Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല;. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാക്കാനാണ് സാധ്യത; വിവാദങ്ങൾ കണക്കിലെടുത്ത് തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചെന്ന് ആഷിഖ് അബു; 'വാരിയൻകുന്നൻ' സിനിമയുമായി മുമ്പോട്ടെന്നും സംവിധായകൻ; റമീസിന് പുലിവാലായത് പഴയ പോസ്റ്റുകൾ തന്നെ  

റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല;. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാക്കാനാണ് സാധ്യത; വിവാദങ്ങൾ കണക്കിലെടുത്ത് തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചെന്ന് ആഷിഖ് അബു; 'വാരിയൻകുന്നൻ' സിനിമയുമായി മുമ്പോട്ടെന്നും സംവിധായകൻ; റമീസിന് പുലിവാലായത് പഴയ പോസ്റ്റുകൾ തന്നെ   

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ആഷിക് അബുവിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാവുന്ന 'വാരിയൻകുന്നൻ' എന്ന ചിത്രം അനൗൺസ് ചെയതപ്പോൾ തൊട്ടുണ്ടായ വിവാദങ്ങളിൽ ഒന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥാ കൃത്തുക്കളിൽ ഒരാളായ റമീസ് മുഹമ്മദിന്റെ മുൻകാല ഫേസ്‌ബുക്ക് പോസ്റ്റുകൾ. സ്ത്രീവിരുദ്ധമായ ഉള്ളടക്കമുള്ളതും ഇസ്ലാമിക മൗലികവാദികളെ ന്യായീകരിക്കുന്നതുമായ പോസ്റ്റുകൾ പലരും കുത്തിപ്പൊക്കിയതോടെ, ചിത്രത്തിന്റെ അണിയറപ്രവർത്തകരും പ്രതിരോധത്തിലായി. ഏതായാലും ഈ സാഹചര്യത്തിൽ തിരിക്കഥാ കൃത്തിനെ മാറ്റുകയാണ് സംവിധായകൻ ആഷിഖ് അബു.

വിവാദങ്ങൾ കത്തുന്നതിനിടെ റമീസ് മാപ്പുപറഞ്ഞുകൊണ്ട് ഒരു പോസ്റ്റ് വന്നു. ഇത് വാർത്തയായതോടെ ്േഫസ്ബുക്ക് അക്കൗണ്ട്തന്നെ ഡീആക്റ്റീവേറ്റ് ചെയ്തതും വിവാദമായി. പഴയ പോസ്റ്റുകൾ എല്ലാം അറിവില്ലാ പ്രായത്തിലെ വിവരക്കേടായി കണ്ട് എല്ലാവരും ക്ഷമിക്കണമെന്നായിരുന്നു ഇദ്ദേഹം അഭ്യർത്ഥിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ വിശദീകരണവുമായി ആഷിഖ് അബു എത്തുന്നത്. ഇതോടെ ആഷിഖ് അബുവിന് തിരിക്കഥ ഒരുക്കുക റമീസ് അല്ലെന്ന് വ്യക്തമാവുകായണ്.

റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ലെന്ന് സംവിധാകയൻ ആഷിഖ് അബു പറുന്നു. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാക്കാനാണ് സാധ്യത. മറ്റൊരു സംവിധായകനുമായി വാരിയംകുന്നൻ എന്ന ചിത്രം നിർമ്മിക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾ വർഷങ്ങളായി നടന്നുവരുന്നു. റമീസും ആദ്യം മുതൽ തന്നെ ഈ ഉദ്യമത്തിൽ ഉണ്ടായിരുന്നയാളായി, ഇതിനായി റിസേർച്ചുകൾ ചെയ്ത വ്യക്തിയുമായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാല് മാസങ്ങൾക്ക് മുൻപ് മാത്രം. സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളിൽ അദ്ദേഹം തെറ്റ് സമ്മതിക്കുകയും പരസ്യമായി ഫേസ്‌ബുക്കിൽ മാപ്പുപറയുകയും ചെയ്തുവെന്ന് ആഷിഖ് അബു പറയുന്നു.

തന്റെ ഉദ്ധേശ ശുദ്ധിയുടെ മേൽ സംശയത്തിന്റെ നിഴൽ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും. തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താൻ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ടെന്നും ആഷിഖ് അബു വിശദീകരിച്ചു. ഹർഷദും, റമീസും ചേർന്നാണ് വാരിയംകുന്നന്റെ തിരക്കഥ എഴുതുന്നത് എന്നായിരുന്നു ആഷിഖ് അബുവിന്റെ ആദ്യ പ്രഖ്യാപനം ചിത്രത്തിനെതിരെ സംഘപരിവാർ ശക്തമായി രംഗത്ത് എത്തിയതോടെയാണ് റമീസ് മുഹമ്മദിന്റെ ഫേസ്‌ബുക് പോസ്റ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളും വൈറലായത്. ഇതാണ് ആഷിഖ് അബുവിന്റെ പുതിയ പ്രഖ്യാപനത്തിന് കാരണം.

ഇതുമാത്രമല്ല ഇയാൾ എസ്ഡിപിയെക്കാരനും താലിബാൻ അനുകൂലിയാണെന്നുമൊക്കെ പ്രചാരണം വന്നിരുന്നു. റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിന്റെ അഡ്‌മിൻ ആയിരുന്ന റമീസ് താലിബാനെയും അഫ്ഗാനെയും ന്യായീകരിക്കുന്ന പോസ്റ്റും പ്രചരിക്കുന്നുണ്ട്. നടി ലക്ഷ്മിറായിയെ ചിലർ ഉപദ്രവിച്ചതിനെ പരിഹസിച്ചുകൊണ്ടും ഇസ്ലാമിന്റെ മഹത്വം ഉയർത്തിപ്പിടിച്ചുകൊണ്ടും റമീസ് 2012 ഡിസംബറിൽ ഇട്ട 'അൽപ്പ വസ്ത്രധാരണം പ്രശ്നമുണ്ടാക്കുമോ' എന്ന പോസ്റ്റാണ് വൻ വിവാദമായത്. 'ഈയടുത്ത് പോണ്ടിച്ചേരിയിൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിനായി വന്നതായിരുന്നു നടി ലക്ഷ്മീ റായ്. അർധ നഗ്നയായ നടിയെ നിയന്ത്രണം നഷ്ടപ്പെട്ട ചില പിള്ളേർ കയറി കൈ വെച്ചുവത്രേ. ഒടുവിൽ നിവൃത്തിയില്ലാതെ അവർക്ക് ശരീരം മൂടേണ്ടി വന്നു. ഈ ശരീരം മൂടൽ ആദ്യമേ ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു. അത് ഇസ്ലാം പറഞ്ഞാൽ മാത്രം പെണ്ണിനെ അടിച്ചമർത്തൽ ആയി'- ഇങ്ങനെയാണ് റമീസ് അന്ന് പോസ്റ്റിൽ പറയുന്നത്.

എന്നാൽ ഇതെല്ലാം തന്റെ അറിവില്ലായ്മകൾ മാത്രമാണെന്നാണ് ഡിലീറ്റ് ചെയ്യപ്പെട്ട പോസ്‌ററിൽ അദ്ദേഹം പറഞ്ഞിരുന്നത്. 'എട്ടോ ഒമ്പതോ വർഷങ്ങൾ മുമ്പ്, ആദ്യമായി എഫ് ബി യിൽ ഒക്കെ വന്ന കാലത്ത് ആവേശത്തിൽ പല വിവരം കെട്ട പോസ്റ്റുകളും ഇട്ടിട്ടുണ്ട്. ഇന്ന് ഉള്ളപോലത്തെ പൊളിറ്റിക്കൽ കറക്റ്നസോ കാഴ്ചപ്പാടുകളോ അന്നെനിക്കില്ലായിരുന്നു. എട്ടോ ഒമ്പതോ വർഷം മുമ്പുള്ള നിലപാടല്ല ഇന്ന് എനിക്ക്. അന്നത്തെ പോസ്റ്റിലെ സ്ത്രീവിരുദ്ധത മനസ്സിലാക്കാനുള്ള പക്വത അന്നെനിക്കില്ലായിരുന്നു. അതൊക്കെ പിന്നീടാണ് മനസ്സിലാവുന്നത്. ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ആ പോസ്റ്റ് ഒരു വലിയ തെറ്റാണ്. ഹൃദയത്തിൽ തൊട്ട് പറയട്ടെ, ആ പോസ്റ്റിലും ആ നിലപാടിലും ഞാൻ അങ്ങേയറ്റം ഖേദിക്കുന്നു.. ആ പോസ്റ്റ് വേദനിപ്പിച്ചിട്ടുള്ള മുഴുവൻ മനുഷ്യരോടും മാപ്പ് പറയുന്നു.. ഇന്ന് ആ നിലപാടുകളിൽ നിന്നും മാറിയ വ്യക്തിയായി തന്നെ എന്നെ കാണണം എന്ന് അപേക്ഷിക്കുന്നു.. അറിവില്ലാ പ്രായത്തിലെ വിവരക്കേടായി കണ്ട് എല്ലാവരും ക്ഷമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.'- ഈ പോസ്റ്റ് ഉള്ള അക്കൗണ്ടാണ് ഇപ്പോൾ ഡീ ആക്റ്റിവേറ്റ് ചെയ്യപ്പെട്ടത്.

അനാവശ്യമായ വിവാദത്തിൽനിന്ന് മാറിനിൽക്കാൻ സിനിമാ പ്രവർത്തകർ നിർദേശിച്ചതുകൊണ്ട് തൽക്കാലം എഫ്ബിയിൽനിന്ന് മാറി നിൽക്കയാണെന്നാണ് റമീസ് മുഹമ്മദുമായി ബന്ധപ്പെട്ടവർ പറയുന്നത്. 8 വർഷങ്ങൾക്കുമുമ്പുള്ള നിലപാടല്ല അദ്ദേഹത്തിന് ഇപ്പോൾ ഉള്ളതെന്നും, ആ മാറ്റത്തെ സ്വാഗതം ചെയ്യണമെന്നുമാണ് ആഷിക്ക് അബുവിനെപ്പോലുള്ള ചലച്ചിത്രകാരന്മാരും പറയുന്നത്. എന്നിട്ടും വിവാദം കെട്ടടങ്ങിയില്ല. റമീസിനെതിരെ ഉയർന്ന താലിബാൻ ആരോപണങ്ങളെ ഗൗരവത്തോടെ തന്നെ സൈബർ സഖാക്കളും കണ്ടു. ഈ സാഹചര്യത്തിലാണ് തിരിക്കാഥാ കൃത്തിനെ ആഷിഖ് അബു മാറ്റുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP