Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ഭാസ്‌കരൻ വിരമിച്ചത് മെയ്‌ 31ന്; പാസ് വേർഡ് റദ്ദാക്കാതെ തട്ടിപ്പ്; ഘട്ടം ഘട്ടമായി പണം സ്വന്തം അക്കൗണ്ടിലേക്ക് ഉദ്യോഗസ്ഥൻ മാറ്റിയത് ആരും അറിഞ്ഞില്ല; പിടിക്കപ്പെടുമെന്നായപ്പോൾ ആദ്യം നടന്നത് സൈബർ പോരാളിയെ രക്ഷിക്കാനുള്ള നീക്കം; ലോക്‌സഭയിൽ ഇടതുപക്ഷത്തിന് വോട്ട് ചോദിച്ച ജീവനക്കാരന് വേണ്ടി നടന്നത് പണം തിരികെ നൽകി എല്ലാം ഒതുക്കാനുള്ള നീക്കം; ഭർത്താവും ഭാര്യയും ഒളിവിൽ പോയതും കള്ളക്കളി കാരണം; വഞ്ചിയൂർ ട്രഷറിയിലെ തട്ടിപ്പിൽ നിറയുന്നത് 'സംഘടനാ കളികൾ' തന്നെ

ഭാസ്‌കരൻ വിരമിച്ചത് മെയ്‌ 31ന്; പാസ് വേർഡ് റദ്ദാക്കാതെ തട്ടിപ്പ്; ഘട്ടം ഘട്ടമായി പണം സ്വന്തം അക്കൗണ്ടിലേക്ക് ഉദ്യോഗസ്ഥൻ മാറ്റിയത് ആരും അറിഞ്ഞില്ല; പിടിക്കപ്പെടുമെന്നായപ്പോൾ ആദ്യം നടന്നത് സൈബർ പോരാളിയെ രക്ഷിക്കാനുള്ള നീക്കം; ലോക്‌സഭയിൽ ഇടതുപക്ഷത്തിന് വോട്ട് ചോദിച്ച ജീവനക്കാരന് വേണ്ടി നടന്നത് പണം തിരികെ നൽകി എല്ലാം ഒതുക്കാനുള്ള നീക്കം; ഭർത്താവും ഭാര്യയും ഒളിവിൽ പോയതും കള്ളക്കളി കാരണം; വഞ്ചിയൂർ ട്രഷറിയിലെ തട്ടിപ്പിൽ നിറയുന്നത് 'സംഘടനാ കളികൾ' തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറിയിൽ 2 കോടി രൂപ തട്ടിപ്പു നടത്തിയ എം.ആർ.ബിജുലാലിനെ സംരക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥരും സംഘടനാ നേതാക്കളും അവസാന നിമിഷം വരെ ശ്രമിച്ചു. കേസിലെ പ്രതികളായ ബിജുലാലും ഭാര്യ സിനിയും ഒളിവിൽ. ഇവർക്കായി വഞ്ചിയൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തുന്നതു സംബന്ധിച്ച് ട്രഷറി ജോയിന്റ് ഡയറക്ടർ വിജിലൻസ് ഇന്ന് തീരുമാനമെടുക്കും. അന്വേഷണത്തിന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്കും ഉത്തരവിട്ടിട്ടുണ്ട്.

ട്രഷറി ഓഫിസർ വി.ഭാസ്‌കരൻ മെയ് 31നാണു വിരമിച്ചത്. അദ്ദേഹത്തിന്റെ പാസ്വേർഡ് റദ്ദാക്കിയിരുന്നെങ്കിൽ തട്ടിപ്പു സാധ്യമാകുമായിരുന്നില്ല. മാത്രമല്ല, മറ്റൊരാൾ അത് ഉപയോഗിച്ചിട്ടും തിരിച്ചറിയാതെ പോയതു വലിയ വീഴ്ചയാണ്. 6 മാസം മുൻപാണ് ബിജുലാൽ വഞ്ചിയൂർ സബ് ട്രഷറി ഓഫിസിലെത്തുന്നത്. സർക്കാർ അക്കൗണ്ടിൽനിന്നു തന്റെ ട്രഷറി അക്കൗണ്ടിലേക്ക് ഘട്ടംഘട്ടമായി തുക മാറ്റി. പിന്നീടു തന്റെയും ഭാര്യയുടെയും പേരുള്ള അക്കൗണ്ടിലേക്ക് ആ തുക നിക്ഷേപിക്കുകയായിരുന്നു. ഈ ഗുരുതര സ്വഭാവമുള്ള മോഷണം കണ്ടെത്തുന്നതിലാണ് വലിയ വീഴ്ചയുണ്ടായത്. കണ്ടെത്തിയിട്ടും ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ശ്രമം നടന്നത് കൂടുതൽ ദുരൂഹവും.

Stories you may Like

കഴിഞ്ഞ 27നാണു തട്ടിപ്പു കണ്ടെത്തിയത്. എന്നാൽ വിവരം ട്രഷറി ഡയറക്ടറേറ്റിനെ ഔദ്യോഗികമായി അറിയിച്ചില്ല. ഇടതു സൈബർ പോരാളി കൂടിയായ ബിജുലാലിനെക്കൊണ്ടു തുക തിരിച്ച് അടപ്പിച്ചു പ്രശ്‌നം പരിഹരിക്കാനായിരുന്നു ശ്രമം. ഇതിനിടെ വിവരം ചോർന്നു. ഇതോടെ ഭർത്താവും ഭാര്യയും ഒളിവിൽ പോയി. ഇതിന് പിന്നിൽ സംഘടനാ നേതാക്കളും ഇടപെട്ടിട്ടുണ്ടെന്നാണ് സൂചന. എന്നാൽ എൻജിഒ യൂണിയനിൽ ബിജുലാലിന് അംഗത്വം പോലുമില്ലെന്ന വിശദീകരണവുമായി സംഘടനയും എത്തി. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വേണ്ടി പരസ്യമായി വോട്ട് ചോദിച്ച ഉദ്യോഗസ്ഥനായിരുന്നു ബിജുലാൽ. ഇതും ചർച്ചയായിട്ടുണ്ട്.

വലിയ ഗൂഢാലോചനയാണ് ബിജുലാലിനെ രക്ഷിക്കാൻ നടത്തിയത്. ംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ വഞ്ചിയൂർ ട്രഷറിയിലെ 2 ജീവനക്കാരോട് ഓഫിസിൽ വരേണ്ടതില്ലെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചു. വിവരങ്ങൾ പുറത്താകാതിരിക്കാൻ വേണ്ടിയായിരുന്നു ഈ ജാഗ്രത. പകരം മറ്റൊരു ഓഫിസിലെ 2 ജീവനക്കാരെ നിയോഗിക്കുകയായിരുന്നു. എങ്ങനേയും പണം തിരിച്ചടച്ച് വിവാദം ഒഴിവാക്കാനായിരുന്നു ശ്രമം. ഇതിനിടെ വിവരങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് ഇന്നലെ ഉച്ചയ്ക്കാണു പൊലീസിനു പരാതി നൽകിയത്. ഇതോടെ കാര്യങ്ങൾ കൈവിട്ടു പോയി. പെൻഷൻകാരുടെ പലിശ തട്ടിച്ചതിനു മുൻപ് ഒരു ട്രഷറി ജീവനക്കാരനെ പിരിച്ചുവിട്ടിരുന്നു. ഉത്തരവിലെ പരാമർശം ആയുധമാക്കി ആ ജീവനക്കാരൻ അടുത്തിടെ സർവീസിൽ തിരികെ പ്രവേശിച്ചു. ഇതിന് പിന്നിലും ഉന്നത ബുദ്ധിയുണ്ടായിരുന്നു.

പല ദിവസങ്ങളിലായാണു ബിജുലാൽ പണം തട്ടിയത്. എന്നാൽ 2 കോടി രൂപ സ്വന്തം അക്കൗണ്ടിലേക്കുമാറ്റി ബിജുലാൽ അന്നു തന്നെ അതിൽ നി ന്ന് 60 ലക്ഷം രൂപ തന്റെ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റി. സോഫ്റ്റ്‌വെയർ പിഴവോ കയ്യബദ്ധമോ കാരണം സംഭവിച്ചാണെന്നു വരുത്തിത്തീർത്താനാണ് ശ്രമം. വഞ്ചിയൂർ ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എം.എസ്.ബിജുലാൽ ജില്ല കലക്ടറുടെ അക്കൗണ്ടിൽ നിന്നു കൂടുതൽ തുക തട്ടിയെടുത്തിരിക്കാമെന്ന് ഉദ്യോഗസ്ഥർ. ഉദ്യോഗസ്ഥന്റെ പെൻ നമ്പർ പരിശോധിച്ചാൽ മാത്രമേ വേറെ അക്കൗണ്ടുകളിലേക്കു പണം മാറ്റിയിട്ടുണ്ടോ എന്നു വ്യക്തമാകുകയുള്ളൂ. ട്രഷറിയിലെ ഐഎസ്എംസി (ഇൻഫർമേഷൻ സിസ്റ്റം മാനേജ്‌മെന്റ് സെൽ) വിഭാഗത്തിന്റെ വീഴ്ചയാണു തട്ടിപ്പു നടക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്. വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്വേഡ് ഇല്ലാതാക്കിയിരുന്നെങ്കിൽ തട്ടിപ്പു നടക്കില്ലായിരുന്നു.

ബിജുലാലിന്റെ കരമനയിലുള്ള വീട്ടിലും ബന്ധുവീടുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. ബിജുലാലും ഭാര്യ സിനിയും ഒളിവിൽ പോയെന്നാണ് പൊലീസിന്റെ നിഗമനം. കേസിൽ വിശദമായ അന്വേഷണത്തിന് ട്രഷറി വിജിലൻസ് ജോയിന്റ് ഡയറക്ടർ വി. സാജനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ട്രഷറിയിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വേറിൽ പോരായ്മകൾ ഏറെയുണ്ടെന്നാണ് ഈ തട്ടിപ്പ് സൂചിപ്പിക്കുന്നത്.സംഘടിതമായി പണം തട്ടാനുള്ള പഴുതുണ്ട്. തുക രേഖപ്പെടുത്തി മറ്റൊരു അക്കൗണ്ടിലേക്ക് പോയാലും അതേ തുക ട്രഷറിയിൽ ശേഷിക്കുന്നതായി കാണിക്കാറുണ്ട്. ഇതിന്റെയെല്ലാം മറവിലായിരുന്നു തട്ടിപ്പ്.

വഞ്ചിയൂർ ട്രഷറിയിൽ നടന്ന തട്ടിപ്പ് അതീവഗൗരവത്തിൽ തന്നെയാണ് സർക്കാർ കൈകാര്യം ചെയ്യുന്നതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.ട്രഷറിയുടെ വിശ്വാസ്യതയ്ക്കുമേൽ കരിനിഴൽ വീഴ്‌ത്താൻ ആരെയും അനുവദിക്കുകയില്ല. ഇതിന് ഉത്തരവാദികൾ ആരു തന്നെയായാലും കർക്കശമായ നടപടി സർക്കാർ സ്വീകരിക്കും. ഇതുസംബന്ധിച്ച സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കുന്നതിന് ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിശദമായ പരിശോധനയും നടപടികളും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

അതിനിടെ പണം തിരിമറി നടത്തിയ സംഭവത്തിൽ കലക്ടറുടെ അക്കൗണ്ടിൽ നിന്നു പണം നഷ്ടമായിട്ടില്ലെന്നു ട്രഷറി ഡയറക്ടർ അറിയിച്ചതായി കലക്ടർ നവ്ജ്യോത് ഖോസ അറിയിച്ചു. ഇതു സംബന്ധിച്ചു ട്രഷറി ഡയറക്ടർ റിപ്പോർട്ട് നൽകി. കലക്ടറുടെ അക്കൗണ്ടിൽനിന്നു രണ്ടു കോടി രൂപ ട്രഷറി ജീവനക്കാരൻ തിരിമറി നടത്തി സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണു കലക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടത്. കലക്ടറുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ട്രഷറി വകുപ്പിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ സർക്കാർ അക്കൗണ്ടിലെ പണം തിരിമറികൾക്കായി ഉപയോഗിച്ചെന്നും, ഇതുമായി ബന്ധപ്പെട്ടു വഞ്ചിയൂർ അഡിഷനൽ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്റ് എം.ആർ. ബിജുലാലിനെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ട്രഷറി ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP