Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്താം ക്ലാസിൽ പഠിത്തമുഴപ്പി സ്‌കൂൾ വിട്ടു; ബംഗ്ലൂരിലെത്തി മെക്കാനിക്കായി; കാസറ്റ് കവറിന് ചിത്രം വരച്ച് കലാരംഗത്തുമെത്തി; കേരളാ ടൂറിസത്തിന്റെ ഗോഡ്‌സ് ഓൺ കൺട്രിയിലൂടെ താരമായി; മെയ്ക് ഇൻ ഇന്ത്യയുടെ ലോഗോ ഒരുക്കിയ കണ്ണൂർക്കാരൻ സുനിലിന്റെ കഥ

പത്താം ക്ലാസിൽ പഠിത്തമുഴപ്പി സ്‌കൂൾ വിട്ടു; ബംഗ്ലൂരിലെത്തി മെക്കാനിക്കായി; കാസറ്റ് കവറിന് ചിത്രം വരച്ച് കലാരംഗത്തുമെത്തി; കേരളാ ടൂറിസത്തിന്റെ ഗോഡ്‌സ് ഓൺ കൺട്രിയിലൂടെ താരമായി; മെയ്ക് ഇൻ ഇന്ത്യയുടെ ലോഗോ ഒരുക്കിയ കണ്ണൂർക്കാരൻ സുനിലിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതിയാണ് മെയ്ക് ഇൻ ഇന്ത്യ. സിംഹത്തെ മോഡലാക്കി ഇതിന്റെ ലോഗോ ഒരുക്കിയത് അമേരിക്കയിലും. വിവാദങ്ങൾ പല നിറം വരാൻ ഇതിനപ്പുറം എന്തുവേണം. ഇതിനിടെയാണ് ഈ പത്രവാർത്തയിൽ ഞെട്ടലുമായി ഒരു ട്വീറ്റ് എത്തുന്നത്. കേരളം ഇന്ത്യയ്ക്ക് പുറത്താണോ? മലയാളിയുണ്ടാക്കിയ ലോഗോ എങ്ങനെ അമേരിക്കകാരുടേതാകും. അങ്ങനെ ഇന്ത്യ അറിയുകയാണ് സാധാരണ കുടുംബത്തിൽ ജനിച്ച് ആഗോള പ്രശസ്തനായ ചിത്രകാരന്റെ കഥ. കേരളത്തിലെ ബിനാലെയുടെ സംഘാനത്തിൽ സജീവമായി പങ്കാളിയായ വി സുനിലാണ് മെയ്ക് ഇന്ത്യയുടെ ലോഗോ നിർമ്മിച്ചത്. കടുവയും പുലിയുമൊക്കെ വിട്ട് മെയ്ക് ഇന്ത്യയ്ക്ക് വേണ്ടത് സിംഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബോധ്യപ്പെടുത്തിയ മലയാളി.

വിദേശ രാജ്യങ്ങളിലെ തൊഴിലുടമകളെയും നിക്ഷേപകരെയും ഇന്ത്യയിൽ മുതൽ മുടക്കാനും അവരുടെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ ഉണ്ടാക്കാനും ക്ഷണിച്ചു കൊണ്ടുള്ള കാമ്പയിൻ ആയിരുന്നു മേക്ക് ഇൻ ഇന്ത്യ പദ്ധതി. മോദി തന്നെ തന്നെ ബ്രാൻഡ് അംബാസിഡർ ആയി തീരുമാനിച്ച് പ്രഖ്യാപിച്ച സ്വപ്ന പദ്ധതി കൂടി ആയിരുന്നു മേക്ക് ഇൻ ഇന്ത്യ. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ലോഗോ ഡിസൈനിംഗും പ്രചാരണ ചുമതലയും വെയ്ഡൻ + കെന്നഡി എന്ന വിദേശ കമ്പനിയെയാണ് ഏൽപിച്ചതെന്നും ഇത് വഴി പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യം തന്നെ പാളിയെന്നും ആയിരുന്നു വിമർശകരുടെ ആരോപണം. ഇതോടെയാണ് വെയ്ഡൻ + കെന്നഡിയുടെ ഇന്ത്യൻ ഡിവിഷനിലെ ഇന്ത്യക്കാരനായ ക്രിയേറ്റിവ് ഡയറക്ടർ ആണ് ലോഗോ ഡിസൈൻ ചെയ്തത് എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. വെയ്ഡൻ + കെന്നഡിയിലെ ക്രിയേറ്റിവ് ഡയറക്ടർ കണ്ണൂർ സ്വദേശിയായ വി. സുനിൽ

കണ്ണൂരില സാധാരണ കുടുംബത്തിൽ 1967ലായിരുന്ന സുനിലിന്റെ ജനനം. അച്ഛൻ ബസ് കണ്ടക്ടർ. പഠനത്തിൽ അത്ര മിടുക്കനായിരുന്നില്ല സുനിൽ. എന്നാൽ ചിത്ര രചനയിലും കലാ പ്രവർത്തനത്തിലും ഉള്ള മികവ് സുനിൽ തിരിച്ചറിഞ്ഞത് സ്‌കൂൾ പഠനകാലത്ത്. പത്താം ക്ലാസിനിടെ പഠനം നിർത്തി. ജോലായായിരുന്നു ലക്ഷ്യം. അങ്ങനെ ബാഗ്ലൂരിലെ അമ്മാവന്റെ അടുത്ത് എത്തി. മെക്കാനിക്കായി ജോലിയും കിട്ടി. വൈറ്റ് ഫീൽഡിലെ ഗിയേഴ്‌സ് അൻഡ് പയനിയേഴ്‌സ് എന്ന ഫാക്ടറിയിൽ ജോലിയായിരുന്നു സ്വപ്നം. എന്നാൽ ബംഗളൂരുവിൽ എത്തിയ വർഷം ആ കമ്പനി ആരേയും അപ്രന്റീസായി എടുത്തിരുന്നില്ല. അങ്ങനെ ബംഗ്ലൂരിൽ കഴിയുമ്പോൾ അമ്മാവന്റെ അയൽവാസിയാണ് കലാപരമായ മികവ് കണ്ടെത്തുന്നത്. അങ്ങനെ പ്രൊഫഷൻ മാറ്റം

ഗുജറാത്തി ഭക്തിഗാനങ്ങൾക്കായി കാസറ്റ് കവറുണ്ടാക്കുന്ന കമ്പനിയിലായിരുന്നു ആദ്യം സുനിൽ എത്തിയത്. കാസറ്റിന്റെ കവർ ഡിസൈൻ ചെയ്യുകയായിരുന്നു പ്രധാന ഉത്തരവാദിത്തം. ഒരു മാസത്തിലധികം അവിടെ ജോലി ചെയ്യാന് കഴിഞ്ഞില്ല. തുടർന്ന്! എക്‌സിബിഷനുകളും ഇവന്റുകളും സംഘടിപ്പിക്കുന്ന ഒരു ഗ്ലോബൽ കമ്പനിയിൽ ഇദ്ദേഹത്തിന് ജോലി ലഭിച്ചു. തുടർന്ന് ഇദ്ദേഹം ഈ കമ്പനിയുടെ ഡൽഹി ഓഫീസിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. കഠിനാധ്വാനത്തിലൂടെ പരസ്യമേഖലയിലെ സജീവതയായി സുനിൽ മാറി. കോട്രാക്ട് അഡ്വർടൈസിങ് എന്ന ആഗോള ആഡ് കമ്പനിയിലെത്തിയതോടെ സുനിലിന്റെ പ്രതിഭ പുതിയ തലത്തിലെത്തി. പ്രതിഭ തിരിച്ചറിഞ്ഞ് പരമാവധി സ്വാതന്ത്ര്യം അവർ മലയാളിയായ യുവാവിന് നൽകി. പിന്നീട് പരസ്യമേഖലയിലെ കലാ സംവിധായകനെന്ന നിലയിൽ സുനിൽ മുന്നേറുകയായിരുന്നു.

ഇതിന് ശേഷമാണ് വെയ്ഡൻ + കെന്നഡിയുടെ ഭാഗമാകുന്നതും മേക്ക് ഇൻ ഇന്ത്യയ്ക്ക് വേണ്ടി ലോഗോ ഡിസൈനിങ് ഉൾപ്പെടെയുള്ള ചുമതലകൾ ഏറ്റെടുക്കുന്നതും. എന്തായാലും ഈ കമ്പനിയും വിട്ട സുനിൽ ഇപ്പോൾ സുഹൃത്തായ മോഹിതിനൊപ്പം സ്വന്തമായി പരസ്യ ഡിസൈനിങ് കമ്പനി തുടങ്ങാനുള്ള ഒരുക്കത്തിലാണ്. അമിതാഭ് കാന്ത് ഐഎഎസ് കേരളത്തിൽ ജോലി ചെയ്യുമ്പോൾ കേരളത്തെ ഗോഡ്‌സ് ഓൺ കണ്ട്രിയായി വിശേഷിപ്പിച്ച് ടൂറിസം സാദ്ധ്യതകൾ വികസിപ്പിച്ചപ്പോൾ അതിന്റെ പരസ്യ ഡിസൈനുകളുടെ ചുമതലയും സുനിലിന് ആയിരുന്നു.

ഇതോടെ പ്രമുഖ പരസ്യ ചിത്ര നിർമ്മാതാക്കളെല്ലാം സുനിലിന്റെ സൃഷ്ടിപരമായി മികവിലൂടെ പരസ്യചിത്രമൊരുക്കി. ഇതിനിടെയാണ് സുനിലിനെ കുറിച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്ത് അറിയുന്നത്. അങ്ങനെ ഗോഡ്‌സ് ഓൺ കൺട്രിയെന്ന ക്യാപിയനിന് സുനിലിന്റെ സാധ്യതകൾ കേരളം ഉപയോഗിച്ചു. അമിതാഭ് കാന്തിന്റെ ഇടപെടലായിരുന്നു ഇത് സാധ്യമാക്കിയത്. റോയൽ എൻഫീൽഡ്, ഇൻഡിഗോ എയർലൈൻസ്, നോക്കിയയുടെ മേഡ് ഫോർ ഇന്ത്യ തുടങ്ങി ഒട്ടേറെ ക്യാമ്പെയിനുകൾ നടത്തിയിട്ടുള്ള സുനിൽ ആഗോള പ്രശസ്തനുമായി. ഇതിനിടെ അമിതാഭാ കാന്ത് കേരളത്തിൽ നിന്ന് കേന്ദ്ര സെക്രട്ടറിയായി എത്തി. മെയ്‌ക് ഇൻ ഇന്ത്യയുടെ പ്രചാരണ ചുമതലയും അമിതാഭ് കാന്തിനായിരുന്നു.

ഇതോടെയാണ് സുനിൽ മെയ്‌ക് ഇന്ത്യയിലേക്ക് വരുന്നത്. മെയ്ക് ഇൻ ഇന്ത്യയുടെ ലോഗോയെ കുറിച്ച് ചർച്ച വന്നപ്പോൾ തന്നെ അദ്ദേഹം മുന്നോട്ട് വ്ച്ചത് സുനിലിനെയാണ്. പ്രധാനമന്ത്രി മോദിയും ഇത് അംഗീകരിച്ചു. ഈ സമയത്ത് അമേരിക്കയിലേക്ക് സുനിൽ പ്രവർത്തന മേഖല മാറ്റിയിരുന്നു. അതുകൊണ്ട് മെയ്ക് ഇൻ ഇന്ത്യയുടെ ലോഗോ തയ്യാറാക്കിയത് അമേരിക്കയിലുമായി. 2004ലാണ് സുനിൽ അമേരിക്കയിലേക്ക് ചുവടുമാറുന്നത്. മോഹിൽ ജയാലുമായി സഹകിരച്ച് ആഗോള പരസ്യമേഖലയിലെ സാധ്യതകൾ അടുപ്പിക്കാനായിരുന്നു ഈ നീക്കം. 'എ' എന്ന പേരിലായിരുന്നു സ്ഥാപനം തുടങ്ങിയത്. ഇൻഡിഗോ എയർലൈനിന്റേയും നിക്കിന്റെ ജെസ്റ്റ് ഡൂ ഇറ്റുമൊക്കെ ആഗോള തലത്തിൽ സുനിലിന്റെ ബ്രാൻഡ് മൂല്യം ഉയർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP