Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശിവശങ്കർ നമ്പി നാരായണനാണ്.. ശിവശങ്കർ ഇല്ലായിരുന്നെങ്കിൽ കേരളം അറബിക്കടലിൽ മുങ്ങിത്താഴുമായിരുന്നു; ശിവശങ്കരനെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ; മുഖ്യമന്ത്രിയുടെ ചെവിക്കല്ലിന് കിട്ടിയ അടിയെന്ന് സോഷ്യൽ മീഡിയയും

ശിവശങ്കർ നമ്പി നാരായണനാണ്.. ശിവശങ്കർ ഇല്ലായിരുന്നെങ്കിൽ കേരളം അറബിക്കടലിൽ മുങ്ങിത്താഴുമായിരുന്നു; ശിവശങ്കരനെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ; മുഖ്യമന്ത്രിയുടെ ചെവിക്കല്ലിന് കിട്ടിയ അടിയെന്ന് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന് മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ മുഖ്യമന്ത്രിയെയും സൈബർ സഖാഖക്കളെയും പരിഹസിച്ചു കൊ്ണ്ട കോൺഗ്രസ് എംഎൽഎ വി ടി ബൽറാം. നേരത്തെ ശിവശങ്കരനെ ന്യായീകരിച്ചു കൊണ്ട് സൈബർ സഖാക്കൾ സോഷ്യൽ മീഡിയയിൽ എഴുതിയ ഡയലോഗുകളെ പരിഹസിച്ചാണ് ബൽറാം രംഗത്തുവന്നത്.

ശിവശങ്കർ മഹാനാണ്.
ശിവശങ്കർ നമ്പി നാരായണനാണ്..
ശിവശങ്കർ വികസന നായകനാണ്...
ശിവശങ്കർ ഇല്ലായിരുന്നെങ്കിൽ കേരളം അറബിക്കടലിൽ മുങ്ങിത്താഴുമായിരുന്നു.... എന്നായിരുന്നു ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

അതേസമയം സൈബർ മുഖ്യമന്ത്രിക്കും സൈബർ അന്തംസിനും കിട്ടിയ അടിയാണ് കോടതി വിധിയെന്നും സോഷ്യൽ മീഡിയ പരിഹസിക്കുന്നു. സൈബർ ലോകത്ത് നിരവധി പേരാണ് വിമർശനവുമായി രംഗത്തു വന്നിരിക്കുന്നത്.

ബൈജു സ്വാമി വിമർശിച്ചു കൊണ്ട് ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെ:

ശിവശങ്കരൻ കസ്റ്റഡിയിൽ, അറസ്റ്റ് തടസം ഇല്ല എന്ന് വിശദമായി കേസ് വിസ്തരം കഴിഞ്ഞു ഹൈക്കോടതി വിധി. കോവിഡ് മുതലെടുത്തുകൊണ്ട് സ്പ്രിംക്ലർ എന്ന തട്ടിപ്പ് സ്വന്തം നിലയിൽ അന്താരാഷ്ട്ര കരാർ ടെൻഡർ പോലുമില്ലാതെ നടത്തിയത് പത്രക്കാർ ചോദിച്ചപ്പോൾ 'അയാൾ യോഗ്യൻ ആണ്, എനക്ക് ബോധ്യം ഉണ്ട് ' എന്ന് പറഞ്ഞു കൊണ്ട് കുപിതനായി. തുടർന്ന് ഒരു കൂതറ സ്ത്രീയെ യാതൊരു യോഗ്യതയുമില്ലാതെ സ്‌പേസ് പാർക്കിൽ ഇതെയാൾ നിയമിച്ചതും സ്വർണ കള്ളക്കടത്ത്, ലൈഫ് ഫ്‌ളാറ്റ് തട്ടിപ്പിൽ ഉള്ള പങ്കൊക്കെ ചോദിക്കുമ്പോൾ ചില ഗുണ്ടകളുടെ ശാരീരിക ഭാഷയിൽ ഉമ്മൻ ചാണ്ടി ചെയ്തത് എണ്ണിയെണ്ണി പറയണോ എന്നായിരുന്നു വിരട്ടൽ.

കുറേ പ്രമുഖ അന്തം തീട്ടം തീനികൾ കയ്യടിച്ചു കൊണ്ട് ഹോയ് ഹോയ്, ഹായ് എന്ത് മഹത്തായ ഭരണ കർത്താവ് എന്നൊക്കെ കൂലിക്കേഴുതി നമ്മുടെ ബുദ്ധിയെ വെല്ലുവിളിക്കുകയായിരുന്നു. ഒരു അധോലോകം ആണ് കേരളത്തിൽ ഭരണം എന്നത് തുറന്ന് പറയുന്നവരെ പുലയാട്ടു നടത്തി തന്തക്കു വിളിയായിരുന്നു.

ഈ ഹൈക്കോടതി വിധി ശിവശങ്കരൻ എന്ന പ്രതിക്ക് മാത്രമല്ല, കേരളത്തിൽ കോടിക്കണക്കിനു മനുഷ്യർ ജീവിതം വഴിമുട്ടിയ അവസ്ഥയിൽ കൊള്ളക്ക് ഇറങ്ങിയ മുഖ്യമന്ത്രിയുടെയും തീട്ടം തീനികളുടെയും ചെവിക്കല്ലിന് കിട്ടിയ അടിയാണ്.
നാണം ഉണ്ടെങ്കിൽ രാജി വെച്ച് പുറത്ത് പോകുക എന്ന് പറയുന്നില്ല. കാരണം അതില്ലല്ലോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP