സുപ്രിംകോടതി വിധി മാനിക്കുന്നു; വിചാരണ നേരിടും, നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കും; മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യവുമില്ല; കേസ് അവകാശ പോരാട്ടങ്ങളുടെ ഭാഗമെന്ന് കെ ശിവൻകുട്ടി; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങളാണ് കോടതിയുടേതെന്നും വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിരപരാധിത്വം വിചാരണക്കോടതിയിൽ തെളിയിക്കും. കോടതി ഭരണഘടനാപരമായ കാര്യങ്ങളാണ് പരിശോധിച്ചത്. വിധിയുടെ വിശദാംശം വന്നതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നും ശിവൻകുട്ടി വ്യക്തമാക്കി. പ്രതിഷേധം രാഷ്ട്രീയ അവകാശ പോരാട്ടമായിരുന്നെന്നും സംഭവിച്ചതിൽ കുറ്റബോധമില്ലെന്നും വി.ശിവൻകുട്ടി പ്രതികരിച്ചു.
മന്ത്രി സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ല. അത് സംബന്ധിച്ച് കോടതി ഒരു നിരീക്ഷണവും നടത്തിയിട്ടില്ല. ഇത് ഇന്ത്യാ രാജ്യത്ത് ആദ്യത്തെ വിധിയല്ലെന്നും ശിവൻകുട്ടി പറഞ്ഞു. സംഭവത്തില്‍ കുറ്റബോധമില്ലെന്നും നിയമപരമായി വിചാരണ നേടിരുമെന്ന് എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയും വ്യക്തമാക്കി. അതേസമയം പ്രതിപക്ഷം മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ടു രംഗത്തുവന്നു. യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങളാണ് കോടതിയിൽ നിന്നും ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി.
നിയമസഭാ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതിയുടെ നിർണായക വിധി. നിയമസഭയിലെ അക്രമങ്ങളിൽ ജനപ്രതിനിധികൾക്ക് നിയമപരിരക്ഷ നൽകാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് പിൻവലിക്കാനുള്ള സർക്കാറിന്റെ ആവശ്യം തള്ളിയത്. കേസ് പിൻവലിക്കാനാകില്ലെന്നും മന്ത്രി വി. ശിവൻ കുട്ടി അടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിക്കുകയായിരുന്നു. മന്ത്രി ശിവൻ കുട്ടിയെ കൂടാതെ മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എംഎൽഎമാരായ കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് വിചാരണ നേരിടേണ്ടത്.
എംഎൽഎമാരുടെ അവകാശം ഭരണഘടനാ ഉത്തരവാദിത്തം നിറവേറ്റാൻ മാത്രമാണ്. എംഎൽഎമാർക്ക് പ്രത്യേക പരിഗണനയില്ല. അക്രമങ്ങൾക്ക് പ്രത്യേക പരിരക്ഷ നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ, ഹരജി പരിഗണിക്കവേ സംസ്ഥാന സർക്കാറിനെ രൂക്ഷ വിമർശനമാണ് സുപ്രീംകോടതി നടത്തിയത്. വി. ശിവൻകുട്ടി അടക്കമുള്ള സിപിഎം എംഎൽഎമാർ നടത്തിയ അക്രമം അസ്വീകാര്യമാണെന്നും അവർ പൊതുസ്വത്ത് നശിപ്പിച്ചത് പൊറുക്കാനാകില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
2015ൽ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ നടത്തിയ അതിക്രമങ്ങളാണ് കേസിനാധാരം. നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, അന്നത്തെ എംഎൽഎമാരായിരുന്ന വി. ശിവൻകുട്ടി, കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവർ വിചാരണ നേരിടണമെന്ന് ഉത്തരവുണ്ടായി.
കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ തുടങ്ങിയവരും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ബാഹ്യസ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്ന് വിലയിരുത്തിയാണ് തിരുവനന്തപുരം സി.ജെ.എം കോടതിയുടെ ഉത്തരവുണ്ടായത്. തുടർന്ന്, ശിവൻകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സർക്കാറിന്റെ നിലപാട് കോടതിയിൽ അറിയിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനായിരുന്ന വനിതയെ മാറ്റുകയും ചെയ്തു.
കൈയാങ്കളിയിൽ മന്ത്രിമാരടങ്ങുന്ന സാമാജികർക്കെതിരെ എടുത്ത കേസ് അവസാനിപ്പിക്കാനുള്ള ആവശ്യം തള്ളിയ സി.ജെ.എം കോടതി നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സഭയുടെ അന്തസ്സ് സംരക്ഷിക്കാനുള്ള ധാർമിക ചുമതലയുണ്ടെന്നതടക്കം വിലയിരുത്തി കേസ് പിൻവലിക്കാൻ അനുമതി നൽകണമെന്ന സർക്കാർ ആവശ്യം കോടതി നിഷേധിച്ചു. തുടർന്നാണ് ഹൈക്കോടതി വിധിക്കെതിരെ കേരള സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. നിയമപരമായ വശങ്ങൾ പരിശോധിക്കുന്നതിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി അപ്പീൽ നൽകാമെന്ന അഡീഷനൽ അഡ്വക്കറ്റ് ജനറൽ കെ.കെ. രവീന്ദ്രനാഥിന്റെ നിയമോപദേശത്തിലാണ് സുപ്രീംകോടതിയിൽ ഹരജി നൽകിയത്.
Stories you may Like
- സഭാ കയ്യാങ്കളിയിൽ ഇനി 'വിടുതൽ അപ്പീൽ' കളികൾ
- ഡെസ്കിന്മേൽ നടത്തം അന്നത്തെ ഒരു സമരരീതി;
- ശിവൻകുട്ടിക്ക് കസേരിയിൽ ഉറച്ചിരിക്കാൻ കഴിയുന്നതിന് കാരണം ലാവ്ലിനിലും രാജി ഒഴിവാക്കാൻ;
- നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി ശിവൻകുട്ടി രാജിവെക്കണമെന്ന് പ്രതിപക്ഷം
- 'ശിവൻ കുട്ടി ഉറഞ്ഞു തുള്ളുന്ന ദൃശ്യം വിക്ടേഴ്സിൽ കാണിച്ചാൽ കുട്ടികൾ ഹരം കൊള്ളും
- TODAY
- LAST WEEK
- LAST MONTH
- കേരളം ശ്രീലങ്കയെ പോലെയാകുമെന്ന ആക്ഷേപങ്ങളുടെ മുനയൊടിക്കാൻ ശ്രീലങ്കയ്ക്ക് മരുന്നും അരിയുമായി ചാടിയിറങ്ങി പിണറായി സർക്കാർ; ആ കളി വേണ്ടെന്നും സഹായം ഞങ്ങൾ ചെയ്തോളാമെന്നും കേന്ദ്രം; ശ്രീലങ്കയ്ക്ക് കൈത്താങ്ങായെന്ന് വരുത്താനുള്ള പിണറായിയുടെ ശ്രമം പൊളിഞ്ഞത് ഇങ്ങനെ
- ബഹ്റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക് മദ്യക്കടത്ത്; ഈരാറ്റുപേട്ട സ്വദേശിക്ക് 11 കോടി രൂപ പിഴ; ട്രെയിലറിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചത് നാലായിരത്തോളം മദ്യകുപ്പികൾ
- ഷാർജാ ഷെയ്ഖിനെ തെറ്റിദ്ധരിപ്പിച്ചാണ് റൂട്ട് തിരിച്ചുവിട്ടത്; എല്ലാം വീണയുടെ ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി; കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നത് മുഖ്യമന്ത്രിയും ഭാര്യ കമലാ വിജയനും മകളും മാത്രം; റീറൂട്ട് ചെയ്തതിനെ യൂസഫലിയുടെ ആളുകൾ തടസപ്പെടുത്താൻ നോക്കി; ആരോപണങ്ങൾ കടുപ്പിച്ച് സ്വപ്ന സുരേഷ്
- 2019 ൽ ഉദ്ധവ് താക്കറേക്ക് വേണ്ടി എംഎൽഎ മാരെ റിസോർട്ടിൽ സംരക്ഷിച്ചത് ഷിൻഡേ; മൂന്നു വർഷത്തിനിപ്പുറം ഉദ്ധവിനെ വീഴ്ത്തിയതും അതേ തന്ത്രം ഉപയോഗിച്ച്; പാതിവഴിയിൽ കാലിടറി വീണ് ഉദ്ധവ്; മധുരം നൽകിയും ജയ് വിളിച്ചും പ്രവർത്തകർ; ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മഹാനാടകാന്തം ഓപ്പറേഷൻ താമര വീണ്ടും വിജയിക്കുമ്പോൾ
- വിദേശ പൗരത്വമുള്ള ഇന്ത്യാക്കാരുടെ നാട്ടിലെ സ്വത്തിന് ഒന്നും സംഭവിക്കില്ല; നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് സ്വത്തുക്കൽ കൈമാറുകയോ വാങ്ങുകയോ ചെയ്യാം; സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം
- മുഖ്യമന്ത്രി നിയമസഭയിൽ കളവ് പറഞ്ഞുവെന്ന് മാത്യു കുഴൽനാടൻ തെളിയിച്ചതിന് പിന്നാലെ വീണ വിജയന്റെ കമ്പനിയുടെ വെബ്സൈറ്റ് അപ്രത്യക്ഷമായി; ജെയ്ക് ബാലകുമാർ മെന്ററെന്ന് രേഖപ്പെടുത്തിയ തെളിവ് വന്ന് മിനിറ്റുകൾക്കകം എക്സാലോജിക് വെബ്സൈറ്റിനെ കാണാനില്ല
- സൗത്ത് ഇന്ത്യൻ ബാങ്ക്, ഇസാഫ് ആസ്ഥാനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന; നിക്ഷേപങ്ങൾ സ്വീകരിച്ചതിൽ കൃത്യമായ പാൻ വിവരങ്ങൾ ശേഖരിച്ചോയെന്ന് അന്വേഷണം; നിക്ഷേപകർക്ക് പലിശ നൽകിയതിൽ ടി.ഡി.എസ് ഈടാക്കുന്നതിൽ വീഴ്ച്ച വരുത്തിയെന്നും കണ്ടെത്തൽ; കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ കൂടുതൽ പരിശോധന
- സൊമാറ്റോ ജീവനക്കാരുടെ വേഷത്തിൽ ഒന്നുമറിയാത്ത പോലെ മൊബൈലും നോക്കി ഒരുടീം; കർണാടക രജിസ്ട്രേഷൻ കാർ നന്നാക്കുന്ന പോലെ അഭിനയിച്ച് മറ്റൊരു ടീമും; എംഡിഎംഎ കൈമാറാൻ എത്തിയ 'യൂഡോ'യെ വളഞ്ഞ് തോക്കുചൂണ്ടി വിരട്ടി കരുനാഗപ്പള്ളി സിഐ; ബെംഗളൂരുവിലെ വമ്പൻ സ്രാവ് വലയിലായത് ഇങ്ങനെ
- ക്ലിഫ് ഹൗസിൽ ഞാൻ രഹസ്യ ചർച്ചയ്ക്ക് പോയിട്ടുണ്ട്; സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിടൂ; സ്പ്രിങ്ളറിന് പിന്നിലെ ബുദ്ധികേന്ദ്രം വീണാ വിജയൻ; സ്പ്രിങ്ളർ വഴി ഡാറ്റബേസ് വിറ്റതിന് പിന്നിൽ വീണ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്
- പരമോന്നത കോടതിയിലെ നിയമയുദ്ധത്തിൽ പോരാടി തോറ്റു; വിധി വരും മുമ്പേ രാജിക്ക് മാനസികമായി ഒരുങ്ങി; ഏക്നാഥ് ഷിൻഡെയുടെ പടയോട്ടത്തിൽ കാലിടറിയ ഉദ്ധവ് താക്കറെ സർക്കാർ രാജി വച്ചു; നന്ദി അറിയിച്ചുള്ള പിന്മാറ്റം, നാളെ നിയമസഭയിൽ വിശ്വാസ വോട്ട് തേടണമെന്ന വിധി വന്നതോടെ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- ഹൈന്ദവ ആചാര പ്രകാരം വിവാഹം; തലശേരി അതിരൂപതയിൽ നിന്ന് ഫാ.മാത്യു മുല്ലപ്പള്ളിലിനെ പുറത്താക്കി; പൗരോഹിത്യ ചുമതലയിൽ മാത്യു ഉണ്ടാകില്ലെന്ന് ആർച്ച്ബിഷപ്പ്; ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നതായും രൂപത
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഇടിവെട്ടേറ്റ് കരിഞ്ഞുണങ്ങിയ തെങ്ങുകൾ പോലും പ്രാർത്ഥനയാൽ കുലപ്പിച്ച് 'അദ്ഭുത സിദ്ധികൾ' കാട്ടി രംഗപ്രവേശം; വിവാദനായകൻ ആയപ്പോൾ വൈദികൻ അഭയം തേടിയത് സൈബർ പ്രണയത്തിൽ; ഒടുവിൽ ഹൈന്ദവാചാര പ്രകാരം വിവാഹം; ഫാ.മാത്യു മുല്ലപ്പള്ളിലിന്റെ വിചിത്ര കഥ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- 'മര്യാദക്ക് ജീവിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്ക്'; റാസ്പുടിൻ ഡാൻസിൽ ലൗ ജിഹാദ് കലർത്തി; ഗുരുവായൂരിലെ ഥാർ വിവാദത്തിലെ ഹീറോ; സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്തതും 'ചരിത്രം'; വർഗീയ കേസ് സ്പെഷ്യലിസ്റ്റും തീവ്ര ഹിന്ദുവും; കറൻസിക്കടത്ത് വിവാദങ്ങളുടെ സൂത്രധാരൻ; പിണറായിയുടെ കരടായ അഡ്വ കൃഷ്ണരാജിന്റെ കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍