Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്വാറന്റൈൻ നിരീക്ഷണത്തിലുള്ള ആൾ ഉണരാതിരുന്നത് പരിഭ്രാന്തി പരത്തി; ആരോഗ്യവകുപ്പ് അധികൃതർ ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചു; വടകര പൊലീസും സ്ഥലത്തെത്തി; ഏണി ഉപയോഗിച്ച് മുകൾ നിലയിലുള്ള വരാന്തയിലെത്തി ആളെ വിളിച്ചപ്പോൾ സംഭവിച്ചത്

ക്വാറന്റൈൻ നിരീക്ഷണത്തിലുള്ള ആൾ ഉണരാതിരുന്നത് പരിഭ്രാന്തി പരത്തി; ആരോഗ്യവകുപ്പ് അധികൃതർ ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചു; വടകര പൊലീസും സ്ഥലത്തെത്തി; ഏണി ഉപയോഗിച്ച് മുകൾ നിലയിലുള്ള വരാന്തയിലെത്തി ആളെ വിളിച്ചപ്പോൾ സംഭവിച്ചത്

കെ വി നിരഞ്ജൻ

കോഴിക്കോട്: വടകരയിൽ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന ആൾ രാവിലെ എഴുന്നേൽക്കാത്തത് പരിഭ്രാന്തി പരത്തി. വടകര ക്യൂൻസ് റോഡിലെ ക്വാറന്റൈൻ കേന്ദ്രമായ ക്യൂൻസ് ടൂറിസ്റ്റ് ഹോമിൽ നിരീക്ഷണത്തിൽ കഴിയുന്നയാളാണ് ഇന്നലെ രാവിലെ എഴുന്നേൽക്കാതിരുന്നത്. വിവരം അറിഞ്ഞ ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി. ഉള്ളിൽ നിന്ന് വിവരമൊന്നും ലഭിക്കാതായതോടെ ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചു. ഇതിനിടെ പൊലീസും സ്ഥലത്തെത്തി. ഇതെല്ലാം കണ്ടതോടെ സമീപത്തുള്ളവരും പരിഭ്രാന്തിയിലായി.

ടൂറിസ്റ്റ് ഹോമിലെ മറ്റു മുറികളിലെല്ലാം ആളുകൾ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. അതിനാൽ നേർവഴിയിലൂടെ ടൂറിസ്റ്റ് ഹോമിലേക്ക് പ്രവേശിക്കുന്നതിന് പരിമിതി ഉണ്ടായിരുന്നു. ഇതോടെ സ്ഥലത്തെത്തിയ ഫയർ ആൻഡ് റസ്‌ക്യൂ അധികൃതർ ഏണി ഉപയോഗിച്ച് മുകൾ നിലയിലേക്ക് കയറി. മുറിയുടെ വരാന്തയിലെത്തി ആളെ വിളിച്ചു. അപ്പോഴും ഉള്ളിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. ഇതോടെ ആളുകളെല്ലാം വലിയ പരിഭ്രാന്തിയിലായി. കുറേ നേരത്തിന് ശേഷം നിരീക്ഷണത്തിൽ കഴിയുന്ന ആൾ എഴുന്നേറ്റതോടെയാണ് എല്ലാവർക്കും ആശ്വാസമായത്. രാവിലെ പലതവണ വിളിച്ചിട്ടും മുറിയിൽ നിന്ന് യാതൊരു അനക്കവും ഇല്ലാതിരുന്നതുകൊണ്ടാണ് ഫയർ ഫോഴ്‌സിന്റെ സഹായം തേടിയതെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു. ഉറങ്ങിപ്പോയതാണെന്നാണ് നിരീക്ഷണത്തിൽ കഴിയുന്ന ആൾ പറഞ്ഞത്. എന്നാൽ ഇയാൾ വീട്ടിൽ പോവണമെന്ന് വാശിപിടിച്ചിരുന്നു. അതിന് സാധിക്കാതെ വന്നതോടെ അനങ്ങാതെ കിടന്നതാണെന്നാണ് ലഭിക്കുന്ന വിവരം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP