Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുമ്പോൾ സുരക്ഷയ്ക്കാണ് മുൻഗണന; ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്താണ് വാക്‌സിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്; മരുന്ന് പരീക്ഷണം നടത്തുന്ന 12 സ്ഥാപനങ്ങൾക്കും കത്തയച്ചത് അനാവശ്യമായ ചുവപ്പുനാട ഒഴിവാക്കാൻ; സ്വാതന്ത്ര്യ ദിനത്തിൽ വാക്‌സിൻ പ്രഖ്യാപിക്കാൻ തിടുക്കം കൂട്ടിയുള്ള നീക്കം വിവാദമായതോടെ വിശദീകരണവുമായി ഐസിഎംആർ; വാക്‌സിൻ പരീക്ഷണത്തിന് അനുമതി നൽകിയത് രണ്ടുകമ്പനികൾക്ക്

കോവിഡ് വാക്‌സിൻ മനുഷ്യരിൽ പരീക്ഷിക്കുമ്പോൾ സുരക്ഷയ്ക്കാണ് മുൻഗണന; ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്താണ് വാക്‌സിന് വേണ്ടിയുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്; മരുന്ന് പരീക്ഷണം നടത്തുന്ന 12 സ്ഥാപനങ്ങൾക്കും കത്തയച്ചത് അനാവശ്യമായ ചുവപ്പുനാട ഒഴിവാക്കാൻ; സ്വാതന്ത്ര്യ ദിനത്തിൽ വാക്‌സിൻ പ്രഖ്യാപിക്കാൻ തിടുക്കം കൂട്ടിയുള്ള നീക്കം വിവാദമായതോടെ വിശദീകരണവുമായി ഐസിഎംആർ; വാക്‌സിൻ പരീക്ഷണത്തിന് അനുമതി നൽകിയത് രണ്ടുകമ്പനികൾക്ക്

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: കോവിഡ് വാക്‌സിൻ ഓഗസ്റ്റ് 15നു ലഭ്യമാക്കണമെന്ന പ്രഖ്യാപനം വിവാദത്തിലായതോടെ, വിശദീകരണവുമായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്. മനുഷ്യരിലെ പരീക്ഷണത്തിനുള്ള സ്വാഭാവിക നടപടിക്രമങ്ങളെയാകെ അട്ടിമറിക്കുന്നതാണു നിർദ്ദേശമെന്നായിരുന്നു വിമർശനം.

ഐസിഎംആറിന്റെ തന്നെ ഭാഗമായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ചേർന്നു ഭാരത് ബയോടെക് വികസിപ്പിച്ച 'കോവാക്‌സിൻ' എന്ന മരുന്നാണു മനുഷ്യരിൽ പരീക്ഷിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. തിരക്ക് കൂട്ടി വാക്‌സിൻ കൊണ്ടുവരുന്നതിനെ മെഡിക്കൽ വിദഗ്ദ്ധർ വിമർശിച്ചിരുന്നു. ഫാസ്റ്റ് ട്രാക് വാക്‌സിൻ വികസനത്തിന് ആഗോളതലത്തിൽ അംഗീകരിച്ച മാനദണ്ഡങ്ങൾ അംഗീകരിച്ചുകൊണ്ടാണ് തീരുമാനമെന്ന് ഐസിഎംആർ ഡയറക്ടർ ഡജനറൽ ഡോ.ബൽറാം ഭാർഗവ അറിയിച്ചു.

ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുന്ന സ്ഥാപനങ്ങളിലേക്ക് ഡോ. ബൽറാം ഭാർഗവ കത്തയച്ചത് അനാവശ്യമായ ചുവപ്പുനാട ഒഴിവാക്കാനാണെന്നാണ് ഐസിഎംആർ വിശദീകരണം. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമപരിഗണന.

ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിലാണ് (ബിബിഐഎൽ) കോവിഡ് വാക്‌സിനായ കോവാക്‌സിൻ വികസിപ്പിച്ചത്. മരുന്ന് മനുഷ്യരിൽ പരീക്ഷണം നടത്തുന്നതിനായി ഒരു ഡസനിലധികം ആരോഗ്യ സ്ഥാപനങ്ങൾ തെരഞ്ഞെടുത്ത ഐസിഎംആർ, എത്രയും വേഗം ക്ലിനിക്കൽ ട്രയലുകൾ പൂർത്തിയാക്കാനാണ് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയത്.

ക്ലിനിക്കൽ ട്രയൽ നടത്താൻ തിരഞ്ഞെടുക്കപ്പെട്ട 12 സ്ഥാപനങ്ങൾക്കും വാക്‌സിൻ നിർമ്മിച്ച ഭാരത് ബയോടെക്കിനും ഐസിഎംആർ നൽകിയ കത്തിൽ പറയുന്നത് അനുസരിച്ച് വാക്‌സിൻ പരീക്ഷിക്കാൻ വേണ്ട വൊളന്റിയർമാരുടെ രജിസ്‌ട്രേഷൻ അടക്കം ജൂലൈ 7നുള്ളിൽ പൂർത്തിയാക്കണം. പരീക്ഷണ നടപടികൾ ഉന്നതകേന്ദ്രങ്ങൾ നിരീക്ഷിക്കുന്നുണ്ട്, വീഴ്ചയുണ്ടാകുന്നതു ഗൗരവമായി പരിഗണിക്കുമെന്നും കത്തിൽ പറയുന്നു.

മനുഷ്യരിലെ പരീക്ഷണം 12 സ്ഥാപനങ്ങളിൽ

നുഷ്യരിൽ പരീക്ഷിക്കാൻ അനുമതി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ സാധ്യതാ വാക്‌സിനായ കോവാക്‌സിൻ രാജ്യത്ത 12 പ്രമുഖ ആശുപത്രികളിലെ തിരഞ്ഞെടുക്കപ്പെട്ട വൊളന്റീയർമാരിലാണ് പരീക്ഷിക്കുക. വിശാഖപട്ടണം കിങ് ജോർജ് ആശുപത്രി, റോത്തക് പിജിഐഎംഎസ്, ഡൽഹി എയിംസ്, പട്‌ന എയിംസ്, ബെൽഗാം ജീവൻരേഖ ഹോസ്പിറ്റൽ, നാഗ്പുർ ഗില്ലൂർക്കർ ആശുപത്രി, ഗൊരഖ്പുർ റാണ ഹോസ്പിറ്റൽ, ചെങ്കൽപ്പേട്ട് എസ്ആർഎം മെഡിക്കൽ കോളജ്, തെലങ്കാന നിസാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഭുവനേശ്വർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഭുവനേശ്വർ എസ്‌യുഎം സർവകലാശാല, കാൻപുർ പ്രഖർ ആശുപത്രി, ഗോവ മെഡിക്കൽ കോളജ് എന്നിവിടങ്ങളിലാണ് വാക്‌സിൻ പരീക്ഷണം.

പൂനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ വേർതിരിച്ചെടുത്ത വൈറസിൽ നിന്നാണ് ഭാരത് ബയോടെക് വാക്‌സിൻ വികസിപ്പിച്ചെടുത്തത്. ക ഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോവാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന്റെ പുരോഗതി വിലയിരുത്തിയിരുന്നു. ജൂലൈ 31നകം പരീക്ഷണത്തിന്റെ രണ്ടു ഘട്ടങ്ങളും പൂർത്തിയാക്കാനാണു തീരുമാനിച്ചിരിക്കുന്നത്. ക്ലിനിക്കൽ പരീക്ഷണം വിജയകരമായാൽ ഓഗസ്റ്റ് 15നു പ്രധാനമന്ത്രി നടത്തുന്ന സ്വാതന്ത്ര്യദിന സന്ദേശത്തിൽ വാക്‌സിൻ പ്രഖ്യാപിക്കാനാണു നീക്കം.

പരീക്ഷണത്തിന് സൈഡസ് കാഡിലയ്ക്കും അനുമതി

മനുഷ്യരിൽ വാക്‌സിൻ പരീക്ഷിക്കാൻ അഹമ്മദാബാദ് ആസ്ഥാനമായ മരുന്നു നിർമ്മാണ കമ്പനി സൈഡസ് കാഡിലയ്ക്കും ഡ്രഗ് കൗൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി. സൈകോവ്ഡി എന്ന സാധ്യതാ വാക്‌സിന്റെ പ്രീ ക്ലിനിക്കൽ പരീക്ഷണം വിജയകരമായിരുന്നെന്നും 3 മാസം കൊണ്ടു മനുഷ്യരിലെ പരീക്ഷണം പൂർത്തിയാക്കാൻ കഴിയുമെന്നും സൈഡസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP