Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഇവിടെ ഒരു അക്രമവും ആർക്കെതിരേയും നടന്നിട്ടില്ല; പഞ്ചായത്തുമായി ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്; അത് ഡൽഹിയിൽ പോയി പറയേണ്ട വിഷയമല്ല; ഇന്ന് ഇന്ത്യയിൽ കേരളത്തിലാണ് സ്വസ്ഥമായി ജീവിക്കാനുള്ള അന്തരീക്ഷം ഉള്ളത്; പി ടി ഉഷയോട് മന്ത്രി അബ്ദുറഹിമാൻ; മേഴ്സിക്കുട്ടൻ മാറുന്ന കാര്യത്തെക്കുറിച്ച് തനിക്കറിയില്ലെന്നും മന്ത്രി

'ഇവിടെ ഒരു അക്രമവും ആർക്കെതിരേയും നടന്നിട്ടില്ല; പഞ്ചായത്തുമായി ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്; അത് ഡൽഹിയിൽ പോയി പറയേണ്ട വിഷയമല്ല; ഇന്ന് ഇന്ത്യയിൽ കേരളത്തിലാണ് സ്വസ്ഥമായി ജീവിക്കാനുള്ള അന്തരീക്ഷം ഉള്ളത്; പി ടി ഉഷയോട് മന്ത്രി അബ്ദുറഹിമാൻ; മേഴ്സിക്കുട്ടൻ മാറുന്ന കാര്യത്തെക്കുറിച്ച് തനിക്കറിയില്ലെന്നും മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: രാജ്യസഭാംഗം പി ടി ഉഷയുടെ ആരോപണത്തിൽ പ്രതികരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. പി ടി ഉഷ ആരോപിച്ച അനധികൃത നിർമ്മാണ പ്രവർത്തനം ഒരു പ്രാദേശിക വിഷയമാണെന്നും അത് പെരുപ്പിച്ച് കാണിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ന് ഇന്ത്യയിൽ കേരളത്തിലാണ് സ്വസ്ഥമായി ജീവിക്കാനുള്ള അന്തരീക്ഷം ഉള്ളതെന്നും കായികമന്ത്രി അഭിപ്രായപ്പെട്ടു.

'ഇവിടെ ഒരു അക്രമവും ആർക്കെതിരേയും നടന്നിട്ടില്ല. പഞ്ചായത്തുമായി ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണിത്. അത് ഡൽഹിയിൽ പോയി പറയേണ്ട വിഷയമല്ല. സ്പോട്സ് കൗൺസിൽ പ്രവർത്തനത്തിൽ ഞാൻ തൃപ്തനാണ',മന്ത്രി പറഞ്ഞു. അതേസമയം കൂടാതെ മേഴ്സിക്കുട്ടൻ മാറുന്ന കാര്യത്തെക്കുറിച്ച് തനിക്കറിയില്ലെന്നും മികച്ച സാമ്പത്തിക സൗകര്യമാണ് കായികതാരങ്ങൾക്ക് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് അനധികൃത നിർമ്മാണ പരാതിയുമായി പിടി ഉഷ മുന്നോട്ടുവന്നത്. കോഴിക്കോട്ടെ ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സിന്റെ സ്ഥലത്ത് പനങ്ങാട് പഞ്ചായത്തിന്റെ അറിവോടെ അനധികൃത നിർമ്മാണം നടത്തുന്നതായായിരുന്നു പരാതി. സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും പിടി ഉഷ ആവശ്യം ഉന്നയിച്ചിരുന്നു. സ്‌കൂളിന്റെ നടത്തിപ്പിനായി സഹായം അഭ്യർത്ഥിച്ച പിടി ഉഷ, എംപി ആയതിന് ശേഷം നിരന്തരമായി അതിക്രമങ്ങൾക്ക് താൻ ഇരയാക്കപ്പെടുകയാണെന്നും പരാതിപ്പെട്ടു. 2010ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് സ്‌കൂളിനായി ബാലുശ്ശേരിയിൽ 30 ഏക്കർ ഭൂമി പാട്ടത്തിന് അനുവദിച്ചത്.

അതസമയം സ്പോർട്സ് കൗൺസിൽ പ്രസിഡന്റെ് സ്ഥാനത്ത് നിന്നും മേഴ്‌സിക്കുട്ടൻ രാജിവെക്കുന്നുവെന്ന വാർത്ത ഇന്നലെയാണ് പുറത്തുവന്നിരുന്നു. സിപിഎം ആവശ്യപ്പെട്ടത് പ്രകാരമാണ് രാജി. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റിനോടും അഞ്ച് സ്റ്റാൻഡിംങ് കമ്മറ്റി അംഗങ്ങളുടെ രാജിവെക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. സ്പോർട്സ് കൗൺസിൽ എല്ലാ അർത്ഥത്തിലും പുനഃസംഘടിപ്പിക്കും. രാഷ്ട്രീയ നേതൃത്വത്തോട് കൂറുള്ളവരെ നിയമിക്കാനാണ് ആലോചന.

ലോങ് ജംപിൽ ആറുമീറ്റർ ദൂരംമറികടന്ന ആദ്യഇന്ത്യൻ വനിതയാണ് മേഴ്സികുട്ടൻ. ദേശീയതലത്തിലും രാജ്യാന്തരതലത്തിലും ട്രാക്കിലും ഫീൽഡിലും മെഡൽ നേടിയ ആദ്യഇന്ത്യൻ വനിത. അർജുന അവാർഡ് ജേതാവ്. ഏഷ്യൻഗെയിംസ് മെഡൽ ജേതാവായ ഭർത്താവ്. ചിട്ടയായ പരിശീലനമുറകളിലൂടെ മകനെ കൗമാരപ്രായത്തിൽ ദേശീയഗെയിംസ് വ്യക്തിഗതമെഡൽ ജേതാവാക്കിയ അമ്മ, പരിശീലക. ട്രാക്കിലും ഫീൽഡിലും പോരാളിയാണ് ഒളിംപ്യൻ മേഴ്സിക്കുട്ടൻ. ഭർത്താവിന്റെ വിയോഗ ശേഷവും പരിശീലകയായി തിളങ്ങിയ താരം. പക്ഷേ രാഷ്ട്രീയക്കാർക്ക് മുമ്പിൽ ആ പോരാട്ട വീര്യം വിജയിച്ചില്ല. അങ്ങനെയാണ് മേഴ്സികുട്ടന്റെ പടിയിറക്കം.

കായിക മന്ത്രി വി. അബ്ദുറഹിമാനും മേഴ്‌സിക്കുട്ടനും തമ്മിലുണ്ടായ അസ്വാരസ്യങ്ങൾ അടുത്തിടെ വാർത്തയായിരുന്നു. കായികതാരങ്ങൾക്ക് അടിസ്ഥാന സാമ്പത്തിക സൗകര്യങ്ങൾ നൽകാതെ സർക്കാർ എന്തു ചെയ്യുകയാണെന്ന് വിമർശനങ്ങൾ ഉയർന്നതോടെ പണം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രിക്കെതിരെ മേഴ്‌സിക്കുട്ടൻ പരസ്യമായി രംഗത്തെത്തിയിരുന്നു. മുൻ കായികമന്ത്രി ഇപി ജയരാജന്റെ നിർദ്ദേശമായിരുന്നു കായികതാരം തന്നെ സ്പോർട്സ് കൗൺസിലിന്റെ തലപ്പത്തുണ്ടാവണമെന്ന്. 2019 ൽ ടിപി ദാസിന്റെ ഒഴിവിലാണ് മേഴ്‌സിക്കുട്ടൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റെ് പദവിയിൽ വരുന്നത്. അഞ്ച് വർഷം പൂർത്തിയാക്കാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് മേഴ്‌സിക്കുട്ടനോട് പാർട്ടി രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP