Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാഷ്ട്രപതിഭവനിലേക്കെത്തിയത് അശ്വാരാഢ സേനയുടെ അകമ്പടിയോടെ; അമേരിക്കൻ പ്രസിഡന്റിനെയും പത്‌നിയേയും രാഷ്ട്രപതി സ്വീകരിച്ചത് ഭാര്യാസമേതനായി; രാം നാഥ് കോവിന്ദ് നൽകിയ അത്താഴവിരുന്നിന് എത്തിയത് പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ഉൾപ്പെടെയുള്ള നേതാക്കളും; 36 മണിക്കൂർ നീണ്ട ഇന്ത്യാസന്ദർശനം പൂർത്തിയാക്കി ട്രംപ് മടങ്ങി

രാഷ്ട്രപതിഭവനിലേക്കെത്തിയത് അശ്വാരാഢ സേനയുടെ അകമ്പടിയോടെ; അമേരിക്കൻ പ്രസിഡന്റിനെയും പത്‌നിയേയും രാഷ്ട്രപതി സ്വീകരിച്ചത് ഭാര്യാസമേതനായി; രാം നാഥ് കോവിന്ദ് നൽകിയ അത്താഴവിരുന്നിന് എത്തിയത് പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ഉൾപ്പെടെയുള്ള നേതാക്കളും; 36 മണിക്കൂർ നീണ്ട ഇന്ത്യാസന്ദർശനം പൂർത്തിയാക്കി ട്രംപ് മടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ ഒരുക്കിയ അത്താഴ വിരുന്നിലും പങ്കെടുത്ത ശേഷം രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മടങ്ങി. ഭാര്യ മെലാനിനിയ ട്രംപിനൊപ്പമാണ് അമേരിക്കൻ പ്രസിഡന്റ് രാഷ്ട്രപതി ഭവനിൽ എത്തിയത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും പത്‌നി സവിത കോവിന്ദും ചേർന്ന് ഇരുവരെയും സ്വീകരിച്ചു. തുടർന്ന് രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്‌ച്ചക്ക് ശേഷം അത്താഴ വിരുന്നിലും പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കർ ഓം ബിർല, കർണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, ആസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ എന്നിവരും രാഷ്ട്രപതി ഭവനിൽ എത്തിയിരുന്നു.

രാഷ്ട്രപതി ഭവനിലെ വിരുന്നിൽ മുൻ പ്രധാനമന്ത്രി മന്മോഹൻ സിങടക്കമുള്ള കോൺഗ്രസ് നേതാക്കൾ വിട്ടുനിൽക്കുമെന്നറിയിച്ചിരുന്നു. രാത്രി പത്ത് മണിയോടെ 36 മണിക്കൂർ നീണ്ട ഇന്ത്യ സന്ദർശനം പൂർത്തിയാക്കി എയർ ഫോഴ്സ് വിമാനത്തിൽ ട്രംപും ഭാര്യ മെലേനിയ ട്രംപും അമേരിക്കയിലേക്ക് മടങ്ങി.

അശ്വാരൂഢ സേനയുടെ അകമ്പടിയോടെയാണ് അദ്ദേഹം രാഷ്ട്രപതി ഭവനിലെത്തിയത്. രാഷ്ട്രപതി ഭവനിലെത്തിയ ട്രംപ് ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. പിന്നീട് ട്രംപും മെലനിയയും രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിയുടെ സമാധിയിൽ പുഷ്പചക്രം അർപ്പിച്ചു. ട്രംപിന്റെ ഭാര്യ മെലനിയ ഡൽഹിയിൽ മോട്ടി ബാഗിലുള്ള സർവോദയ വിദ്യാലയം സന്ദർശിച്ചു.

ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചകൾക്കുശേഷം സംയുക്ത വാർത്താസമ്മേളനവും നടത്തിയിരുന്നു. ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ഒരുമിച്ചു പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും തീവ്രവാദത്തിൽനിന്ന് ഇരു രാജ്യങ്ങളിലെയും പൗരന്മാരെ സംരക്ഷിക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപും പ്രഖ്യാപിച്ചു. മാത്രമല്ല, പാക്ക് മണ്ണിലെ ഭീകരരെ തുടച്ചുനീക്കാൻ ആ രാജ്യവുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

അമേരിക്കയിൽ നിന്ന് 21,629 കോടിയുടെ ഹെലികോപ്റ്റർ ഇന്ത്യ വാങ്ങുന്നതിനുള്ള കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒപ്പുവച്ചു. ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഇരുവരും കരാറിൽ ഒപ്പിട്ടത്. പ്രതിരോധ രംഗത്ത് ഇന്ത്യയുമായി സമഗ്ര തന്ത്രപ്രധാന സഹകരണത്തിന് ധാരണയായെന്ന് പിന്നീട് ട്രംപ് വ്യക്തമാക്കി. ചികിൽസാ സഹകരണം, പ്രകൃതിവാതക നീക്കം തുടങ്ങി മറ്റ് മൂന്ന് ധാരണാപത്രങ്ങളിൽക്കൂടി ഇരുനേതാക്കളും ഒപ്പുവച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP