Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ഖത്തറിൽ നിന്നുള്ള വിമാനവും എത്തി; ഇന്ന് അതിരാവിലെ നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്തത് ദോഹയിൽ നിന്നും കയറിയ നവജാത ശിശുക്കളും ഗർഭിണികളും അടങ്ങിയ 178 മലയാളികൾ; കുവൈറ്റിൽ നിന്നും മസ്‌ക്കറ്റിൽ നിന്നും ദുബായിൽ നിന്നുമുള്ള വിമാനങ്ങൾക്ക് പിന്നാലെ ദോഹയിൽ നിന്നും വിമാനം എത്തിയതോടെ വന്ദേമാതരം മിഷൻ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ മുൻപോട്ട്

ഖത്തറിൽ നിന്നുള്ള വിമാനവും എത്തി; ഇന്ന് അതിരാവിലെ നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്തത് ദോഹയിൽ നിന്നും കയറിയ നവജാത ശിശുക്കളും ഗർഭിണികളും അടങ്ങിയ 178 മലയാളികൾ; കുവൈറ്റിൽ നിന്നും മസ്‌ക്കറ്റിൽ നിന്നും ദുബായിൽ നിന്നുമുള്ള വിമാനങ്ങൾക്ക് പിന്നാലെ ദോഹയിൽ നിന്നും വിമാനം എത്തിയതോടെ വന്ദേമാതരം മിഷൻ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ മുൻപോട്ട്

മറുനാടൻ മലയാളി ബ്യൂറോ

നെടുമ്പാശ്ശേരി: 178 പ്രവാസികളുമായി ഖത്തറിൽ നിന്നുള്ള വിമാനവും നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങി, ഇന്ന് അതിരാവിലെ നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്ത വിമാനത്തിൽ ഖത്തറിൽ നിന്നും കയറിയ നവജാത ശിശുക്കളും ഗർഭിണികളും നാട്ടിലെത്തി അടിയന്തര ചികിത്സ ലഭിക്കേണ്ടവരുമാണ് ഉണ്ടായിരുന്നത്. ദോഹ എയർപോർട്ടിൽ നിന്ന് പ്രവാസികളുമായി എത്തിയ എയർഇന്ത്യ എക്സ്‌പ്രസ് വിമാനം രാത്രി 1.40 ഓടെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്.

ദോഹയിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 11 നാണ് എയർ ഇന്ത്യാ എക്സ്‌പ്രസ് മലയാളികളുമായി കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. യാത്രക്കാരിൽ ആറ് നവജാത ശിശുക്കളുമുണ്ട്. കൂടാതെ
സന്ദർശക വിസയിലെത്തി മടങ്ങിപ്പോകാൻ കഴിയാത്തവരും ഗർഭിണികളും നാട്ടിലെത്തി അടിയന്തിര ചികിത്സ ലഭിക്കേണ്ടവരും ഉൾപ്പെടുന്നു. ദോഹ വിമാനത്താവളത്തിൽ പ്രവാസികൾക്ക് റാപിഡ് ടെസ്റ്റ് ഉണ്ടായിരുന്നില്ല. തെർമൽ സ്‌കാൻ നടത്തി പനിയില്ല എന്ന് ഉറപ്പാക്കിയ ശേഷമാണ് ആളുകളെ വിമാനത്തിൽ കയറ്റിയത്.

വിമാനത്താവളത്തിലെ പരിശോധനകൾക്ക് ശേഷം ഇവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഗർഭിണികൾക്കും കുട്ടികൾക്കും മുമ്പ് നിശ്ചയിച്ചതുപോലെ ഹോം ക്വാറന്റൈനിൽ കഴിയാം. കുവൈറ്റിൽ നിന്നും മസ്‌ക്കറ്റിൽ നിന്നും ദുബായിൽ നിന്നുമുള്ള വിമാനങ്ങൾക്ക് പിന്നാലെ ദോഹയിൽ നിന്നും വിമാനം എത്തിയതോടെ വന്ദേമാതരം മിഷൻ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ മുൻപോട്ട് പോവുകയാണ്. വിദേശത്തുള്ള പ്രവാസികളെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് മിഷൻ തുടങ്ങിയതിന് ശേഷം ഖത്തറിൽ നിന്നെത്തുന്ന ആദ്യത്തെ വിമാനമാണ് ഇന്ന് രാവിലെ നെടുമ്പാശ്ശേരിയിൽ ഇറങ്ങിയത്.

ഇന്നലെ കുവൈറ്റിൽ നിന്നും മസ്‌ക്കറ്റിൽ നിന്നും ദുബായിൽ നിന്നും വിമാനങ്ങൾ മലയാളികളുമായി എത്തിയിരുന്നു. കുവൈത്തിൽനിന്ന് പ്രവാസികളുമായി എത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 9.30ഓടെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. കുവൈത്തിൽനിന്ന് ഉച്ചക്ക് 1.45 ന് പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരിൽ സന്ദർശക വിസയിലെത്തി മടങ്ങിപ്പോകാൻ കഴിയാത്തവരും ഗർഭിണികളും നാട്ടിലെത്തി അടിയന്തിര ചികിത്സ ലഭിക്കേണ്ടവരും ഉൾപ്പെടെ 177 പേരാണ് ഉണ്ടായിരുന്നത്.

കുവൈത്ത് വിമാനത്താവളത്തിൽ പ്രവാസികൾക്ക് റാപിഡ് ടെസ്റ്റ് ഉണ്ടായിരുന്നില്ല. തെർമൽ സ്‌കാൻ നടത്തി പനിയില്ല എന്ന് ഉറപ്പാക്കിയ ശേഷമാണ് ആളുകളെ വിമാനത്തിൽ കയറ്റിയത്. യാത്രക്കാരിയുടെ പട്ടികയിൽ ഇടം നേടാൻ കഴിയാത്ത ഗർഭിണികൾ ഉൾപ്പെടെയുള്ളവർ കുവൈത്ത് വിമാനത്താവളത്തിലെ എയർ ഇന്ത്യ ഓഫീസിനു മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാർ ഗതാഗതക്കുരുക്ക് മൂലം വളരെ വൈകിയാണ് വിമാനത്താവളത്തിൽ എത്തിയത്. കുവൈത്തിൽ ഞായറാഴ്ച മുതൽ സമ്പൂർണ്ണ കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ വരുംദിവസങ്ങളിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള വിമാന സർവീസുകളുടെ കാര്യത്തിൽ വ്യക്തതയില്ലെന്നാണ് കുവൈത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ.

ഒമാനിൽ നിന്നുള്ള ആദ്യ വിമാനത്തിൽ 181 യാത്രക്കാരാണ് ഉണ്ടായിരുന്നത്.നേരത്തെ നിശ്ചയിച്ചതിൽനിന്നും ഏറെവൈകി ഇന്ത്യൻ സമയം രാത്രി 10 മണിയോടെയാണ് വിമാനം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. 48 ഗർഭിണികളും നാല് കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെയുള്ള യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ 77 പേർ ചികിത്സാ ആവശ്യാർഥം മടങ്ങിയവരും 30 പേർ സന്ദർശന വീസയിൽ ഒമാനിലെത്തിയവരുമാണ്.

റാപ്പിഡ് ടെസ്റ്റ് നടത്താതെ തെർമൽ സ്‌കാനിങ് മാത്രം നടത്തിയാണ് മസ്‌കത്തിൽനിന്ന് ഇവരെ വിമാനത്തിൽ കയറ്റിയിരുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മുഴുവൻ യാത്രക്കാരേയും ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. അതേസമയം ഗർഭിണികൾക്കും കുട്ടികൾക്കും വീടുകളിലേക്ക് മടങ്ങി ഹോം ക്വാറന്റൈനിൽ കഴിയാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP