Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

പാലാരിവട്ടം പാലം അഴിമതിയിൽ ഒടുവിൽ ഇബ്രാഹിംകുഞ്ഞ് കുടുങ്ങുന്നു; വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ; കരാറുകാരന് മുൻകൂർ പണം അനുവദിച്ചതിൽ മുൻ പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ പങ്ക് വ്യക്തം; മുസ്ലിംലീഗിനെ പിണക്കാതിരിക്കാൻ ഇഴഞ്ഞു നീങ്ങിയ വിജിലൻസ് അന്വേഷണം വീണ്ടും ചൂടുപിടിച്ചത് കോടതിയുടെ ഇടപെടലോടെ; ഒന്നും ഒളിക്കാനില്ലെന്ന് ഇബ്രാഹിംകുഞ്ഞ്; കരാറുകാരന് മുൻകൂർ പണം നൽകിയതിൽ ലീഗ് നേതാവിന് പങ്കില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീറും

പാലാരിവട്ടം പാലം അഴിമതിയിൽ ഒടുവിൽ ഇബ്രാഹിംകുഞ്ഞ് കുടുങ്ങുന്നു; വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി ഗവർണർ; കരാറുകാരന് മുൻകൂർ പണം അനുവദിച്ചതിൽ മുൻ പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ പങ്ക് വ്യക്തം; മുസ്ലിംലീഗിനെ പിണക്കാതിരിക്കാൻ ഇഴഞ്ഞു നീങ്ങിയ വിജിലൻസ് അന്വേഷണം വീണ്ടും ചൂടുപിടിച്ചത് കോടതിയുടെ ഇടപെടലോടെ; ഒന്നും ഒളിക്കാനില്ലെന്ന് ഇബ്രാഹിംകുഞ്ഞ്; കരാറുകാരന് മുൻകൂർ പണം നൽകിയതിൽ ലീഗ് നേതാവിന് പങ്കില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീറും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കളമശ്ശേരി എംഎൽഎയുമായ വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താൻ ഗവർണറുടെ അനുമതി. ഇതുസംബന്ധിച്ച ഫയലിൽ ഗവർണർ ഒപ്പുവെച്ചു. പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണം തുടരുന്നതിൽ ഇനി തടസമില്ല. പാലാരിവട്ടം അഴിമതിയിൽ കരാറുകാരന് മുൻകൂർ പണം അനുവദിച്ചതിൽ മുൻ മന്ത്രിയുടെ പങ്ക് കണ്ടെത്തിയ അടിസ്ഥാനത്തിലായിരുന്നു ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് വിലിജൻസ് സർക്കാരിന്റെ അനുമതി തേടിയത്. ഒക്ടോബറിലായിരുന്നു ഇത്. വിജിലൻസിന്റെ കത്ത് സർക്കാർ ഗവർണറുടെ അനുമതിക്കായി കൈമാറി. ഗവർണർ എജിയോട് നിയമോപദേശം അടക്കം തേടിയെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും തുടർന്നപടിയുണ്ടായില്ല.

അന്വേഷനം വൈകുന്നതിൽ കോടതി ഇടപെടുകയും എത്രയും പെട്ടെന്ന് അന്വേഷണം പൂർത്തിയാക്കണമെന്ന് വിജിലൻസിന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. പിന്നാലെ തൽസ്ഥിതി അറിയിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് വിജിലൻസ് കത്ത് നൽകിയിരുന്നു. അതേസമയം ഒന്നും ഒളിക്കാനില്ല, അന്വേഷണത്തോട് സഹകരിക്കുമെന്ന് വി.െക ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചു. കരാറുകാരന് മുൻകൂർ പണം നൽകിയതിൽ പങ്കില്ലെന്ന് ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. നടപടി രാഷ്ട്രീയപ്രേരിതെന്നും മുഹമ്മദ് ബഷീർ ആരോപിച്ചു.

ഇതുവരെ ലഭിച്ച തെളിവുകളും മൊഴികളും അടക്കം വിജിലൻസ് ഡയറക്ടർ സർക്കാരിനു കൈമാറി. അതു ഗവർണർക്കു നൽകിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണ കാര്യത്തിൽ ഗവർണർ തീരുമാനം എടുത്തത്. പാലം നിർമ്മാണം ആർഡിഎസ് കമ്പനിക്കു ലഭിക്കാൻ ടെൻഡറിൽ ക്രമക്കേടു കാട്ടി, ചട്ടം മറികടന്ന് ഈ കമ്പനിക്കു 8.25 കോടി രൂപ മുൻകൂർ നൽകി, പലിശ ഈടാക്കിയില്ല എന്നിവയാണ് ആരോപണങ്ങൾ. അറസ്റ്റിലായ പൊതുമരാമത്തു മുൻ സെക്രട്ടറി ടി.ഒ.സൂരജ് നേരത്തെ ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലൻസിനു മൊഴി നൽകിയിരുന്നു.


ഇതിനെല്ലാം ശേഷമാണ്, ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ സർക്കാരിന് അനുമതി നൽകുന്നത്. പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിനായി കരാറിലില്ലാത്ത വ്യവസ്ഥ പ്രകാരം മൊബിലൈസേഷൻ അഡ്വാൻസ് നിർമ്മാണ കമ്പനിക്ക് നൽകിയത് ക്രമക്കേടാണ്. വി കെ ഇബ്രാഹിംകുഞ്ഞിന് ഇതിലുള്ള പങ്ക് അന്വേഷിക്കേണ്ടതുണ്ട്. അതിനുള്ള തെളിവുണ്ട്. പക്ഷേ, അഴിമതി നിരോധനനിയമപ്രകാരം ഇതിന് അധികൃതരുടെ മുൻകൂർ അനുമതി വേണം. ഇതിനായി അപേക്ഷ നൽകി കാത്തിരിക്കുകയാണെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വിജിൻസ് ഡിവൈഎസ്‌പി വി ശ്യാംകുമാർ വ്യക്തമാക്കിയിരുന്നു.

ഇതിന് പുറമേ, കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവും ഇബ്രാഹിം കുഞ്ഞിനെതിരെ നിലനിൽക്കുന്നുണ്ട്. നോട്ട് നിരോധിച്ച കാലത്ത് ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ ഇബ്രാഹിംകുഞ്ഞ് 10 കോടി രൂപ വെളുപ്പിച്ചെടുത്തു എന്ന ഹർജി ഹൈക്കോടതിയിലുണ്ട്. ഇതും പാലാരിവട്ടം പാലം അഴിമതിക്കേസും ചേർത്ത് അന്വേഷിക്കണമെന്നാണ് ഹർജി. പാലാരിവട്ടം പാലം നിർമ്മാണക്കരാർ വഴി നടത്തിയ അഴിമതിയിലൂടെ കിട്ടിയ പണമാണ് ഇങ്ങനെ ഇബ്രാഹിംകുഞ്ഞ് വെളുപ്പിച്ചെടുത്തതെന്നും ഹർജിയിൽ പറയുന്നുണ്ട്.

പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം ആവർത്തിച്ച് മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് നേരത്തെ രംഗത്തുവന്നിരുന്നു. തുക മുൻകൂർ നൽകാൻ ഉത്തരവിട്ടത് മന്ത്രിയാണെന്ന് സൂരജ് വ്യക്തമാക്കിയത്. റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാൻ ശുപാർശ ചെയ്തതെന്നും സൂരജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP