Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും; ബ്രിട്ടീഷ് വിരുദ്ധ സമരം നയിച്ചതിന് പിതാവ് മക്കയിലേക്ക് നാടുകടത്തപ്പെട്ടെന്നും മടങ്ങിയെത്തിയ ഹാജി ശ്രദ്ധേയനായ ഖിലാഫത്ത് നേതാവായി മാറിയെന്നും പുസ്തകത്തിൽ; ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതോടെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വർഗീയവാദിയാക്കാൻ ഇറങ്ങിയ ബിജെപിക്ക് അമളി പറ്റിയോ?

പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും; ബ്രിട്ടീഷ് വിരുദ്ധ സമരം നയിച്ചതിന് പിതാവ് മക്കയിലേക്ക് നാടുകടത്തപ്പെട്ടെന്നും മടങ്ങിയെത്തിയ ഹാജി ശ്രദ്ധേയനായ ഖിലാഫത്ത് നേതാവായി മാറിയെന്നും പുസ്തകത്തിൽ; ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതോടെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വർഗീയവാദിയാക്കാൻ ഇറങ്ങിയ ബിജെപിക്ക് അമളി പറ്റിയോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തിൽ സജീവ ചർച്ചാവിഷയമായി മാറിയത് ആഷിഖ് അബു പുതിയ സിനിമ പ്രഖ്യാപിച്ചതോടെയാണ്. ഈ സിനിമയെ എതിർത്തു കൊണ്ട് ബിജെപി പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാൽ, അതേ ബിജെപിയുടെ പ്രധാനമന്ത്രി തന്നെ വാരിയംകുന്നത്ത് ഹാജി സ്വാതന്ത്ര്യ സമര സേനാനിയാണെന്ന പുസ്തകം പുറത്തിറക്കി. നരേന്ദ്ര മോദി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും. ഡിക്ഷണറി ഓഫ് മാർട്ടയേഴ്സ് ഇൻ ഇന്ത്യാസ് ഫ്രീഡം സ്ട്രഗിൾ എന്ന് പേരിട്ട പ്രസിദ്ധീകരണത്തിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്ലിയാരുടെയും പേര് ഉൾപ്പെട്ടിരിക്കുന്നത്.

2018ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളികളായവരുടെ പേരാണ് പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാരിയംകുന്നത്ത് കുറ്റഹമ്മദ് ഹാജി മലബാറിലെ മൊയ്ദീൻ ഹാജിയുടെയും ആമിനയുടെയും മകനായാണ് ജനിച്ചത് എന്ന് തുടങ്ങി അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രധാന ബ്രിട്ടീഷ് വിരുദ്ധ നായക പോരാളിയായിരുന്ന ആലി മുസ്ലിയാരുടെ ബന്ധുവും സന്തത സഹചാരിയുമായിരുന്നു കുഞ്ഞഹമ്മദ് ഹാജി. ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാൽ അദ്ദേഹവും പിതാവും മക്കയിലേക്ക് നാടുകടത്തപ്പെട്ടു. പിന്നീട് മടങ്ങിയെത്തിയ അവർ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം അവസാനിപ്പിച്ചില്ല. തുടർന്ന് ശ്രദ്ധേയനായ ഖിലാഫത്ത് നേതാവായി കുഞ്ഞഹമ്മദ് ഹാജി മാറിയെന്നും പുസ്തകം വിവരിക്കുന്നു.


1922 ജനുവരി മാസത്തിൽ കല്ലാമൂലയിൽ വച്ച് കുഞ്ഞഹമ്മദാജിയെ ബ്രിട്ടീഷുകാർ പിടികൂടി. വിചാരണക്ക് ശേഷം 1922 ജനുവരി 20 ന് ബ്രിട്ടീഷുകാർ അദ്ദഹത്തെ വെടിവെച്ചു വീഴ്‌ത്തി....' (Dictionary of Martyrs Volume 5 Page 248). തുടങ്ങിയ വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആലി മുസ്ലിയാരുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രാധാന്യത്തോടെ പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മലബാർ വിപ്ലവ ചരിത്രത്തെക്കുറിച്ച് പൃഥിരാജ് നായകനായി ആഷിക് അബു സംവിധാനം ചെയ്യാനൊരുങ്ങുന്ന വാരിയൻകുന്നൻ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം കേരളത്തിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും തിരികൊളുത്തിയിരുന്നു. ആഷിഖ് അബു ചിത്രം അനൗൺസ് ചെയ്തുകൊണ്ട് നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത താരങ്ങളും അണിയറപ്രവർത്തകരുമെല്ലാം വലിയ സൈബർ ആക്രമണം സംഘപരിവാറിൽ നിന്ന് നേരിട്ടിരുന്നു. ചിത്രത്തിനെതിരെ ഹിന്ദുഐക്യവേദിയും ബിജെപി നേതാക്കളും പരസ്യമായി രംഗത്ത് വന്നിരുന്നു.

മലബാർ സമരം ഹിന്ദു വിരുദ്ധമായിരുന്നെന്നും സ്വാതന്ത്ര്യ സമരവുമായി അതിന് യാതൊരു വിധ ബന്ധവുമില്ലെന്നും സംഘപരിവാർ നേതാക്കളടക്കം വലിയ രീതിയിൽ പ്രചരണങ്ങൾ നടത്തുന്ന സമയത്ത് തന്നെയാണ് പ്രധാനമന്ത്രി പുറത്തിറക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽ പേരും അടങ്ങിയിരിക്കുന്നത് എ്ന്നത് ശ്രദ്ധേയമായിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP