Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

സുരക്ഷിതമായി പിടികൂടിയ അണലിയെ കുപ്പിയിലാക്കി കൊണ്ടു പോകവേ നേരിൽ കാണാൻ നാട്ടുകാർക്ക് മോഹം; കുപ്പി തുറക്കവേ കൈക്കുഴയിൽ ആഞ്ഞ് കൊത്തി ഉഗ്രവിഷമുള്ള പാമ്പ്; അക്ഷോഭ്യനായി പ്രഥമ ശ്രുശ്രൂഷ താനെ നടത്തി നേരെ മെഡിക്കൽ കോളേജിലേക്ക്; ആന്റി വെനം നൽകി ഐസിയുവിൽ ചികിൽസിക്കുന്ന വാവ സുരേഷ് സാധാരണ നിലയിൽ എത്താൻ 72 മണിക്കൂർ കഴിയണം; പ്രാർത്ഥനകളുമായി മലയാളികളും

സുരക്ഷിതമായി പിടികൂടിയ അണലിയെ കുപ്പിയിലാക്കി കൊണ്ടു പോകവേ നേരിൽ കാണാൻ നാട്ടുകാർക്ക് മോഹം; കുപ്പി തുറക്കവേ കൈക്കുഴയിൽ ആഞ്ഞ് കൊത്തി ഉഗ്രവിഷമുള്ള പാമ്പ്; അക്ഷോഭ്യനായി പ്രഥമ ശ്രുശ്രൂഷ താനെ നടത്തി നേരെ മെഡിക്കൽ കോളേജിലേക്ക്; ആന്റി വെനം നൽകി ഐസിയുവിൽ ചികിൽസിക്കുന്ന വാവ സുരേഷ് സാധാരണ നിലയിൽ എത്താൻ 72 മണിക്കൂർ കഴിയണം; പ്രാർത്ഥനകളുമായി മലയാളികളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അണലിയുടെ കടിയേറ്റതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ള വാവ സുരേഷ് ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിൽ. മൾട്ടി ഡിസിപ്ലിനറി ഐ.സി.യു.വിൽ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്.ഷർമ്മദ് അറിയിച്ചു. ആന്റിവെനം നൽകിവരുകയാണെന്നും. 72 മണിക്കൂർ നിരീക്ഷണം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷമേ ആരോഗ്യ നിലയെ കുറിച്ച് വ്യക്തമായ പ്രതികരണം ആശുപത്രി നടത്തൂ. ലോകമെങ്കുമുള്ള മലയാളികൾ വാവ സുരേഷിന് വേണ്ടി പ്രാർത്ഥനയിലാണ്.

Stories you may Like

ഒരു വീട്ടിലെ കിണറിൽനിന്നും പിടിച്ച അണലിയാണ് വാവ സുരേഷിനെ കടിച്ചത്. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂർ ഇടത്തറ ജങ്ഷനിൽ വച്ചാണ് സംഭവം. കല്ലറേത്തെ ഒരു വീട്ടിൽനിന്നും കുപ്പിയിലാക്കിക്കൊണ്ടുപോയ അണലിയെ കാണാൻ നാട്ടുകാർ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് പുറത്തെടുക്കുന്നതിനിടെയാണ് വാവ സുരേഷിന്റെ കൈയിൽ കടിയേറ്റത്. കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് സ്വയം പ്രഥമശുശ്രൂഷ നടത്തിയശേഷം ഉച്ചയോടെയാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കിൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചത്. ഉച്ചയ്ക്ക ശേഷമാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. വീട്ടിലെ കിണറിൽനിന്നും സാഹസികമയാ പിടിച്ച അണലിയാണ് വാവ സുരേഷിനെ കടിച്ചത്.

മുൻപും പാമ്പുപിടിത്തതിനിടെ നിരവധി തവണ വാവ സുരേഷിന് പാമ്പു കടിയേറ്റിട്ടുണ്ട്. ഇത്തവണ വലത്തെ കൈയിൽ മൂന്നാമത്തെ വിരലിനാണ് കടിയേറ്റത്. മൂന്നര മണിക്കൂറിന് ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാമ്പുപിടിത്തത്തിലൂടെയാണ് വാവ സുരേഷ് മലയാളിയുടെ പ്രിയങ്കരനാകുന്നത്. വിതം പാമ്പുപിടിത്തമായി മാറിയതിനാൽ സുരേഷിന് നഷ്ടപ്പെട്ടത് പലതാണ്. സ്്ഥിരമായ ഒരു ജോലി മുതൽ സ്വസ്ഥമായ ഒരു ജീവിതം വരെ. എങ്കിലും അതിൽ നിരാശനല്ല അദ്ദേഹം. അജ്ഞാതമായ ഒരു ഫോൺ കോളിനായി കാത്തിരിക്കുന്നു. പ്രതിഫലമില്ലാത്ത ഈ സേവനം ദശാബ്ദങ്ങളായി തുടരുന്നു. ഇതിനിടെ പലവട്ടം പാമ്പു കടിയേറ്റു. ഗുരുതരാവസ്ഥയിലുമായി. ഇതെല്ലാം വാവ സുരേഷ് അതിജീവിച്ചു. ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശേഷവും കർമ്മ മേഖലയിൽ നിറഞ്ഞു. ഇപ്പോഴും വാവ സുരേഷ് അതിവേഗം ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദഹത്തിന്റെ ആരാധകർ.

ജീവിതം കൈവിട്ടു പോയതിന്റെ നിരാശയോ പരിഭവമോ ഒട്ടുമില്ല ഈ മനുഷ്യസ്‌നേഹിക്ക്. ഇനിയും പാമ്പിനെ പിടിക്കാൻ മാത്രമല്ല മറ്റെന്തു സഹായത്തിനും സുരേഷിനെ വിളിച്ചാൽ സുരേഷ് ഓടിയെത്തും അത് വേറൊന്നും മോഹിച്ചല്ല വാവ സുരേഷ് എന്ന വ്യക്തി സമൂഹത്തോടും ജീവ ജാലങ്ങളോടും കാണിക്കുന്ന സ്നേഹവും കടമകൊണ്ടു കൂടിയാണ്. മലയാളികൾക്ക് സുപരിചിതമാണ് ഈ പേര്. വാവ സുരേഷ്....ഒട്ടേറെ ആരാധകരും വാവയ്ക്കുണ്ട്. ബാല്യകാലത്ത് സ്‌കൂളിൽ പോകുന്ന വഴിയിൽ പാമ്പുകളെ കണ്ടാൽ കൗതുകത്തോടെ നോക്കി നിന്നും പിന്നീടത് അതിനെ പിടിച്ചും അവയോട് കളിച്ചും പാമ്പുകളുടെ കൂട്ടുകാരനായി ഇപ്പോൾ സംരക്ഷകനും സാമൂഹ്യസേവകനുമായി മാറിയ ബി സുരേഷിന്റെ ജീവിതം.

തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യത്തിനടുത്ത് ചെറുവയ്ക്കലാണ് വാവ സുരേഷ് എന്ന ബി സുരേഷ് താമസിക്കുന്നത്. അച്ഛൻ ബാഹുലേയന്റെയും 'അമ്മ കൃഷ്ണമ്മയുടെയും മൂന്നാമത്തെ മകൻ. ഒരു സഹോദരിയും രണ്ടു ജ്യേഷ്ഠന്മാരും. വാവ സുരേഷ് എന്ന പേരിലും കൗതുകമുണർത്തു മറ്റൊരു പ്രത്യേകതയുമുണ്ട്. പാമ്പിനെ കണ്ടവർ ഭയന്നു നിൽക്കുമ്പോൾ ആളുകൾ സുരേഷിനെ സ്‌നേഹത്തോടെ വാ വാ സുരേഷേ വന്നു പാമ്പുകളെ പിടിക്കൂ........ എന്ന് പറഞ്ഞതിലൂടെയാണ് അദ്ദേഹം വാവ സുരേഷായി മാറുന്നത് . ഇതൊരു കഥയാവാം. സുരേഷിനോടുള്ള സ്‌നേഹത്തിൽ പ്രചരിച്ചതുമകാം. പക്ഷേ നാട്ടുകാർ എല്ലാം പേടിക്കുന്ന പാമ്പിന്റെ സുഹൃത്തിന് അരുമയായ ഒരു പേർ ഇരിക്കട്ടെ എന്ന് സഹൃദയർ തീരുമാനിച്ചു നല്കിയതുമാകാം .

പാമ്പുകളുടെ ഭയപ്പെടുത്തുന്ന കഥകളിൽ നിന്നും ആളുകളുടെ പേടിയിൽ നിന്നുമൊക്കെ മാറി പാമ്പിനെ അടുത്തറിയുകയാണ് സുരേഷ് ചെയ്യുന്നത്. അതു കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ നില്ക്കാൻ കഴിഞ്ഞതെന്ന് വാവ പലവട്ടം പറഞ്ഞിരുന്നു. സ്‌കൂളുകൾ , കോളേജുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, ക്‌ളബ്ബുകൾ, ഒട്ടേറെ സംഘടനകൾ ഇങ്ങനെ വാവ അതിഥിയായി എത്താത്ത ഇടങ്ങളില്ല. വലുതും ചെറുതുമായ ഒട്ടേറെ കൂട്ടായ്മകൾ. അംഗീകാരങ്ങൾ എല്ലാം ഇദ്ദേഹത്തെ തേടി വന്നിട്ടുണ്ട്. പാമ്പുകളെ പറ്റി ബോധവൽക്കരണ ക്ലാസ്സുകളും സുരേഷ് എടുക്കാറുണ്ട്. പാമ്പുകൾക്ക് വിഷം ഇല്ല എന്നത് മനുഷ്യരിലേക്ക് എത്തിച്ചതും വാവയാണ്. യഥാർത്ഥത്തിൽ പാമ്പുകളുടെ ഗ്രന്ഥിയിൽ അടങ്ങിയിട്ടുള്ള ഔഷധത്തെയാണ് പാമ്പിന്റെ വിഷം എന്ന് നാം വിളിക്കുന്നത്. അത് ഒരിക്കലും വെറുതേ കളയാനുള്ളതല്ല .

കാൻസർ അടക്കമുള്ള പല മാറാ രോഗങ്ങൾക്കുമുള്ള മരുന്നുകളിൽ പാമ്പിന്റെ വിഷം ചേരുന്നുണ്ട് എന്ന് കേരളത്തെ മനസിലാക്കി കൊടുക്കാൻ സുരേഷിനു കഴിഞ്ഞു. പാമ്പിന്റെ വിഷം നേരിട്ട് കഴിച്ചു കാണിച്ചു. ഒപ്പം ആരും അനുകരിക്കരുതെന്ന മുന്നറിയിപ്പോടെ. ഒരു വർഷം മൂർഖന്റെ ആയിരത്തിലേറെ മുട്ടകൾ സുരേഷ് വിരിയിക്കാറുണ്ട്. പതിനായിരത്തോളം അണലിയുടെ കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നു. പാമ്പു പിടിത്തത്തിനിടയിൽ വനമേഖലകളിൽ നിന്ന് പ്ലാസ്റ്റിക്ക് ഒഴിപ്പിച്ചും വാവ വ്യത്യസ്തനാകുന്നുണ്ട്. പാമ്പു പിടിക്കുന്നതിന് പ്രതിഫലം ഒട്ടുമിക്ക ആളുകളും നൽകാറില്ല.

കിലോമീറ്ററുകൾ ടാക്സി വിളിച്ചെത്തുമ്പോൾ അവർക്ക് കിട്ടുന്നത് ഭീതിയിൽ നിന്ന് മോചനമാണ്. പിടിക്കുന്ന പാമ്പുമായി തിരിച്ചു പോരേണ്ട അവസ്ഥയാണ് വാവ സുരേഷിന് പലപ്പോഴും ഉണ്ടാവുക. അപ്പോഴും സ്വന്തം ഒരു പാമ്പിനെക്കൂടി മോചിപ്പാൻ കഴിഞ്ഞു എന്ന സന്തോഷം മാത്രം. ഇതിനിടെയാണ് പാമ്പ് കടിയുടെ വേദനകൾ പലപ്പോഴും വാവയെ അലട്ടാനെത്തുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP