Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

ബീഫ് ഫ്രൈക്കൊപ്പം നൽകിയ സവാളയുടെ അളവ് കുറഞ്ഞു പോയതിനെ ചൊല്ലി തർക്കം; തർക്കം മൂത്തതോടെ ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചും ചില്ല് അടിച്ചു പൊട്ടിച്ചും അക്രമാസക്തരായി; ഹോട്ടൽ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ചു വീഴ്‌ത്തി ശേഷം ഹോട്ടൽ ഭക്ഷണത്തിൽ മണ്ണു വാരിയിട്ടും കലിപ്പടങ്ങിയില്ല; തിരുവനന്തപുരം കൈതമുക്കിലെ വെട്ടിക്കാട്ടിൽ ഹോട്ടലിൽ കയറി മദ്യലഹരിയിൽ ഡിവൈഎഫ്‌ഐ നേതാക്കൾ അഴിഞ്ഞാടി; സവാള വിലവർദ്ധവന് ക്രമസമാധാന പ്രശ്‌നമായി മാറുന്നത് ഇങ്ങനെ

ബീഫ് ഫ്രൈക്കൊപ്പം നൽകിയ സവാളയുടെ അളവ് കുറഞ്ഞു പോയതിനെ ചൊല്ലി തർക്കം; തർക്കം മൂത്തതോടെ ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ചും ചില്ല് അടിച്ചു പൊട്ടിച്ചും അക്രമാസക്തരായി; ഹോട്ടൽ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ചു വീഴ്‌ത്തി ശേഷം ഹോട്ടൽ ഭക്ഷണത്തിൽ മണ്ണു വാരിയിട്ടും കലിപ്പടങ്ങിയില്ല; തിരുവനന്തപുരം കൈതമുക്കിലെ വെട്ടിക്കാട്ടിൽ ഹോട്ടലിൽ കയറി മദ്യലഹരിയിൽ ഡിവൈഎഫ്‌ഐ നേതാക്കൾ അഴിഞ്ഞാടി; സവാള വിലവർദ്ധവന് ക്രമസമാധാന പ്രശ്‌നമായി മാറുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് സവാള വിലയിൽ ഉണ്ടാകുന്ന വർദ്ധരവ് ക്രമസമാധാന പ്രശ്‌നങ്ങൾക്കും വഴിവെക്കുന്നു. ബീഫിൽ സാവാളയ്ക്ക് പകരം കാബേജ് അരിഞ്ഞിട്ടു നല്കിയതിനെ തുടർന്ന് ഒരു ഹോട്ടലിൽ കശപിശ ഉണ്ടായത് അടുത്തിടെയാണ്. ഇതിന് ശേഷം സമാനമായ വിധത്തിൽ മറ്റൊരു സവാള പ്രശ്‌നം കൂടി റിപ്പോർട്ടു ചെയ്തു. ബീഫ് ഫ്രൈയിൽ സവാള ഇട്ടത് കുറഞ്ഞു പോയി എന്നാരോപിച്ചു ഒരു സംഘം യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്ത സംഭവമാണ് തിരുവനന്തപുരത്തെ കൈതമുക്കിൽ ഉണ്ടായത്. അക്രമം നടത്തിയത് ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്നാണ് ആരോപണം.

കൈതമുക്ക് ശങ്കർ എന്നയാളുടെ ഉടമസ്ഥതയിലുള്ള വെട്ടുകാട്ടിൽ എന്ന ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. വഞ്ചിയൂർ ഡിവൈഎഫ്‌ഐയിലെ മൂന്ന് നേതാക്കളാണ് ആക്രമണത്തിന് പിന്നിൽ. ആക്രമണത്തിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളിയായ ഹോട്ടൽ ജീവനക്കാരൻ മുഹമ്മദിനാണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത്. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തു. ഇന്ന് വൈകുന്നേരം എട്ട് മണിയോടെയാണ് അതിക്രമം നടന്നത്.

മദ്യലഹരിയിൽ ഹോട്ടലിൽ എത്തിയ മൂന്ന് യുവാക്കൾ ബീഫ് ഫ്രൈ ഓർഡർ ചെയ്യുകയായിരുന്നു. ബീഫിൽ ഉള്ളി ഇട്ടതു കുറഞ്ഞുപോയി എന്നു പറഞ്ഞാണ് വാക്കേറ്റം ഉണ്ടായത്. വീണ്ടും ഉള്ളി വേണമെന്ന് ആവശ്യപ്പെട്ടതോടെ ഹോട്ടൽ ജീവനക്കാർ സാവള വില വർദ്ധിച്ച കാര്യത്തെ കുറിച്ച് ചൂണ്ടിക്കാട്ടി. ഇതോടെ തർക്കം ഉണ്ടാകുകയും ചെയ്തു. ഉള്ളി ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്ന് ചില യുവാക്കൾ ജീവനക്കാരനുമായി തർക്കം ഉണ്ടാകുകയും തുടർന്ന് മർദിക്കുകയുമായിരുന്നു.

മദ്യലഹരിയിലായിരുന്നവർ ജീവനക്കാരെ മർദ്ദിച്ചതിന് പുറമേ ഹോട്ടലിന്റെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തു. അതിന് ശേഷവും അഴിഞ്ഞാട്ടം തുടരുകയായിരുന്നു ഇവർ. ഹോട്ടലിൽ ഉണ്ടായിരുന്ന ഭക്ഷണ സാധനങ്ങളിൽ മണ്ണു വാരി ഇടുകയും ചെയ്തു. സംഭവത്തിൽ ഹോട്ടൽ ഉടമയുടെ പരാതിയെ തുടർന്ന് വഞ്ചിയൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്ന് വഞ്ചിയൂർ പൊലീസ് മറുനാടനോട്ു പറഞ്ഞു.

കേരളത്തിൽ അടക്കം എല്ലായിടത്തും ഉള്ളിവിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. 150 രൂപയോളമാണ് സവാളയുടെ മാർക്കറ്റു വില. 120 മുതൽ മുകളിലോട്ടാണ് ചില്ലറ വിൽപനശാലകളിലെ വില. ചെറിയ ഉള്ളിയുടെ വില 140 കടന്നിട്ടുണ്ട്. സവാള ക്ഷാമം കാരണം ചെറുകിട കച്ചവടക്കാരും സവാള വാങ്ങാത്ത അവസ്ഥയിലാണ്. വില 120 കടന്നതോടെ പച്ചക്കറി കച്ചവടക്കാരിലും പലരും സവാള ഉപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇത്ര വില നൽകി വാങ്ങാൻ ആളെ കിട്ടുന്നില്ലെന്നതും കച്ചവടം കുറയ്ക്കാൻ ഇടയാക്കി. പ്രളയത്തിൽ ഉത്തരേന്ത്യയിലാകമാനം കൃഷി നശിച്ചതാണ് സവാള ക്ഷാമത്തിലും വിലക്കയറ്റത്തിനും കാരണം. ജനുവരി പകുതിയാവാതെ സവാള വില കുറയില്ല എന്ന് തന്നെയാണ് കച്ചവടക്കാരുടെ സാക്ഷ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP