേഷിന് സൗജന്യ ചികിത്സയും മുറിയും അനുവദിച്ചിരുന്നു. മന്ത്രിക്കും ആശുപത്രി സൂപ്രണ്ടിനും ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കുമെല്ലാം നന്ദി പറഞ്ഞാണ് വാവ സുരേഷ് ആശുപത്രി വിട്ടത്.

അതേസമയം വാവ സുരേഷ് പാമ്പുപിടിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നും എന്നാൽ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടപ്പെടുത്തി കൊണ്ടുള്ള പാമ്പ് പ്രദർശനം അദ്ദേഹം അവസാനിക്കണമെന്നുമാണ് സോഷ്യൽ മീഡിയ ഈ പോസ്റ്റിനോട് പ്രതികരിച്ചത്. അതേസമയം, വാവ സുരേഷ് ശാസ്ത്രീയമായ രീതിയിൽ പാമ്പിനെ പിടിക്കാത്തതിനാലാണ് അപകടങ്ങൾ ഉണ്ടാകുന്നതെന്ന വാദം ശക്തമായിരുന്നു. വാവ സുരേഷിന്റെ പാമ്പുപിടുത്തത്തിലെ മണ്ടത്തരങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോ. മനോജ് വെള്ളനാടിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയായിരുന്നു. ഇപ്പോഴത്തെ ആശുപത്രി വാസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴെങ്കിലും വാവ സുരേഷ് തന്റെ മണ്ടത്തരങ്ങൾ തിരിച്ചറിയണം എന്നായിരുന്നു ഡോക്ടറുടെ ഫേസ്‌ബുക്ക് കുറിപ്പ്.

കഴിഞ്ഞ ആഴ്ചയാണ് അണലിയുടെ കടിയേറ്റതിനെ തുടർന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഒരു വീട്ടിലെ കിണറിൽ നിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്. പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം. ആശുപത്രിയിൽ വാവ സുരേഷിന് സൗജന്യ ചികിത്സയാണ് നൽകിയത്. കേന്ദ്രമന്ത്രി വി. മുരളീധരനടക്കം വാവയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയാൽ വീണ്ടും കർമ്മ മേഖലയിൽ സജീവമാകുമെന്ന് വാവ സുരേഷ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാവ സുരേഷ് പാമ്പു പിടുത്തവുമായി സജീവമായതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP