Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാളയാർ പീഡനക്കേസ്: തെളിവുകിട്ടിയാൽ പുനരന്വേഷണം നടത്തും; പൊലീസ് അന്വേഷണത്തിലെ വീഴ്ച ഡിഐജി അന്വേഷിക്കും; കേസ് നടത്തിപ്പിലെ വീഴ്ച പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അന്വേഷിക്കുമെന്നും മന്ത്രി എ.കെ.ബാലൻ; കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർക്കെതിരെ വിമർശനവുമായി പബ്ലിക് പ്രോസിക്യൂട്ടർ; കോടതിയിൽ മൂകസാക്ഷിയായാൽ പ്രതിയെ വിട്ടയ്ക്കുമെന്നും പ്രതിഭാഗം വക്കീലിനെ പഴിച്ചിട്ട് കാര്യമില്ലെന്നും വിമർശനം

വാളയാർ പീഡനക്കേസ്: തെളിവുകിട്ടിയാൽ പുനരന്വേഷണം നടത്തും; പൊലീസ് അന്വേഷണത്തിലെ വീഴ്ച ഡിഐജി അന്വേഷിക്കും; കേസ് നടത്തിപ്പിലെ വീഴ്ച പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അന്വേഷിക്കുമെന്നും മന്ത്രി എ.കെ.ബാലൻ; കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർക്കെതിരെ വിമർശനവുമായി പബ്ലിക് പ്രോസിക്യൂട്ടർ; കോടതിയിൽ മൂകസാക്ഷിയായാൽ പ്രതിയെ വിട്ടയ്ക്കുമെന്നും പ്രതിഭാഗം വക്കീലിനെ പഴിച്ചിട്ട് കാര്യമില്ലെന്നും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വാളയാർ പീഡനക്കേസിൽ തെളിവുകിട്ടിയാൽ പുനരന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ ബാലൻ. രണ്ടു തലത്തിലുള്ള അന്വേഷണമുണ്ടാകും. പൊലീസ് അന്വേഷണത്തിലെ വീഴ്ച ഡിഐജി അന്വേഷിക്കും. ഡിഐജിയുടെ റിപ്പോർട്ടിനു ശേഷം ആവശ്യമെങ്കിൽ പുനരന്വേഷണം നടത്തും. കേസ് നടത്തിപ്പിലെ വീഴ്ച പ്രേസിക്യൂഷൻ ഡയറക്ടർ ജനറൽ അന്വേഷിക്കുമെന്നും ബാലൻ വ്യക്തമാക്കി.

അതേസമയം വാളയാർ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർക്കെതിരെ പബ്ലിക് പ്രോസിക്യൂട്ടർ രംഗത്തെത്തി. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയിൽ മൂകസാക്ഷിയായാൽ പ്രതിയെ വിട്ടയയ്ക്കും. കേസ് തോറ്റ ശേഷം പ്രതിഭാഗം വക്കീലിനെ പഴിച്ചിട്ട് കാര്യമില്ലെന്നും വിമർശനമുയർന്നു. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ലതാ ജയരാജിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. പ്രതികൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും കേസിൽ പാർട്ടി ഇടപെട്ടിട്ടില്ലെന്നും സിപിഎം പുതുശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് മാധ്യമങ്ങളോട് വ്യക്തമാക്കി. വാളയാർ പീഡനക്കേസ് പ്രതികൾക്ക് ഭരണകക്ഷി ബന്ധമെന്ന ആരോപണവുമായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മയുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു ഏരിയ സെക്രട്ടറി. തെളിവുണ്ടായിട്ടും പ്രതികൾ രക്ഷപ്പെട്ടത് പാർട്ടി പിന്തുണ കാരണമാണെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം. പൊലീസ് അപ്പീൽ പോകുന്നതിൽ കാര്യമില്ല. പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു

വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതെവിട്ട കോടതിവിധിക്കെതിരെ പൊലീസ് അപ്പീൽ നൽകും. അന്വേഷണത്തിൽ പാളിച്ചയുണ്ടായിട്ടല്ല, കേസിന്റെ ഗൗരവം കണക്കിലെടുത്താണ് തീരുമാനമെന്ന് തൃശൂർ റേഞ്ച് ഡിഐജി എസ് സുരേന്ദ്രൻ പറഞ്ഞു.
പൊലീസ് അന്വേഷണത്തിലെ വീഴ്ചയും തെളിവുകളുടെ അഭാവവും പ്രതികൾക്ക് രക്ഷപെടാൻ വഴിയൊരുക്കിയെന്ന വിമർശനം ശക്തമായതോടെയാണ് കേസിൽ അപ്പീൽ പോകാൻ പൊലീസ് തീരുമാനിച്ചത്.

വാളയാർ അട്ടപ്പള്ളത്ത് 2017 ജനുവരി ഒന്നിനാണ് 13 വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മാർച്ച് നാലിന് ഒമ്പത് വയസ്സുകാരിയെയും ഇതേ രീതിയിൽ കണ്ടെത്തി. ഇരുവരും മരണത്തിന് മുമ്പ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു. കേസ്, പൊലീസ് ഗൗരവമായെടുത്തതും അറസ്റ്റിന് വഴിയൊരുങ്ങിയതും രണ്ടാമത്തെ കുട്ടിയുടെ മരണത്തോടെയാണ്. ബാലലൈംഗികാതിക്രമം, പ്രകൃതിവിരുദ്ധ പീഡനം, പട്ടികജാതി-വർഗ അതിക്രമം, ആത്മഹത്യപ്രേരണ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പെൺകുട്ടികളുടെ തൂങ്ങിമരണം കൊലപാതകമാണെന്ന് സംശയിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആദ്യമരണം നടന്നപ്പോൾ അന്വേഷണത്തിൽ വീഴ്ചവരുത്തിയ വാളയാർ എസ്‌ഐയെ സസ്‌പെൻഡ് ചെയ്തിരുന്നു. നാർകോട്ടിക് സെൽ ഡിവൈ.എസ്‌പിയായിരുന്ന എം.ജെ. സോജനാണ് പിന്നീട് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

കേസ് ആദ്യം അന്വേഷിച്ച പൊലീസ് സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചതായി സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് വന്നിരുന്നു. തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കോടതി വിട്ടയച്ചതു പ്രോസിക്യൂഷന്റെ വീഴ്ചയാണ്. കൃത്യമായ തെളിവുകളോ ശക്തമായ സാക്ഷിമൊഴികളോ ശേഖരിക്കാൻ ആദ്യഘട്ടത്തിൽ പൊലീസിനു കഴിഞ്ഞില്ല. ഈ വീഴ്ചയുടെ പേരിൽ എസ്‌ഐക്കെതിരെ നടപടിയെടുത്തിരുന്നു. പിന്നീട് മറ്റൊരു സംഘം കേസ് ഏറ്റെടുത്തെങ്കിലും തെളിവുകളുടെ കുറവു ബാധിച്ചു. അന്വേഷണ സംഘം കണ്ടെത്തിയ കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷന്റെ ഭാഗത്തു വലിയ വീഴ്ചയുണ്ടായി. ഉറ്റ ബന്ധുക്കൾ ഉൾപ്പെടെ സാക്ഷിയായ കേസിൽ പ്രതിഭാഗം ഉയർത്തിയ ചോദ്യങ്ങൾക്കു ശരിയായ മറുപടി നൽകാൻ പ്രോസിക്യൂഷനു സാധിച്ചില്ല.

ഒരു പ്രതിയെ നേരത്തെ കോടതി വിട്ടയച്ചപ്പോൾ തന്നെ വീഴ്ച ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ സാക്ഷികളെ വിസ്തരിക്കുന്നതിൽ ഉൾപ്പെടെ പിഴവ് ആവർത്തിച്ചു. ഉറ്റ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ സാക്ഷി മൊഴികളിലെ പൊരുത്തക്കേടും പ്രതിഭാഗത്തിന് അനുകൂലമായി. പൊലീസിനു നൽകിയ മൊഴി മജിസ്‌ട്രേട്ടിനു മുന്നിലെത്തിയപ്പോൾ വിരുദ്ധമായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP