Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞങ്ങൾക്കും പഠിക്കണം..പഠിക്കാനുള്ള ആഗ്രഹത്തെ തല്ലിക്കെടുത്തരുതേ എന്ന് വാമികയും വസന്തും; പരാതിയും പരിഭവവുമില്ലാതെ ഇതുവരെ പഠിച്ചത് മെഴുകുതിരി വെട്ടത്തിൽ; പഠനം ഓൺലൈനായതോടെ ഇത്തിരി വെട്ടത്തിനായി കെഎസ്ഇബിക്ക് മുമ്പിൽ കെഞ്ചി അച്ഛൻ സുരേഷ്; കരഞ്ഞുപറഞ്ഞിട്ടും ഇരുട്ടത്തിരിക്കേണ്ടി വന്നപ്പോൾ കുരുന്നുകൾ ഇറങ്ങി കുത്തിയിരിപ്പുസമരത്തിനായി; ബോർഡിനെ മര്യാദ പഠിപ്പിച്ച് കുട്ടികൾ

ഞങ്ങൾക്കും പഠിക്കണം..പഠിക്കാനുള്ള ആഗ്രഹത്തെ തല്ലിക്കെടുത്തരുതേ എന്ന് വാമികയും വസന്തും; പരാതിയും പരിഭവവുമില്ലാതെ ഇതുവരെ പഠിച്ചത് മെഴുകുതിരി വെട്ടത്തിൽ; പഠനം ഓൺലൈനായതോടെ ഇത്തിരി വെട്ടത്തിനായി കെഎസ്ഇബിക്ക് മുമ്പിൽ കെഞ്ചി അച്ഛൻ സുരേഷ്; കരഞ്ഞുപറഞ്ഞിട്ടും ഇരുട്ടത്തിരിക്കേണ്ടി വന്നപ്പോൾ കുരുന്നുകൾ ഇറങ്ങി കുത്തിയിരിപ്പുസമരത്തിനായി; ബോർഡിനെ മര്യാദ പഠിപ്പിച്ച് കുട്ടികൾ

എസ്.രാജീവ്‌

തിരുവല്ല : പരാതികളോ പരിഭവങ്ങളോ ഇല്ലാതെ വസന്തും വാമികയും ഇക്കാലമത്രയും പഠിച്ചത് മെഴുകുതിരി വെട്ടത്തിലിരുന്ന് . പക്ഷേ കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ ഓരോന്നായി നഷ്ടമായപ്പോൾ അതോടൊപ്പം തങ്ങളുടെ ഭാവിയും ഇരുട്ടിലാവുകയാണെന്ന സത്യം എട്ടാം ക്ലാസ് വിദ്യാർത്ഥിയായ വസന്തും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ വാമികയും തിരിച്ചറിഞ്ഞു. ഇതോടെ പിതാവ് സുരേഷിന്റെ കൈയും പിടിച്ച് കുരുന്നുകൾ നേരെയെത്തിയത് കെ എസ് ഇ ബി മണിപ്പുഴ സെക്ഷൻ ഓഫീസിന് മുമ്പിലേക്ക്. അധികൃതർക്ക് മുമ്പിൽ കുരുന്നുകൾ തങ്ങളുടെ പ്രശ്‌നം അവതരിപ്പിച്ചു.

പ്രശ്‌ന പരിഹാര ശ്രമം പരാജയപ്പെട്ടതോടെ വൈദ്യുതി ഓഫീസിന് മുമ്പിൽ ഒരു മണിക്കൂറിലേറെ നീണ്ട കുത്തിയിരിപ്പ് സമരം. സംഭവം വൻ വിവാദത്തിന് വഴി തെളിക്കുമെന്ന് ബോധ്യമായതോടെ പുതിയ കണക്ഷനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് കെ എസ് ഇ ബി അസി. എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഉറപ്പ്. ഇതോടെ സമരമവസാനിപ്പിച്ച് പ്രത്യാശയുടെ കിരണങ്ങളുമായി മടക്കം. പെരിങ്ങര പഞ്ചായത്തിൽ ഏഴാം വാർഡിൽ വേങ്ങൽ ആത്തനാട്ടിൽ വീട്ടിൽ സുരേഷ് - ലില്ലിക്കുട്ടി ദമ്പതികളുടെ മക്കളായ എന്നിവർ വീട്ടിൽ വൈദ്യുത കണക്ഷൻ ലഭിക്കുന്നതിനായി കെ എസ് ഇ ബി ഓഫീസിന് മുമ്പിൽ വെള്ളിയാഴ്ച രാവിലെ 11 മണിയോടെ നടത്തിയ പ്രതിഷേധമാണ് ഫലം കണ്ടത്.

വൈദ്യുതി കണക്ഷനു വേണ്ടി കാലങ്ങളായി കെ എസ് ഇ ബി ഓഫീസിൽ കയറിയിറങ്ങിയിട്ടും തട്ടുമുട്ട് വാദങ്ങൾ നിരത്തി അധികൃതർ കണക്ഷൻ നൽകുന്നതിൽ കാലതാമസം വരുത്തുകയായിരുന്നുവെന്നാണ് സുരേഷ് പറയുന്നത്. വൈദ്യുതി ഇല്ലാത്തതിനാൽ മക്കളുടെ പഠനം മുടങ്ങുമെന്ന സ്ഥിതി വന്നതോടെ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്‌സ് എന്ന സംഘടനയുടെ സഹായം തേടുകയായിരുന്നു. തുടർന്ന് ഈ സംഘടനയുടെ പ്രവത്തകരുടെ പിന്തുണയോടെയാണ് സുരേഷ് മക്കളെയും കൂട്ടി കെ എസ് ഇ ബി ഓഫീസിലെത്തിയത്. സുരേഷും ഭാര്യ ലില്ലിക്കുട്ടിയും മക്കളുമായി ചെന്നൈയിൽ ആയിരുന്നു താമസം.

ചെന്നൈ സ്വാമി അപ്പാ ഹോസ്പിറ്റലിൽ നെഴ്‌സായി ലില്ലിക്കുട്ടിയും അവിടെ തന്നെ പ്ലംമ്പർ ആയി സുരേഷും ജോലി നോക്കുകയായിരുന്നു. മാതാവ് അന്നമ്മയും സഹോദരി സുനിതയുമായിരുന്നു വീട്ടിൽ താമസം. അഞ്ച് വർഷം മുമ്പ് സുനിതയുടെ വിവാഹം കഴിഞ്ഞതോടെ അന്നമ്മ വീട് അടച്ചുപൂട്ടി മകൾ സുനിതയ്‌ക്കൊപ്പം പോയി . ഇതോടെ വീടിന്റെ കണക്ഷൻ കെ എസ് ഇ ബി ജീവനക്കാരെത്തി വിച്ഛേദിക്കുകയായിരുന്നു.

75 ലേക്ക് കടക്കുന്ന മാതാവ് അന്നമ്മയ്ക്ക് തളർവാതം പിടിപെട്ട് അവശ നിലയിലായതോടെയാണ് 2018 ലെ പ്രളയത്തിന് മുമ്പായി സുരേഷ് കുടുംബ സമേതം നാട്ടിലെത്തിയത്. മാതാവ് അന്നമ്മയെ സഹോദരിയുടെ വീട്ടിൽ നിന്നും സ്വന്തം വീട്ടിൽ എത്തിച്ച് കൂലിപ്പണികൾ ചെയ്ത് കുടുംബം പോറ്റുകയായിരുന്നു. ഇതിനിടെ പല തവണ വീട്ടിലേക്കുള്ള വൈദ്യുത കണക്ഷൻ പുനഃസ്ഥാപിക്കുന്നതിനായി കെ എസ് ഇ ബി അധികൃതർക്ക് മുമ്പിൽ സുരേഷ് പോയി. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. തുടർന്ന് വൈദ്യുത കണക്ഷൻ ഇല്ലാത്തത് മൂലം മക്കളുടെ പഠനം അവതാളത്തിലാകുമെന്ന് ബോധ്യം വന്നതോടെയാണ് കെ എസ് ഇ ബി ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്താൻ കുടുംബം തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP