ആധി മൂത്തപ്പോൾ ആരോപണ ക്യാപ്സൂൾ; സ്വർണ്ണക്കടത്ത് കേസിൽ ഇടതുപക്ഷം കപ്പലോടെ മുങ്ങുമെന്നായപ്പോൾ ലോക്സഭയിൽ നൽകിയ ഉത്തരത്തിൽ കേറിപ്പിടിച്ച് മുഖ്യമന്ത്രിയടക്കം ഇന്ന് തകർക്കുന്നുണ്ടായിരുന്നല്ലോ; ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് എഴുതി വച്ചാണ് സ്വർണം കടത്തിയത്; നയതന്ത്ര ബാഗ് എന്ന വ്യാജേന സ്വർണം കടത്തിയെന്നു തന്നെയാണ് ഞാൻ പറഞ്ഞത്; പാർട്ടി സെക്രട്ടറിയുടെ പുത്രനോ മന്ത്രി പുത്രന്മാരോ മാത്രമാകില്ല കുടുങ്ങുക എന്നതോർത്താണോ പിണറായിക്ക് ഇത്ര വേവലാതി? മറുപടിയുമായി വി.മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി:സ്വർണക്കടത്ത് കേസ് പുറത്തുവന്നതിനു പിന്നാലെ, നയതന്ത്ര ബാഗിലല്ല സ്വർണം കടത്താൻ ശ്രമിച്ചതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ ഇന്ന് വ്യക്തമാക്കി. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഇന്ന് ലോക്സഭയിൽ അറിയിച്ചത്.
കേസിലേത് നയതന്ത്ര ബാഗേജല്ലെന്ന മുൻ പ്രസ്താവന വസ്തുതകൾക്ക് വിരുദ്ധമാണെന്നു അന്വേഷണ ഏജൻസികൾ മുൻപുതന്നെ പറഞ്ഞുകഴിഞ്ഞതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം, പാർലമെന്റിൽ ധനമന്ത്രാലയത്തിന്റെ പ്രസ്താവന വന്നതോടെ, ഇടതുനേതാക്കൾ കൂട്ടത്തോടെരംഗത്തെത്തുകാിരുന്നു. ധനമന്ത്രാലയത്തിന്റെ പ്രസ്താവനയ്ക്ക് കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വി.മുരളീധരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ.
'നിലയില്ലാക്കയത്തിൽ മുങ്ങിത്താണു കൊണ്ടിരിക്കുന്ന സി പി എമ്മിനും സർക്കാരിനും ഒരു കച്ചിത്തുരുമ്പ് കിട്ടിയപ്പോൾ അതിൽ പിടിച്ച് കയറണമെന്നാകും പാർട്ടിക്കും മുഖ്യമന്ത്രിക്കും ഉപദേശികളിൽ നിന്ന് കിട്ടിയ ക്യാപ്സൂൾ. എനിക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് സഹതാപമാണ് തോന്നുന്നത്. എല്ലാം ശരിയാക്കാൻ വന്നിട്ട് ഇപ്പോൾ സഖാവിനെ തന്നെ ശരിയാക്കുകയാണല്ലോ ഒപ്പമുള്ളവർ.
ധനമന്ത്രാലയം നൽകിയ ഉത്തരം പൂർണ്ണമായി വായിച്ചു നോക്കിയാൽ സഖാവിന് കാര്യം മനസിലാകും. ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് എഴുതി വച്ചാണ് സ്വർണം കടത്തിയത്. ഇത് സംബന്ധിച്ച് കസ്റ്റംസ് അറിയിച്ചപ്പോൾ വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയ ശേഷമാണ് ബാഗ് തുറന്ന് പരിശോധിച്ചത്. ഇക്കാര്യം മുൻ നിർത്തി, നയതന്ത്ര ബാഗ് എന്ന വ്യാജേന സ്വർണം കടത്തിയെന്നു തന്നെയാണ് ഞാൻ പറഞ്ഞത്. എന്നാലത് യഥാർത്ഥത്തിൽ ഡിപ്ളോമാറ്റിക് ബാഗേജ് ആയിരുന്നെങ്കിൽ ഈ കേസ് വിദേശ രാജ്യവുമായുള്ള കേസാകുമായിരുന്നു'-മുരളീധരൻ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
സ്വർണ്ണക്കടത്ത് കേസിൽ ഇടതുപക്ഷം കപ്പലോടെ മുങ്ങുമെന്നായപ്പോൾ, ധനമന്ത്രാലയം ലോക്സഭയിൽ ഈ വിഷയത്തിൽ നൽകിയ ഉത്തരത്തിൽ കേറിപ്പിടിച്ച് മുഖ്യമന്ത്രിയടക്കം ഇന്ന് തകർക്കുന്നുണ്ടായിരുന്നല്ലോ. പിണറായിയുടെയും കൂട്ടരുടെയും അഴിമതിയുടെയും കള്ളക്കടത്തിന്റെയും കഥകൾ ഒന്നൊന്നായി ജനമധ്യേ വരികയല്ലേ. നിലയില്ലാക്കയത്തിൽ മുങ്ങിത്താണു കൊണ്ടിരിക്കുന്ന സി പി എമ്മിനും സർക്കാരിനും ഒരു കച്ചിത്തുരുമ്പ് കിട്ടിയപ്പോൾ അതിൽ പിടിച്ച് കയറണമെന്നാകും പാർട്ടിക്കും മുഖ്യമന്ത്രിക്കും ഉപദേശികളിൽ നിന്ന് കിട്ടിയ ക്യാപ്സൂൾ. എനിക്ക് മുഖ്യമന്ത്രി പിണറായി വിജയനോട് സഹതാപമാണ് തോന്നുന്നത്. എല്ലാം ശരിയാക്കാൻ വന്നിട്ട് ഇപ്പോൾ സഖാവിനെ തന്നെ ശരിയാക്കുകയാണല്ലോ ഒപ്പമുള്ളവർ.
ധനമന്ത്രാലയം നൽകിയ ഉത്തരം പൂർണ്ണമായി വായിച്ചു നോക്കിയാൽ സഖാവിന് കാര്യം മനസിലാകും. ഡിപ്ലോമാറ്റിക് ബാഗേജ് എന്ന് എഴുതി വച്ചാണ് സ്വർണം കടത്തിയത്. ഇത് സംബന്ധിച്ച് കസ്റ്റംസ് അറിയിച്ചപ്പോൾ വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയ ശേഷമാണ് ബാഗ് തുറന്ന് പരിശോധിച്ചത്. ഇക്കാര്യം മുൻ നിർത്തി, നയതന്ത്ര ബാഗ് എന്ന വ്യാജേന സ്വർണം കടത്തിയെന്നു തന്നെയാണ് ഞാൻ പറഞ്ഞത്. എന്നാലത് യഥാർത്ഥത്തിൽ ഡിപ്ളോമാറ്റിക് ബാഗേജ് ആയിരുന്നെങ്കിൽ ഈ കേസ് വിദേശ രാജ്യവുമായുള്ള കേസാകുമായിരുന്നു.
ഇവിടെ നയതന്ത്ര ബാഗെന്ന വ്യാജേന സ്വർണം കടത്തിയത് സ്വപ്ന സുരേഷും കൂട്ടരുമാണ്. അവർ നടത്തിയ സ്വർണ്ണ കള്ളക്കടത്ത് ആർക്കുവേണ്ടിയെന്നൊക്കെ ഉടനെ പുറത്തു വരുമെന്നായപ്പോൾ, സ്വപ്ന സുരേഷിനെ രക്ഷപ്പെടുത്താനും സ്വയം രക്ഷപ്പെടാനുമുള്ള വേവലാതിയാണ് ഇപ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും. കള്ളത്തരങ്ങളൊക്കെ വെളിയിൽ വരുമ്പോൾ അടിത്തറ ഇളകുന്നത് സ്വാഭാവികം.
ഒരു കാര്യം ഉറപ്പാണ്. എങ്ങനെയൊക്കെ നിങ്ങൾ ക്യാപ്സൂളിറക്കി പ്രചരിപ്പിച്ചാലും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ വഴി തെറ്റിക്കാനാവില്ല.
എത്ര ഉന്നതരായാലും കുടുങ്ങിയിരിക്കും. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. സ്വർണം കടത്തിയതിന്റെ വേരുകൾ ചികഞ്ഞു പോകുമ്പോൾ പാർട്ടി സെക്രട്ടറിയുടെ പുത്രനോ മന്ത്രി പുത്രന്മാരോ മാത്രമാകില്ല കുടുങ്ങുക എന്നതോർത്താണോ പിണറായിക്ക് ഇത്ര വേവലാതി? പിന്നെ, എന്റെ സ്ഥാനത്തെ കുറിച്ചോർത്ത് പിണറായി വിജയൻ ആശങ്കപ്പെടണ്ട. സ്വന്തം മന്ത്രിസഭയിലെയും പാർട്ടിയിലെയും കള്ളക്കടത്തുകാരെയും അഴിമതിക്കാരെയും ശരിയാക്കിയിട്ട് പോരേ എന്നെ ശരിയാക്കുന്നത് ?
മുഖ്യമന്ത്രി പറഞ്ഞത്
കേസിലേത് നയതന്ത്ര ബാഗേജല്ലെന്ന കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരന്റെ മുൻ പ്രസ്താവന വസ്തുതകൾക്ക് വിരുദ്ധമാണെന്നു അന്വേഷണ ഏജൻസികൾ മുൻപുതന്നെ പറഞ്ഞുകഴിഞ്ഞതാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.നയതന്ത്ര ബാഗേജിൽ തന്നെയാണ് സ്വർണം വന്നതെന്ന് ഇന്ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ നടത്തിയ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുരളീധരന്റെ വിഷയത്തിൽ പ്രതിപക്ഷം യാതൊന്നും മിണ്ടുന്നില്ലെന്നും ഇത് ബിജെപിയും കോൺഗ്രസും തമ്മിലുള്ള ബന്ധത്തെയാണോ സൂചിപ്പിക്കുന്നതെന്നും മാധ്യമപ്രവർത്തകൻ ചോദിച്ചു.നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട വസ്തുത ഒന്നുകൂടി ആവർത്തിച്ചുറപ്പിക്കുന്ന മറുപടിയാണ് ഇന്ന് കേന്ദ്രം പറഞ്ഞത്. ഇവിടെ നടക്കുന്ന കാര്യവും അഖിലേന്ത്യാ രാഷ്ട്രീയവും ഒരുപോലെ കാണേണ്ട. ഇവിടുത്തെ കോൺഗ്രസും ബിജെപിയും കഴിയുന്നത് പോലെയൊക്കെ ഒന്നിച്ച് നിന്നുകൊണ്ട് ഇടതുപക്ഷ സർക്കാരിനെ എതിർക്കാൻ വേണ്ടി ശ്രമിക്കുകയാണ്. അതാണ് നടക്കുന്നതെന്ന് നമുക്കെല്ലാവർക്കുമറിയാം. മുഖ്യമന്ത്രി മറുപടിയായി പറഞ്ഞു.സ്വർണക്കടത്ത് കേസ് പുറത്തുവന്നതിനു പിന്നാലെ, നയതന്ത്ര ബാഗിലല്ല സ്വർണം കടത്താൻ ശ്രമിച്ചതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഇന്ന് ലോക്സഭയിൽ അറിയിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- മുപ്പത് കോടിയുടെ സമ്പാദ്യമുള്ള മകൻ തിരിഞ്ഞു നോക്കിയില്ല; പഴകിയ ഭക്ഷണം നൽകി; പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ച ശേഷം മാതാപിതാക്കൾ ജീവനൊടുക്കി; കേസെടുത്ത് പൊലീസ്
- വിവാഹ ഫോട്ടോ വ്യത്യസ്തമാക്കാൻ തോക്കുമായി വരനും വധുവും; തോക്ക് പൊട്ടി തീ മുഖത്തേക്ക് ആളിപ്പടർന്നു; വിവാഹ വേദിയിൽ നിന്നും പൂമാല വലിച്ചെറിഞ്ഞ് വധു; കല്യാണദിനത്തിലെ സാഹസികതയുടെ വീഡിയോ വൈറൽ
- ഈ കിണറ്റിൽ നിന്ന് ഒരു തൊട്ടിവെള്ളം കോരിയെടുത്ത് തീ കൊടുത്താൽ അത് മുക്കാൽ മണിക്കൂർ നിന്ന് കത്തും; പക്ഷേ ഇത് ഇന്ധനമായി വിറ്റ് കാശാക്കാൻ കഴിയില്ല, കുടിവെള്ളമായി ഉപയോഗിക്കാനും കഴിയില്ല; കൊല്ലം അഞ്ചാലുംമൂട്ടിലെ അജീഷിന്റെ വീട്ടിലെ അദ്ഭുത കിണറിന്റെ രഹസ്യമെന്താണ്?
- സ്കോട്ടിഷ് ക്രിക്കറ്റ് ബോർഡ് ചെയർമാനായ ഇന്ത്യൻ വംശജന് നിർബന്ധിത രാജി; വംശീയ വാദ വിവാദം കൊഴുപ്പിക്കുന്നതിലും രഹസ്യ അജണ്ട; സ്കോട്ട്ലാൻഡിനെ ഇസ്ലാമിക രാജ്യമാക്കാനുള്ള ആദ്യ അജണ്ട പുറത്തെടുത്ത് ഹംസ യൂസഫ് പണി തുടങ്ങുമ്പോൾ
- ചൊവ്വാഴ്ച്ച കീഴടങ്ങുന്ന ട്രംപിനെ ഫിംഗർപ്രിന്റ് എടുത്ത് കോടതിയിൽ ഹാജരാക്കും; നഗ്നനായി കണ്ടിട്ടുള്ള ട്രംപിനെ ഒരു പേടിയുമില്ലെന്ന് പരാതിക്കാരി; ഭർത്താവിനൊപ്പം അടിയുറച്ച് നിന്ന് മെലാനി ട്രംപ്; അമേരിക്കയിലെ മുൻ പ്രസിഡണ്ട് സാദാ ക്രിമിനലായി മാറുമ്പോൾ
- 92 കാരനായ റൂപർട്ട് മുഡ്രോക്കിന് അഞ്ചാമത്തെ കല്യാണം; പുതിയ കാമുകിക്ക് 20 കോടി രൂപ വിലമതിക്കുന്ന മോതിരം വാങ്ങി കൊടുത്ത് മീഡിയ മുഗൾ; കുഴിയിലേക്ക് കാലെടുത്ത് വച്ചിരിക്കുമ്പോഴും നവവരനാകാൻ ഒരുങ്ങി മാധ്യമ രാജാവ്
- ചെറുകിട ഹോട്ടൽ നടത്തി ലക്ഷങ്ങളുടെ ബാധ്യത; കഞ്ഞിക്കുഴിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ വിഷം കഴിച്ചു; ദമ്പതികൾ മരിച്ചു; മൂന്നു കുട്ടികൾ ഇടുക്കി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ
- സുനിൽ ഛേത്രി കാട്ടിയത് സൂപ്പർ ചതി; എന്നിട്ടും ശിക്ഷ കേരളാ ടീമിന്; ആരാധക പ്രതിഷേധം കുറയ്ക്കാൻ ടീമിനെ വിലക്കാതെ തന്ത്രപരമായ തീരുമാനം; വുക്കൊമനോവിച്ചിന് പത്ത് മത്സരങ്ങളിൽ വിലക്കും ക്രൂര ശിക്ഷ; അപ്പീൽ നൽകാൻ കേരളാ ടീമിന്റെ തീരുമാനം; മാപ്പ് പറഞ്ഞ് പിഴ തുക കുറയ്ക്കില്ല; ആറു കോടി കൊടുക്കേണ്ടി വന്നാലും തല ഉയർത്തി നിൽക്കാൻ കേരള ബ്ലാസ്റ്റേഴ്സ്
- ഏറ്റവും ഡിമാൻഡുള്ള പുതിയ തൊഴിലിന്റെ പേര് പ്രോംപ്റ്റ് എഞ്ചിനീയർ; ചാറ്റ് ജി പി ടി വൃത്തിയായി കൈകാര്യം ചെയ്യാൻ പഠിച്ചാൽ ലക്ഷങ്ങൾ ശമ്പളം; നിർമ്മിത ബുദ്ധിയിൽ കേന്ദ്രീകരിച്ചാൽ കുട്ടികളെ നിങ്ങളുടെ ഭാവി അടിപൊളിയാകും
- പാക്കിസ്ഥാനി ഡോക്ടർക്കൊപ്പം ഒരേ മുറിയിൽ താമസിക്കേണ്ടി വന്ന ഇന്ത്യാക്കാരിയായ ഡോക്ടറെ വംശീയ വിദ്വേഷത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തു; പോർക്ക് സോസേജ് എന്ന് വിളിച്ചു അധിക്ഷേപിച്ചെന്ന പരാതിയിൽ ഇന്ത്യയിൽ നിന്നെത്തിയ വനിത ഡോക്ടർ പുറത്ത്
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- കുമിളകൾ വന്നു പൊങ്ങട്ടെ, അത് ഉള്ളിലുള്ള വൈറസ് പുറത്തുവരുന്നതാണ് എന്ന് കരുതുന്നത് അബദ്ധം; ഒടുവിൽ ദേഹം കരിക്കട്ട പോലെയായി മരണത്തിലെത്തും; കുളിക്കരുത് എന്ന് പറയുന്നതും അശാസ്ത്രീയം; ദിവസേന കുളിക്കയാണ് വേണ്ടത്; ചിക്കൻ പോക്സ് ബാധിച്ച് പാലക്കാട്ട് യുവാവ് മരിച്ചത് ഞെട്ടിപ്പിക്കുമ്പോൾ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- ആ ഒരു വീഡിയോ ഒരു ദിവസം കൊണ്ട് ഒരു കോടി വ്യൂസ് കിട്ടി; പക്ഷേ, അത് ആ വ്യക്തിയെ മാനസികമായി തകർത്തു കളഞ്ഞു; അത് ഞങ്ങളുടെ ഉദ്യോഗസ്ഥയുടെ മകളായിരുന്നു; കോന്നിയിലെ വിനോദയാത്രാ വിവാദത്തിന്റെ അനന്തരഫലങ്ങൾ തുറന്നു പറഞ്ഞത് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ
- 'ഇനി നിർമ്മാണത്തൊഴിലാളിയായി ജീവിക്കും, അതിനും സമ്മതിച്ചില്ലെങ്കിൽ മീൻപിടിക്കാൻ പോകും'; ആത്മാഭിമാനത്തിനായി സർക്കാർ ജോലിയിൽനിന്നു രാജിവെച്ച ദമ്പതികൾ ഉറച്ച തീരുമാനത്തിൽ തന്നെ; ആലപ്പുഴ അർത്തുങ്കലിലേക്ക് ഏക മകനൊപ്പം മടങ്ങി ദമ്പതികൾ
- നോൺവെജ് കഴിച്ച് ശക്തരാവാൻ ആഹ്വാനം ചെയ്ത ബ്രാഹ്മണൻ; അയിത്തത്തെയും, പശു ആരാധനയെയും എതിർത്തൂ; അംബേദ്ക്കർ വിശേഷിപ്പിച്ചത് ബുദ്ധന് തുല്യനെന്ന്; ലെനിൻ തൊട്ട് മാർക്സിന്റെ ചെറുമകനുമായി വരെ അടുപ്പം; സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച വ്യക്തി; ഒടുവിൽ പട്ടിണി കിടന്ന് മരണത്തെ സ്വയം വരിച്ചു; വെറുമൊരു 'ഷൂ നക്കി' മാത്രമായിരുന്നോ സവർക്കർ?
- അതുവരെ പൊട്ടിച്ചിരിച്ചിട്ട് ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്ത മമ്മൂട്ടി; അലമുറയിട്ട് കരഞ്ഞും സകല ദൈവങ്ങളോടും ദേഷ്യപ്പെട്ടും ഫോൺ വച്ച ജനാർദ്ദനൻ; അങ്കിളെ, ഒപ്പമുള്ളവർ കട്ടാലും നമ്മൾക്ക് കാൻസർ വരുമോ എന്ന് ചോദിച്ച കാവ്യ; 'കാൻസർ വാർഡിലെ ചിരിയിലൂടെ' മരണത്തെയും നോക്കി ചിരിച്ച ഇന്നസെന്റ് എന്ന പാഠപുസ്തകം
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്