Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഹാത്മാ ഗാന്ധി വ്യാഖ്യാനിച്ച ഭഗവദ് ഗീതയും കേരളീയ ക്ഷേത്രങ്ങളിലെ പരമ്പരാഗത രീതിയിൽ തിടമ്പേന്തി നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മാർപ്പാപ്പയ്ക്ക് സമ്മാനിച്ചു കേന്ദ്രമന്ത്രി വി മുരളീധരൻ; 'മോദിയോട് ആശംസകൾ അറിയിക്കണം' എന്നു പറഞ്ഞ് മാർപ്പാപ്പയും; മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന ചടങ്ങിൽ ഇന്ത്യൻ സംഘത്തെ നയിച്ച് വത്തിക്കാനിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മാർപ്പാപ്പയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയുടെ വിശദാംശങ്ങൾ ഇങ്ങനെ

മഹാത്മാ ഗാന്ധി വ്യാഖ്യാനിച്ച ഭഗവദ് ഗീതയും കേരളീയ ക്ഷേത്രങ്ങളിലെ പരമ്പരാഗത രീതിയിൽ തിടമ്പേന്തി നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മാർപ്പാപ്പയ്ക്ക് സമ്മാനിച്ചു കേന്ദ്രമന്ത്രി വി മുരളീധരൻ; 'മോദിയോട് ആശംസകൾ അറിയിക്കണം' എന്നു പറഞ്ഞ് മാർപ്പാപ്പയും; മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന ചടങ്ങിൽ ഇന്ത്യൻ സംഘത്തെ നയിച്ച് വത്തിക്കാനിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മാർപ്പാപ്പയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയുടെ വിശദാംശങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

വത്തിക്കാൻ: മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന ചടങ്ങിൽ സംബന്ധിക്കുന്ന ഇന്ത്യൻ സംഘത്തെ നയിച്ച് വത്തിക്കാനിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാവിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ചടങ്ങുകൾക്ക് മുൻപ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലായിരുന്നു ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്റെ ആശംസകൾ അറിയിക്കാൻ മാർപ്പാപ്പ മുരളീധരനോട് അഭ്യർത്ഥിച്ചു. കൂടിക്കാഴ്ചക്കൊടുവിൽ മഹാത്മാ ഗാന്ധിയുടെ വ്യാഖ്യാനത്തോടു കൂടിയ ഭഗവദ് ഗീതയും നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മുരളീധരൻ മാർപ്പാപ്പയ്ക്ക് സമ്മാനിച്ചു. വത്തിക്കാൻ വിദേശകാര്യ മന്ത്രി പദവി വഹിക്കുന്ന കർദ്ദിനാൾ പോൾ ഗല്ലാഗറുമായും വി. മുരളീധരൻ കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്‌ച്ചയെ കുറിച്ച് വി മുരളീധരൻ ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെ:

കേരളത്തിലെ തൃശൂരിൽ നിന്നുള്ള മറിയം ത്രേസ്യ ഉൾപ്പടെ അഞ്ച് പേരെ വിശുദ്ധരായി മാർപ്പാപ്പ പ്രഖ്യാപിച്ച ചടങ്ങിൽ കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക സംഘത്തെ നയിച്ചുകൊണ്ട് പങ്കെടുത്തു. ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് ക്രൈസ്തവ വിശ്വാസികളെ സാക്ഷി നിർത്തിക്കൊണ്ട് വത്തിക്കാനിലെ സെന്റ്. പീറ്റേഴ്‌സ് ചത്വരത്തിൽ മാർപ്പാപ്പയുടെ കാർമ്മികത്വത്തിലാണ് ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 29-ാം തീയതി 'മൻ കി ബാത്തി'ൽ സൂചിപ്പിച്ചത് ആഗോള ക്രൈസ്തവ സഭ ഇന്ത്യയിൽ നിന്നുള്ള ഒരു കന്യാസ്ത്രീയെ അംഗീകരിച്ചത് ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാവുന്ന കാര്യമാണെന്നാണ്. സ്വിറ്റ്‌സർലാൻഡ്, ഇറ്റലി, ബ്രസീൽ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട മറ്റുള്ളവർ.

ബ്രിട്ടീഷ് സംഘത്തിന്റെ തലവനായി എത്തിയ ചാൾസ് രാജകുമാരനടക്കം ഈ അഞ്ച് രാജ്യങ്ങളുടെയും ഔദ്യോഗിക സംഘങ്ങളുടെ തലവന്മാർക്ക് മാർപ്പാപ്പയുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരവും ഉണ്ടായിരുന്നു. എന്റെ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് മാർപ്പാപ്പ ആശംസകൾ നേർന്നു. കൂടിക്കാഴ്ചക്കൊടുവിൽ മഹാത്മാഗാന്ധിയുടെ വ്യാഖ്യാനത്തിലുള്ള ഭഗവദ് ഗീത മാർപ്പാപ്പയ്ക്ക് സമ്മാനിച്ചു. കൂടാതെ കേരളീയ ക്ഷേത്രങ്ങളിലെ പരമ്പരാഗത രീതിയിൽ തിടമ്പേന്തി നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മാർപ്പാപ്പയ്ക്ക് സമ്മാനിച്ചു. വത്തിക്കാൻ സ്റ്റേറ്റിന്റെ വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന ആർച്ച് ബിഷപ്പ് പോൾ ഗല്ലാഗറുമായും കൂടിക്കാഴ്ച നടത്തി.

മഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക മറിയം ത്രേസ്യയടക്കം അഞ്ചുപേരെയാണ് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്. ഭരത സഭയുടെ പ്രാർത്ഥനകളും പ്രതീക്ഷകളും സഫലമാക്കിയാണ് തൃശ്ശൂർ കുഴിക്കാട്ടുശ്ശേരിയിലെ അമ്മ പുണ്യപദവിയിലേക്ക് ഉയർത്തപ്പെട്ടത്. കവിയും ചിന്തകനുമായിരുന്ന ജോൺ ഹെന്റി ന്യൂമാൻ (ഇംഗ്ലണ്ട്), സിസ്റ്റർ ജ്യൂസെപ്പിന വാനീനി (ഇറ്റലി), സിസ്റ്റർ ഡൽച്ചേ ലോപ്പസ് പോന്റസ് (ബ്രസീൽ), മർഗരീത്ത ബേയ്‌സ് (സ്വിറ്റ്സർലൻഡ്) എന്നിവരാണ് മറിയംത്രേസ്യയ്‌ക്കൊപ്പം വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ടത്. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ നടന്ന വിശുദ്ധബലിയിലാണ് പ്രഖ്യാപനം നടന്നത്. ആഗോള കത്തോലിക്ക സഭയിൽ ഒരു വിശുദ്ധയായി മറിയം ത്രേസ്യ ഇനി മുതൽ അറിയപ്പെടും.

ഭാരതത്തിൽനിന്ന് വി. അൽഫോൻസാമ്മ, വി. കുര്യാക്കോസ് ചാവറ ഏലിയാസച്ചൻ, ഏവുപ്രാസ്യാമ്മ, മദർ തെരേസ എന്നിവർക്കുശേഷം വിശുദ്ധ പദവിയിലേക്കുയർത്തപ്പെടുന്നയാളാണ് മറിയം ത്രേസ്യ. കർദിനാൾ ജോർജ് ആലഞ്ചേരി അടക്കമുള്ളവർ ഉൾപ്പെട്ട ഇന്ത്യയിൽനിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിൽ നടന്ന ചടങ്ങുകൾക്ക് സാക്ഷിയായി. സഭാ മേലധ്യക്ഷരും വൈദികരും സന്ന്യസ്തരും മറിയം ത്രേസ്യയുടെ ബന്ധുക്കളും പൊതുപ്രവർത്തകരുമടങ്ങുന്ന വലിയ സംഘമാണ് വത്തിക്കാനിൽ എത്തിയിട്ടുള്ളത്. തിങ്കളാഴ്ച റോമിലെ വിശുദ്ധ അനസ്താസിയയുടെ ബസലിക്കയിൽ നടക്കുന്ന കൃതജ്ഞതാ ബലിയിലും ഇവർ പങ്കെടുക്കും. സിറോമലബാർ സഭ മേലധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടത്തുന്ന ദിവ്യബലിയിലും പ്രാർത്ഥനകളിലും സഭാപിതാക്കന്മാരും വൈദികരും സഹകാർമികരാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP