Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

നീ ആണോടാ........ അവന്റെ ഉമ്മയുടെ കൂടെ രാത്രി കിടക്കുന്നത്....; സതീശന്റെ ..... ടേസ്റ്റ് പിടിച്ചാൽ പിന്നെ നീ പട്ടിണിയാകും! പാവം കോൺഗ്രസുകാരെ നിന്നക്കറിയാല്ലോ; ഒരാൾ പാർട്ടി വിട്ടാൽ അവർ കൊല്ലില്ല; ഈ ....... ഭാര്യയെ അവർ ട്യൂൺ ചെയ്തു....! വിഡി സതീശന്റെ വെരിഫൈഡ് പേജിൽ നിന്നുള്ള കമന്റ് എന്ന് ആരോപിച്ച് സിപിഎം; ഫെയ്‌ക്കോ ഹാക്ക് ചെയ്ത സന്ദേശങ്ങളോ എന്ന് പരാതി നൽകി സതീശനും; യുവതിയുടെ പരാതിയിൽ സത്യം അറിയാൻ വനിതാ കമ്മീഷനും; പറവൂർ എംഎൽഎ വമ്പൻ വിവാദത്തിൽ

നീ ആണോടാ........ അവന്റെ ഉമ്മയുടെ കൂടെ രാത്രി കിടക്കുന്നത്....; സതീശന്റെ ..... ടേസ്റ്റ് പിടിച്ചാൽ പിന്നെ നീ പട്ടിണിയാകും! പാവം  കോൺഗ്രസുകാരെ നിന്നക്കറിയാല്ലോ; ഒരാൾ പാർട്ടി വിട്ടാൽ അവർ കൊല്ലില്ല; ഈ ....... ഭാര്യയെ അവർ ട്യൂൺ ചെയ്തു....! വിഡി സതീശന്റെ വെരിഫൈഡ് പേജിൽ നിന്നുള്ള കമന്റ് എന്ന് ആരോപിച്ച് സിപിഎം; ഫെയ്‌ക്കോ ഹാക്ക് ചെയ്ത സന്ദേശങ്ങളോ എന്ന് പരാതി നൽകി സതീശനും; യുവതിയുടെ പരാതിയിൽ സത്യം അറിയാൻ വനിതാ കമ്മീഷനും; പറവൂർ എംഎൽഎ വമ്പൻ വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: വി.ഡി. സതീശൻ എംഎൽഎയുടെ ഫെയ്‌സ് ബുക്ക് പേജുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. എംഎൽഎക്കെതിരെ വനിതാ കമ്മിഷൻ കേസെടുത്തതാണ് ഇതിന് കാരണം. സമൂഹ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലാണു കമ്മിഷന്റെ നടപടി. റൂറൽ ജില്ലാ പൊലീസ് മേധാവിയോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അറിയിച്ചു.

സമൂഹ മാധ്യമത്തിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചു സ്‌ക്രീൻ ഷോട്ട് സഹിതം വി.ഡി. സതീശൻ എംഎൽഎ നൽകിയ പരാതിയും റൂറൽ ജില്ലാ പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എംഎൽഎ എസ്‌പിക്കു പരാതി നൽകിയത്. ഇതിന് പിന്നാലെ തന്നെ സിപിഎമ്മും സതീശനെതിരെ പരാതി കൊടുത്തിരുന്നു. ഇതിന് ശേഷമാണ് യുവതി വനിതാ കമ്മീഷനെ സമീപിച്ചത്. ഇതോടെ വിഡി സതീശന്റെ ഫെയ്‌സ് ബുക്ക് പേജുകളിൽ വിശദ അന്വേഷണം നടക്കും. രാഷ്ട്രീയ പ്രത്യാരോപണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഈ വിവാദത്തിലേക്ക് പോകുന്നത്.

വിഡി സതീശൻ സിപിഎമ്മിനെതിരെ രാഷ്ട്രീയ ഇടപെടൽ നടത്തുന്നവരിൽ പ്രധാനിയാണ്. സതീശൻ സിപിഎമ്മിന് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയും നൽകും. പറവൂരിലെ എംഎൽഎ സിപിഎമ്മിന്റെ കണ്ണിലെ കരടുമാണ്. ഇതിനിടെയാണ് ഫെയ്‌സ് ബുക്ക് വിവാദം. ഇത് താനിട്ടത് അല്ലെന്ന് സതീശൻ പറയുന്നു. തന്റെ പേജ് ഹാക്ക് ചെയ്തിട്ടതാണെന്നാണ് വാദം. ഏതായാലും പ്രചരിച്ച പോസ്റ്റ് തീർത്തും ഗുരുതര സ്വഭാവമുള്ളതാണ്. അതുകൊണ്ടാണ് വിവാദം കത്തി പടരുന്നത്.

ഒരു പോസ്റ്റിന് താഴെ വിഡി സതീശനെ പ്രകോപിപ്പിച്ച് കമന്റ് എത്തി. ഇതിൽ അതേ ഭാഷയിൽ മറുപടിയും. ഇത് തന്റേതല്ലെന്നാണ് സതീശൻ പറയുന്നത്. എന്നാൽ ആണെന്ന് സിപിഎമ്മും. നീ ആണോ ടാ........ അവന്റെ ഉമ്മയുടെ കൂടെ രാത്രി കിടക്കുന്നത്.... സതീശന്റെ ..... ടേസ്റ്റ് പിടിച്ചാൽ പിന്നെ നീ പട്ടിണിയാകും എന്നൊരു കമന്റ്. തീർത്തും അശ്ലീലമായിരുന്നു ഇത്. നിനക്കെന്താടാ ഇത്ര വിഷമം. എടാ അവൻ കോൺഗ്രസിന്ന് പോയതാണ്. പാവം കോൺഗ്രസുകാരെ നിന്നക്കറിയാല്ലോ. ഒരാൾ പാർട്ടി വിട്ടാൽ അവർ കൊല്ലില്ല. ഈ ....... ഭാര്യയെ അവർ ട്യൂൺ ചെയ്തു....-ഇതൊക്കെയായിരുന്നു ചർച്ചയായ കമന്റുകൾ. ഇതൊന്നും താനിട്ടതല്ലെന്ന് സതീശൻ ആവർത്തിക്കുന്നു. ഇതിനിടെ ഫേസ്‌ബുക്കിലൂടെ തെറിയഭിഷേകം നടത്തിയെന്ന ആരോപണത്തിൽ വി.ഡി.സതീശൻ എംഎ‍ൽഎ.യുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്ത് വരികയും ചെയ്തു.

വി.ഡി. സതീശൻ പൊതുസമൂഹത്തോടു മാപ്പുപറയണമെന്ന് ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. തന്റെ വെരിഫൈഡ് പേജിലൂടെയാണ് കേട്ടാലറയ്ക്കുന്ന പച്ചത്തെറി സതീശൻ വിളിച്ചത്. കഴിഞ്ഞ ദിവസം വാളയാറിലെ കോൺഗ്രസ്സ് സമര നാടകത്തെ ന്യായീകരിച്ചു പോസ്റ്റ് ചെയ്ത വീഡിയോയുടെ ചുവട്ടിലായിരുന്നു തന്റെ മണ്ഡലത്തിലെ ഒരു പൊതുപ്രവർത്തകന്റെ അമ്മയെപ്പോലും ചേർത്ത് അസഭ്യം പറഞ്ഞത്. വി.ഡി. സതീശന്റെ പുനർജ്ജനി പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച വിമർശനത്തിനോടായിരുന്നു പുളിച്ച തെറിയഭിഷേകം. ഒരു ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകനിൽ നിന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത അധമ പ്രവൃത്തിയാണ് സതീശനിൽ നിന്നും ഉണ്ടായത്. കെപിസിസി.യുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. എംഎ‍ൽഎ. എന്ന നിലയിലും കോൺഗ്രസ്സിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനം കൈകാര്യം ചെയ്യുന്ന ആൾ എന്ന നിലയിലും സമൂഹത്തിനു മാതൃകയാകേണ്ടയാളാണ് സതീശൻ. എന്നാൽ കേരളത്തിന്റെ ഉയർന്ന സാംസ്‌കാരിക പൈതൃകത്തിനു ചേരാത്ത നിന്ദ്യ പ്രവൃത്തിയാണ് വി.ഡി. സതീശൻ നടത്തിയത്. ഒരു നിമിഷം പോലും വൈകാതെ മാപ്പ് പറയാൻ തയാറാകണം-ഇതായിരുന്നു ഡിവൈഎഫ്‌ഐയുടെ ആവശ്യം.

കോൺഗ്രസ്സിന്റെ സൈബർ പ്രവർത്തനങ്ങളുടെ തലവനും സതീശനാണ്. തലവൻ തന്നെ തെറിവിളിച്ചു സൈബർ അണികൾക്ക് മാതൃകയാവുകയാണ്. കേരളത്തിന് തന്നെ അപമാനമായി മാറിയ സംഭവത്തിൽ കെപിസിസി അധ്യക്ഷൻ പ്രതികരിക്കണമെന്നും ഡിവൈഎഫ്ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് തന്റെ പേജ് ഹാക്ക് ചെയ്തുവെന്ന പരാതിയുമായി വിഡി സതീശൻ എത്തിയത്. ഇത് വിവാദങ്ങൾക്ക് പുതിയ തലം നൽകി. താൻ കമന്റ് ചെയ്തുവെന്ന രീതിയിൽ കേട്ടാലറയ്ക്കുന്ന അസഭ്യം എഴുതിക്കൊണ്ട് തന്റെ പേരിൽ സൈബർ സഖാക്കൾ പ്രചരിപ്പിക്കുകയാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. തന്റെ ജീവിതത്തിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യ വാക്കുകളാണ് എഴുതി വച്ചിരിക്കുന്നതെന്നും തന്നെ അപമാനിക്കാൻ ഇത്തരം വാക്കുകൾ എഴുതേണ്ടി വരുന്നു എന്നത് തന്നെ അപമാനമാണെന്നും സതീശൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ആശയങ്ങൾ ഇല്ലാതെയാവുമ്പോഴാണ് അക്രമത്തിലേക്ക് തിരിയുക. ഇത് സൈബർ മേഖലയിലെ അക്രമമാണ്. നിങ്ങളുടെ മുതിർന്ന നേതാക്കളോട് പോലും മര്യാദ വിട്ട് ഒരു വാക്കു പറയേണ്ടി വന്നിട്ടില്ലെന്നും വി.ഡി. സതീശൻ ഓർമിപ്പിച്ചു. വ്യാജ സ്‌ക്രീൻ ഷോട്ടുണ്ടാക്കി പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വി.ഡി. സതീശൻ കുറിച്ചു. INSPൽ ജനസമ്മതിയുള്ള നല്ല ചില ചെറുപ്പക്കാരുണ്ട്. അവരെ ഏതെങ്കിലും പെണ്ണ് കേസിൽ പെടുത്തി നാറ്റിക്കണം. സന്ദേശം എന്ന സിനിമയിലെ ഡയലോഗ് ആണ്. കോൺഗ്രസിനെയും സിപിഎമ്മിനെയും കേന്ദ്രബിന്ദു ആക്കി ഇരുപതു വർഷങ്ങൾക്കു മുൻപ് സത്യൻ അന്തിക്കാട് തന്നെ ഇവരുടെ തനിസ്വഭാവം വരച്ചു കാട്ടിയിരുന്നു. ഇന്നത്തെ സൈബർ സഖാക്കൾ അത് വ്യാജ സ്‌ക്രീൻ ഷോട്ട് ഉണ്ടാക്കി നാറ്റിക്കുക എന്നതും കൂടി ചേർത്തിരിക്കുകയാണ്-ഇതായിരുന്നു സതീശന്റെ നിലപാട്

ഞാൻ കമന്റ് ചെയ്തു എന്ന രീതിയിൽ കേട്ടാലറയ്ക്കുന്ന അസഭ്യം എഴുതിക്കൊണ്ട് ഒരു സ്‌ക്രീൻ ഷോട്ട് ആണ് അവസാനത്തേത്. എന്റെ ജീവിതത്തിൽ ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത അസഭ്യ വാക്കുകളാണ് എഴുതി വച്ചിരിക്കുന്നത്. നിങ്ങൾക്ക് എന്നെ അപമാനിക്കാൻ ഇത്തരം വാക്കുകൾ എന്റെ പേരിൽ എഴുതേണ്ടി വരുന്നു എന്നത് തന്നെ എന്തൊരപമാനമാണ്. ആശയങ്ങൾ ഇല്ലാതെയാവുമ്പോഴാണ് അക്രമത്തിലേക്ക് തിരിയുക. ഇത് സൈബർ മേഖലയിലെ അക്രമമാണ്.നിങ്ങളുടെയൊക്കെ മുതിർന്ന നേതാക്കളുമായി വരെ മാധ്യമങ്ങളുടെ മുന്നിൽ ഞാൻ ഡിബേറ്റ് ചെയ്തിട്ടുണ്ട്. എനിക്ക് മര്യാദ വിട്ട് ഒരു വാക്കു പറയേണ്ടി വന്നിട്ടില്ല. അതിനുള്ള ശക്തമായ ആശയവും വസ്തുതകളും വച്ചാണ് ഞാൻ സംസാരിക്കാറുള്ളത്. ആ ആശയത്തിന്റെ ദൃഢതയുള്ളതു കൊണ്ട് തന്നെയാണ് ഇന്ന് വരെ നിങ്ങൾ എത്ര വലകൾ വിരിച്ചിട്ടും അതിൽ കുരുങ്ങാൻ എന്നെ കിട്ടാത്തത്. അപ്പോൾ നിങ്ങൾ ശീലിച്ച ആ എതിർപ്പാർട്ടിയിൽ പെട്ട രാഷ്ട്രീയ പ്രവർത്തകരെ അപമാനിക്കാൻ കഥകൾ മെനയുന്ന രാഷ്ട്രീയം തുടരുക. നിങ്ങളെക്കുറിച്ച് എനിക്ക് സഹതാപമുണ്ട്. പക്ഷെ ഇതൊരു സൈബർ കുറ്റകൃത്യം ആയതുകൊണ്ട് അതിനുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു.

ഇത് ചർച്ചയാകുന്നതിനിടെയാണ് യുവതിയെ കൊണ്ട് വനിതാ കമ്മീഷന് പരാതി നൽകിയത്. സതീശന്റെ വെരിഫൈഡ് പേജിൽ നിന്നാണ് കമന്റ്. ഈ സാഹചര്യത്തിലാണ് സതീശനെതിരെ കേസെടുക്കാൻ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടതും. പ്രളയ ദുരിതാശ്വാസത്തിനു പണം കണ്ടെത്താൻ മന്ത്രിമാർ വിദേശത്തു പോയേ തീരൂ എന്ന് കരുതുന്ന പിണറായി സർക്കാരിന് നേരായ വഴികാട്ടാൻ എന്ന തരത്തിലാണ് പുനർജനി എന്ന പദ്ധതി സതീശൻ അവതരിപ്പിച്ചത്. മഹാപ്രളയത്തിൽ പറവൂരിൽ 60000 പേരെയെങ്കിലും നേരിട്ട് ബാധിച്ചതായാണ് കണക്കാക്കുന്നത്. മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളെയും പറവൂർ മുനിസിപ്പാലിറ്റിയുടെ 40 ശതമാനം പ്രദേശവും പ്രളയ ജലത്തിന്റെ ദുരിതകാഴ്ചകളാണ് അന്ന് സമ്മാനിച്ചത്. മണ്ഡലത്തിലെ കൈത്തറി പ്രദേശമായ ചേന്ദമംഗലം ഏറെക്കുറെ പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു.

ഈ മേഖലയിൽ പ്രവാസികളുടെ അടക്കം സഹായത്തോടെയുള്ള പുനരധിവാസ പദ്ധതിയായിരുന്നു പുനർജ്ജനി. എന്നാൽ ഇതിൽ അഴിമതിയുണ്ടെന്ന് സിപിഎം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട വിവാദമാണ് സതീശനെ ഇപ്പോൾ വനിതാ കമ്മീഷന്റെ കേസിലേക്ക് എത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP