Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിമാനത്തിൽ വച്ച് പരിചയപ്പെട്ട വിനോദിനെ കെട്ടാൻ ജസീന്ത ജോർജ് ജ്യോതിയായി; കേരളത്തിലും യൂറോപ്പിലും സമ്പാദിച്ച കോടികളുടെ സ്വത്തും ഇറ്റാലിയൻ പൗരത്വവും അപത്ത് സമയത്ത് ഈ മലയാളി നേഴ്‌സിന് തുണയില്ലാതെയായി; ഭർത്താവിനെ കൊന്ന ശേഷം കൊലപാതകം മറച്ചുവയ്ക്കാൻ സ്വയം മുറിവേൽപ്പിച്ച ജസീന്തയെ ചതിച്ചതു കൊലയാളിയായ സുഹൃത്ത്

വിമാനത്തിൽ വച്ച് പരിചയപ്പെട്ട വിനോദിനെ കെട്ടാൻ ജസീന്ത ജോർജ് ജ്യോതിയായി; കേരളത്തിലും യൂറോപ്പിലും സമ്പാദിച്ച കോടികളുടെ സ്വത്തും ഇറ്റാലിയൻ പൗരത്വവും അപത്ത് സമയത്ത് ഈ മലയാളി നേഴ്‌സിന് തുണയില്ലാതെയായി; ഭർത്താവിനെ കൊന്ന ശേഷം കൊലപാതകം മറച്ചുവയ്ക്കാൻ സ്വയം മുറിവേൽപ്പിച്ച ജസീന്തയെ ചതിച്ചതു കൊലയാളിയായ സുഹൃത്ത്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ആസൂത്രണത്തിൽ വന്ന പിഴവാണ് ജ്യോതിക്ക് വിനയായത്. വളാഞ്ചേരിയിലെ വിനോദ്കുമാർ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ജ്യോതി യഥാർത്ഥത്തിൽ ജസീന്തയാണ്. ഇറ്റാലിയൻ പൗരത്വമുള്ള ജസീന്ത ജോർജ്. തെളിവുകളില്ലാതെ ഭർത്താവിനെ വകവരുത്തുക. അതിന് ശേഷം ഇറ്റലിക്ക് വിമാനം കയറുക. അതായിരുന്നു ലക്ഷ്യം. എന്നാൽ പൊലീസിന്റെ സാങ്കേതിക മികവലൂന്നിയ അന്വേഷണം എല്ലാം പൊളിച്ചു. ദൃശ്യം സിനിമയെ വെല്ലുന്ന തരത്തിൽ കാര്യങ്ങൾ പ്ലാൻ ചെയ്ത ജ്യോതിയുടെ മോഹങ്ങൾ പൊളിഞ്ഞു. എല്ലാം പുറത്തായി. നീണ്ട പ്രണയത്തിനൊടുവിലെ വിവാഹം നൽകിയ മാനസിക പീഡനങ്ങളാണ് ജ്യോതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നതാണ് സത്യം

സാക്ഷികളോ പ്രത്യക്ഷ തെളിവുകളോ ഇല്ലാത്ത കേസിൽ മൊബൈൽ ഫോൺ കോളുകൾ ട്രാക്ക് ചെയ്താണ് കേസ് തെളിയിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് 12 മണിക്കൂറിനുള്ളിലാണ് കൊച്ചിയിലെ വീട്ടിൽനിന്ന് മുഖ്യപ്രതിയായ മുഹമ്മദ് യൂസഫിനെ പൊലീസ് പിടികൂടിയത്. ഇതോടെ ജ്യോതിയുടെ പൊയ്മുഖം പൊളിഞ്ഞു. അതിന് മുമ്പ് തന്നെ പലതും സമ്മതിച്ചിരുന്നു. പിന്നെ എല്ലാം പുറത്തായി. പ്രണയിച്ച് വിവാഹിതരായ വിനോദും ജ്യോതിയും ഏതാനും വർഷമായി രമ്യതയിലായിരുന്നില്ല. വിനോദിന്റെ വഴിവിട്ട ബന്ധങ്ങളെച്ചൊല്ലിയായിരുന്നു കലഹം. കൊല്ലം കുണ്ടറ സ്വദേശിനിയായ ഇരുപത്തിയാറുകാരിയെ വിനോദ് ഗുരുവായൂരിലെ ഫ്‌ലാറ്റിൽ താമസിപ്പിച്ചിട്ടുള്ളതായും വിനോദിന് ഈ യുവതിയിൽ ഒരു കുട്ടിയുള്ളതായും ജ്യോതി അടുത്തിടെ അറിഞ്ഞു. യുവതി ഇപ്പോൾ ഗർഭിണിയുമാണ്. ഇതോടെ കൊല നടത്താൻ ജ്യോതിയെ തീരുമാനിക്കുകയായിരുന്നു.

ഇറ്റലിയിൽ നഴ്‌സായി ജോലി ചെയ്ത ജസീന്ത ജോർജ്, കൊച്ചിക്കാരൻ വിനോദ്കുമാറിന്റെ ജീവിതത്തിലേക്കെത്തിയത് ദീർഘകാലത്തെ പ്രണയത്തിനുശേഷമാണ്. സിനിമാ കഥയെ വെല്ലുന്ന പ്രണത്തിന് ഒടുവിൽ വിവാഹം. രണ്ടര പതിറ്റാണ്ട് മുൻപ് വിദേശയാത്രയ്ക്കിടെയാണു ജസീന്തയെ വിനോദ് പരിചയപ്പെടുന്നത്. തുടർന്നു ജസീന്ത മതംമാറി ജ്യോതിയായി. ഇരുവരും നിയമപ്രകാരം വിവാഹം ചെയ്തിട്ടില്ലെന്നാണ് സൂചന. ജസീന്തയുടെ സ്വത്തിൽ കണ്ണു വച്ച് നടന്ന വിനോദ് മറ്റ് സ്ത്രീകളുമായും ബന്ധം പുലർത്തി. ഇറ്റാലിയൻ പൗരത്വമുള്ള ജ്യോതിക്ക് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ട്. ഇറ്റലിയിൽ സ്വത്ത്, എറണാകുളത്ത് ഏഴു ഫ്‌ലാറ്റുകളും റിസോർട്ടുകളും. ഇതിന് പുറമേയാണ് വിനോദിനൊപ്പമായി പിന്നീടുള്ള ബിസിനസ്. പിന്നീട് ഇരുവരും റിയൽ എസ്റ്റേറ്റ് മേഖലയിലേക്കും പാചകവാതക വിതരണ രംഗത്തേക്കും മുന്നേറുകയായിരുന്നു.

ഈ സ്വത്തിൽ വിനോദിനും പങ്കാളിത്തമുണ്ട്. ഇതെല്ലാം നഷ്ടമാകുമെന്ന് വിനോദിന്റെ പരസ്ത്രീബന്ധത്തെപ്പറ്റി അറിഞ്ഞ ജ്യോതി കരുതി. ഇരുവരും തമ്മിൽ തർക്കമായി. അതിനിടെയാണു ഗുരുവായൂരിലെ മറ്റൊരു യുവതിയുടെ കാര്യം അറിഞ്ഞത്. അതോടെ, വിനോദിനെ കൊല്ലാൻ തീരുമാനിച്ചു. വധിക്കാനുള്ള പദ്ധതി തയാറാക്കിയത് ജ്യോതി ഒറ്റയ്ക്കാണ്. ജ്യോതിയുടെ ഉടമസ്ഥതയിലുള്ള എറണാകുളത്തെ ഫ്‌ലാറ്റിൽ താമസിക്കുന്ന മുഹമ്മദ് യൂസഫിന്റെ സഹായമാണ് ജ്യോതി തേടിയത്. വിനോദ് പലപ്പോഴും എറണാകുളത്തെ ഫ്‌ലാറ്റിൽ മറ്റു സ്ത്രീകളുമായി എത്താറുണ്ടെന്ന് സമീപത്ത് താമസിച്ചിരുന്ന യൂസഫ്, ജ്യോതിയെ അറിയിച്ചിരുന്നു. ഇതിൽ പ്രകോപിതനായി യൂസഫിനെതിരെ വിനോദ് വ്യാജ മോഷണക്കേസ് കൊടുക്കുകയും യൂസഫിന്റെ മകന്റെ വിവാഹം മുടക്കുകയും ചെയ്തിരുന്നു. യൂസഫിനും വിനോദിനോട് പകയുണ്ടായി.

യൂസഫിനെ ഉപയോഗിച്ച് വിനോദിനെ വധിക്കാൻ ജ്യോതി ഇതിനു മുൻപും ശ്രമം നടത്തിയിരുന്നു. എറണാകുളത്തെ ഫ്‌ലാറ്റിൽവച്ച് സയനൈഡ് നൽകി കൊല്ലാനായിരുന്നു ആദ്യ തീരുമാനം. സയനൈഡ് കിട്ടാതിരുന്നതിനാൽ ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. അതിന് ശേഷമാണ് ഇപ്പോഴത്തെ കൊലയിലേക്ക് കാര്യങ്ങൾ എത്തിയത്. വിനോദിനെ കൊലപ്പെടുത്താൻ രണ്ടു വെട്ടുകത്തികൾ സംഘടിപ്പിച്ചു. ഇതിലൊന്ന് കൊച്ചിയിലെ ഫ്‌ലാറ്റിലും മറ്റൊന്ന് വെണ്ടല്ലൂരിലെ വീട്ടിലും സൂക്ഷിച്ചു. കൊലപാതകദിവസം രാത്രി വളാഞ്ചേരിയിലെത്തിയ യൂസഫിനെ കാറിൽ ജ്യോതിയാണു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയത്. കൃത്യം നിർവഹിച്ചതിനുള്ള പാരിതോഷികമായി വീട്ടിലുണ്ടായിരുന്ന 3.40 ലക്ഷം രൂപ നൽകിയാണ് ജ്യോതി യൂസഫിനെ യാത്രയാക്കിയത്.

തൊടുപുഴ സ്വദേശിയായ ജ്യോതി എന്ന ജസീന്ത ജോർജിന്റെ കുടുംബം എടക്കരയിലാണ് താമസം. ഇറ്റലിയിൽ നേഴ്‌സായിരുന്ന ജസീന്തയെ 1990ലാണ് ഇറ്റലി സന്ദർശിക്കാനെത്തിയ വിനോദ്കുമാർ പരിചയപ്പെടുന്നത്. പിന്നീട് ഇവരുടെ ബന്ധം പ്രണയമായി മാറി. തന്നേക്കാൾ മൂന്ന് വയസ്സ് കൂടുതലുള്ള ജസീന്തയെ വിനോദ്കുമാർ ജീവിതപങ്കാളിയാക്കി. ആദ്യ പ്രസവത്തിലെ ആൺകുഞ്ഞും രണ്ടാമത്തെ പ്രസവത്തിലെ പെൺകുഞ്ഞും മരിച്ചു. മൂന്നാമത്തെ മകനാണ് രാഹുൽ. ഇറ്റലി പൗരത്വമുള്ള ജ്യോതി ഇടയ്ക്ക് ഇറ്റലിയിൽ പോകാറുണ്ട്. ജ്യോതി ഇറ്റലിയിൽ പോകുന്ന സമയത്താണ് അവരുടെ പേരിൽ എറണാകുളത്തുള്ള ഫ്ളാറ്റിൽ വിനോദ് മറ്റ് സ്ത്രീകളെ കൊണ്ടുവന്നിരുന്നത്. ഇത് ജ്യോതി അറിഞ്ഞതോടെ വിനോദ് മറ്റൊരു തന്ത്രവും കാട്ടി.

അത് മനസ്സിലാക്കിയ വിനോദ് ജ്യോതിയുടെ ലോക്കറിൽനിന്നും 30 പവൻ സ്വർണമെടുത്ത് വിറ്റ് ഇരിമ്പിളിയത്ത് സ്ഥലം വാങ്ങി. സ്വർണം എടുത്തത് യൂസഫാണെന്ന് പ്രചരിപ്പിച്ചു. യൂസഫിന്റെ മകന്റെ വിവാഹംവരെ മുടക്കുകയുംചെയ്തു. ഈ വൈരാഗ്യം യൂസഫിന് വിനോദിനോടുണ്ട്. അത് ജ്യോതി സമർഥമായി ഉപയോഗിക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം ഇറ്റലിയിലേക്ക് കടന്ന് മകനോടൊപ്പം അവിടെ സ്ഥിരതാമസമാക്കാനായിരുന്നു ജ്യോതിയുടെ പദ്ധതി. ഇതാണ് പൊലീസ് പൊളിച്ചത്. 56 കോടിയോളം രൂപ വിനോദ്കുമാറിന്റെ പേരിൽ ആസ്തിയുണ്ടായിരുന്നു. ജ്യോതിയുടെ പേരിലും കോടികളുടെ ആസ്തിയുണ്ട്. വിനോദിന്റെ ആസ്തികളിൽ ഭൂരിഭാഗവും ജസീന്തയുടെ സമ്പാദ്യക്കരുത്തിൽ നേടിയതാണ്. നിയമപരമായി വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ വിനോദിന്റെ പുതിയ ബന്ധം പ്രയാസമാകുമെന്നും വിനോദ് സ്വത്ത് അവരുടെ പേരിലേക്ക് മാറ്റുമെന്ന് ഭയന്നുമാണ് ജ്യോതി കൊലപാതകം ആസൂത്രണം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP