Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണ്ണാറശാല നാഗരാജാവിന് പുറ്റും മുട്ടയും; പള്ളിപ്പുറം നാഗരാജാ നാഗയക്ഷിക്ക് മഞ്ഞൾപൊടി പറ; വാവ സുരേഷിന്റെ നില ഗുരുതരമെന്ന് അറിഞ്ഞപ്പോൾ കേരളം എമ്പാടും നടന്നത് അനേകം നിവേദ്യങ്ങളും സമൂഹ പ്രാർത്ഥനകളും; മരണത്തിന്റെ വക്കിലൂടെ നടന്നു പോയ വാവയെ കാത്ത് നാഗരാജാവ്; നിർമ്മിഴികളോടെ നാഗത്താന് നന്ദി പറഞ്ഞ് ഭക്തർ

മണ്ണാറശാല നാഗരാജാവിന് പുറ്റും മുട്ടയും; പള്ളിപ്പുറം നാഗരാജാ നാഗയക്ഷിക്ക് മഞ്ഞൾപൊടി പറ; വാവ സുരേഷിന്റെ നില ഗുരുതരമെന്ന് അറിഞ്ഞപ്പോൾ കേരളം എമ്പാടും നടന്നത് അനേകം നിവേദ്യങ്ങളും സമൂഹ പ്രാർത്ഥനകളും; മരണത്തിന്റെ വക്കിലൂടെ നടന്നു പോയ വാവയെ കാത്ത് നാഗരാജാവ്; നിർമ്മിഴികളോടെ നാഗത്താന് നന്ദി പറഞ്ഞ് ഭക്തർ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞുകിടക്കുന്ന മണ്ണാറശ്ശാലക്കാവ്. അതിനുള്ളിൽ നാഗരാജാവിന്റെയും നാഗയക്ഷിയുടെയും സർപ്പയക്ഷിയുടെയും നാഗചാമുണ്ഡിയുടെയും ക്ഷേത്രങ്ങൾ. ഇല്ലത്ത് നിലവറ അവിടെ ചിരംജീവിയായി വാഴുന്നു എന്നു വിശ്വസിക്കപ്പെടുന്ന സർപ്പമുത്തച്ഛൻ. ധർമശാസ്താവിന്റെയും ഭദ്രയുടെയും ശ്രീകോവിലുകൾ , ക്ഷേത്രപരിസരത്തുതന്നെ കുടുംബാംഗങ്ങളും എല്ലാറ്റിനേയും കാവ് പൊതിഞ്ഞുനിൽക്കുന്നു. ഈ വിശ്വാസം വെറുതെയായില്ല.. നാഗരാജാവും നാഗയക്ഷിയും വാവ സുരേഷിനെ കാത്തു.

ആശുപത്രിക്കിടക്കയിൽ നിന്ന് എല്ലാം ശരിയായെന്ന് പറഞ്ഞ് വാവ സുരേഷ് വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ പ്രാർത്ഥനകളും നേർച്ചകളും ഫലം കണ്ടുവെന്ന് തിരിച്ചറിയുകയാണ് മലയാളികൾ. ക്ഷേത്രങ്ങളിൽ മാത്രമല്ല പള്ളികളിൽ പോലും വാവയുടെ ആയൂർ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥനകളിലായി. കേരളത്തിലെ പ്രധാന നാഗ ക്ഷേത്രമായ മണ്ണാറശാലയിൽ നിരവധി പേരാണ് നേർച്ചകൾ നടത്തിയത്. മരണത്തിന്റെ വക്കിലൂടെ പോയ വാവയെ ദൈവങ്ങൾ കാത്തുവെന്ന് ആരാധകർ വിശ്വസിക്കുന്നു. മനസ്സിലെ ദൈവമായ നാഗത്തെ ഭൂമിയിൽ സുഹൃത്തായി കാണ്ട് പരിചരിച്ച വാവ സുരേഷിന് ഇനി കർമ്മ മണ്ഡലത്തിൽ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഏവരും.

അണലിയുടെ കടിയേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന് വേണ്ടി പ്രാർത്ഥനയും വഴിപാടുമായി ആരാധകർ രംഗത്ത് വന്നിരുന്നു. വാവ സുരേഷിന്റെ ആരോഗ്യപുരോഗതിക്കായി മണ്ണാറശാലയിൽ വഴിപാട് തിരക്കായിരുന്നു. ആരുവിളിച്ചാലും ഓടിയെത്തി പാമ്പുകളെ പിടിച്ച് അപകടം ഒഴിവാക്കുന്ന വാവ സുരേഷിന് സംസ്ഥാനത്ത് നിരവധി ആരാധകരുണ്ട്. അപകടം സംഭവിച്ച വാർത്ത പ്രചരിച്ചതോടെ മണ്ണാറശാലയിൽ വാവയുടെ പേരിൽ അർച്ചന, പുറ്റും മുട്ടയും സമർപ്പിക്കൽ എന്നിവ നടന്നു. പള്ളിപ്പുറം നാഗരാജാ യക്ഷിക്ക് മുമ്പിൽ മഞ്ഞൽ പൊടി പറ നേർന്നു. സമാനമായി കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ പൂജകൾ നടന്നു. അതിനിടെ വാവ സുരേഷിന് ആയുരാരോഗ്യ സൗഖ്യം നേർന്ന് മണ്ണാറശ്ശാല കുടുംബാംഗം എസ്.നാഗദാസ് സന്ദേശം അയച്ചു. സുരേഷിന്റെ ക്ഷേമത്തിനായി മണ്ണാറശ്ശാലയിൽ പലതരം വഴിപാടുകളാണ് ആരാധകർ നടത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജംക്ഷനിൽ വച്ചായിരുന്നു വാവ സുരേഷിന് പാമ്പ് കടിയേറ്റത്. ഒരു വീട്ടിലെ കിണറിൽനിന്നും പിടിച്ച അണലിയാണ് വാവയെ കടിച്ചത്. കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാൻ നാട്ടുകാർ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെ കൈയിൽ കടിയേൽക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമശുശ്രൂഷ നടത്തിയശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കിൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പത്. അതേസമയം, മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എംഎസ് ഷർമ്മദ് അറിയിച്ചു. ചികിൽസയിലുള്ള സുരേഷിന് ആന്റി വെനം നൽകി വരികയാണെന്നും എഴുപത്തിരണ്ട് മണിക്കൂർ നിരീക്ഷണം വേണമെന്നും ഡോക്ടർമാർ അറിയിച്ചു.

വാവ സുരേഷിന്റെ ക്ഷേമത്തിനായി മണ്ണാറശ്ശാലയിൽ നിരവധി വഴിപാടുകളും പ്രാർത്ഥനയുമായി ഭക്തരെത്തുമ്പോൾ ക്ഷേത്രത്തിലെ എല്ലാ പ്രാർത്ഥനകളിലും വാവ സുരേഷിന്റെ പേരു ഉൾപ്പെടുത്തി അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ക്ഷേത്ര ജീവനക്കാരും ആ നാടും. വാവസുരേഷ് മണ്ണാറശാല ക്ഷേത്രത്തിൽ നിത്യ സന്ദർ്ശകനായ ഒരു ഭക്തനാണ്. , വാവസുരേഷി നു സംഭവിച്ച അപകടം സർപ്പദോഷം മൂലമല്ല എന്നും അതുകൊണ്ടുതന്നെ ഒരു പ്രത്യേക വഴിപാടല്ല , പകരം ക്ഷേത്രത്തിലെ എല്ലാ പൂജകളിലും അദ്ദേഹത്തിന് വേണ്ടിയുള്ള പ്രാർത്ഥനകൾ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത് എന്നും ക്ഷേത്ര ജീവനക്കാർ വിശദീകരിച്ചിരുന്നു. ഇതെല്ലാം ഫലം കണ്ടുവെന്ന ആശ്വാസമാണ് വാവയുടെ ലൈവ് ആരാധകർക്ക് നൽകുന്നത്. പാമ്പുകളുടെ കാര്യത്തിൽ സഞ്ചരിക്കുന്ന വിജ്ഞാനകോശമായാണ് വാവ സുരേഷ് അറിയപ്പെടുന്നത്.പിടികൂടുന്ന പാമ്പുകളെ ഒരു തരത്തിലും ദേഹോപദ്രവമേല്പിക്കാതെ ഒരു സുഹൃത്തിനെ പോലെ കൈകാര്യം ചെയുന്ന സുരേഷിന് പാമ്പുകളുടെ തോഴൻ എന്നും വിളിപ്പേരുണ്ട്.. മനുഷ്യവാസമുള്ളിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിഷപ്പാമ്പുകളെ പിടികൂടി സംരക്ഷിക്കുന്ന വാവസുരേഷിന്റെ തിരിച്ചുവരവ് ഇനി അധികം വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് തന്റെ യുട്യൂബ് ചാനലിൽ നേരിട്ട് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് വാവ സുരേഷ്. അണലിയുടെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയെ കുറിച്ച് പല തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി വാവ സുരേഷ് നേരിട്ട് പ്രത്യക്ഷപ്പെട്ടത്. വാവ സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിഷത്തിന്റെ തീവ്രത കൂടുതൽ ആയിരുന്നതിനാൽ നാല് പ്രാവശ്യം വിഷം നിർവീര്യം ആക്കാനുള്ള ആന്റി സ്നേക്ക് വെനം നൽകി. ഇപ്പോൾ വീഡിയോയിൽ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് വാവ സുരേഷ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഐസിയുവിൽ നിന്നും തന്നെ റൂമിലേക്ക് മാറ്റിയെന്ന് അദ്ദേഹം പറയുന്നു. ആശുപത്രിയിൽ വെച്ച് തന്നെയാണ് വീഡിയോ ചെയ്തിരിക്കുന്നത് എന്ന് വ്യക്തമാണ്.

പത്തനംതിട്ടയിലെ കലഞ്ഞൂരുൽ വച്ചാണ് വാവ സുരേഷിന് അണിലുയടെ കടിയേറ്റത്. നല്ല കുറേ ഡോക്ടർമാരുടേയും നഴ്സുമാരുടേയും മെഡിക്കൽ കോളജിലെ ജീവനക്കാരുയുമെല്ലാം പരിചരണം കൊണ്ടാണ് ജീവൻ തിരിച്ചു കിട്ടിയത്. മന്ത്രി വിളിച്ചിരുന്നു. സൗജന്യ ചികിത്സനൽകുമെന്ന് അറിയിച്ചെന്നും പറഞ്ഞെന്നും വാവ സുരേഷ് പറയുന്നു. ഗുരുതരാവസ്ഥയിലായിരുന്നു,ഇപ്പോൾ ആ അവസ്ഥ തരണം ചെയ്തുവെന്നും വാവ സുരേഷ് പറയുന്നു. അപകടനില തരണം ചെയ്തെങ്കിലും അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണമുണ്ടായിരിക്കും. വാവ സുരേഷിന്റെ രക്ത കട്ട പിടിക്കുന്ന അവസ്ഥയിൽ എത്തും വരെ നിരീക്ഷണം തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം. വാവയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുവെന്നതാണ് ഏറ്റവും കൂടുതൽ ആശ്വാസം.

സന്തോഷം.. എന്നെ സ്നേഹിക്കുന്ന ലോകമെമ്പാടും ഇരിക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. ഐസിയുവിൽ നിന്ന് പ്രത്യേകമായി തയ്യാറാക്കിയ മുറിയിലേക്ക് മാറിയെന്ന് ഫെയ്സ് ബുക്കിലൂടെ വാവ സുരേഷും വ്യക്തമാക്കി. എനിക്ക് വാർഡിലേക്ക് പോകാൻ പറ്റില്ല. വിസിറ്റേഴ്സിന് പരമിതിയുണ്ട്. എല്ലാവരോടും നന്ദിയും കടപ്പാടും ഉണ്ട്. കലഞ്ഞൂരിൽ വച്ച് അണലിയുടെ കടിയേറ്റു. നല്ല ഡോക്ടേഴ്സ്.. പിജി,, നഴ്സ്.. താൽക്കാലിക ജീവനക്കാർ.. അതിൽ ഉപരി ഞാൻ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുള്ള സുഹൃത്ത് മെഡിക്കൽ കോളേജ് സൂപ്രണ്ട്...... ഞാൻ പതിനൊന്നാം തവണയാണ് ആശുപത്രയിൽ എത്തുന്നത്. എന്നാൽ ഇത്തവണ കിട്ടിയ ചികിൽസ ഇതുവരെ ഇന്ന് വരെ കിട്ടാത്ത ചികിൽസ. ആരോഗ്യവകുപ്പും ട്രിവാൻഡ്രം മെഡിക്കൽ കോളേജ് ഇത്രയും വളർന്നുവെന്നതിന് തെളിവാണ്. ആരോഗ്യമന്ത്രി വിളിച്ചു. ട്രീറ്റ്മെന്റ് ഫ്രീയാണെന്ന് പറഞ്ഞു. വളരെ നന്ദി-വാവ സുരേഷ് പറയുന്നു.

എനിക്ക് വേണ്ടി കഷ്ടപ്പെട്ട ഡോക്ടർമാരോടും കടപ്പെട്ടിരിക്കുന്നു. വിഐപി പരിചരണം എന്ന് പറയുന്നില്ല. എന്നാൽ ഞാനൊരു വിഐപിയാണെന്ന് പറയുന്നു. എനിക്ക് വേണ്ടി ഒരുപാട് അമ്പലങ്ങളിലും പള്ളികളിലും പ്രാർത്ഥിച്ചവരുണ്ട്. അവർക്കെല്ലാം നന്ദി-വാവ സുരേഷ് വീഡിയോയിൽ പറയുന്നു. 12 വെന്റിലേറ്ററുകളുള്ള 17 കിടക്കകളുള്ള മൾട്ടി വെന്റിലേറ്റർ ഐസിയു. അവിടെയാണ് ചികിൽസിച്ചത്. നമ്മുടെ മെഡിക്കൽ കോളേജ് സൂപ്പർ... സൂപ്പർ.. മൾട്ടി സ്പെഷ്യാലിറ്റി. എനിക്ക് ഒരു കുഴപ്പവുമില്ല. ഞാൻ ഇപ്പോൾ കാണുന്നത് പോലെയാണ്. ട്രീറ്റ്മെന്റിൽ തന്നെയാണ് പൂർണ്ണമായും മാറിയിട്ടില്ല. എന്നാൽ കിട്ടിക്കൽ അല്ല. ആ അവസ്ഥയിൽ നിന്ന് മാറിവന്നു. രണ്ട് മൂന്ന് ദിവസം കൂടി മെഡിസിൻ ഉണ്ട്. അത് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ കഴിയും. എന്റെ മൊബൈൽ സ്വിച്ച് ഓഫാണ്. അത് ഓൺ ചെയ്താലും വല്ല എമർജൻസിക്കായിരിക്കും. ഫോണിൽ സംസാരിക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ മറ്റൊരു ഒരു പ്രശ്നവുമില്ല. ഞാൻ അതിജീവിച്ചു. നിങ്ങൾക്ക് എല്ലാവരോടും പറയാം... നന്ദി..-ഇങ്ങനെയാണ് വാവ സുരേഷ് വീഡിയോ അവസാനിപ്പിക്കുന്നത്.

അപകടനില തരണം ചെയ്തെങ്കിലും അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണമുണ്ടായിരിക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതരും അറിയിച്ചു. വാവ സുരേഷിനു സൗജന്യ ചികിത്സ നൽകാൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിർദ്ദേശം നൽകിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് മൾട്ടി ഡിസിപ്ലിനറി ഐ.സി.യു.വിൽ ചികിത്സയിലായിരുന്നു നേരത്തെ വാവ സുരേഷ്. വാവ സുരേഷിന് സൗജന്യ ചികിത്സ നൽകാൻ ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദിന് നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി ഫേസ്‌ബുക്ക് പേജിൽ കുറിച്ചു. വാവ സുരേഷിനേയും ഡോക്ടർമാരേയും വിളിച്ച് കാര്യങ്ങളന്വേഷിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.

പാമ്പുകളുടെ ഭയപ്പെടുത്തുന്ന കഥകളിൽ നിന്നും ആളുകളുടെ പേടിയിൽ നിന്നുമൊക്കെ മാറി പാമ്പിനെ അടുത്തറിയുകയാണ് സുരേഷ് ചെയ്യുന്നത്. അതു കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ നില്ക്കാൻ കഴിഞ്ഞതെന്ന് വാവ പലവട്ടം പറഞ്ഞിരുന്നു. സ്‌കൂളുകൾ , കോളേജുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ക്ളബ്ബുകൾ, ഒട്ടേറെ സംഘടനകൾ ഇങ്ങനെ വാവ അതിഥിയായി എത്താത്ത ഇടങ്ങളില്ല. വലുതും ചെറുതുമായ ഒട്ടേറെ കൂട്ടായ്മകൾ. അംഗീകാരങ്ങൾ എല്ലാം ഇദ്ദേഹത്തെ തേടി വന്നിട്ടുണ്ട്. പാമ്പുകളെ പറ്റി ബോധവൽക്കരണ ക്ലാസ്സുകളും സുരേഷ് എടുക്കാറുണ്ട്. പാമ്പുകൾക്ക് വിഷം ഇല്ല എന്നത് മനുഷ്യരിലേക്ക് എത്തിച്ചതും വാവയാണ്. യഥാർത്ഥത്തിൽ പാമ്പുകളുടെ ഗ്രന്ഥിയിൽ അടങ്ങിയിട്ടുള്ള ഔഷധത്തെയാണ് പാമ്പിന്റെ വിഷം എന്ന് നാം വിളിക്കുന്നത്. അത് ഒരിക്കലും വെറുതേ കളയാനുള്ളതല്ല .

കാൻസർ അടക്കമുള്ള പല മാറാ രോഗങ്ങൾക്കുമുള്ള മരുന്നുകളിൽ പാമ്പിന്റെ വിഷം ചേരുന്നുണ്ട് എന്ന് കേരളത്തെ മനസിലാക്കി കൊടുക്കാൻ സുരേഷിനു കഴിഞ്ഞു. പാമ്പിന്റെ വിഷം നേരിട്ട് കഴിച്ചു കാണിച്ചു. ഒപ്പം ആരും അനുകരിക്കരുതെന്ന മുന്നറിയിപ്പോടെ. ഒരു വർഷം മൂർഖന്റെ ആയിരത്തിലേറെ മുട്ടകൾ സുരേഷ് വിരിയിക്കാറുണ്ട്. പതിനായിരത്തോളം അണലിയുടെ കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നു. പാമ്പു പിടിത്തത്തിനിടയിൽ വനമേഖലകളിൽ നിന്ന് പ്ലാസ്റ്റിക്ക് ഒഴിപ്പിച്ചും വാവ വ്യത്യസ്തനാകുന്നുണ്ട്. പാമ്പു പിടിക്കുന്നതിന് പ്രതിഫലം ഒട്ടുമിക്ക ആളുകളും നൽകാറില്ല. കിലോമീറ്ററുകൾ ടാക്‌സി വിളിച്ചെത്തുമ്പോൾ അവർക്ക് കിട്ടുന്നത് ഭീതിയിൽ നിന്ന് മോചനമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP