Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയുടെ അനാസ്ഥയിൽ ഗർഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി; ആന്തരികാവയവങ്ങളുടെ പ്രവർത്തനം പൂർണമായും നിലച്ചപ്പോൾ വെന്റിറ്റേറിൽ നിന്ന് മാറ്റിയതോടെ നജ്മയുടെ വിയോഗം; പ്രസവ വേദന വന്നിട്ടും സിസേറിയൻ ചെയ്യാൻ വിസമ്മതിച്ചതും ഹോസ്പിറ്റൽ ബില്ലിന് വേണ്ടി അതിഗുരുതരാവസ്ഥയിലെ യുവതിയോട് ആശുപത്രി കാട്ടിയ ക്രൂരതയും ദുരന്തമായി; മെഡിക്കൽ നെഗ് ലജൻസിന് ഇരയായി നജ്മയും കുഞ്ഞും

കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയുടെ അനാസ്ഥയിൽ ഗർഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി; ആന്തരികാവയവങ്ങളുടെ പ്രവർത്തനം പൂർണമായും നിലച്ചപ്പോൾ വെന്റിറ്റേറിൽ നിന്ന് മാറ്റിയതോടെ നജ്മയുടെ വിയോഗം; പ്രസവ വേദന വന്നിട്ടും സിസേറിയൻ ചെയ്യാൻ വിസമ്മതിച്ചതും ഹോസ്പിറ്റൽ ബില്ലിന് വേണ്ടി അതിഗുരുതരാവസ്ഥയിലെ യുവതിയോട് ആശുപത്രി കാട്ടിയ ക്രൂരതയും ദുരന്തമായി; മെഡിക്കൽ നെഗ് ലജൻസിന് ഇരയായി നജ്മയും കുഞ്ഞും

ആർ പീയൂഷ്

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി വലിയത്ത് ഹോസ്പിറ്റലിന്റെ അനാസ്ഥയിൽ ഗർഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി. തൊടിയൂർ മുഴങ്ങോടി പേരൊലിൽ നിസാറിന്റെ മകളും വട:മൈനാഗപ്പള്ളിയിൽ അനൂർകാവിൽ സുധീറിന്റെ ഭാര്യയും ആയ നജ്മയുടെ മരണം സംഭവിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ് എ ടി ആശുപത്രിയിലായിരുന്നു. എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം. പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

കഴിഞ്ഞ 30 നാണ് വലിയത്ത് ആശുപത്രിയുടെ അനാസ്ഥമൂലം പിഞ്ചു കുഞ്ഞ് കൊല്ലപ്പെട്ടത്. കരുനാഗപ്പള്ളി തൊടിയൂർ മുഴങ്ങോടി പേരോരിൽ നിസാറിന്റെ മകൾ നജുമ(25)യുടെ പ്രസവത്തിനിടെയാണ് സംഭവം. കുഞ്ഞ് മരിച്ചതിന് പിന്നാലെ യുവതിയും ഗുരുതരാവസ്ഥയിലേക്ക് പോയി. യുവതിക്ക് കടുത്ത പ്രസവ വേദനയുണ്ടായിട്ടും ആരും വേണ്ട ചികിത്സ നൽകിയില്ലെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.

Stories you may Like

29 ന് വൈകിട്ട് നാലുമണിയോട് പ്രവേശിപ്പിച്ച യുവതിക്ക് വേദന സഹിക്കാതായതോടെ സിസേറിയൻ ചെയ്യണമെന്ന് ബന്ധുക്കൾ ആവിശ്യപ്പെട്ടു. എന്നാൽ ആശുപത്രി അധികൃതർ ഇതിന് തയ്യാറായില്ല. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നവർ നിങ്ങളുടെ മകളെ മാത്രമല്ല ഇവിടെ വേറെയും പ്രസവത്തിനായി എത്തിയവരും ഉണ്ട്, ഞങ്ങൾക്കറിയാം എന്ത് ചെയ്യണമെന്ന് പറഞ്ഞ് ശാസിച്ചതായും പറയുന്നു. പിന്നീട് 30 ന് വെളുപ്പിന് പ്രസവത്തിനായി കയറ്റുകയും കുട്ടി മരിക്കുകയും യുവതി ഗുരുതരാവസ്ഥയിലാവുകയുമായിരുന്നു.

പ്രസവത്തിനിടയിൽ യുവതിക്ക് അപസ്മാരം വന്നതായിട്ടാണ് ബന്ധുക്കളോട് പറഞ്ഞത്. കുട്ടി മരിച്ച വിവരം പറയാതെ എത്രയും വേഗം യുവതിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് കൊണ്ടു പോകണമെന്ന് നിർദ്ദേശിച്ചു. ഇതിനായി ആംബുലൻസ് അടക്കം പുറത്ത് സജ്ജീകരിച്ച് നിർത്തിയെങ്കിലും ബിൽ അടക്കാതെ കൊണ്ടു പോകാൻ കഴിയില്ലെന്ന നിലപാടാണ് ആശുപത്രി അധികൃതർ എടുത്തത്.

കോവിഡ് ആയതിനാൽ ബന്ധുക്കളാരും ആശുപത്രിയിൽ നിൽക്കരുത് എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മാതാന് നൂർജഹാൻ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇവരുടെ പക്കൽ അപ്പോൾ പണമില്ലാതിരുന്നു. വീട്ടിലേക്ക് വിളിച്ച് വിവരം പറഞ്ഞ് പണവുമായി എത്താൻ അരമണിക്കൂറിലേറെ സമയം എടുത്തു. ആശുപത്രിയിലെ മുഴുവൻ തുകയായ 14,840 രൂപയും അടച്ചതിന് ശേഷമാണ് യുവതിയെ കൊണ്ടു പോകാൻ അനുവദിച്ചത്.

എസ്.എ.ടി ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് കുട്ടി മരിച്ചു എന്നറിയുന്നത്. പുറത്തേക്ക് വരുന്നതിനിടയിൽ വലിയത്ത് ആശുപത്രിയിൽ വച്ച് തന്നെ മരണപ്പെടുകയായിരുന്നു എന്നും ഡോക്ടർ ബന്ധുക്കളോട് പറഞ്ഞു. അബോധാവസ്ഥയിലായ യുവതിയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുകയും കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിക്കുകയും ചെയ്തു.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് യുവതിയുടെ ജീവൻ നില നിർത്തിയിരുന്നത്. ആന്തരികാവയവങ്ങളുടെ പ്രവർത്തനം പൂർണമായും നിലച്ചതോടെ വെന്റിറ്റേർ മാറ്റുകയായിരുന്നു. ഇതോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP