Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

തീവ്രമായ പ്രതികാരത്തിന്റെയും മനസ്സാക്ഷിയെ ഞെട്ടിക്കുന്ന അറപ്പുളവാക്കുന്ന കൊലപാതകത്തിന്റെയും കഥപറയുന്ന വെബ് സീരിസ്; പ്രണയത്തിനും വയലൻസിനും പ്രാമുഖ്യം നൽകുന്ന സീരിസ് സസ്പൻസ് ത്രില്ലർ; ട്രെയിലറിലും നിറയുന്നത് സ്വന്തം കരൾ പകുത്തു നൽകുമ്പോഴും ആ അമ്മയുടെ ജീവൻ നിലനിർത്താൻ ശ്രമങ്ങൾ നടത്തുമ്പോഴും ജീവിതത്തിൽ ഉയർത്തി പിടിച്ച വർഷയുടെ അതിജീവന കരുത്ത്; തീയും വർഷയും വീണ്ടും ചർച്ചയാകുമ്പോൾ

തീവ്രമായ പ്രതികാരത്തിന്റെയും മനസ്സാക്ഷിയെ ഞെട്ടിക്കുന്ന അറപ്പുളവാക്കുന്ന കൊലപാതകത്തിന്റെയും കഥപറയുന്ന വെബ് സീരിസ്; പ്രണയത്തിനും വയലൻസിനും പ്രാമുഖ്യം നൽകുന്ന സീരിസ് സസ്പൻസ് ത്രില്ലർ; ട്രെയിലറിലും നിറയുന്നത് സ്വന്തം കരൾ പകുത്തു നൽകുമ്പോഴും ആ അമ്മയുടെ ജീവൻ നിലനിർത്താൻ ശ്രമങ്ങൾ നടത്തുമ്പോഴും ജീവിതത്തിൽ ഉയർത്തി പിടിച്ച വർഷയുടെ അതിജീവന കരുത്ത്; തീയും വർഷയും വീണ്ടും ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി പണമില്ലാതെ ലൈവിൽ സഹായമഭ്യർത്ഥിച്ച് പൊട്ടിക്കരഞ്ഞ വർഷ എന്ന പെൺകുട്ടി ഇന്ന് സോഷ്യൽ മീഡിയിയലെ പുതിയ താരമാണ്. നൊമ്പരങ്ങൾക്ക് അപ്പുറം പ്രതീക്ഷയുടെ പുതു കിരണമാണ് വർഷ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.

ഒന്നുമില്ലായ്മയിൽ നിന്നും പ്രതീക്ഷയോടെ കടന്ന് വരുന്ന ചെറിയ കലാകാരി കൂടിയാണ് വർഷ എന്ന കണ്ണൂരുകാരി പെൺകുട്ടി. ഇപ്പോഴിതാ വർഷ അഭിനയിച്ച 'തീ' എന്ന വെബ് സീരിസിന്റ ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നു. വലിയ പ്രതികരണമാണ് ഈ ട്രെയിലറിന് കിട്ടുന്നത്. പൊട്ടിക്കരച്ചിൽ വീഡിയോയിലൂടെ വർഷ മലയാളിയുടെ മനസ്സിലെ താരമായിരിക്കുന്നു. സ്വന്തം കരൾ പകുത്തു നൽകുമ്പോഴും ആ അമ്മയുടെ ജീവൻ നിലനിർത്താൻ ശ്രമങ്ങൾ നടത്തുമ്പോഴും ഈ നടി മുമ്പോട്ട് വച്ച ധൈര്യം തന്നെയാണ് വെബ് സീരീസിലും നിറയുന്നത്.

തീവ്രമായ പ്രതികാരത്തിന്റെയും മനസ്സാക്ഷിയെ ഞെട്ടിക്കുന്ന അറപ്പുളവാക്കുന്ന കൊലപാതകത്തിന്റെയും കഥപറയുന്ന പുതിയ വെബ് സീരിസ് ആണ് തീ...(feel the flame). ' പ്രണയത്തിനും വയലൻസിനും പ്രാമുഖ്യം നൽകുന്ന സീരിസ് സസ്പൻസ് ത്രില്ലർ. നവാഗതനായ ഉണ്ണി ഉദയൻ ആണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജോക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചോക്ലേറ്റ് മീഡിയയിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്. ട്രെയിലർ ഏറെ പ്രതീക്ഷ നൽകുന്നുവെന്നതാണ് വസ്തുത. അതുകൊണ്ട് ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളികൾ.

വർഷയും രണ്ട് പെൺകുട്ടികളുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി പണമില്ലാതെ ലൈവിൽ സഹായമഭ്യർത്ഥിച്ച് പൊട്ടിക്കരഞ്ഞ വർഷ കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയിൽ നിറഞ്ഞിരുന്നു. ഇത് പല വിവാദങ്ങളും ചർച്ചയാക്കി. ഇതിനിടെയാണ് വെബ് സീരീസ് ട്രെയിലർ എത്തിയത്. ഇതോടെ വർഷയിലെ അഭിനേതാവും കേരളീയ സമൂഹത്തിന് മുമ്പിൽ ചർച്ചയായി എത്തുകയാണ്. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം അമ്മയ്ക്കൊപ്പം ആശുപത്രിയിൽ വിശ്രമത്തിലാണ് വർഷ ഇപ്പോൾ.

മാതാവിന്റെ ചികിത്സയ്ക്ക് ബാങ്കിലെത്തിയ പണം കൈകാര്യം ചെയ്യാൻ അനുവദിക്കാത്തതിനു ഭീഷണി നേരിട്ടതിനെ തുടർന്ന് കണ്ണൂർ സ്വദേശിനി വർഷ പൊലീസിൽ പരാതി നൽകിയത് ഏറെ ചർച്ചയായിരുന്നു. ഫിറോസ് കുന്നുംപറമ്പിൽ അടക്കമുള്ളവരെയാണ് ഇത് വെട്ടിലാക്കിയത്. മാതാവിന്റെ ചികിത്സയ്ക്കായി പണം ഇല്ലാതെ വന്നപ്പോൾ സഹായിക്കുന്നതിനായി സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പ്രചരിപ്പിക്കുകയും 1.35 കോടി രൂപയോളം പെൺകുട്ടിയുടെ അക്കൗണ്ടിലെത്തുകയും ചെയ്തിരുന്നു. ചികിത്സയ്ക്കായി ആവശ്യമുള്ള 30 ലക്ഷം രൂപ കഴിച്ചുള്ള തുക തനിക്കു കൂടി കൈകാര്യം ചെയ്യാൻ സാധിക്കും വിധം അക്കൗണ്ടിലേക്കു മാറ്റണമെന്നാണു സാജൻ കേച്ചേരി ആവശ്യപ്പെടുന്നത് എന്നു കഴിഞ്ഞ ദിവസം പെൺകുട്ടി ഫേസ്‌ബുക് ലൈവിലൂടെ പറഞ്ഞിരുന്നു. ഇതാണ് വർഷയെ ചർച്ചാ കേന്ദ്രമാക്കിയത്.

അമ്മയ്ക്ക് കരൾ നൽകാൻ വർഷ തയ്യാറായിരുന്നെങ്കിലും പണമില്ലാത്തതിനാൽ ശസ്ത്രക്രിയ ചെയ്യാനാകാത്ത സാഹചര്യമായിരുന്നു. വർഷയുടെ നിസ്സഹായാവസ്ഥ വാർത്തയായതോടെ 89 ലക്ഷത്തോളം രൂപയാണ് അവരുടെ അക്കൗണ്ടിലേക്ക് സഹായമായെത്തിയത്. എന്നാൽ, ഇപ്പോൾ സഹായിക്കാനെത്തിയവർ തന്നെ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു എന്ന് വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു വർഷ. സമൂഹമാധ്യമങ്ങൾ വഴി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സാജൻ കേച്ചേരി എന്നയാളാണ് വർഷയുടെ അവസ്ഥ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്. വർഷയ്ക്ക് അധികമായി കിട്ടിയ തുക ആവശ്യപ്പെട്ടപ്പോൾ അവർ നൽകാൻ കഴിയില്ലെന്ന് പറഞ്ഞെന്ന് ആരോപിച്ച് സാജനും രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വർഷ വിശദീകരണവുമായി എത്തിയിരിക്കുന്നത്.

അമ്മയുടെ ചികിത്സ പൂർത്തിയാവാത്തതിനാൽ ഇപ്പോൾത്തന്നെ പണം നൽകാനാവില്ലെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും എന്നാൽ അതിനുശേഷം ഭീഷണിപ്പെടുത്തിക്കൊണ്ട് നിരവധി കോളുകളാണ് വരുന്നതെന്നും വർഷ പറയുന്നു. 'ചികിത്സയ്ക്കുള്ള പണം നൽകിയത് നല്ലവരായ ജനങ്ങളാണ്. അവരെ എന്റെ അവസ്ഥ അറിയിക്കേണ്ടതുണ്ട് എന്നതിനാലാണ് സംസാരിക്കാൻ പോലും ബുദ്ധിമുട്ടുണ്ടായിട്ടും ഇപ്പോൾ വീഡിയോ ചെയ്യുന്നത്. ഇതേ ആശുപത്രിയിൽ ചികിത്സയ്ക്ക് പണമില്ലാതെ കോമയിലായിരുന്ന ഒരു കുട്ടിയുടെ കാര്യം ഡോക്ടർ പറഞ്ഞിരുന്നു. ആ കുട്ടിയുടെ ചികിത്സയ്ക്കായി ഞങ്ങളുടെ സർജറിക്ക് മുമ്പേ തന്നെ പണം നൽകിയിരുന്നു. ഐസിയുവിലാണെങ്കിലും കുട്ടി ഇപ്പോൾ സംസാരിക്കാൻ തുടങ്ങിയിട്ടുണ്ട്. ആ കുട്ടിയെ ഇപ്പോഴും ഞാൻ സഹായിക്കുന്നുണ്ട്.'

'സർജറിക്ക് ശേഷം എന്റെ അമ്മയുടെ ആദ്യത്തെ ചെക്കപ്പ് പോലും കഴിഞ്ഞിട്ടില്ല. ഇനിയങ്ങോട്ട് എന്തെന്നുള്ളത് പോലും എനിക്കറിയില്ല. വീണ്ടും ജനങ്ങളുടെ മുന്നിൽ ?കൈ നീട്ടാനുള്ള മടികൊണ്ടാണ് ഞാൻ ഇവിടെ നിന്ന് ഇറങ്ങാനുള്ള ഒരു മൂന്നു മാസത്തെ സമയമെങ്കിലും നൽകണമെന്ന് ആവശ്യപ്പെട്ടത്. അതുകഴിഞ്ഞ് എന്റെ കയ്യിലുള്ള ?പൈസ എന്താന്ന് വച്ചാൽ ചെയ്യാമെന്നാണ് പറഞ്ഞത്. ഒരിക്കലും ഒരാളെയും സഹായിക്കില്ലെന്ന് ഞാൻ പറഞ്ഞിട്ടില്ല. ചികിത്സിക്കാൻ പണമില്ലാത്ത അവസ്ഥയെ കുറിച്ച് നന്നായി അറിയാവുന്ന ആളാണ് ഞാൻ.'-ഈ വാക്കുകളിലൂടെയാണ് വർഷ കേരളത്തിലെ ചർച്ചാ കേന്ദ്രമായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP