Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'പുരുഷന്റെ തുടഭാഗം ഔറത്താണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; സ്ത്രീകളും കുട്ടികളുമൊക്കെ കളി കാണുമ്പോൾ, പരുഷന്റെ ഔറത്തല്ലേ കാണുന്നത്; അത്തരം കളിക്കാരുടെ ബോർഡുകളും രൂപങ്ങളുമല്ലേ സ്ഥാപിക്കുന്നത്'; തുട കാട്ടുന്ന ഫുട്ബോൾ കളി അനിസ്ലാമികമെന്ന് ഇസ്ലാമിക പണ്ഡിതൻ; ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

'പുരുഷന്റെ തുടഭാഗം ഔറത്താണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; സ്ത്രീകളും കുട്ടികളുമൊക്കെ കളി കാണുമ്പോൾ, പരുഷന്റെ ഔറത്തല്ലേ കാണുന്നത്; അത്തരം കളിക്കാരുടെ ബോർഡുകളും രൂപങ്ങളുമല്ലേ സ്ഥാപിക്കുന്നത്'; തുട കാട്ടുന്ന ഫുട്ബോൾ കളി അനിസ്ലാമികമെന്ന് ഇസ്ലാമിക പണ്ഡിതൻ; ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

എം റിജു

കോഴിക്കോട്: ലോകത്ത് എന്ത് സംഭവിച്ചാലും ഇസ്ലാമിക വിധിപ്രകാരം അത് ഹറാമാണോ, ഹലാൽ ആണോ, എന്ന് വിലയിരുത്തുന്ന ഒരു വിഭാഗം പണ്ഡിതർ ഇപ്പോൾ കേരളത്തിലും ഉയർന്നുവന്നിരിക്കയാണ്്. നേരത്തെ ഖുർആൻ പാരായണ മത്സരത്തിൽ വിജയിച്ച് പാർവതി എന്ന നാലാംക്ലാസുകാരിയെ വിമർശിച്ചുകൊണ്ട്, അന്യമതസ്ഥർ ഖുർആൻ പഠിക്കരുതെന്ന് പറഞ്ഞ് ഒരു ഇസ്ലാമിക പണ്ഡിതൻ രംഗത്ത് എത്തിയിരുന്നു. ഇയാൾ സോഷ്യൽ മീഡിയയുടെ നിശിത വിമർശനം ഏറ്റുവാങ്ങി. ഇപ്പോഴിതാ ലോകം മുഴവൻ ഖത്തർ ലോകകപ്പിന്റെ ആവേശത്തിൽ ഇരിക്കുമ്പോൾ, ഫുട്ബാൾ തന്നെ അനിസ്ലാമികം ആണെന്നും, തുട മറയ്്ക്കാത്ത താരങ്ങളുടെ ഫ്ളക്സ് വെക്കുന്നവർ പരലോകത്ത് കണക്ക് പറയേണ്ടി വരുമെന്നും പറഞ്ഞ് മുജാഹിദ് പണ്ഡിതൻ, റഫീക്ക് സലഫി രംഗത്ത് എത്തിയിരിക്കയാണ്.

'തുടകാണുന്ന കളിക്ക് വേണ്ട'

സലഫിയുടെ വിവാദ വീഡിയോയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. ''അവസാനിച്ചിട്ടില്ല, ഈ കളി നിങ്ങൾ നോക്കു. ഇസ്ലാം നിർബന്ധമായും മറയ്ക്കേണ്ട ഭാഗങ്ങൾ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ ആ ഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന നിലയിലാണ് ഈ കളി നടക്കുന്നത്. ഔറത്ത് ( ഇസ്ലാമിക വസ്ത്രധാരണ നിയമം) കൃത്യമായി മറയ്ക്കുന്നില്ല. പുരുഷന്റെ തുട ഭാഗം ഔറത്താണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അത് നമുക്ക് കാണാൻ പറ്റുമോ. സ്ത്രീകളും കുട്ടികളുമൊക്കെ ഒന്നടങ്കം ഈ നിലക്കുള്ള കളികൾ കാണുമ്പോൾ, പരുഷന്റെ ഔറത്തല്ലേ കാണുന്നത്. പുരുഷന്മ്മാരും സത്രീകളുമൊക്കെ തുടഭാഗം കാണുന്നില്ലേ, അത്തരം ആളുകളുടെ കളിക്കാരുടെ ബോർഡുകളും രൂപങ്ങളുമല്ലേ സ്ഥാപിക്കുന്നത്. അതിനുവേണ്ടിയല്ലേ, കാശ് ചിലവഴിക്കുന്നത്. കണക്കുപറയേണ്ടിവരും''- ഇങ്ങനെയുള്ള വീഡിയോ ക്ലിപ്പാണ് റഫീക്ക് സലഫിയുടെ പേരിൽ പ്രചരിക്കുന്നത്.

ഇസ്ലാമിക വസ്ത്രധാരണ നിയമം അനുസരിച്ച് മുട്ട് മുതൽ പൊക്കിൾവരെയുള്ള ഭാഗങ്ങൾ നിർബന്ധമായി മറയ്ക്കേണ്ടതാണ്. അതുകൊണ്ടാണ് ഷോർട്സ് ധരിക്കുന്നതിനെ ഇസ്ലാമിക പണ്ഡിതർ പണ്ടേ എതിർക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ഒരു ഫുട്ബോൾ മത്സരം നടത്തിയപ്പോൾ മുട്ടുമറയ്ക്കുന്ന വലിയ ട്രൗസർ നൽകിയെന്നതും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രോൾ ആകുന്നുണ്ട്.

രൂക്ഷ വിമശനവുമായി സോഷ്യൽ മീഡിയ

പക്ഷേ റഫീക്ക് സലഫിക്കെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. നേരത്തെ സാക്കിർ നായിക്കിന്റെയും മുജാഹിദ് ബാലുശ്ശേരിയുടെ ആശയങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ വലിയ വിമർശനം നേരിട്ടയാണളാണ് റഫീക്ക് സലഫി. ഫുട്ബാൾ വീഡിയോക്കെതിരെയുള്ള ഒരു കുറിപ്പ് ഇങ്ങനെയാണ്. ''ആ കൂപമണ്ഡൂകത്തിന്റെ നിലവിളി കേട്ട് കരയണോ ചിരിക്കണോ എന്നറിയില്ല.. തട്ടമിട്ട ഉസ്താദ് വിലപിക്കുന്നത് കുട്ടികളും സ്ത്രീകളും ഷോർട്സ് ധെരിച്ച കളിക്കാരുടെ ഔറത്ത് കാണും എന്ന് പറഞ്ഞാണ് ..ഫ്ളകസിൽ പോലും പുരുഷന്റെ തുട സ്ത്രീകൾ കണ്ടാൽ ആകാശം ഇടിഞ്ഞ് വീഴും എന്നപോലെയാണ് വിലാപം ..

അവരുടെ തുട അവർ കാണിക്കുന്നു .. കാണാൻ ഇഷ്ടമുള്ളവർ കാണുന്നു കാണാണ്ടാത്തവർ കാണണ്ട അതിന് ഉസ്താദിന് എന്തിനാണ് വെപ്രാളംമുൻപ് മറ്റൊരു തട്ടമിട്ട ഉസ്താദ് പറഞ്ഞു അദ്ദേഹം സുനിതാ ദേവദാസ് ന്റെ വീഡിയോ കാണാറുണ്ട് എന്ന് .. അത് പറഞ്ഞ ഉടനെ അദ്ദേഹം തിരുത്തി .. കാണാറില്ല കേൾക്കാറെ ഉള്ളൂ.. അന്യ സ്ത്രീയെ നോക്കാൻ പാടില്ല എന്ന് ..

അന്യ സ്ത്രീയെ നോക്കിയാൽ ആകാശം ഇടിഞ്ഞ് വീഴുമോ? കപട സദാചാരം!ഇക്കാലത്തും ഇങ്ങനെ ചിലർ 1400 വർഷം മുൻപത്തെ അറേബ്യയിലാണ് ജീവിക്കുന്നത്.ഇന്നത്തെ അറേബ്യ മാറിയത് ഇക്കൂട്ടർ അറിഞ്ഞിട്ടില്ല.പണ്ട് ഫോട്ടോ ഹറാം ആയിരുന്നു ഗൾഫിൽ പോകാൻ ഫോട്ടോ വേണമെന്നായപ്പോൾ ഫോട്ടോ ഹലാൽ ആയി .. അത്രയേ ഉള്ളൂ !സൗദിയിൽ കുറേപ്പേരെങ്കിലും പതുക്കെ പതുക്കെ പൊട്ടക്കിണറ്റിന് പുറത്ത് വരാനുള്ള ശ്രമത്തിലാണ് പക്ഷെ കേരളത്തിൽ കിണറ്റിന്റെ ആഴത്തിലേക്കാണ് പോക്ക് ''- ഇതുപോലെ നിരവധി പേർ അതിരൂക്ഷമായി ഉസ്താദിനെ വിമർശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

ഉസ്താദിനെതിരെ ബോർഡ്

മുസ്ലിം ചെറുപ്പക്കാർ വ്യാപകമായി ഫുട്ബാൾ ആവേശത്തിൽ ചേരുന്നത് കണ്ട് പലയിടത്തും ഇസ്ലാമിക പണ്ഡിതർ ഇതിനെതിരെ തിരിയുന്നുണ്ട്. കോഴിക്കോട് നടന്ന മറ്റൊരു സംഭവവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഒരു പോസ്റ്റ് ഇങ്ങനെ- ''കഴിഞ്ഞ വെള്ളിയാഴ്ച ചെലവൂർ പള്ളിത്താഴം ജുമാ മസ്ജിദിൽ വച്ച് പള്ളിയുടെ പരിസരങ്ങളിലും പള്ളിക്കു മുൻപിലെ റോഡിലും ഉയർന്നു വന്ന ഫുട്ബോൾ ആരാധകരുടെ വിവിധ രാജ്യങ്ങളിലെ കട്ടൗട്ടുകൾക്കെതിരെ പള്ളിയിൽ ഉസ്താദ് പ്രസംഗിച്ചിരുന്നു. ഇത്തരത്തിൽ ഉള്ള ആരാധനകൾ സമയ നഷ്ടവും, മതവിരുദ്ധവും ആണെന്നും ഇസ്ലാം അതിനെ അനുകൂലിക്കുന്നില്ല എന്നുമൊക്കെ ജുമാ കൂടുന്ന വെള്ളിയാഴ്ച പ്രസംഗത്തിൽ പറഞ്ഞതിനെതിരെ ആണ്.

'ഉസ്താദിനെന്തും പറയാം കപ്പ് അർജന്റീനക്ക് തന്നെ ' എന്ന വാചകം ഉയർത്തി ആരാധകർ മറുപടി നൽകിയിരിക്കുന്നത്.ഫുട്ബോൾ എന്ന ഏകമതത്തെ, ലോകത്തിന്റെ വസന്തത്തെ പോലും മനസ്സിലാക്കാതെ മതത്തിന്റെ ചട്ടക്കൂടിനുള്ളിൽ മാത്രം കാണുന്ന പുരോഹിതർക്കുള്ള മറുപടി കൂടി ആയി ഈ ബോർഡ്''- ഇങ്ങനെയാണ് ആ പോസ്റ്റ് അവസാനിക്കുന്നത്.

കഴിഞ്ഞ ലോകകപ്പിന്റെ സമയത്ത് മലപ്പുറത്തും സമാനമായ രീതിയിൽ 'ഉസ്താദിനെന്തും പറയാം കപ്പ് അർജന്റീനക്ക് തന്നെ ' എന്ന ബോർഡ് ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP