Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

വന്ദേഭാരത ദൗത്യത്തിൽ ഗൾഫിൽ നിന്നല്ലാതൊരു വിമാനം പ്രവാസികളുമായി കൊച്ചിയിൽ; മലേഷ്യയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം ലാൻഡ് ചെയ്തത് രാത്രി 10.10ന്; വിമാനത്തിൽ 177 യാത്രക്കാരും രണ്ടുപിഞ്ചുകുഞ്ഞുങ്ങളും; കൊച്ചി വിമാനത്താവളത്തിൽ ഇതു വരെ എത്തിയത് 1090 പേർ

വന്ദേഭാരത ദൗത്യത്തിൽ ഗൾഫിൽ നിന്നല്ലാതൊരു വിമാനം പ്രവാസികളുമായി കൊച്ചിയിൽ; മലേഷ്യയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം ലാൻഡ് ചെയ്തത് രാത്രി 10.10ന്; വിമാനത്തിൽ 177 യാത്രക്കാരും രണ്ടുപിഞ്ചുകുഞ്ഞുങ്ങളും; കൊച്ചി വിമാനത്താവളത്തിൽ ഇതു വരെ എത്തിയത് 1090 പേർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലോക് ഡൗണിന് ശേഷം മെയ് 7 ന് ആദ്യവിമാനം അബുദാബിയിൽ നിന്നായിരുന്നു. തുടർന്നുവന്ന ഫ്‌ളൈറ്റുകളും ഗൾഫിൽ നിന്നുംതന്നെ. ഹോഹയിൽ നിന്ന് തിരുവനനന്തപുരത്തേക്കുള്ള വിമാനം അപ്രതീക്ഷിതമായി റദ്ദാക്കുകയും ചെയ്തു. ഇതാദ്യമായി ഗൾഫിൽ നിന്നല്ലാതെ പ്രവാസികളുമായി എയർ ഇന്ത്യയുടെ വിമാനം കൊച്ചിയിലെത്തി. മലേഷ്യയിൽ നിന്നുള്ളവരെയാണ് IX683 വിമാനത്തിൽ നാട്ടിലെത്തിച്ചത്. 177 യാത്രക്കാരും രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.

രാത്രി 10.11നാണ് വിമാനം ലാൻഡ് ചെയ്തത്. കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് വിമാനം ക്വാലലംപൂരിലേക്ക് പുറപ്പെട്ടത്. രാത്രി 7.40ന് അവിടെയിറങ്ങിയ വിമാനം കൊച്ചിയിലേക്കു രാത്രി 8.40ന് പുറപ്പെട്ടു. വിമാനത്താവളത്തിൽ പതിവു പരിശോധനകൾക്കു ശേഷം യാത്രക്കാരിൽ ചിലരെ ആരോഗ്യവകുപ്പ് ഒരുക്കിയ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്കും അർഹരായ മറ്റുള്ളവരെ വീടുകളിലേയ്ക്കും ക്വാറന്റീനിലേയ്ക്കയച്ചു. വന്ദേ ഭാരത് രക്ഷാദൗത്യത്തിന്റെ ഭാഗമായി കൊച്ചി വിമാനത്താവളത്തിൽ ഇതു വരെ 1090 പേരെത്തി. ഇതിൽ 25 പേർ കുഞ്ഞുങ്ങളാണ്. 6 വിമാനങ്ങളിലായാണ് ഇത്രയും യാത്രക്കാരെത്തിയത്.

ശനിയാഴ്ച മാത്രം 535 യാത്രക്കാരാണെത്തിയത്.കുവൈറ്റ് മസ്‌കറ്റ്, ദോഹ എന്നിവിടങ്ങളിൽ നിന്നുള്ള 3 വിമാനങ്ങളിലായാണ് ഇത്രയും യാത്രക്കാരെത്തിയത്. ഇതിൽ 156 ഗർഭിണികളുമുണ്ടായിരുന്നു. ഈ വിമാനങ്ങളിലെത്തിയവരിൽ രോഗലക്ഷണങ്ങളുണ്ടായിരുന്ന 5 പേരെ കളമശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇവരിൽ 2 എറണാകുളം ജില്ലക്കാരും പത്തനംതിട്ട, തൃശൂർ, ആലപ്പുഴ ജില്ലകളിൽ നിന്ന് ഓരോരുത്തരുമാണുണ്ടായിരുന്നത്.

ഞായറാഴ്ച പുലർച്ചെയെത്തിയ ദോഹയിൽ നിന്നുള്ള വിമാനത്തിൽ 180 യാത്രക്കാരും 2 കുഞ്ഞുങ്ങളുമാണ് ഉണ്ടായിരുന്നത്. ശനിയാഴ്ചത്തെ കുവൈറ്റ് വിമാനത്തിൽ എത്തിയവരിൽ 2ട്രാൻസ്‌ജെൻഡറുകളുമുണ്ടായിരുന്നു. വന്ദേ ഭാരത് രക്ഷാദൗത്യത്തിലെ ഒന്നാം ഘട്ടത്തിലെ കൊച്ചിയിലേക്കുള്ള അവസാന വിമാനം തിങ്കളാഴ്ച ദുബായിൽ നിന്നു പുറപ്പെട്ട് രാത്രി 8.10ന് കൊച്ചിയിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP