Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202422Monday

ഉത്തരകാശിയിലെ തുരങ്ക രക്ഷാദൗത്യത്തിന് വീണ്ടും തടസ്സം; ഓഗർ യന്ത്രത്തിലെ ബ്ലേഡ് ഇരുമ്പ് പെപ്പിൽ കുടുങ്ങി; ഡ്രില്ലിങ് നിർത്തി വച്ചു; വെർട്ടിക്കൽ ഡ്രില്ലിങ് നടത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നു; രക്ഷാദൗത്യം വൈകുന്നതിൽ ആകാംക്ഷയോടെ 41 തൊഴിലാളികളുടെയും കുടുംബങ്ങൾ

ഉത്തരകാശിയിലെ തുരങ്ക രക്ഷാദൗത്യത്തിന് വീണ്ടും തടസ്സം; ഓഗർ യന്ത്രത്തിലെ ബ്ലേഡ് ഇരുമ്പ് പെപ്പിൽ കുടുങ്ങി; ഡ്രില്ലിങ് നിർത്തി വച്ചു; വെർട്ടിക്കൽ ഡ്രില്ലിങ് നടത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നു; രക്ഷാദൗത്യം വൈകുന്നതിൽ ആകാംക്ഷയോടെ 41 തൊഴിലാളികളുടെയും കുടുംബങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഉത്തരകാശി: ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ നിന്നും തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന് വീണ്ടും തിരിച്ചടി. രണ്ടുദിവസത്തിനിടെ ഇതുരണ്ടാമത്തെ തിരിച്ചടിയാണ്. ഓഗർ ഡ്രില്ലിങ് യന്ത്രത്തിന്റെ പ്രവർത്തനം വീണ്ടും നിർത്തി വച്ചു.യന്ത്രത്തിലെ ബ്ലേഡ് ഇരുമ്പ് പെപ്പിൽ കുടുങ്ങിയതിനെ തുടർന്ന് ഡ്രില്ലിങ് നിർത്തിവെക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം നിർത്തിവെച്ച ഡ്രില്ലിങ് ഇനിയും പുനഃരാരംഭിക്കാൻ സാധിച്ചിട്ടില്ല. പൈപ്പിൽ നിന്നും ബ്ലേഡ് എടുക്കാതെ രക്ഷാപ്രവർത്തനം മുന്നോട്ട് പോവില്ല.

തൊഴിലാളികളെ രക്ഷിക്കാൻ വെർട്ടിക്കൽ ഡ്രില്ലിങ് നടത്തുന്നതിനുള്ള സാധ്യതകളാണ് ഇപ്പോൾ രക്ഷാപ്രവർത്തകർ പരിഗണിക്കുന്നത്. ഇതിനായി യന്ത്രം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. വെർട്ടിക്കൽ ഡ്രില്ലിങ് സ്ഥലത്തേക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള റോഡ് ബോർഡർ റോഡ് ഓർഗനൈസേഷൻ നേരത്തെ തന്നെ തയാറാക്കിയിരുന്നു.വെർട്ടിക്കൽ ഡ്രില്ലിങ്ങിനായി സ്ത്രീകൾ ഉൾപ്പടെയുള്ള തൊഴിലാളികൾ വനത്തിനുള്ളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 20 തൊഴിലാളികളെ ഉപയോഗിച്ചാവും വെർട്ടിക്കൽ ഡ്രില്ലിങ് തുടങ്ങുക. അടുത്ത 5.4 മീറ്ററിൽ തുടർച്ചയായ ഗിർഡറുകളോ, പൈപ്പുകളോ, ഇരുമ്പുപാളികളോ ഇല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ, മറ്റുചില തടസ്സങ്ങളുണ്ടെന്ന് ഉത്തരാഖണ്ഡ് സെക്രട്ടറി നീരജ് ഖൈരിവാൾ പറഞ്ഞു.

അതേസമയം, 13 ദിവസമായി തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ ശാരീരിക-മാനസിക നില ഭദ്രമാണെന്ന് അധികൃതർ പറഞ്ഞു. അവരോട് സംസാരിച്ചപ്പോൾ, അവർക്ക് തനിയെ നടന്നുവരാൻ കഴിയുമെന്നാണ് പറഞ്ഞത്. അത്തരത്തിലുള്ള മനക്കരുത്താണ് അവർക്കുള്ളത്. കുടുംബങ്ങളുമായും അവർ സംസാരിക്കുന്നുണ്ട്. മുമ്പ് ഇതുപോലെ ഒരു സാഹചര്യത്തിൽ ഉൾപ്പെട്ട് പരിചയമുള്ള തൊഴിലാളി മറ്റുള്ളവരുടെ മനോവീര്യം കെടാതിരിക്കാൻ ശ്രമിക്കുന്നുണ്ട്. തൊഴിലാളികൾക്ക് കട്ട് ഫ്രീട്ട്സും, ചൂട് ചപ്പാത്തിയും, ദാലും സബ്ജിയും കഴിക്കാൻ നൽകി. ബോട്ടിലുകളിൽ പൈപ്പുവഴി തള്ളിയാണ് തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കുന്നത്.

രക്ഷാദൗത്യം പൂർത്തിയായാൽ തൊഴിലാളികളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഗുരുതര ആരോഗ്യ പ്രശ്നമുള്ളവരെ ഋഷികേശിലേക്ക് എയർ ലിഫ്റ്റ് ചെയ്യും. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഉത്തരകാശിയിൽ ക്യാമ്പ് ചെയ്യുകയാണ്. 41 തൊഴിലാളികൾ ടണലിൽ കുടുങ്ങിക്കിടക്കാൻ തുടങ്ങിയിട്ട് ഇത് പതിനാലാം ദിവസമാണ്. ബുധനാഴ്ച രാത്രി ദൗത്യം വിജയത്തിനരികെ എത്താറായപ്പോൾ സ്റ്റീൽ റോഡിൽ ഡ്രില്ലർ ഇടിച്ചുനിന്നതിനെ തുടർന്ന് ഓഗർ മെഷീന്റെ ബ്ലേഡ് തകരാറിലായിരുന്നു. ഇതേതുടർന്ന് ദൗത്യം വീണ്ടും മണിക്കൂറുകൾ വൈകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP