Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നമ്മുടെ മെഡിക്കൽ കോളേജ് സൂപ്പർ... സൂപ്പർ മൾട്ടി സ്‌പെഷ്യാലിറ്റി; ട്രീറ്റ്‌മെന്റിൽ തന്നെയാണ്; എന്നാൽ ക്രിട്ടിക്കൽ അല്ല; ആ അവസ്ഥയിൽ നിന്ന് മാറിവന്നു; രണ്ട് മൂന്ന് ദിവസം കൂടി മെഡിസിൻ ഉണ്ട്; അത് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ കഴിയും; ഞാൻ അതിജീവിച്ചു; നിങ്ങൾക്ക് എല്ലാവരോടും പറയാം; പ്രത്യേക വാർഡിൽ എത്തിയതോടെ വീഡിയോയിലൂടെ പ്രാർത്ഥിച്ചവർക്കും ചികിൽസിച്ച ഡോക്ടർമാർക്കും മന്ത്രിക്കും നന്ദി പറഞ്ഞ് വാവ സുരേഷ്; മലയാളിയുടെ പ്രാർത്ഥന ദൈവം കേൾക്കുമ്പോൾ

നമ്മുടെ മെഡിക്കൽ കോളേജ് സൂപ്പർ... സൂപ്പർ മൾട്ടി സ്‌പെഷ്യാലിറ്റി; ട്രീറ്റ്‌മെന്റിൽ തന്നെയാണ്; എന്നാൽ ക്രിട്ടിക്കൽ അല്ല; ആ അവസ്ഥയിൽ നിന്ന് മാറിവന്നു; രണ്ട് മൂന്ന് ദിവസം കൂടി മെഡിസിൻ ഉണ്ട്; അത് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ കഴിയും; ഞാൻ അതിജീവിച്ചു; നിങ്ങൾക്ക് എല്ലാവരോടും പറയാം; പ്രത്യേക വാർഡിൽ എത്തിയതോടെ വീഡിയോയിലൂടെ പ്രാർത്ഥിച്ചവർക്കും ചികിൽസിച്ച ഡോക്ടർമാർക്കും മന്ത്രിക്കും നന്ദി പറഞ്ഞ് വാവ സുരേഷ്; മലയാളിയുടെ പ്രാർത്ഥന ദൈവം കേൾക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാമ്പുപിടിത്തത്തിനിടെ രക്ത അണലിയുടെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യ നില തൃപ്തികരം. തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് വാവ സുരേഷിനെ പ്രത്യേക വാർഡിലേക്ക് മാറ്റി. തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും തന്നെ ചികിൽസിച്ചവർക്കും നന്ദി പറഞ്ഞ് ഫെയ്‌സ് ബുക്കിൽ വീഡിയോയും വാവ സുരേഷ് പോസ്റ്റ് ചെയ്തു. അണലി കടിച്ച വിരലിൽ തുന്നിക്കെട്ടും കഴുത്തിലെ ചികിൽസ്‌ക്കായുണ്ടാക്കിയ മുറവിലെ കെട്ടും വീഡിയോയിലുണ്ട്. കുറച്ചു ദിവസത്തിനുള്ളിൽ ആശുപത്രി വിടാമെന്ന പ്രതീക്ഷയാണ് വാവ സുരേഷ് പങ്കുവയ്ക്കുന്നത്. എല്ലാ ക്രെഡിറ്റും തിരുവനന്തപുരം മെഡിക്കൽ കോളേജിന് നൽകുകയാണ് വാവ സുരേഷ്.

സന്തോഷം.. എന്നെ സ്‌നേഹിക്കുന്ന ലോകമെമ്പാടും ഇരിക്കുന്ന എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. ഐസിയുവിൽ നിന്ന് പ്രത്യേകമായി തയ്യാറാക്കിയ മുറിയിലേക്ക് മാറിയെന്ന് ഫെയ്‌സ് ബുക്കിലൂടെ വാവ സുരേഷും വ്യക്തമാക്കി. എനിക്ക് വാർഡിലേക്ക് പോകാൻ പറ്റില്ല. വിസിറ്റേഴ്‌സിന് പരമിതിയുണ്ട്. എല്ലാവരോടും നന്ദിയും കടപ്പാടും ഉണ്ട്. കലഞ്ഞൂരിൽ വച്ച് അണലിയുടെ കടിയേറ്റു. നല്ല ഡോക്ടേഴ്‌സ്.. പിജി,, നേഴ്‌സ്.. താൽക്കാലിക ജീവനക്കാർ.. അതിൽ ഉപരി ഞാൻ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുള്ള സുഹൃത്ത് മെഡിക്കൽ കോളേജ് സൂപ്രണ്ട്...... ഞാൻ പതിനൊന്നാം തവണയാണ് ആശുപത്രയിൽ എത്തുന്നത്. എന്നാൽ ഇത്തവണ കിട്ടിയ ചികിൽസ ഇതുവരെ ഇന്ന് വരെ കിട്ടാത്ത ചികിൽസ. ആരോഗ്യവകുപ്പും ട്രിവാൻഡ്രം മെഡിക്കൽ കോളേജ് ഇത്രയും വളർന്നുവെന്നതിന് തെളിവാണ്. ആരോഗ്യമന്ത്രി വിളിച്ചു. ട്രീറ്റ്‌മെന്റ് ഫ്രീയാണെന്ന് പറഞ്ഞു. വളരെ നന്ദി-വാവ സുരേഷ് പറയുന്നു.

എനിക്ക് വേണ്ടി കഷ്ടപ്പെട്ട ഡോക്ടർമാരോടും കടപ്പെട്ടിരിക്കുന്നു. വിഐപി പരിചരണം എന്ന് പറയുന്നില്ല. എന്നാൽ ഞാനൊരു വിഐപിയാണെന്ന് പറയുന്നു. എനിക്ക് വേണ്ടി ഒരുപാട് അമ്പലങ്ങളിലും പള്ളികളിലും പ്രാർത്ഥിച്ചവരുണ്ട്. അവർക്കെല്ലാം നന്ദി-വാവ സുരേഷ് വീഡിയോയിൽ പറയുന്നു. 12 വെന്റിലേറ്ററുകളുള്ള 17 കിടക്കകളുള്ള മൾട്ടി വെന്റിലേറ്റർ ഐസിയു. അവിടെയാണ് ചികിൽസിച്ചത്. നമ്മുടെ മെഡിക്കൽ കോളേജ് സൂപ്പർ... സൂപ്പർ.. മൾട്ടി സ്‌പെഷ്യാലിറ്റി. എനിക്ക് ഒരു കുഴപ്പവുമില്ല. ഞാൻ ഇപ്പോൾ കാണുന്നത് പോലെയാണ്. ട്രീറ്റ്‌മെന്റിൽ തന്നെയാണ് പൂർണ്ണമായും മാറിയിട്ടില്ല. എന്നാൽ കിട്ടിക്കൽ അല്ല. ആ അവസ്ഥയിൽ നിന്ന് മാറിവന്നു. രണ്ട് മൂന്ന് ദിവസം കൂടി മെഡിസിൻ ഉണ്ട്. അത് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ കഴിയും. എന്റെ മൊബൈൽ സ്വിച്ച് ഓഫാണ്. അത് ഓൺ ചെയ്താലും വല്ല എമർജൻസിക്കായിരിക്കും. ഫോണിൽ സംസാരിക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ മറ്റൊരു ഒരു പ്രശ്‌നവുമില്ല. ഞാൻ അതിജീവിച്ചു. നിങ്ങൾക്ക് എല്ലാവരോടും പറയാം... നന്ദി..-ഇങ്ങനെയാണ് വാവ സുരേഷ് വീഡിയോ അവസാനിപ്പിക്കുന്നത്.

അപകടനില തരണം ചെയ്‌തെങ്കിലും അണുബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണമുണ്ടായിരിക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതരും അറിയിച്ചു. വാവ സുരേഷിനു സൗജന്യ ചികിത്സ നൽകാൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ നിർദ്ദേശം നൽകിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് മൾട്ടി ഡിസിപ്ലിനറി ഐ.സി.യു.വിൽ ചികിത്സയിലായിരുന്നു നേരത്തെ വാവ സുരേഷ്. വാവ സുരേഷിന് സൗജന്യ ചികിത്സ നൽകാൻ ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദിന് നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി ഫേസ്‌ബുക്ക് പേജിൽ കുറിച്ചു. വാവ സുരേഷിനേയും ഡോക്ടർമാരേയും വിളിച്ച് കാര്യങ്ങളന്വേഷിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.

'ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ചികിത്സ ഏകോപിപ്പിച്ചത്. വിഷത്തിന്റെ തീവ്രത കൂടിയതിനാൽ 4 പ്രാവശ്യമാണ് വിഷം നിർവീര്യമാക്കാനുള്ള ആന്റി സ്‌നേക്ക് വെനം നൽകിയത്. ഇതോടൊപ്പം അവശ്യ മരുന്നുകളും പ്ലാസ്മയും നൽകി. വിഷം വൃക്കകളെ ബാധിക്കാതിരിക്കാനും ആന്തരിക രക്തസ്രാവം ഉണ്ടാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു.' - മന്ത്രി പറഞ്ഞു. അണലിയുടെ കടിയേറ്റതിനെത്തുടർന്നാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു വീട്ടിലെ കിണറിൽനിന്നും പിടിച്ച അണലിയാണ് വാവ സുരേഷിനെ കടിച്ചത്.

വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജങ്ഷനിൽ വച്ചാണ് സംഭവം. കല്ലറേത്തെ ഒരു വീട്ടിൽനിന്നും കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാൻ നാട്ടുകാർ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെയാണ് വാവ സുരേഷിന്റെ കൈയിൽ കടിയേറ്റത്. തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തിനടുത്ത് ചെറുവയ്ക്കലാണ് വാവ സുരേഷ് എന്ന ബി സുരേഷ് താമസിക്കുന്നത്. അച്ഛൻ ബാഹുലേയന്റെയും 'അമ്മ കൃഷ്ണമ്മയുടെയും മൂന്നാമത്തെ മകൻ. ഒരു സഹോദരിയും രണ്ടു ജ്യേഷ്ഠന്മാരും. വാവ സുരേഷ് എന്ന പേരിലും കൗതുകമുണർത്തു മറ്റൊരു പ്രത്യേകതയുമുണ്ട്. പാമ്പിനെ കണ്ടവർ ഭയന്നു നിൽക്കുമ്പോൾ ആളുകൾ സുരേഷിനെ സ്‌നേഹത്തോടെ വാ വാ സുരേഷേ വന്നു പാമ്പുകളെ പിടിക്കൂ........ എന്ന് പറഞ്ഞതിലൂടെയാണ് അദ്ദേഹം വാവ സുരേഷായി മാറുന്നത് . ഇതൊരു കഥയാവാം. സുരേഷിനോടുള്ള സ്‌നേഹത്തിൽ പ്രചരിച്ചതുമകാം. പക്ഷേ നാട്ടുകാർ എല്ലാം പേടിക്കുന്ന പാമ്പിന്റെ സുഹൃത്തിന് അരുമയായ ഒരു പേർ ഇരിക്കട്ടെ എന്ന് സഹൃദയർ തീരുമാനിച്ചു നല്കിയതുമാകാം .

പാമ്പുകളുടെ ഭയപ്പെടുത്തുന്ന കഥകളിൽ നിന്നും ആളുകളുടെ പേടിയിൽ നിന്നുമൊക്കെ മാറി പാമ്പിനെ അടുത്തറിയുകയാണ് സുരേഷ് ചെയ്യുന്നത്. അതു കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ നില്ക്കാൻ കഴിഞ്ഞതെന്ന് വാവ പലവട്ടം പറഞ്ഞിരുന്നു. സ്‌കൂളുകൾ , കോളേജുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, ക്‌ളബ്ബുകൾ, ഒട്ടേറെ സംഘടനകൾ ഇങ്ങനെ വാവ അതിഥിയായി എത്താത്ത ഇടങ്ങളില്ല. വലുതും ചെറുതുമായ ഒട്ടേറെ കൂട്ടായ്മകൾ. അംഗീകാരങ്ങൾ എല്ലാം ഇദ്ദേഹത്തെ തേടി വന്നിട്ടുണ്ട്. പാമ്പുകളെ പറ്റി ബോധവൽക്കരണ ക്ലാസ്സുകളും സുരേഷ് എടുക്കാറുണ്ട്. പാമ്പുകൾക്ക് വിഷം ഇല്ല എന്നത് മനുഷ്യരിലേക്ക് എത്തിച്ചതും വാവയാണ്. യഥാർത്ഥത്തിൽ പാമ്പുകളുടെ ഗ്രന്ഥിയിൽ അടങ്ങിയിട്ടുള്ള ഔഷധത്തെയാണ് പാമ്പിന്റെ വിഷം എന്ന് നാം വിളിക്കുന്നത്. അത് ഒരിക്കലും വെറുതേ കളയാനുള്ളതല്ല .

കാൻസർ അടക്കമുള്ള പല മാറാ രോഗങ്ങൾക്കുമുള്ള മരുന്നുകളിൽ പാമ്പിന്റെ വിഷം ചേരുന്നുണ്ട് എന്ന് കേരളത്തെ മനസിലാക്കി കൊടുക്കാൻ സുരേഷിനു കഴിഞ്ഞു. പാമ്പിന്റെ വിഷം നേരിട്ട് കഴിച്ചു കാണിച്ചു. ഒപ്പം ആരും അനുകരിക്കരുതെന്ന മുന്നറിയിപ്പോടെ. ഒരു വർഷം മൂർഖന്റെ ആയിരത്തിലേറെ മുട്ടകൾ സുരേഷ് വിരിയിക്കാറുണ്ട്. പതിനായിരത്തോളം അണലിയുടെ കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നു. പാമ്പു പിടിത്തത്തിനിടയിൽ വനമേഖലകളിൽ നിന്ന് പ്ലാസ്റ്റിക്ക് ഒഴിപ്പിച്ചും വാവ വ്യത്യസ്തനാകുന്നുണ്ട്. പാമ്പു പിടിക്കുന്നതിന് പ്രതിഫലം ഒട്ടുമിക്ക ആളുകളും നൽകാറില്ല. കിലോമീറ്ററുകൾ ടാക്സി വിളിച്ചെത്തുമ്പോൾ അവർക്ക് കിട്ടുന്നത് ഭീതിയിൽ നിന്ന് മോചനമാണ്.

പിടിക്കുന്ന പാമ്പുമായി തിരിച്ചു പോരേണ്ട അവസ്ഥയാണ് വാവ സുരേഷിന് പലപ്പോഴും ഉണ്ടാവുക. അപ്പോഴും സ്വന്തം ഒരു പാമ്പിനെക്കൂടി മോചിപ്പാൻ കഴിഞ്ഞു എന്ന സന്തോഷം മാത്രം. ഇതിനിടെയാണ് പാമ്പ് കടിയുടെ വേദനകൾ പലപ്പോഴും വാവയെ അലട്ടാനെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP