Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പോത്തൻകോട്ടിന് അടുത്ത് വച്ച് സുഹൃത്തുമായി സഞ്ചരിക്കവേ കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചു; തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ; വാവാ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ കോളേജ് അധികൃതർ മറുനാടനോട്

പോത്തൻകോട്ടിന് അടുത്ത് വച്ച് സുഹൃത്തുമായി സഞ്ചരിക്കവേ കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചു; തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ; വാവാ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ കോളേജ് അധികൃതർ മറുനാടനോട്

ആർ പീയൂഷ്

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട  വാവാ സുരേഷിന് വാഹനാപകടത്തിൽ പരിക്ക്. തലക്ക് പരിക്കേറ്റ വാവ സുരേഷിനെയും വാഹനത്തിലുണ്ടായിരുന്ന സുഹൃത്തിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരിക്ക് സാരമുള്ളതല്ല. അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.

ഇന്ന് വൈകിട്ട് 7.30 ന് പോത്തൻകോട് ചായമക്കാനിക്കടുത്ത് വച്ചാണ് അപകടമുണ്ടായത്. സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടമുണ്ടാകുകയായിരുന്നു എന്നാണ് പോത്തൻകോട് പൊലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് സുരേഷിനെയും സുഹൃത്തിനെയും മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

സുരേഷ് എവിടെ പോകുകയായിരുന്നു എന്ന് വിവരം ലഭിച്ചിട്ടില്ല. ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ മറുനാടനോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP