1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
09
Sunday

ദേ ഇതു കണ്ടോ.... കറുത്ത വർഗ്ഗക്കാരായ പട്ടാളക്കാരുടെ ഇടയിൽ നെഞ്ച് വരിച്ച് നിൽക്കുന്നത് നമ്മുടെ മുരളീധരനാണ്! ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എന്ന നിലയിൽ ആദ്യ വിദേശ സന്ദർശനത്തിന് പോയ വി മുരളീധരന് നൈജീരിയൻ പട്ടാളം ഒരുക്കിയ ഉപചാരപൂർവ്വമായ സ്വീകരണത്തിന്റെ ഫോട്ടോ വൈറൽ; രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ സമ്പൂർണ യോഗം മലയാളി മിനിസ്റ്റർക്ക് നഷ്ടമാകുമ്പോൾ

June 12, 2019 | 08:04 AM IST | Permalink



ദേ ഇതു കണ്ടോ.... കറുത്ത വർഗ്ഗക്കാരായ പട്ടാളക്കാരുടെ ഇടയിൽ നെഞ്ച് വരിച്ച് നിൽക്കുന്നത് നമ്മുടെ മുരളീധരനാണ്! ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എന്ന നിലയിൽ ആദ്യ വിദേശ സന്ദർശനത്തിന് പോയ വി മുരളീധരന് നൈജീരിയൻ പട്ടാളം ഒരുക്കിയ ഉപചാരപൂർവ്വമായ സ്വീകരണത്തിന്റെ ഫോട്ടോ വൈറൽ; രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ സമ്പൂർണ യോഗം മലയാളി മിനിസ്റ്റർക്ക് നഷ്ടമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മോദി മന്ത്രിസഭയിലെ മലയാളി സാന്നിധ്യമാണ് വി മുരളീധരൻ. ആദ്യമായി മന്ത്രിസഭയിലെത്തിയ മുരളീധരന് വിദേശകാര്യത്തിന്റെ ചുമതലയാണ് നൽകിയത്. അധികാരമേറ്റ ഉടൻ തന്നെ ഉത്തരവാദിത്തങ്ങളും തേടിയെത്തി. കേരളത്തിലെ മോദിക്കൊപ്പം എത്തിയ മുരളീധരൻ ഡൽഹിയിൽ നിന്ന് പറന്നത് ഗൾഫിലേക്കാണ്. അവിടെ നിന്നും നൈജീരിയയിലേക്കും. വിദേശകാര്യസഹമന്ത്രി വി. മുരളീധരന്റെ ആദ്യ വിദേശസന്ദർശനത്തിന്റെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

കറുത്ത പാട്ടളക്കാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയാണ് അദ്ദേഹം. നൈജീരിയ മുരളീധരന് നൽകിയ വരവേൽപ്പിന്റെ പ്രാധാന്യം കാട്ടുന്നതാണ് ഈ ചിത്രം. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ മൂന്നുദിവസത്തെ പര്യടനമാണ് അദ്ദേഹം നടത്തുന്നത്. ബുധനാഴ്ച നൈജീരിയൻ സർക്കാർ സംഘടിപ്പിക്കുന്ന ജനാധിപത്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കും. ചൊവ്വാഴ്ച വൈകീട്ട് നൈജീരിയയുടെ തലസ്ഥാനമായ അബൂജയിൽ മന്ത്രിക്ക് ഇന്ത്യൻസമൂഹം സ്വീകരണം നൽകി. അബൂജയിലെ ഇന്ത്യൻ കൾച്ചറൽ അസോസിയേഷനും നൈജീരിയൻ ഹൈക്കമ്മിഷനും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഹൈക്കമ്മിഷൻ സംഘടിപ്പിച്ച അത്താഴവിരുന്നിലും പങ്കെടുത്തു. ഗാർഡ് ഓഫ് ഓണറും നൽകി.

നൈജീരിയൻ സന്ദർശനവുമായി ബന്ധപ്പെട്ട് വി മുരളീധരൻ ഫെയ്‌സ് ബുക്കിൽ കുറിച്ചത് ഇങ്ങനെ- പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ പ്രതിനിധീകരിച്ച് 'ഡെമോക്രസി ഡേ' ആഘോഷങ്ങളിൽ പങ്കെടുക്കാനായി നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെത്തി. വിമാനത്താവളത്തിൽ നൈജീരിയ ആർമി, രാഷ്ട്രത്തലവന്മാർക്ക് നൽകാറുള്ള ഗാർഡ് ഓഫ് ഓണറോടെ സ്വീകരിച്ചു. 'ഡെമോക്രസി ഡേ' ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്ന ആഫ്രിക്കയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അബൂജ, ലാഗോസ് എന്നിവിടങ്ങളിലെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായി പ്രത്യേകമായി കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്. ഇന്ത്യയും നൈജീരിയയുമായി പരമ്പരാഗതമായി സൗഹാർദ്ദപരമായ ബന്ധമാണ് നിലനിർത്തി വരുന്നത്. ഈ സന്ദർശനം ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ദൃഢവും ഊഷ്മളവുമായ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്.-ഇങ്ങനെയാണ് മുരളീധരൻ കുറിച്ചത്.

നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി, വൈസ് പ്രസിഡന്റ് യെമി ഒസിൻബ്ജോ, ആക്ടിങ് വിദേശകാര്യമന്ത്രി എന്നിവരുമായി മുരളീധരൻ കൂടിക്കാഴ്ച നടത്തും. നൈജർ, ദക്ഷിണാഫ്രിക്ക, എത്യോപിയ, ഈജിപ്ത് എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച നൈജീരിയയിലെ ലാഗോസിലെത്തുന്ന മന്ത്രി മുരളീധരന് ഇന്ത്യൻസമൂഹം സ്വീകരണം നൽകും. ലാഗോസിലെ ഇന്ത്യൻ ഹൈക്കമ്മിഷനുമായി ചേർന്ന് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ, ഇന്ത്യൻ പ്രൊഫഷണൽസ് ഫോറം എന്നീ സംഘടനകളാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. തുടർന്ന്, അദ്ദേഹം ഇലുപേജ് ക്ഷേത്രസമുച്ചയം സന്ദർശിക്കും. അങ്ങനെ മുരളിയുടെ ആഫ്രിക്കൻ സന്ദർശനം സോഷ്യൽ മീഡിയയിൽ മലയാളികൾക്ക് ആവേശമാകുകയാണ്. പ്രതിരോധ, വാണിജ്യ മേഖലയിൽ ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദർശനം. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ, എൽ.എൻ.ജി ഇറക്കുമതിയുടെ നല്ലൊരു ഭാഗം നൈജീരിയയിൽ നിന്നാണ്. അതുകൊണ്ട് തന്നെ ഏറെ തന്ത്രപ്രധാന സന്ദർശനമാണ് മുരളീധരൻ നടത്തുന്നത്.

രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യത്തെ സമ്പൂർണയോഗം ബുധനാഴ്ച ചേരുന്നുണ്ട്. സഹമന്ത്രിമാരടക്കമുള്ള മുഴുവൻ മന്ത്രിമാരും പങ്കെടുക്കും. തുടർന്ന് പ്രധാനമന്ത്രിയും കാബിനറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന പതിവു മന്ത്രിസഭായോഗവും നിശ്ചയിച്ചിട്ടുണ്ട്. ഈ സമ്പൂർണ്ണ മന്ത്രിസഭാ യോഗത്തിൽ മുരളീധരന് പങ്കെടുക്കാനാകില്ല. വിദേശ സന്ദർശനം കാരണമാണ് ഇത്. രണ്ടാം മന്ത്രിസഭയുടെ നയങ്ങൾ, പദ്ധതികൾ, ക്ഷേമപദ്ധതികൾ, മുൻഗണനകൾ തുടങ്ങിയവ മന്ത്രിമാർക്കു വിശദീകരിക്കുന്നതിനാണ് സമ്പൂർണ യോഗം വിളിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പു പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള സമയക്രമം യോഗത്തിൽ നിശ്ചയിക്കും. പാർലമെന്റിൽ വിവിധ വിഷയങ്ങളിൽ സ്വീകരിക്കേണ്ട സമീപനങ്ങളും പ്രധാനമന്ത്രി വിശദീകരിക്കും.

മന്ത്രിസഭ ചുമതലയേറ്റതിനു തൊട്ടടുത്തദിവസം മന്ത്രിസഭായോഗം ചേർന്നിരുന്നെങ്കിലും സമ്പൂർണയോഗം നടന്നില്ല. കേന്ദ്രമന്ത്രാലയങ്ങളിലെ സെക്രട്ടറിമാരുടെ യോഗം തിങ്കളാഴ്ച പ്രധാനമന്ത്രി വിളിച്ചുചേർത്തിരുന്നു. സർക്കാർ അനുകൂലവികാരം തിരഞ്ഞെടുപ്പിൽ ഉയർന്നതിന് ഉദ്യോഗസ്ഥരുടെ മികച്ചപ്രവർത്തനം പ്രധാന പങ്കുവഹിച്ചെന്ന് മോദി യോഗത്തിൽ അഭിപ്രായപ്പെട്ടു. ഇതിന് ശേഷമാണ് സമ്പൂർണ്ണ യോഗം ചേരുന്നത്. ആഴ്ചകളിൽ ചേരുന്ന യോഗത്തിലേക്ക് സഹമന്ത്രിമാർ പങ്കെടുക്കാറില്ല. അവരെ കൂടി പങ്കെടുപ്പിക്കാനാണ് സമ്പൂർണ്ണ യോഗം ചേരുന്നത്. ഇത് വളരെ അപൂർവ്വമായി മാത്രമേ ചേരുകയുള്ളൂ. അതുകൊണ്ട് ത്‌നെ വിദേശകാര്യ സഹമന്ത്രിയായ മുരളിക്ക് നൈജീരിയ യാത്രയിലൂടെ കാബിനറ്റിൽ ഇരിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്.

നൈജീരിയയിലേക്കുള്ള യാത്രാമധ്യേ തിങ്കളാഴ്ച രാത്രി ദുബായിലെത്തിയ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ബിജെപി. അനുഭാവികൾ സ്വീകരണം നൽകിയിരുന്നു. ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ വിപുലിന്റെ നേതൃത്വത്തിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. ദുബായ് വിമാനത്താവളത്തിൽ ബിജെപി. അനുകൂല സംഘടനയായ ഇന്ത്യൻ പീപ്പിൾസ് ഫോറത്തിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ഭാരവാഹികളായ ഭൂപേന്ദ്ര, രമേശ് മന്നത്ത്, ശില്പാനായർ, വിജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

രാവിലെ നൈജീരിയയിലേക്ക് യാത്രതിരിക്കുന്നതിനുമുമ്പ് പ്രവാസി പ്രശ്‌നങ്ങളെക്കുറിച്ച് അദ്ദേഹം ചർച്ചനടത്തിയിരുന്നു. ബിജെപി. എൻ.ആർ.ഐ. സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളായ സജീവ് പുരുഷോത്തമൻ, ചന്ദ്രപ്രകാശ് എന്നിവർചേർന്ന് പ്രവാസി പ്രശ്‌നങ്ങളെക്കുറിച്ച് നിവേദനവും നൽകി. റിക്രൂട്ടിങ് ഏജന്റുമാരുടെ ചൂഷണം തടയാനും വാഗ്ദാനങ്ങളിൽ കുടുങ്ങി പ്രവാസലോകത്തെത്തി ദുരിതത്തിലാവുന്നത് തടയാനും ശക്തമായ നടപടികളെടുക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. നൈജീരിയയിൽനിന്ന് തിരിച്ചുവരുന്നവഴി വെള്ളിയാഴ്ചകാലത്ത് വീണ്ടും കേന്ദ്രമന്ത്രി ദുബായിലെത്തും. കാലത്ത് ഐ.ബി.പി.സി. ഒരുക്കുന്ന ചടങ്ങിലും തുടർന്ന് ഇന്ത്യൻ കോൺസുലേറ്റിലെ പരിപാടിയിലും അദ്ദേഹം സംബന്ധിക്കും. പ്രവാസി വിഷയങ്ങളിൽ പുതിയ ഗവൺമെന്റിന്റെ നിലപാടുകൾ ഈ യോഗങ്ങളിൽ മന്ത്രി വിശദീകരിക്കുമെന്നാണ് സൂചന. വൈകീട്ട് മൂന്നരയോടെ ഡൽഹിക്ക് മടങ്ങും.

തലശേരി സ്വദേശിയായ വി. മുരളീധരൻ എ.ബി.വി.പി.യിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. എ.ബി.വി.പി.യുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് ബിജെപി.യിലും ആർ.എസ്.എസിലും ശക്തമായ സാന്നിധ്യമായി. ബിജെപി.യുടെ സംസ്ഥാന അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ദീർഘകാലം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വി. മുരളീധരനും നരേന്ദ്ര മോദിയും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. നേരത്തെ നെഹ്റു യുവകേന്ദ്രയുടെ ചെയർമാനായും വി. മുരളീധരൻ പ്രവർത്തിച്ചിട്ടുണ്ട്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
കൺസൾട്ടൻസി ഇല്ലാതെ പിണറായി സർക്കാരിന് എന്താഘോഷം? ലൈഫ് മിഷൻ പദ്ധതിയിൽ സ്വപ്‌ന സുരേഷ് ഒരു കോടി കമ്മീഷൻ അടിച്ചുമാറ്റി എന്ന രഹസ്യം പരസ്യമായതിന് പിന്നാലെ മറ്റൊരു രഹസ്യവും പുറത്ത്; ലൈഫ് മിഷന് വേണ്ടി പരസ്യം നൽകാനും കൺസൾട്ടൻസി; ബി വേൾഡ് കോർപ്പറേറ്റ് സൊല്യൂഷൻസിന് മാസം കൺസൾട്ടൻസി ഫീസായി ലക്ഷങ്ങൾ; പരസ്യം ചെയ്യാൻ പിആർഡി ഉണ്ടെങ്കിലും ഗമ പോരെന്ന് ഉദ്യോഗസ്ഥർ; പരസ്യം മാധ്യമങ്ങൾക്ക് വച്ച് നീട്ടുമ്പോൾ കമ്പനിക്ക് കമ്മീഷനും
കരിപ്പൂർ അപകടത്തിന് കാരണം വലിയ വിമാനങ്ങൾക്ക് പറന്നിറങ്ങാനുള്ള നിരോധനം നീക്കിയതോ? കഴിഞ്ഞവർഷം ജൂലൈയിൽ നിരോധനം നീക്കിയ കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ്‌സിങ് പുരിക്കെതിരെ വിമർശനവുമായി പ്രതിപക്ഷം; കനത്ത മഴയുള്ളപ്പോൾ മോശം റൺവേ ലൈറ്റിംഗും, ഗ്രൗണ്ട് അറസ്റ്ററും ഇല്ലാത്ത കരിപ്പൂരിൽ ലാൻഡിങ് പാടില്ലെന്ന മുന്നയിപ്പുകൾ അവഗണിച്ചെന്ന് ശശി തരൂർ; അപകടത്തിൽ പെട്ട ബോയിങ്-737-800 വലിയ വിമാനങ്ങളുടെ വിഭാഗത്തിൽ പെടുന്നതല്ലെന്ന് ഹർദീപ്‌സിങ് പുരി
തൃശൂരിൽ നിന്ന് തലസ്ഥാനത്തേക്ക് ഓട്ടോ സവാരി വിളിച്ചത് അമ്മ മരിച്ചു എന്ന് കള്ളം പറഞ്ഞ്; വാടക നൽകാതെ മുങ്ങിയ വിരുതനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ ഒരു നടന്റെ മരണാനന്തര ചടങ്ങിൽ പോകാൻ ബസ് കയറാൻ നിന്നപ്പോഴാണ് ഓട്ടോക്കാരൻ നിർബന്ധിച്ച് കയറ്റിയതെന്നും മൊഴി; മറുനാടനിൽ വാർത്ത വന്നതോടെ പൊലീസ് ഗ്രില്ലിങ്ങിൽ മരിയാപുരത്തെ വില്ലൻ അറസ്റ്റിൽ; പ്രതി നിശാന്ത് റിമാൻഡിൽ
രണ്ട് ബോയിങ്ങ് വിമാനങ്ങൾ എയർപോർട്ടിൽ കൂട്ടിയിടിച്ചപ്പോൾ മരിച്ചത് 583പേർ; ടെനെർഫെ ദുരന്തത്തിന് ഇടയാക്കിയത് പൈലറ്റിന്റെ അക്ഷമ; ആകാശത്തു വെച്ച് വിമാനങ്ങൾ കൂട്ടിയടിച്ചുണ്ടായ ചാർഖി ദാധ്രി ദുരന്തത്തിൽ മരിച്ചത് 349പേർ; കാരണങ്ങളിലൊന്ന് ക്യാപ്റ്റനും റേഡിയോ ഓപ്പറേറ്റർക്കും ഇംഗ്ലീഷ് അറിയാഞ്ഞത്; മീറ്ററും നോട്ടിക്കൽ മൈലും തമ്മിലുള്ള കൺഫൂഷനും പ്രശ്നമാകുന്നു; മംഗലാപുരത്ത് പൈലറ്റ് ഉറങ്ങിപ്പോയതും പ്രശ്നമായി; ചെറിയ പിഴവുകൾക്ക് വലിയ വിലകൊടുക്കേണ്ട വിമാന ദുരന്തങ്ങളുടെ കഥ
ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് പഴയ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയാണ്.. ഇന്നത്തെ മുഖ്യമന്ത്രി പഴയ മുഖ്യമന്ത്രി തന്നെയെന്ന് വരുത്തിത്തീർക്കണം; ഞാനെണ്ണിപ്പറയണോ പഴയ മുഖ്യമന്ത്രിയുടെ കാര്യങ്ങൾ; ഇടത് സർക്കാരിന്റെ യശസിൽ ചിലർക്ക് പൊള്ളൽ ഉണ്ടാകുന്നു; ഇതിനെ നേരിടാൻ കഴിയാത്തതുകൊണ്ട് ഉപജാപങ്ങളിലൂടെ നേരിടാനാണ് ശ്രമം; ഇയാളെ നോക്ക് അന്വേഷിക്ക് എന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കേണ്ടതല്ല; മാധ്യമങ്ങൾക്കെതിരെ വീണ്ടും മുഖ്യമന്ത്രി
പാസ്റ്ററുടെ ചതിയിൽ 12.5 ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത വന്നതോടെ സഹായം വാഗ്ദാനം ചെയ്ത് മാലം സുരേഷ് എത്തി; പലിശയ്ക്ക് പണം നൽകിയതോടെ ആവശ്യപ്പെട്ടത് ചങ്ങനാശ്ശേരിയിലെ ഷോപ്പിങ് കോംപ്ലക്സ് നിൽക്കുന്ന സ്ഥലത്തിന്റെ പവർ ഓഫ് അറ്റോർണി തന്റെ ഡ്രൈവറിന്റെ പേരിൽ എഴുതി വയ്ക്കണം എന്ന്; നാല് മാസത്തെ പരിശ മുടങ്ങിയതോടെ ഒന്നേകാൽകോടി രൂപയുടെ കടക്കാരനായി; ഭീഷണി തുടർന്നപ്പോൾ കെട്ടിടം സുരേഷിന്റെ പേരിൽ എഴുതിവെച്ചു; മണർകാട്ടെ ഷൈലോക്കിന്റെ കെണിയിൽ വീണ തോമസ് ജോസഫിന്റെ കഥ
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
രാഷ്ട്രീയമില്ല, കുട്ടികളുടെ പരിപാടിയാണ് എന്നുപറഞ്ഞാണ് എന്നെ ക്ഷണിച്ചത്; കോൺഗ്രസിലെ ഒരു നേതാവിന് മാത്രമാണ് എതിർപ്പുണ്ടായിരുന്നത്; രാഹുൽ ഗാന്ധിയെ എതിർക്കുന്ന ആളെ വേണ്ടെന്നത് ആ നേതാവിന്റെ നിർബന്ധബുദ്ധിയായിരുന്നു; ചെന്നിത്തല എന്നോട് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു; ചെന്നിത്തലയെ സംഘിയാക്കിയ നാട്ടിൽ എന്നെ സംഘിയാക്കുന്നതിൽ അത്ഭുതമില്ല; വിവാദത്തിൽ മറുനാടനോട് പ്രതികരിച്ച് ശ്രീജിത്ത് പണിക്കർ
സംശയ നിഴലിലുള്ളത് കേരള അഡ്‌മിനീസ്‌ട്രെറ്റീവ് ട്രിബ്യുണൽ ചെയർമാനാക്കാൻ പിണറായി സർക്കാർ മുന്തിയ പരിഗണന കൊടുത്ത ജഡ്ജി; വ്യവസായ പ്രമുഖന്റെ ശുപാർശയിൽ നിയമന നടപടികൾ പുരോഗമിക്കുന്നതിനിടെ സ്വപ്‌നാ സുരേഷിന്റെ സ്വർണ്ണ കടത്തിൽ സംശയ നിഴലിൽ; നെടുമ്പാശേരിയിലെ 2000 കിലോയുടെ സ്വർണ്ണ കടത്ത് പരിഗണിക്കുന്നതിൽ നിന്ന് മറ്റൊരു ജഡ്ജിയുടെ പിന്മാറ്റത്തിന് കാരണവും പരിശോധനകളിൽ; 100 കോടി പിഴ വാങ്ങി 2000 കിലോ സ്വർണം വിട്ടതും സംശയകരം; എൻഐഎ കണ്ണ് എല്ലായിടത്തേക്കും
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
മദ്യത്തിന് അടിമയായതിനൊപ്പം ലൈംഗിക വൈകൃതവും; പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനടക്കം നിർബന്ധിക്കുക പതിവ്; എതിര് പറഞ്ഞാൽ ക്രൂരമർദ്ദനവും; പീഡനത്തിൽ സഹികെട്ട ഭാര്യ എൻജിനീയറായ ഭർത്താവിനെ ഒഴിവാക്കിയതുകൊലപ്പെടുത്തി; സ്വകാര്യഭാഗങ്ങളിൽ മർദ്ദിച്ചു; അദ്ധ്യാപികയായ ഭാര്യ അറസ്റ്റിലായത് യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ അടക്കം പരിക്കുകൾ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ
ഏഷ്യാനെറ്റ് ന്യൂസിന്റെ 'പണി കിട്ടിയവർ' പരമ്പര ഏറ്റുതുടങ്ങി! സർക്കാർ വകുപ്പുകളിൽ പിൻവാതിൽ നിയമനങ്ങൾ കൊഴുക്കുമ്പോൾ പിഎസ്.സി റാങ്ക് ലിസ്റ്റുകാരുടെ രോഷം സിപിഎമ്മിനെ വിറപ്പിക്കുന്നു; സിപിഎം കേരളയുടെ ഒഫീഷ്യൽ യുട്യൂബ് പേജിൽ പിഎസ് സി നിയമന വിവാദം വിശദീകരിക്കാൻ എത്തിയ എം ബി രാജേഷിന് പൊങ്കാലയുമായി റാങ്ക് ഹോൾഡേഴ്‌സ്; ന്യായീകരണ വീഡിയോയിൽ ലൈക്കിനേക്കാൾ കൂടുതൽ ഡിസ് ലൈക്കുകൾ; പോരാളി ഷാജിമാർ പോലും പാർട്ടിക്കെതിരെ തിരിയുന്ന അപൂർവ്വ പ്രതിസന്ധി
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി