Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202202Sunday

'സിനിമയിൽ സത്രീയുടെ സമ്മതം ഇല്ലാതെ ചാൻസ് കൊടുക്കാം എന്ന് പറഞ്ഞ് ലൈംഗികമായി ആരും പീഡിപ്പിക്കുന്നില്ല; ചാൻസിന് വേണ്ടി ചില സ്ത്രീകൾ സ്വന്തം മാനം കളയുന്നു; എല്ലാറ്റിനും റെഡി എന്ന് പറഞ്ഞിട്ട് പിന്നെ അത് പീഡനമായി മാറുന്നു': വിജയ് ബാബുവിനെ അനുകൂലിച്ച് നടി വാസ്തവിക അയ്യരുടെ പോസ്റ്റ്

'സിനിമയിൽ സത്രീയുടെ സമ്മതം ഇല്ലാതെ ചാൻസ് കൊടുക്കാം എന്ന് പറഞ്ഞ് ലൈംഗികമായി ആരും പീഡിപ്പിക്കുന്നില്ല; ചാൻസിന് വേണ്ടി ചില സ്ത്രീകൾ സ്വന്തം മാനം കളയുന്നു; എല്ലാറ്റിനും റെഡി എന്ന് പറഞ്ഞിട്ട് പിന്നെ അത് പീഡനമായി മാറുന്നു': വിജയ് ബാബുവിനെ അനുകൂലിച്ച് നടി വാസ്തവിക അയ്യരുടെ പോസ്റ്റ്

കെ വി നിരഞ്ജൻ

കോഴിക്കോട്: ബലാത്സംഗക്കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പ്രതിഷേധം അലയടിക്കുമ്പോൾ സിനിമയിൽ ഏതെങ്കിലും രീതിയിൽ പീഡനം നടക്കുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ പീഡനത്തിന് ഇരയായ സ്ത്രീകൾ തന്നെയാണെന്ന വാദവുമായി നടി വാസ്തവിക അയ്യർ. വിജയ് ബാബുവിനെ അനുകൂലിച്ചാണ് നടിയുടെ പോസ്റ്റ്. സിനിമ വലിയ ഒരു ലോകമാണ്. അവിടെ ആരെയും പീഡിപ്പിക്കുന്നില്ല. ചാൻസിനു വേണ്ടി ചില സ്ത്രീകൾ സ്വന്തം മാനം കളയാൻ തയ്യാറാകുന്നുവെന്നും വാസ്തവിക ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഇതോടെ നിരവധി പേരാണ് നടിക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിട്ടുള്ളത്.

എല്ലാറ്റിനും റെഡി ആണോ എന്ന് ചോദിക്കുമ്പോൾ റെഡി ആണ് എന്ന് ചില സ്ത്രീകൾ പറയുന്നു. പിന്നീട് അത് പീഡനം ആയി മാറുന്നു. മാനം കളഞ്ഞുള്ള പ്രോജക്ട് വേണ്ടായെന്ന് വച്ചാൽ അവിടെ തീർന്നു പ്രശ്‌നം. ഇങ്ങനെ എല്ലാറ്റിനും റെഡി ആയ മിക്ക സ്ത്രീകളും പെൺകുട്ടികളും കാരണം മോശമായ ഒരു രീതിയിലും പോകാൻ റെഡി ആകാതെ സിനിമയെ മാത്രം സ്‌നേഹിക്കുന്ന കഴിവുള്ള പല കലാകാരന്മാർക്കും അവസരങ്ങൾ നഷ്ടപ്പെടുന്നു എന്നു കൂടി മനസ്സിലാക്കുക.

ഒരു പ്രമുഖ നടൻ നേരിടുന്ന സ്ത്രീ പീഡന കേസിൽ ഒരിക്കലും ഒരു സ്ത്രീക്ക് ഒപ്പം സപ്പോർട്ട് പറയാൻ തന്റെ മനസ്സ് റെഡി ആകില്ല. കാരണം സിനിമയിൽ ഒരു സ്ത്രീയുടെ സമ്മതം ഇല്ലാതെ സിനിമയിൽ ഉള്ളവർ സിനിമയിൽ അഭിനയിപ്പിക്കാൻ ചാൻസ്‌കൊടുക്കാമെന്നു പറഞ്ഞ് സമ്മതം ഇല്ലാതെ സെക്ഷ്വൽ ആയിട്ട് യൂസ് ചെയ്യുന്നില്ല. പെർമിഷനോടുകൂടി എല്ലാം നടക്കുന്നു എന്നാണ് തന്റെ വിലയിരുത്തൽ. കാരണം ഒരു പെണ്ണ് നോ പറയേണ്ട സ്ഥലത്ത് നോ എന്നു പറയാൻ പഠിച്ചാൽ സിനിമയിൽ സ്ത്രീ നേരിടുന്ന ഇത്തരം പീഡന പ്രശ്‌നം ആ സ്ത്രീക്ക് തന്നെ ഒഴിവാക്കാമെന്നും വാസ്തവിക വ്യക്തമാക്കുന്നു.

മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള തിയ്യതികളിൽ വിജയ് ബാബു തന്നെ അഞ്ചിടത്തുകൊണ്ടുപോയെന്നാണ് പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നത്. ഈ മാസം 22 നായിരുന്നു യുവതി വിജയ് ബാബുവിനെതിരെ പരാതി നൽകിയത്. സിനിമയിൽ കൂടുതൽ അവസരം വാഗ്ദാനം ചെയ്തുകൊച്ചിയിലെ ഫ്‌ളാറ്റിലും ആഡംബര ഹോട്ടലിലും പാർപ്പിച്ച് വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

ഇതിന് പിന്നാലെ ഫേസ് ബുക്ക് ലൈവിലെത്തിയ വിജയ് ബാബു ആരോപണം നിഷേധിക്കുകയും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ശക്തമായ പ്രതിഷേധമാണ് നടനെതിരെ ഉയർന്നുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് നടനെ അനുകൂലിച്ചും പരാതിക്കാരിയെ തള്ളിക്കൊണ്ടും വാസ്തവികയുടെ പ്രതികരണം.

സീക്രട്ട്‌സ്, ഒറ്റപ്പെട്ടവർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വാസ്തവിക മോഹൻലാലിന്റെ ബാറോസിലും വേഷമിടുന്നുണ്ട്. കന്യാസ്ത്രീയുടെ ജീവിതവും ആസക്തിയും ചർച്ച ചെയ്യുന്ന നടി നായികയായി വേഷമിട്ട വിശുദ്ധരാത്രികൾ എന്ന ഷോർട്ട് ഫിലിം ഏറെ വിവാദമായിരുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിന് പ്രേം നസീർ പുരസ്‌ക്കാരവും നടിക്ക് ലഭിച്ചിട്ടുണ്ട്.

വാസ്തവികയുടെ പോസ്റ്റിന്റെ പൂർണരൂപം:

സിനിമ വലിയ ഒരു ലോകം ആണ്. അവിടെ ആരെയും പീഡിപ്പിക്കുന്നില്ല. ചാൻസിനു വേണ്ടി ചില സ്ത്രീകൾ സ്വന്തം മാനം കളയാൻ തയ്യാർ ആകുന്നു. സിനിമയിൽ ഏതെങ്കിലും രീതിയിൽ പീഡനം നടക്കുന്നു എങ്കിൽ അതിന് ഉത്തരവാദികൾ പീഡനത്തിനു ഇര ആയ സ്ത്രീകൾ തന്നെയാണ് കാരണം. എല്ലാത്തിനും റെഡി ആണോ യെന്നു ചോദിക്കുബോൾ റെഡി ആണ് എന്നു ചില സ്ത്രീകൾ പറയുന്നു..പിന്നിട് അത് പീഡനം ആയി മാറുന്നു.

മാനം കളഞ്ഞുള്ള പ്രൊജക്റ്റ് വേണ്ടായെന്നു വച്ചാൽ അവിടെ തീർന്നു പ്രശ്നം. ഇങ്ങനെ എല്ലാത്തിനും റെഡി ആയ മിക്ക സത്രീകളും പെൺകുട്ടികളും കാരണം മോശം ആയ ഒരു രീതിയിലും പോകാൻ റെഡി ആക്കാതെ സിനിമയെ മാത്രം സ്‌നേഹിക്കുന്ന കഴിവുള്ള പല കലാകാരന്മാർക്കും അവസരങ്ങൾ നഷ്ട്ടപെടുന്നു എന്ന് കൂടി മനസിലാക്കുക

സമൂഹത്തിൽ സിനിമ ഒഴിച്ചു മറ്റ് മേഖലയിൽ സ്ത്രീകൾ നേരിടുന്ന പീഡനളെ കുറിച്ച് ശരിക്കും ഞാൻ സ്ത്രീക്ക് ഒപ്പം നില്കും. എന്നാൽ സിനിമയിൽ നടക്കുന്ന ഇപ്പോൾ രണ്ടു ദിവസം ആയി ഒരു പ്രമുഖ നടൻ നേരിടുന്ന അത്തരം സ്ത്രീ പീഡന കേസിൽ ഒരിക്കലും ഒരു സ്ത്രീക്ക് ഒപ്പം സപ്പോർട് പറയാൻ എന്റെ മനസ് റെഡി ആകില്ല കാരണം സിനിമയിൽ ഒരു സ്ത്രീ യുടെ സമ്മതം ഇല്ലാതെ സിനിമയിൽ ഉള്ളവർ സിനിമ യിൽ അഭിനയിപ്പിക്കാൻ ചാൻസ് കൊടുക്കാം എന്നു പറഞ്ഞു സമ്മതം ഇല്ലാതെ സെക്ച്വൽ ആയിട്ടു യൂസ് ചെയ്യുന്നില്ല with പെർമിഷൻ നോട് കൂടി എല്ലാം നടക്കുന്നു എന്ന് ആണ് എന്റെ ഒരു വിലയിരുത്തൽ കാരണം ഒരു പെണ്ണ് no പറയേണ്ട സ്ഥലത്തു no പറയാൻ പഠിച്ചാൽ സിനിമയിൽ ആ സ്ത്രീ നേരിടുന്ന ഇത്തരം പീഡനപ്രശനം ആ സ്ത്രീക്കു നേരത്തെ തന്നെ ഒഴിവാക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP