Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജനരോഷം ശക്തമായതോടെ മുഖം രക്ഷിക്കാതെ വയ്യ! പ്രോസിക്യൂഷൻ വാദം മുൻകൂട്ടി അറിഞ്ഞ് പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്നത് ശിശുക്ഷേമ സമിതി ചെയർമാനെന്ന ആരോപണം ചൂടുപിടിച്ചതോടെ രോഷം തണുപ്പിക്കാൻ സർക്കാർ; മൂന്നാം പ്രതി പ്രദീപ് കുമാറിന് വേണ്ടി ഹാജയരായ എൻ.രാജേഷിനെ ഡിഡബ്ല്യുസി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി; മുൻ ബ്ലോക്ക് പഞ്ചായത്തംഗമായ രാജേഷ് സിപിഎം അനുഭാവി; വാളയാർ കേസിൽ ഇരകൾക്കൊപ്പമെന്ന് തെളിയിക്കാൻ പാടുപെട്ട് സർക്കാർ

ജനരോഷം ശക്തമായതോടെ മുഖം രക്ഷിക്കാതെ വയ്യ! പ്രോസിക്യൂഷൻ വാദം മുൻകൂട്ടി അറിഞ്ഞ് പ്രതികളെ രക്ഷിക്കാൻ കൂട്ടുനിന്നത് ശിശുക്ഷേമ സമിതി ചെയർമാനെന്ന ആരോപണം ചൂടുപിടിച്ചതോടെ രോഷം തണുപ്പിക്കാൻ സർക്കാർ; മൂന്നാം പ്രതി പ്രദീപ് കുമാറിന് വേണ്ടി ഹാജയരായ എൻ.രാജേഷിനെ ഡിഡബ്ല്യുസി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി; മുൻ ബ്ലോക്ക് പഞ്ചായത്തംഗമായ രാജേഷ് സിപിഎം അനുഭാവി; വാളയാർ കേസിൽ ഇരകൾക്കൊപ്പമെന്ന് തെളിയിക്കാൻ പാടുപെട്ട് സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വാളയാർ കേസിൽ ആരോപണവിധേയനായ ഡിഡബ്ല്യുസി ചെയർമാനെ നീക്കി. പ്രതിക്കായി എൻ.രാജേഷ് ഹാജരായത് വിവാദമായിരുന്നു. രാജേഷിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി ഉടൻ ഉത്തരവിറക്കും. വാളയാറിൽ സഹോദരിമാർ ക്രൂരമായ ലൈംഗിക പീഡനം ഏൽക്കേണ്ടി വന്നതും പിന്നാലെ ആത്മഹത്യ ചെയ്ത സംഭവത്തിലും പ്രതികളെ രക്ഷിച്ചത് സിപിഎം അനുഭാവിയായ അഭിഭാഷകൻ എൻ.രാജേഷാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേ അഭിഭാഷകനെ പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതിയുടെ അധ്യക്ഷനാക്കിയതിലും പ്രതിഷേധം ഉയർന്നെങ്കിലും, സർക്കാർ തള്ളിക്കളഞ്ഞിരുന്നു.

മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗമായ രാജേഷ് സിപിഎമ്മിന്റെ സജീവ പ്രവർത്തകനാണ്. ഇയാളുടെ നിയമനം വിവാദമായതോടെ വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തിയെങ്കിലും രാഷ്ട്രീയ സ്വാധീനത്താൽ സ്ഥാനത്തു തുടരുകയായിരുന്നു. പ്രതികൾക്ക് സിപിഎം ബന്ധമുണ്ടെന്ന് പെൺകുട്ടികളുടെ അമ്മയും മറ്റു ബന്ധുക്കളും ആരോപിച്ചിരുന്നു. പോക്സോ കേസിൽ, പ്രതിഭാഗത്തിനു വേണ്ടി കേസ് ഏറ്റെടുക്കുകയും, മെയ്‌ 2,3 തീയതികളിൽ കേസിൽ വാദിക്കാനായി കോടതിയിൽ ഹാജരാകുകയും ചെയ്തിട്ടുള്ളയാളാണ് എൻ. രാജേഷ്. 2017ൽ നടന്ന സംഭവത്തിൽ രജിസ്റ്റർ കേസിൽ പ്രതിയായ പ്രദീപ്കുമാറിനു വേണ്ടിയാണ് രാജേഷ് ഹാജരായത്. എന്നാൽ, സി.ഡബ്ല്യു.സി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് താൻ കേസിൽ നിന്നും ഒഴിഞ്ഞിരുന്നുവെന്നും, പ്രതികൾക്കു വേണ്ടി കോടതിയിൽ ഹാജരായി എന്നത് തെറ്റായ വാദമാണെന്നുമാണ് രാജേഷിന്റെ പക്ഷം.

എന്നാൽ, എൻ. രാജേഷ് പ്രദീപിന്റെ കേസ് ഏറ്റെടുത്തതിനും, രാജേഷിന്റെ ജൂനിയറായ അഭിഭാഷകയാണ് കേസ് വാദിക്കുന്നത് എന്നതിനും തെളിവുകളുണ്ടെന്ന് മഹിളാ സമഖ്യ ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. രാജേഷ് വക്കാലത്ത് ഒഴിഞ്ഞിട്ടുണ്ടെങ്കിൽപ്പോലും സി.ഡബ്ല്യു.സി ചെയർമാനായിരിക്കുന്നയാളിന്റെ ജൂനിയറാണ് കേസിൽ പ്രതികൾക്കു വേണ്ടി ഹാജരായത്. അതിനാൽ കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും രാജേഷിനു ലഭിച്ചു എന്നാണ് വിവരം. കുട്ടികളുടെ ഭാഗത്തുനിന്നും വാദിക്കേണ്ടയാളാണ് ശിശുക്ഷേമ സമിതി അധ്യക്ഷൻ.

വാളയാർ അട്ടപ്പള്ളത്തു നിന്നുള്ള സഹോദരികളായ ദളിത് പെൺകുട്ടികൾ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് പോക്സോ കേസ്. 2017 ജനുവരി 13ന് പതിമൂന്നു വയസ്സുകാരിയായ മൂത്ത സഹോദരി വീടിന്റെ ഉത്തരത്തിൽ തൂങ്ങി മരിച്ചത്. പെൺകുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമായിരുന്നങ്കിലും, പോക്സോ പ്രകാരം കേസെടുക്കാനോ, ഇളയ സഹോദരിക്ക് വേണ്ട കൗൺസലിംഗുകൾ കൊടുക്കാനോ അന്വേഷണസംഘത്തിന് സാധിച്ചില്ല. ദിവസങ്ങൾക്കു ശേഷം മാർച്ച് നാലിന് ഇളയ സഹോദരിയെയും അതേ സ്ഥാനത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

രണ്ടു സഹോദരിമാരുടെയും പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സാമ്യത പരിശോധിച്ചാണ് ഇരുവരും ശാരീരിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തുന്നത്. തുടർന്ന് പോക്സോ, ആത്മഹത്യാ പ്രേരണ, എസ്.സി/എസ്.ടി ആക്ട് എന്നിവ പ്രകാരം കുട്ടികളുടെ ബന്ധുക്കളെയും അയൽവാസിയെയുമടക്കം നാലു പേരെ അറസ്റ്റു ചെയ്യുകയായിരുന്നു. കുട്ടികളുടെ അമ്മയുടെ ബന്ധുക്കളായ എം.മധു, വി.മധു, അച്ഛന്റെ സുഹൃത്ത് ഇടുക്കി സ്വദേശി ഷിബു, അയൽവാസിയും ട്യൂഷൻ അദ്ധ്യാപകനുമായ പ്രദീപ് എന്നിവരാണ് പ്രതികൾ. കേസ് അട്ടിമറിച്ച് സിപിഎം ബന്ധമുള്ള പ്രതികളെ രക്ഷപ്പെടുത്താനാണ് സി.ഡബ്ല്യു.സി ചെയർമാനായ രാജേഷ് ശ്രമിച്ചതെന്നാണ് ഇപ്പോൾ ഉയരുന്ന വാദം.

പ്രകൃതി വിരുദ്ധ പീഡനത്തിന് പെൺകുട്ടികൾ ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പെൺകുട്ടിയുടെ മലദ്വാരത്തിൽ ഉണ്ടായ ഗുരുതര മുറിവുകളുടെ ചിത്ര സഹിതമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഫോറൻസിക്ക് സർജൻ തയ്യറാക്കിയത്. കുട്ടി പീഡനത്തിന് ഇരയായി എന്നതിൽ ഇതിൽപരം തെളിവുകളുടെ ആവശ്യമില്ലെന്ന് പ്രതികൾക്ക് വേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകൻ രഞ്ജിത്ത് കൃഷ്ണ എന്ന അഭിഭാഷകൻ തന്നെ പറയുന്നു.

കൃത്യമായ തെളിവുകളോ ശക്തമായ സാക്ഷിമൊഴികളോ ശേഖരിക്കാൻ ആദ്യഘട്ടത്തിൽ പൊലീസിനു കഴിഞ്ഞില്ല. ഈ വീഴ്ചയുടെ പേരിൽ എസ്ഐക്കെതിരെ നടപടിയെടുത്തിരുന്നു. പിന്നീട് മറ്റൊരു സംഘം കേസ് ഏറ്റെടുത്തെങ്കിലും തെളിവുകളുടെ കുറവു ബാധിച്ചു. അന്വേഷണ സംഘം കണ്ടെത്തിയ കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷന്റെ ഭാഗത്തു വലിയ വീഴ്ചയുണ്ടായി. മാത്രവുമല്ല പ്രോസിക്യൂഷന്റെ വാദങ്ങൾ പ്രതിഭാഗം നേരത്തേ അറിഞ്ഞിരുന്നു എന്നതും ശ്രദ്ധേയമാണ്. അതിനാൽ, പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പലതും പ്രതിഭാഗം ഖണ്ഡിച്ചു. ശിശുക്ഷേമ സമിതി ജില്ല അധ്യക്ഷനായിരുന്ന രാജേഷിനു പ്രോസിക്യൂഷൻ വാദങ്ങൾ മുൻകൂട്ടി ലഭിക്കാനുള്ള സാധ്യതയും ഏറെയാണ്. ഉറ്റ ബന്ധുക്കൾ ഉൾപ്പെടെ സാക്ഷിയായ കേസിൽ പ്രതിഭാഗം ഉയർത്തിയ ചോദ്യങ്ങൾക്കു ശരിയായ മറുപടി നൽകാൻ പ്രോസിക്യൂഷനു സാധിച്ചില്ല. ഒരു പ്രതിയെ നേരത്തെ കോടതി വിട്ടയച്ചപ്പോൾതന്നെ വീഴ്ച ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ സാക്ഷികളെ വിസ്തരിക്കുന്നതിൽ ഉൾപ്പെടെ പിഴവ് ആവർത്തിച്ചു. ഉറ്റ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ സാക്ഷി മൊഴികളിലെ പൊരുത്തക്കേടും പ്രതിഭാഗത്തിന് അനുകൂലമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP