Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

കണ്ണുകളിൽ പൂത്തിരി കത്തും പോലെ നിറഞ്ഞ സന്തോഷം; ചേർത്തുപിടിക്കുന്ന അച്ഛനും അമ്മയും; വിവാഹസമ്മാനങ്ങളുമായി കൂട്ടുകാരും ബന്ധുക്കളും; വിശ്വാസത്തോടെ മകളെ സൂരജിന്റെ കൈപിടിച്ചുകൊടുക്കുന്ന അച്ഛൻ; സോഷ്യൽ മീഡിയയിൽ ഉത്രയുടെ വിവാഹ വീഡിയോ പ്രചരിക്കുമ്പോൾ പലരും ചോദിക്കുന്നു 98 പവനും അഞ്ച് ലക്ഷം രൂപയും ബലേനോ കാറും കൊടുത്തിട്ടും തീർന്നില്ലല്ലോ അതിമോഹം? വീഡിയോ കാണാൻ കഴിയുക കണ്ണീരോടെ മാത്രം

കണ്ണുകളിൽ പൂത്തിരി കത്തും പോലെ നിറഞ്ഞ സന്തോഷം; ചേർത്തുപിടിക്കുന്ന അച്ഛനും അമ്മയും; വിവാഹസമ്മാനങ്ങളുമായി കൂട്ടുകാരും ബന്ധുക്കളും; വിശ്വാസത്തോടെ മകളെ സൂരജിന്റെ കൈപിടിച്ചുകൊടുക്കുന്ന അച്ഛൻ; സോഷ്യൽ മീഡിയയിൽ ഉത്രയുടെ വിവാഹ വീഡിയോ പ്രചരിക്കുമ്പോൾ പലരും ചോദിക്കുന്നു 98 പവനും അഞ്ച് ലക്ഷം രൂപയും ബലേനോ കാറും കൊടുത്തിട്ടും തീർന്നില്ലല്ലോ അതിമോഹം? വീഡിയോ കാണാൻ കഴിയുക കണ്ണീരോടെ മാത്രം

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: തങ്ങളുടെ കരിയറിൽ കേരളത്തിൽ ഇങ്ങനെയൊരു കേസ് കണ്ടിട്ടില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പോലും പറയുന്നത്. കരിമൂർഖനെ വീട്ടിൽ ഒളിച്ചുകടത്തി ഭാര്യയെ കൊത്തിച്ച് ഭർത്താവ് കൊല്ലുക. കൊടിയ പീഡനങ്ങളുടെ കഥ കേട്ട് മകളെ ഈ ക്രൂരന് കെട്ടിച്ച് അയച്ചല്ലോ എന്ന് കരയുന്ന ഉത്രയുടെ മാതാപിതാക്കൾ. കേരളം നടുങ്ങിപ്പോയ ഈ അരുംകൊല നടത്തിയ ഭർത്താവ് സൂരജ് വലയിലാകുമ്പോൾ ഇന്നലെ വരെ നല്ല പിള്ള ചമഞ്ഞ ഒരു ഫ്രോഡ് കൂടിയാണ് പുറത്തുവന്നത്. സ്വത്തും സ്വർണവും മോഹിച്ചായിരുന്നു വിവാഹം. ഉത്ര പോരെന്ന് തോന്നിയപ്പോൾ ക്രൂരമായി വകവരുത്തി. മറ്റൊരു അറേഞ്ച്ഡ് മാര്യേജിലൂടെ അടുത്ത ഇരയെ തേടി സുഖിക്കാനായിരുന്നു അയാളുടെ പ്ലാൻ. മകൾ കഷ്ടപ്പെടരുതല്ലോ എന്നോർത്താവണം ഉത്രയുടെ മാതാപിതാക്കൾ ഒന്നിനും കുറവ് വരുത്താതെയാണ് വിവാഹം നടത്തിയത്.

98 പവനും, 5 ലക്ഷം രൂപയും, മാരുതി ബലേനോ കാറും മകൾക്ക് വിവാഹസമ്മാനം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ കണ്ടാലറിയാം. സർവാഭരണ വിഭൂഷിതയായാണ് മണ്ഡപത്തിൽ ഉത്രയുടെ വരവ്. മുഖത്ത് നിറയെ സന്തോഷം. മകളെ നല്ലൊരുത്തന്റെ കൂട്ടുകാരിയാക്കുന്നതിൽ മാതാപിതാക്കൾക്കും സന്തോഷം. ബന്ധുമിത്രാദികളെല്ലാം പങ്കെടുത്ത ആർഭാടത്തോടെയുള്ള വിവാഹം. മകളെ താൻ കൈപിടിച്ചുകൊടുത്തത് ഇങ്ങനൈയൊരു മൂർഖനാണ് എന്ന കാര്യം ഉത്രയുടെ പിതാവ് വിജയസേനൻ എങ്ങനെ അറിയാൻ. മക്കളെ കെട്ടിച്ചുവിടുന്നതിന് മുമ്പ് ഇതൊക്കെ തിരക്കിയിട്ടുവേണമെന്ന് ചിലരൊക്കെ ഉപദേശിക്കുന്നുണ്ട് സോഷ്യൽ മീഡിയയിൽ. എന്നാൽ, കാഴ്ചയിൽ സുമുഖനായ പെരുമാറ്റത്തിൽ സൗമ്യനായ സൂരജിന്റെ കുബുദ്ധികൾ അവർ എങ്ങനെ തിരിച്ചറിയാൻ. അതുകൊണ്ടാണല്ലോ, ഉത്രയുടെ മരണം കഴിഞ്ഞ ശേഷവും ആർക്കും കാര്യമായ പരാതികൾ ഇല്ലാതിരുന്നത്. പിന്നീട് മരണത്തിന്റെ അഞ്ചാം നാൾ കാറും സ്വർണാഭരണങ്ങളും തിരികെ ചോദിച്ചപ്പോഴാണ് ഉത്രയുടെ അച്ഛൻ വിജയസേനന് ആദ്യം സംശയം പൊട്ടിയത്. പിന്നെ സൂരജിനെയും അമ്മയെയും വീട്ടുതടങ്കലിൽ ആക്കിയെന്ന സൂരജിന്റെ സഹോദരിയുടെ നാടകവും, പഴിയെല്ലാം ഉത്രയുടെ സഹോദരന്റെ മേൽ ചാരാനുള്ള സൂരജിന്റെ ശ്രമവും എല്ലാം കൂട്ടിവായിച്ചപ്പോഴാണ് അവർ അന്വേഷണം ശക്തമാക്കാൻ മുറവിളി കൂട്ടിയത്. പലപ്പോഴായി ചോദിക്കുന്ന പണം സൂരജിന് കൈമാറുന്നതിനും ഉത്രയുടെ വീട്ടുകാർ മടികാട്ടിയിട്ടില്ല.

Stories you may Like

സ്വകാര്യ ബാങ്കിലെ പണമിടപാടുമായി ബന്ധപ്പെട്ട മികച്ച ജോലി, സാമ്പത്തികമായി ഉയർന്ന കുടുംബത്തിലെ ചെറുപ്പക്കാരനായ മകൻ. ഈ നല്ല ജീവിതത്തിൽനിന്നാണ് സൂരജ് കൊലപാതകിയുടെ വേഷം അണിയുന്നത്. സാമ്പത്തിക അതിമോഹമായിരുന്നു അതിന്റെ കാരണമെല്ലാം. പാമ്പിനെ ഉപയോഗിച്ച് പരിചയമുള്ളയാളാണ് സൂരജ്. അങ്ങനെ പാമ്പിനെ ആയുധമാക്കാൻ തീരുമാനിച്ചു. ഉത്രയെകൊല്ലാൻ മൂന്നുമാസം മുമ്പ് പദ്ധതി തയ്യാറാക്കി. പിന്നീട് യൂട്യൂബ് വീഡിയോകളിൽ നിന്നും പാമ്പിനെ മെരുക്കാൻ പഠിച്ചു.ഇതിനായി 50-ളം വീഡിയോകൾ മൊബൈലിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചു.വന്യജീവി സ്നേഹികളുമായി വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയുള്ള ചാറ്റിംഗിലും പ്രധാനവിഷയം പാമ്പുപിടുത്തവുമായി ബന്ധപ്പെട്ടത് തന്നെ.അദ്യം ഉത്രയെ കടിപ്പിച്ച അണലിയെ വീടിന്റെ ടെറസിൽ നിന്നും പറമ്പിലേയ്ക്ക് എറിഞ്ഞു.ദൗത്യം കഴിഞ്ഞ് മൂർഖനെ പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടടിത്ത് അങ്കലാപ്പ് തുടങ്ങി.പുലർച്ചെ 4 മണിക്ക് കസ്റ്റഡിയിലായ സൂരജ് കുറ്റം ഏറ്റുപറഞ്ഞത് 11 .30 തോടെ.

ഉത്രയെ കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കിയ ശേഷം മറ്റൊരുവിവാഹം കഴിക്കുന്നതിനായിരുന്നു സൂരജിന്റെ പദ്ധതിയന്നും മൂന്നുമാസം മുമ്പ് സ്വയം ആലോചിച്ച് ഉറപ്പിച്ച തീരുമാനപ്രകാരമാണ് ഉത്രയെ അതിക്രൂരമായി വകവരുത്തിയതെന്നും കൊല്ലം ഘൂറൽ എസ് പി എസ് ഹരിശങ്കർ മറുനാടനോട് വ്യക്തമാക്കി.സൂരജിന്റെ കുറ്റസമ്മതമൊഴി അക്ഷരാർത്ഥത്തിൽ പൊലീസിനെയും ഞെട്ടിച്ചു.ഇത്തരത്തിലൊരുകൊലപാതകത്തെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർ കേൾക്കുന്നത് ആദ്യമായിട്ടായിരുന്നു.സൂരജിന്റെ കുറ്റസമ്മതമൊഴിയുടെ ഏകദേശ രൂപം ഇങ്ങനെ..

വെളുപ്പിന് 3 മണിയോടെയാണ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലുന്നതിന് സൂരജ് ശ്രമം തുടങ്ങിയത്.മാനസീക അസ്വാസ്യത്തിനുള്ള ഗുളിക കഴിക്കുന്നുണ്ടായിരുന്നതിനാൽ ഉത്ര നേരത്തെ തന്നെ ഉറങ്ങി.ശബ്ദം പാമ്പ് കടിക്കുമ്പോൾ എഴുന്നേറ്റ് ഒച്ചപ്പാട് ഉണ്ടാക്കിയാലോ എന്നുള്ള സംശയമാണ് ഉത്ര ഗാഡനിദ്രയിലാവുന്നതുവരെ കാത്തിരിക്കാൻ പ്രേരിപ്പിച്ചത്.അദ്യം ബാഗിൽ പാമ്പിനെ ബാഗിൽ നിന്നും വാലിൽ തൂക്കി പുറത്തെടുത്തു.ദേഷ്യം പിടിപ്പിക്കാൻ വലതുകൈ മൂർഖന്റെ മുഖത്തിനുനേരെ പലതവണ വീശി.ഈയവസരത്തിൽ ഫണം വിടർത്തി ചീറ്റിയ പാമ്പിനെ പരമാവധി ഉയർത്തിപ്പിടിച്ച ശേഷം ഉത്രയുടെ ദേഹത്തേയ്ക്കിട്ടു.ഇട്ടപ്പോൾ തന്നെ ഒരുവട്ടം കടിച്ചു.ഏതാനും നിമിഷങ്ങൾക്കുള്ളിൽ കൈയ് അനങ്ങിയപ്പോൾ ഒന്നുകൂടി കടിച്ചു.പിന്നെ തിരിഞ്ഞു മറിഞ്ഞുമുള്ള ഉത്രയുടെ അസ്വസ്ഥതയിലായി ശ്രദ്ധ ഇതിനിടയിൽ കട്ടിലിൽ നിന്നും ഇഴഞ്ഞ് നിലത്തുവീണ പാമ്പിനെ പിടികൂടുന്നതിനും ശ്രമിച്ചു.എന്നാൽ ഈ നീക്കം വിറലമായി.തുടർന്ന് മുറിക്കുള്ളിൽ പാമ്പുണ്ടെന്ന് ബോദ്ധ്യമുണ്ടായിരുന്നതിനാൽ നേരും പുലരും വരെ കട്ടിലിൽ കയറി ഇരുന്നു.പിന്നീട് നടന്നതെല്ലാം നേരത്തെ തയ്യാറാക്കിയ തിരക്കഥയനുസരിച്ചായിരുന്നു.ഒരു പരിധിവരെ വിജയത്തിന്റെ തൊട്ടടുത്തെത്തിയ കർമ്മപദ്ധതിയിൽ പാളിച്ച പറ്റിയത് മൂർഖനെ പിടികൂടി കാട്ടിൽ ഉപേക്ഷിക്കാൻ കഴിയാത്തതാണെന്നാണ് സൂരജ് കൂസലന്യേപൊലീസിനോട് വെളിപ്പെടുത്തിയത്.

ആദ്യം അണലിയെക്കൊണ്ട് കടിപ്പിച്ച ശേഷം ഇതിനെ പിടികൂടി ആരും കാണാതെ വീടിന്റെ ടെറസിൽ നിന്നും അടുത്ത പറമ്പിലേയ്ക്ക് എറിഞ്ഞുകളയുകയായിരുന്നു.ഈ മുർഖനെയും ഇത്തരത്തിൽ ആരും കാണാതെ ഒഴിവാക്കാനായിരുന്നു തന്റെ പദ്ധതിയൈന്നും സൂരജ് അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ സമ്മതിച്ചെന്ന് എസ് പി അറിയിച്ചു.പാമ്പിനെ എങ്ങിനെ പിടികൂടണമെന്ന് താൻ പഠനം തുടങ്ങിയത് യൂടൂബിൽ നിന്നാണെന്നും കാര്യങ്ങൾ മനസ്സിലാക്കാൻ ഒരു വീഡിയോ തന്നെ നിരവധി തവണ കണ്ടിരുന്നെന്നും സൂരജ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

പാമ്പിനെ പിടികൂടുന്നതുൾപ്പെടെയുള്ള 59-ളം വീഡിയോകൾ സൂരജിന്റെ ഫോണിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.മൃഗസ്നേഹികൾ അംഗങ്ങളായ നിരവധി വാട്സാപ്പ് ഗ്രൂപ്പുകളിൽ സൂരജ് അംഗമായിരുന്നെന്നും തന്റെ സംശയങ്ങൾ ചോദിച്ചറിയാൻ ഇവരിൽച്ചിലരുമായി സൂരജ് ചാറ്റ് ചെയ്യാറുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.സുരജിനെ നാളെ കോടതിയിൽ ഹാജരാക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP