Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയൽക്കാരനോട് നെഞ്ചു വേദന മൂലം കുഴഞ്ഞു വീണു എന്ന് വിശദീകരിച്ചു; കെട്ടഴിച്ച് ടാക്സി വിളിച്ച് ആശുപത്രിയിൽ കൊണ്ടു പോയത് പരമരഹസ്യമായി; രണ്ടാം ഭാര്യയുടെ ആദ്യ ഭർത്താവിലെ മകളുടെ വിശദീകരണം ഒളിച്ചു കളി; അച്ഛൻ ആത്മഹത്യ ചെയ്യില്ലെന്ന് വിശ്വസിച്ച് വലിയശാല രമേശിന്റെ മകൻ ഗോകുലും

അയൽക്കാരനോട് നെഞ്ചു വേദന മൂലം കുഴഞ്ഞു വീണു എന്ന് വിശദീകരിച്ചു; കെട്ടഴിച്ച് ടാക്സി വിളിച്ച് ആശുപത്രിയിൽ കൊണ്ടു പോയത് പരമരഹസ്യമായി; രണ്ടാം ഭാര്യയുടെ ആദ്യ ഭർത്താവിലെ മകളുടെ വിശദീകരണം ഒളിച്ചു കളി; അച്ഛൻ ആത്മഹത്യ ചെയ്യില്ലെന്ന് വിശ്വസിച്ച് വലിയശാല രമേശിന്റെ മകൻ ഗോകുലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടൻ രമേശ് വലിയശാലയുടെ അകാലത്തിലുള്ള വേർപാടിനു പിന്നാലെയുണ്ടായ വിവാദങ്ങളെക്കുറിച്ച് പ്രതികരിച്ച് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയുടെ മകൾ എം.എസ് ശ്രുതി രംഗത്തു വന്നിരുന്നു. കള്ളം പറയുന്നവർക്ക് അതു കൊണ്ട് എന്താണ് കിട്ടുന്നതെന്ന് ചോദിച്ച ശ്രുതി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നു പറഞ്ഞു. വലിയശാല രമേശിന്റെ രണ്ടാം ഭാര്യ മിനിയുടെ ആദ്യ ഭർത്താവിലെ മകളാണ് ശ്രൂതി. ഇതിന് പിന്നാലെ അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന വാദം ചർച്ചയാക്കുകയാണ് ഗോകുൽ രമേശും.

അച്ഛൻ അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ഇതുവരെയായിട്ടും വിശ്വാസം വന്നില്ല. അതുകൊണ്ട് ലീഗലി മൂവ് ചെയ്യാമെന്ന് കരുതി. കേസിന്റെ പോയിന്റിനെ കുറിച്ച് ഒന്നും അറിയില്ല. അച്ഛന് ഇമേഷണലി പ്രശ്‌നമുണ്ടെന്നും അറിയില്ല. അച്ഛൻ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും
വിശ്വസിക്കുന്നില്ലെന്നും മകൻ ഗോകുൽ പറയുന്നു. നീതി പീഠത്തിൽ വിശ്വാസമുണ്ട്. അമ്മ നേരത്തെ മരിച്ചതാണ്. അച്ഛന് എന്തു പറ്റിയെന്ന് എനിക്കറിയണം. ഇപ്പോൾ ഒന്നിനും മറുപടി പറയാൻ ഞാൻ മെന്റലി പ്രിപ്പേർഡ് അല്ല-ഗോകുൽ പ്രതികരിച്ചു.

അച്ഛൻ ആത്മഹത്യയെ പിന്തുണയ്ക്കാത്ത വ്യക്തിയാണ്. പലരേയും ആ ജീവിത സാഹചര്യത്തിൽ നിന്നും രക്ഷിച്ച വ്യക്തി. അതുകൊണ്ട് തന്നെ ആത്മഹത്യ ചെയ്യില്ലെന്ന് തറപ്പിച്ചു പറയുകയാണ് ഗോകുൽ രമേശ്. ചിരിച്ച മുഖമാണ് അച്ഛനുള്ളത്. എല്ലാ പ്രതിസന്ധിയേയും പോസിറ്റീവായി നേരിടുന്ന ആൾ. അതുകൊണ്ടാണ് നിയമ നടപടിയെ കുറിച്ച് ആലോചിച്ചതെന്നും വിശദീകരിക്കുന്നു. വലിയശാല രമേശിന്റെ രണ്ടാം ഭാര്യയിലെ ആദ്യ ഭർത്താവിലെ മകൾ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങളാണ്. രമേശിന്റെ മരണം വിവാദമാക്കുന്നത് ഗോകുലിന്റെ ഭാര്യവീട്ടുകാരണെന്നും ആരോപിച്ചിരുന്നു.

ഇന്നലെ വലിയശാല രമേശിന്റെ മരണവുമായി അയൽക്കാരുടെ നിലപാടുകളും സംശയങ്ങളും മറുനാടൻ വാർത്തയാക്കിയിരുന്നു. രാത്രി എട്ടരയോടെയാണ് മേട്ടുക്കടയ്ക്ക് സമീപമുള്ള വീട്ടിൽ അസ്വാഭാവികത നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പരിഭ്രാന്തരായി വലിയശാല രമേശിന്റെ രണ്ടാം ഭാര്യയും മകളും നടക്കുന്നത് കണ്ടു. ഈ സമയം വീട്ടിനുള്ളിൽ ലൈറ്റ് പോലും ഓഫായിരുന്നു. പിന്നീട് ഒരു കാർ വീടിന് മുമ്പിലെത്തി. ഈ കാറിൽ ഡ്രൈവർക്ക് പുറമേ മറ്റൊരാളും ഉണ്ടായിരുന്നു. വീട്ടിലെ സ്ത്രീകളും ഇവരും ചേർന്ന് വലിയശാല രമേശിനെ കാറിലേക്ക് കയറ്റി. ഈ സമയം രമേശിന്റെ തല ഡോറിന് പുറത്ത് കിടന്നു. ഇത് കണ്ട് അയൽവാസി ഓടിയെത്തി. ഇവരോട് കാര്യങ്ങൾ തിരക്കി. നെഞ്ചു വേദന വന്ന് കുഴഞ്ഞു വീണ രമേശിനെ ആശുപത്രിയിൽ കൊണ്ടു പോകുന്നുവെന്നാണ് വിശദീകരിച്ചതും. ഇതൊക്കെയാണ് രമേശിന്റെ മരണത്തെ ദുരൂഹമാക്കുന്നത്.

ഇതിനൊന്നിനും വലിയശാല രമേശിന്റെ രണ്ടാം ഭാര്യയിലെ ആദ്യ ഭർത്താവിലെ മകൾ മറുപടി പറയുന്നില്ല. എന്റെ പേര് ശ്രുതി എം.എസ്. ഞാൻ വലിയശാല രമേശിന്റെ മകളാണ്. അച്ഛൻ മരിക്കുന്നതിന്റെ തലേന്നു രാത്രി ഞങ്ങൾ വളരെ സന്തോഷത്തോടെ പോയപ്പോൾ എടുത്ത വിവാഹ പാർട്ടിയുടെ ചിത്രമാണ് ഞാൻ ഷെയർ ചെയ്തിരിക്കുന്നത്. ബന്ധുക്കൾ പറയുന്നത് അച്ഛൻ മരിക്കുന്നതിന്റെ തലേന്നുതൊട്ടേ ഇവിടെ ബഹളമുണ്ടായി എന്നാണ്. വീട്ടിൽ ഇല്ലായിരുന്ന ഞങ്ങൾ എങ്ങനെയാണ് ബഹളം ഉണ്ടാക്കുന്നത്. ഒരു കോമൺ സെൻസ് ഉള്ള ആളുകൾ ആണേൽ ചിന്തിക്കൂ...ദയവായി-ഇതാണ് ശ്രൂതിയുടെ വിശദീകരണം.

വലിയശാലാ രമേശിന്റെ മരണുമായി ബന്ധപ്പെട്ട ശ്രുതിയുടെ കുറിപ്പ് ഇങ്ങനെ:

എന്റെ പേര് ശ്രുതി എം.എസ്. ഞാൻ വലിയശാല രമേശിന്റെ മകളാണ്. അച്ഛൻ മരിക്കുന്നതിന്റെ തലേന്നു രാത്രി ഞങ്ങൾ വളരെ സന്തോഷത്തോടെ പോയപ്പോൾ എടുത്ത വിവാഹ പാർട്ടിയുടെ ചിത്രമാണ് ഞാൻ ഷെയർ ചെയ്തിരിക്കുന്നത്. ബന്ധുക്കൾ പറയുന്നത് അച്ഛൻ മരിക്കുന്നതിന്റെ തലേന്നുതൊട്ടേ ഇവിടെ ബഹളമുണ്ടായി എന്നാണ്. വീട്ടിൽ ഇല്ലായിരുന്ന ഞങ്ങൾ എങ്ങനെയാണ് ബഹളം ഉണ്ടാക്കുന്നത്. ഒരു കോമൺ സെൻസ് ഉള്ള ആളുകൾ ആണേൽ ചിന്തിക്കൂ...ദയവായി.

അച്ഛന്റെ മൃതശരീരം കൊണ്ടുവന്ന് പോലുമില്ല. അതിനു മുമ്പേ തന്നെ അച്ഛന്റെ ആദ്യ ഭാര്യയുടെ ബന്ധുക്കൾ ചേട്ടന്റെ ഭാര്യ വീട്ടിലെ ബന്ധുക്കൾ ഓരോ വ്യാജവാർത്ത ഇറക്കുകയാണ്. ഇവർ ആരും അച്ഛന്റെ ബന്ധുക്കൾ അല്ല, അച്ഛന്റെ ബന്ധുക്കൾ കൊച്ചിയിലാണ് താമസം. അച്ഛന് ഒരു ചേട്ടനാണ് ഉള്ളത്. അവർ ഞങ്ങളെ പറ്റി ഒരു കുറ്റവും പറഞ്ഞിട്ടില്ല. അപ്പോൾ നിങ്ങൾക്ക് മനസിലായി കാണും ഗോകുൽ രമേശിന്റെ ഭാര്യ വീട്ടുകാരും അച്ഛന്റെ ആദ്യ ഭാര്യയുടെ വീട്ടിലെ ബന്ധുക്കളും എന്തിനാണ് ഈ വ്യാജവാർത്ത ഉണ്ടാക്കുന്നതെന്ന്.

നിങ്ങൾക്ക് എന്തെങ്കിലും വേണമെങ്കിൽ എടുത്തുകൊണ്ട് പോയ്‌ക്കോളൂ. മൃതശരീരം വരുന്നതിനു മുമ്പേ തന്നെ പലതും പിടിച്ചടക്കാനുള്ള മനസ്. എന്തേലും ഉണ്ടേൽ എന്നോടാണ് ചോദിക്കാനുള്ളത്. ഞാനാണ് ആദ്യം കണ്ടത്. ഒന്നും അറിയാൻ താൽപര്യമില്ലാത്ത ആളുകൾ ചോദിക്കില്ല. അവർക്ക് ഇപ്പോൾ ഇറങ്ങിയ ന്യൂസ് പോലെ സ്വത്തുക്കളോട് ആകും താൽപര്യം. എനിക്ക് പ്രതികരിക്കാൻ പറ്റാത്ത അവസ്ഥയായിപ്പോയി. ഞങ്ങൾ ഒരു റൂമിൽ ആണ്. പുറംലോകം കണ്ടിട്ട് കുറച്ച് നാളായി. ഞങ്ങൾക്ക് നീതിവേണം. വ്യാജവാർത്ത ഉണ്ടാക്കുന്നത് നിർത്തൂ, കള്ളങ്ങൾ പറയുമ്പോൾ നിങ്ങൾക്ക് എന്താണ് കിട്ടുന്നത്. നിങ്ങൾക്കും ഭാര്യയും മക്കളും ഉള്ളതല്ലേ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP