Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്മിതാ മേനോൻ ഡയസിൽ ഇരുന്നതിൽ പ്രോട്ടോകോൾ ലംഘനമില്ല; എല്ലാം വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ; അബുദാബിയിലെ സമ്മേളനത്തിന് മഹിളാ മോർച്ചാ നേതാവ് എത്തിയതിൽ മന്ത്രിക്ക് പിഴവൊന്നും പറ്റിയില്ല; കേന്ദ്ര വിദേശകാര്യ സഹമന്ത്രി തെറ്റ് ചെയ്തില്ലെന്ന് വെൽഫയർ ഓഫീസ്; മന്ത്രി മുരളീധരന് പ്രധാനമന്ത്രിയുടെ ക്ലീൻചിറ്റ്

സ്മിതാ മേനോൻ ഡയസിൽ ഇരുന്നതിൽ പ്രോട്ടോകോൾ ലംഘനമില്ല; എല്ലാം വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ; അബുദാബിയിലെ സമ്മേളനത്തിന് മഹിളാ മോർച്ചാ നേതാവ് എത്തിയതിൽ മന്ത്രിക്ക് പിഴവൊന്നും പറ്റിയില്ല; കേന്ദ്ര വിദേശകാര്യ സഹമന്ത്രി തെറ്റ് ചെയ്തില്ലെന്ന് വെൽഫയർ ഓഫീസ്; മന്ത്രി മുരളീധരന് പ്രധാനമന്ത്രിയുടെ ക്ലീൻചിറ്റ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രോട്ടോക്കോൾ ലംഘനാരോപണത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെതിരായ പരാതി കേന്ദ്രവിദേശകാര്യമന്ത്രാലയം തള്ളി. മുരളിധരനെതിരെ ഉയർന്ന ആരോപണത്തിൽ വസ്തുത ഇല്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസും മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകുകയാണ്.

യു.എ.ഇ എംബസിയിലെ വെൽഫെയർ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരാതി തള്ളിയത്. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് പരാതികളിൽ ഉന്നയിക്കപ്പെട്ടതെന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. ആരോപണത്തിൽ സലിം മടവൂരിന്റെ അടക്കം എല്ലാ പരാതികളും മന്ത്രാലയം തള്ളി. ഇതോടെ വി മുരളീധരനെതിരെ നടപടി ഉണ്ടാകില്ലെന്ന് വ്യക്തമാവുകയാണ്.

അബുദാബിയിലെ മന്ത്രിതല സമ്മേളനത്തിൽ കേന്ദ്രസഹമന്ത്രി വി മുരളീധരൻ പ്രോട്ടോക്കോൾ ലംഘിച്ച് മഹിളാമോർച്ച നേതാവ് സ്മിതാ മേനോനെ പങ്കെടുപ്പിച്ചതിൽ പ്രധാനമന്ത്രിയുടെ ഓഫിസ് അന്വേഷണം തുടങ്ങിയിരുന്നു. ലോക് താന്ത്രിക് യുവജനതാദൾ പ്രസിഡന്റ് സലീം മടവൂരായിരുന്നു പരാതി നൽകിയത്. ഇത് ബിജെപിയിൽ പോലും പ്രശ്‌നമായി. കേരളത്തിൽ പികെ കൃഷ്ണദാസും കുട്ടരും ഇത് പാർട്ടിക്കുള്ളിൽ വിവാദമാക്കി.ഈ പരാതിയിലാണ് ക്ലീൻ ചീറ്റ്.

വി. മുരളീധരൻ പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന പരാതിയിൽ അബുദാബിയിലെ ഇന്ത്യൻ എംബസിയോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടിയിരുന്നു. അബുദാബിയിലെ ഇന്ത്യൻ എംബസിയിലെ വെൽഫെയർ ഓഫീസറോടായിരുന്നു ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചത്. യു.എ.ഇയിൽ നടന്ന ഓഷ്യൻ റിം മന്ത്രിതല സമ്മേളനത്തിൽ പി.ആർ ഏജൻസി മാനേജരായിരുന്ന സ്മിത മേനോൻ എങ്ങനെ പങ്കെടുത്തു എന്നത് സംബന്ധിച്ചായിരുന്നു വിശദീകരണം തേടിയത്. ഇതിൽ മന്ത്രിക്ക് പങ്കില്ലെന്നാണ് കിട്ടിയ വിശദീകരണം.

നേരത്തെ സ്മിതാ മേനോൻ പങ്കെടുത്തത് ഔദ്യോഗിക സംഘത്തിന്റെ ഭാഗമല്ലെന്ന് വിവരാവകാശ നിയമപ്രകാരം എംബസി മറുപടി നൽകിയിരുന്നു. പിന്നെയെങ്ങനെ സ്മിത മേനോൻ സമ്മേളനത്തിൽ പങ്കെടുത്തുവെന്നായിരുന്നു പരിശോധിച്ചത്. ഇക്കാര്യത്തിൽ മുരളീധരൻ പ്രോട്ടോക്കോൾ ലംഘിച്ചോ എന്ന കാര്യത്തിലായിരുന്നു എംബസിയോട് വിശദീകരണം തേടിയത്.

ഒരു ലംഘനവും ഉണ്ടായിട്ടില്ലെന്നും ഔദ്യോഗികമായി ഒരു കത്തിടപാടും ഉണ്ടായിട്ടില്ലെന്നും കണ്ടെത്തി. ഇതാണ് മുരളീധരന് തുണയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP