Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാധാകൃഷ്ണന്റെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ലെന്നും അദ്ദേഹത്തെ വേട്ടയാടിയെന്നും വി.മുരളീധരൻ; കെയുഡബ്ല്യുജെ സമ്മേളനത്തിലെ പ്രസ്താവനയിൽ പ്രതിഷേധവുമായി വനിതാ മാധ്യമപ്രവർത്തകർ; ഒടുവിൽ പ്രസ്താവന പിൻവലിച്ച് തടിയൂരി കേന്ദ്രമന്ത്രി

രാധാകൃഷ്ണന്റെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ലെന്നും അദ്ദേഹത്തെ വേട്ടയാടിയെന്നും വി.മുരളീധരൻ; കെയുഡബ്ല്യുജെ സമ്മേളനത്തിലെ പ്രസ്താവനയിൽ പ്രതിഷേധവുമായി വനിതാ മാധ്യമപ്രവർത്തകർ; ഒടുവിൽ പ്രസ്താവന പിൻവലിച്ച് തടിയൂരി കേന്ദ്രമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ : സദാചാര പൊലീസ് ചമഞ്ഞതിന് പ്രതിക്കൂട്ടിലായ മുൻ പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനെ ന്യായീകരിച്ച് നടത്തിയ പരാമർശം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പിൻവലിച്ചു. തൃശൂരിൽ വനിതാ മാധ്യമപ്രവർത്തകർ പ്രതിഷേധം അറിയിച്ചതോടെയാണ് കേന്ദ്ര സഹമന്ത്രി പ്രസ്താവന പിൻവലിച്ചത്.

പത്രപ്രവർത്തക യൂണിയൻ വാർഷിക സമ്മേളനത്തിൽ രാധാകൃഷ്ണന്റെ മനുഷ്യാവകാശം ആരും പരിഗണിച്ചില്ലെന്നും അദ്ദേഹത്തെ വേട്ടയാടിയെന്നും മാധ്യമപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിൽ മുരളീധരൻ പറഞ്ഞിരുന്നു. അതിനെ തുടർന്നാണ് വനിതാ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം മുരളീധരന് നേരിടേണ്ടി വന്നത്. വനിതാ മാധ്യമപ്രവർത്തകരടക്കം പ്രതിഷേധം അറിയിച്ചതോടെ വി മുരളീധരൻ പ്രസ്താവന പിൻവലിക്കുകയായിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ പോകാൻ അനുവദിച്ചത്.

ആക്രമണത്തിനിരയായ പെൺകുട്ടിയെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്രമന്ത്രി സംസാരിച്ചതെന്ന് മാധ്യമപ്രവർത്തകർ പറഞ്ഞു. ഇതോടെയാണ് പ്രസ്താവന പിൻവലിക്കാൻ മുരളീധരൻ തയ്യാറായത്. സഹപ്രവർത്തകയും കുടുംബവും താമസിക്കുന്ന വീട്ടിലെത്തി രാധാകൃഷ്ണൻ സദാചാര പൊലീസ് ചമഞ്ഞതായി ആരോപണം ഉയർന്നിരുന്നു.

ഇതിന്റെ പേരിൽ പൊലീസ് കേസും രാധാകൃഷ്ണന് എതിരെയുണ്ട്. തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകർ ചേരി തിരിഞ്ഞു ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കേസ് വന്നപ്പോൾ രാധാകൃഷ്ണൻ റിമാൻഡിൽ ആവുകയും ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങുകയായിരുന്നു.

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി ആയിരിക്കെ പ്രശ്‌നത്തിൽ ഇടപെട്ട രാധാകൃഷ്ണനെ വനിതാ മാധ്യമപ്രവർത്തകരുടെ പ്രതിഷേധത്തുടർന്ന് സ്ഥാനത്ത് നിന്നും മാറ്റുകയും അംഗത്വം റദ്ദാക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രസിഡന്റ് ഉൾപ്പെടെ രാജിവെച്ചിരുന്നു. പ്രശ്‌നം ഇപ്പോഴും മാധ്യമ പ്രവർത്തകരുടെ ഇടയിൽ പുകഞ്ഞുകൊണ്ടിരിക്കെയാണ് തൃശൂരിൽ നിന്നും വി.മുരളീധരന്റെ പ്രസ്താവന വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP