Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

കോവിഡ് ഭീഷണിയെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ സർക്കസ് നിർത്തിവെച്ചു; നൂറോളം കലാകാരന്മ്മാരും നാൽപ്പതോളം പക്ഷിമൃഗാദികളും പട്ടിണിയിൽ; വാർത്ത കേട്ട് ഇടപെട്ട് എം എ യൂസഫലി; തിരൂരിൽ കുടുങ്ങിയ ജംബോ സർക്കസ് സംഘത്തിന് എത്തിച്ചത് അഞ്ചുലക്ഷം രൂപയുടെ സഹായം; പക്ഷികൾക്കും മൃഗങ്ങൾക്കും ഒരു മാസത്തേക്ക് ആവശ്യമായ എല്ലാതരം ഭക്ഷണ സാധനങ്ങളും എത്തിച്ചത് ഒരു ലോറിനിറയെ; നിറകണ്ണുകളോടെ നന്ദി പറഞ്ഞ് സർക്കസ് കലാകാരന്മ്മാർ

കെ വി നിരഞ്ജൻ

കോഴിക്കോട്: കോവിഡ് ഭീഷണിയെ തുടർന്ന് രണ്ട് മാസത്തിലേറെയായി പട്ടിണിയെ മുഖാമുഖം കണ്ട സർക്കസ് കൂടാരത്തിലെ കലാകാരന്മാർക്കും പക്ഷി മൃഗാദികൾക്കും ഒടുവിൽ ആഹ്ലാദപ്പെരുമഴ പോലെ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യുസഫലിയുടെ സഹായമെത്തി. തിരൂർ കോട്ടക്കലിൽ ആരംഭിച്ച ജംബോ സർക്കസ് പ്രദർശനം കോവഡ് ഭീഷണിയെ തുടർന്ന് ഫെബ്രുവരി അവസാനം നിർത്തിവെച്ചതോടെ നൂറോളം വരുന്ന കലാകാരന്മാരും നടത്തിപ്പുകാരും നിരവധി പക്ഷികളും മൃഗങ്ങളും കടുത്ത ദുരിതത്തിലായിരുന്നു. സർക്കസ് സംഘത്തിന്റെ ദുരവസ്ഥയെക്കുറിച്ചുള്ള വാർത്ത കാണാനിടയായ എം എ യൂസഫലി അബുദാബിയിൽ നിന്ന് ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ മാനേജർമാരെ വിളിച്ച് അടിയന്തരമായി സഹായമെത്തിക്കാൻ നിർദേശിക്കുകയായിരുന്നു.

ഇന്നലെ കൊച്ചിയിൽ നിന്ന് രണ്ടു ലക്ഷം രൂപയുടെ ഭക്ഷണ സാമഗ്രികളും മൂന്നു ലക്ഷം രൂപയുമായി ലുലു ഗ്രൂപ്പ് മീഡിയാ കോ-ഓർഡിനേറ്റർ എൻ ബി സ്വരാജിന്റെ നേതൃത്വത്തിലുള്ള ടീം കോട്ടക്കൽ പുത്തൂർപാടത്തെ സർക്കസ് കൂടാരത്തിലെത്തി. സർക്കസ് സംഘത്തിൽ പെട്ട 100 ഓളം പേർക്കും 40 ഓളം പക്ഷിമൃഗാദികൾക്കും ഒരു മാസത്തേക്ക് ആവശ്യമായ എല്ലാതരം ഭക്ഷണ സാധനങ്ങളും ലോറിനിറയെ ലുലു ഗ്രൂപ്പ് എത്തിച്ചു.

വിലപിടിപ്പുള്ള മൃഗങ്ങൾക്കും പക്ഷികൾക്കും ആവശ്യമായ പ്രത്യേക ഭക്ഷണ സാധനങ്ങൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു.എത്യോപ്യ, താൻസാനിയ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കലാകാരന്മാരുടെ സംഘം നിറകണ്ണുകളോടെയാണ് എം.എ.യൂസഫലിയുടെ സഹായം ഏറ്റുവാങ്ങിയത്. വറുതിയുടെ ദിനങ്ങൾ അവസാനിച്ചതിന്റെ ആഹ്ലാദം സർക്കസ് കൂടാരത്തിൽ നിറഞ്ഞു നിന്നു. എം എ യൂസഫലിക്കുള്ള കൃതജ്ഞത അറിയിച്ചാണ് ലുലു ഗ്രൂപ്പ് സംഘത്തെ സർക്കസ് സംഘാടകർ യാത്രയാക്കിയത്. മൂന്ന് ലക്ഷം രൂപ ജീവനക്കാർക്ക് എൻ.ബി.സ്വരാജ് കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP