Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അല്ല മോനെ നന്നായിട്ടുണ്ട്.. ആരാ മുടി വെട്ടിയതെന്ന് ബാലു; ഞാനാ വെട്ടിയത് അങ്കിളേ... ആകെ പെട്ടുകിടക്കുകയാണ് ഡാൻസ് ട്രൂപ്പിലാകെ പ്രശ്‌നമായെന്ന് വരന്റെ സുഹൃത്ത്; മുടി വെട്ടുന്നതും പ്രശ്‌നമോ? ഇവിടെ ഒരുത്തൻ മുടി വെട്ടാത്തതാണ് പ്രശ്‌നമെന്ന പരിഹാസം കലർന്ന മറുപടി; ലച്ചുവിന് സമ്മാനം നൽകാനെത്തി ചർച്ചയാക്കിയത് വെയിൽ സിനിമാ സെറ്റിലെ മുടി വെട്ടൽ; കല്ല്യാണ എപ്പിസോഡിന് മുമ്പ് ഉപ്പു മുളകിനെ വലിയ പെരുന്നാളാക്കി മാസ് എൻട്രിയുമായി ഷെയിൻ നിഗം: 1008 എപ്പിസോഡ് വൈറലാകുമ്പോൾ

അല്ല മോനെ നന്നായിട്ടുണ്ട്.. ആരാ മുടി വെട്ടിയതെന്ന് ബാലു; ഞാനാ വെട്ടിയത് അങ്കിളേ... ആകെ പെട്ടുകിടക്കുകയാണ് ഡാൻസ് ട്രൂപ്പിലാകെ പ്രശ്‌നമായെന്ന് വരന്റെ സുഹൃത്ത്; മുടി വെട്ടുന്നതും പ്രശ്‌നമോ? ഇവിടെ ഒരുത്തൻ മുടി വെട്ടാത്തതാണ് പ്രശ്‌നമെന്ന പരിഹാസം കലർന്ന മറുപടി; ലച്ചുവിന് സമ്മാനം നൽകാനെത്തി ചർച്ചയാക്കിയത് വെയിൽ സിനിമാ സെറ്റിലെ മുടി വെട്ടൽ; കല്ല്യാണ എപ്പിസോഡിന് മുമ്പ് ഉപ്പു മുളകിനെ വലിയ പെരുന്നാളാക്കി മാസ് എൻട്രിയുമായി ഷെയിൻ നിഗം: 1008 എപ്പിസോഡ് വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഉപ്പു മുളകിൽ ഷെയിൻ നിഗം ചർച്ചയാക്കുന്നതും സിനിമയിലെ മുടിവെട്ടൽ വിവാദം. ലച്ചുവിന്റെ ഭാവി വരന്റെ സുഹൃത്തായി ബൈക്കിലെത്തുന്ന യുവതാരം തമാശകൾക്കൊടുവിൽ നൃത്തം ചെയ്ത് അടിച്ചു പൊളിച്ചാണ് സെറ്റ് വിടുന്നത്. ഇതിനിടെ സിനിമയിലെ മുടി വെട്ടൽ വിവാദം ബാലുവാണ് ചർച്ചയാക്കുന്നത്.

ഡാൻസ് കളിച്ചാണ് ക്രിസ്മസിനെ വലിയ പെരുന്നാളാക്കിയത്. അങ്കിളേ അത് സിനിമയാണ്. എന്റെ സിനിമ. തുടർന്ന് ബാലുവും നീലുവും തമ്മിലെ തർക്കം. പിന്നെ വീട് വിട്ടിറങ്ങുന്നു. ഇതിനിടെ ചില സംസാരങ്ങൾ. ഡാൻസ് കളിക്കണമെന്ന് പറയുന്നു. മകനുമായി മത്സരത്തിനാണ് ബാലു ആവശ്യപ്പെടുന്നത്. ഇതിനിടെയിലാണ് മുടിയിലേക്ക് ചർച്ച എത്തുന്നത്. അല്ല മോനെ നന്നായിട്ടുണ്ട്. ആരാ മുടിവെട്ടിയത് എന്ന് ബാലു ചോദിക്കുന്നു.. ഇതിന് അങ്കിളേ ഞാനാ വെട്ടിയത്.. അത് ആകെ പ്രശ്‌നമായെന്ന് താരം പറയുന്നു. ഇവിടെ മുടിവെട്ടാത്തതാണ് പ്രശ്‌നമെന്ന് ഷെയിനും മറുപടി പറയുന്നു. അതിന് ശേഷം ഡാൻസും. അങ്ങനെ ഉപ്പുമുളകിലും ഷെയിൻ നിഗം സിനിമയിലെ തന്റെ പ്രശ്‌നങ്ങൾ ചർച്ചയാക്കുന്നു. 1008 എപ്പിസോഡ് വൈറലാകുന്നതിന് കാരണവും ബൈക്കോടിച്ചെത്തുന്ന ഷെയിൻ നിഗമിന്റെ സാന്നിധ്യമാണ്.

ആകെ പെട്ടുകിടക്കുകയാണെന്നും ആകെ പ്രശ്‌നമാണെന്നും ഷെയിൻ നിഗം പറയുമ്പോൾ വളരെ സീരിയസോടെയാണ് മറ്റ് കഥാപാത്രങ്ങൾ അത് കേട്ട് നിൽക്കുന്നത്. നേരത്തെ ലച്ചുവിനെ കെട്ടുന്നത് ഷെയിൻ നിഗമാണോ എന്ന ചർച്ച സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്തിരുന്നു. അതുകൊണ്ടാണ് ഷെയിൻ നിഗമിന്റെ ഉപ്പും മുളകിലെ വേഷം ചർച്ചയായതും. വലിയ പെരുന്നാൾ സിനിമയെ ചർച്ചയാക്കുക മാത്രമായിരുന്നു ഷെയിൻ നിഗമിന്റെ ലക്ഷ്യം. ഇതിനോടൊപ്പം സിനിമയിലെ മുടി വെട്ടൽ വിവാദത്തിൽ ചെറുതായി മനസ്സ് തുറക്കുകയും ചെയ്തു. വിഷയം അതീവ ഗൗരവമുള്ളതാണെങ്കിലും അതിനെ സരസ്സമായി ഉപ്പുമുളകും ടീം കൈകാര്യം ചെയ്തു. വിവാദത്തിൽ ഷെയിൻ നിഗം മാപ്പു പറഞ്ഞിട്ടുണ്ട്. അതും ഫ്‌ളവേഴസ് ടിവിയുടെ വേദിയിലായിരുന്നു. മുടി വെട്ടൽ മനപ്പൂർവ്വമായിരുന്നില്ലെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പെന്നുമാണ് ഷെയിൻ നിഗം പറയുന്നത്.

വെയിൽ സിനിമയുമായി ബന്ധപ്പൊണ് ഷെയിൻ നിഗം വിവാദത്തിലായത്. സെറ്റിൽ വരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ അഭിനയിക്കാൻ പ്രകൃതി അനുവദിക്കുന്നില്ല എന്ന് ഷെയിൻ പറഞ്ഞതായി സംവിധായകൻ ആരോപിച്ചിരുന്നു. ലക്ഷങ്ങളുടെ നഷ്ടം ഷെയിൻ ഉണ്ടാക്കിയെന്നും പലപ്പോഴും കാരണം പറയാതെ സെറ്റിൽ നിന്നും ഇറങ്ങിപോയതായും അദ്ദേഹം പറഞ്ഞു. ഈ മാസം 15മുതൽ സെറ്റിൽ വന്നത് ചുരുക്കം സമയങ്ങളിൽ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. ജോബിയുടെ പരാതിയെത്തുടർന്ന് നടൻ ഷെയിൻ നിഗമിനെ സിനിമകളിൽ സഹകരിപ്പിക്കേണ്ടെന്ന് നിർമ്മാതാക്കളുടെ സംഘടന തീരുമാനം വന്നി്ട്ടുണ്ട്. വെയിൽ സിനിമ പൂർത്തിയാക്കാതെ മറ്റു സിനിമകളിൽ ഷെയിനിനെ സഹകരിപ്പിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. തീരുമാനം താര സംഘടനയായ അമ്മയെയും അറിയിച്ചിട്ടുണ്ട്. എന്നാൽ വിവാദങ്ങളോട് പ്രതികരിക്കാൻ ഷെയിൻ തയ്യാറായിട്ടില്ല.

നേരത്തെയും വെയിൽ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉണ്ടായിരുന്നു. നിർമ്മാതാവ് ഭീഷണിപെടുത്തിയെന്ന ഷൈനിന്റെ പരാതിയും ഷൂട്ടിങ്ങുമായി സഹകരിക്കുന്നില്ലെന്ന നിർമ്മാതാവിന്റെ പരാതിയും നിർമ്മാതാക്കളുടെയും താര സംഘടനയായ അമ്മയും ഇടപെട്ടാണ് പരിഹരിച്ചത്. ശരത് സംവിധാനം ചെയ്യുന്ന വെയിൽ എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞതിന് ശേഷം മറ്റൊരു ചിത്രത്തിനായി ഷെയിൻ മുടി വെട്ടിയത് തന്റെ സിനിമയുടെ ചിത്രീകരണം മുടക്കാനാണെന്നായിരുന്നു നിർമ്മാതാവ് ജോബി ജോർജ്ജിന്റെ പരാതി. ഇതിനിടെയാണ് ഉ്പ്പും മുളകിലും വിഷയത്തെ സരസമായി ചർച്ചായക്കിയതും പിന്നീട് മാപ്പു പറഞ്ഞതും. വിവാദങ്ങൾക്ക് വിരാമമിട്ട് പുറത്തിറങ്ങിയ ചിത്രം വലിയ പെരുന്നാൾ കാണാൻ ഷെയിൻ നിഗം എത്തിയതും ചർച്ചയായി. മറൈൻഡ്രൈവിലെ ശ്രീധർ സിനിമാസിലാണ് താരം എത്തിയത്. ഷെയിനിനെ കണ്ടതോടെ സിനിമ കാണാനെത്തിയ ആരാധകരും ആവേശത്തിലായി.

ഒപ്പം നിന്ന് സെൽഫി എടുത്തും വിശേഷങ്ങൾ ചോദിച്ചറിയാനും ഒക്കെ ആരാധകർ തിക്കിത്തിരക്കി. പ്രതിസന്ധികളിൽ ഒപ്പം ഉണ്ടെന്ന് ചിലർ പിന്തുണ അറിയിച്ചു.ചിത്രം കണ്ട് ഇറങ്ങിയവരും മികച്ച അഭിപ്രായമാണ് ഷെയിനിനോട് പറഞ്ഞത്. ഒപ്പം നിന്ന് സെൽഫി എടുത്തും വിശേഷങ്ങൾ ചോദിച്ചറിയാനും ഒക്കെ ആരാധകർ തിക്കിത്തിരക്കി. പ്രതിസന്ധികളിൽ ഒപ്പം ഉണ്ടെന്ന് ചിലർ പിന്തുണ അറിയിച്ചു.ചിത്രം കണ്ട് ഇറങ്ങിയവരും മികച്ച അഭിപ്രായമാണ് ഷെയിനിനോട് പറഞ്ഞത്. വലിയപെരുന്നാൾ പ്രേക്ഷകർ സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും സിനിമ ഒരാളുടേത് മാത്രമല്ല ഒരുപാടുപേരുടെ പ്രയത്‌നം ആണെന്നും ഷെയിൻ നിഗം പറഞ്ഞു. വലിയപെരുന്നാൾ പ്രേക്ഷകർ സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും സിനിമ ഒരാളുടേത് മാത്രമല്ല ഒരുപാടുപേരുടെ പ്രയത്‌നം ആണെന്നും ഷെയിൻ നിഗം പറഞ്ഞു.

നേരത്തെ ഫ്‌ളവേഴ്‌സ് കോമഡി ഉത്സവത്തിന്റെ 500 -ാം എപ്പിസോഡിനിടെയായിരുന്നു ഷെയ്‌ന്റെ മാപ്പപേക്ഷ. താൻ കാരണം ഒട്ടേരെ ആളുകൾക്ക് ബുദ്ധിമുട്ടുണ്ടായെന്നും അതിൽ മാപ്പു ചോദിക്കുന്നുവെന്നുമാണ് ഷെയ്ന് പറഞ്ഞത്. ' ഞാനൊരിക്കലും ആരെയും വേദനിപ്പിക്കാൻ ഒന്നും ചെയ്തിട്ടില്ല. എന്റെ അപ്പോഴത്തെ അവസ്ഥയിൽ പ്രതികരിച്ചതാണ്. കുറെനാൾ ഞാൻ ഒന്നിനും പ്രതിഷേധിച്ചിരുന്നില്ല. അതുകൊണ്ട് ഒരുപാട് പ്രശ്‌നങ്ങളിൽ മാനസികമായി പല ബുദ്ധിമുട്ടുകളിലും പെട്ടിട്ടുണ്ട്. ഒരു തവണയെങ്കിൽ ഒരു തവണ അന്തസായിട്ട് മനസിൽ തോന്നിയത് ചെയ്യട്ടെ എന്ന് കരുതി ചെയ്തതാണ്. അതിലൊരുപാട് പേർക്ക് ബുദ്ധിമുട്ടുണ്ടായി. ഇത് കാരണം വേദനിച്ച എല്ലാ മനുഷ്യരോടും ഈ വേദിയിൽ മാപ്പ് പറയുകയാണ്'- ഷെയ്ൻ പറഞ്ഞു

മലയാളികളുടെ ഇഷ്ട ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുകളും. ഈ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും മലയാളികളുടെ സ്വന്തം കുടുംബാംഗങ്ങളാണ്. ഓരോ എപ്പിസോഡും കാണാൻ ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഉപ്പും മുളകിലെ നീലുവിന്റെയും ബാലുവിന്റെയും രണ്ടാമത്തെ മകൾ ലച്ചുവിന്റെ കല്യാണ വിശേഷങ്ങളാണ് ഇപ്പാൾ കുടുംബത്തിൽ നടക്കുന്നത്. ലച്ചുവിനായി കണ്ടു വെച്ചിരിക്കുന്ന പയ്യൻ നേവി ഓഫീസറാണെന്ന് അച്ഛൻ ബാലു പറഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ഫോട്ടോ കണ്ടപ്പോൾ തന്നെ എല്ലാവർക്കും ആളെ ഇഷ്ടപ്പെട്ടു. എന്നാൽ പയ്യന്റെ മുഖം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടില്ല. കഴിഞ്ഞ ദിവസം നടൻ ഷെയിൻ നിഗം കിടിലൻ എൻട്രിയുമായി ഉപ്പും മുകളിൽ എത്തിയിരുന്നു. ഷെയ്ൻ ആണോ ലച്ചുവിനെ വിവാഹം കഴിക്കുന്നതെന്ന സംശയത്തിലായിരുന്നു ആരാധകർ. എന്നാൽ ഷെയ്ൻ വരന്റെ സുഹൃത്താണെന്ന് വെളിപ്പെടുത്തിയതോടെ ലച്ചുവിന്റെ ചെറുക്കനായുള്ള കാത്തിരിപ്പിലാണ് വീണ്ടും ആരാധകർ. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലച്ചുവിന്റെ ഒരു കല്യാണ ചിത്രം വൈറലാകുന്നുണ്ട്. ഈ ചിത്രത്തിൽ ഡീഡി എന്ന ഡെയിൻ ഡേവിസാണ് ലച്ചുവിനോടൊപ്പം വരന്റെ വേഷത്തിൽ നിൽക്കുന്നത്.

ബാലുവും നീലുവും പാറുക്കുട്ടിയും മുടിയനുമൊപ്പമുള്ള വിവാഹ ഫോട്ടോയാണ് പുറത്തു വന്നത്. കോമഡി ഷോകളിലൂടെയാണ് ഡെയ്ൻ മിനിസ്‌ക്രീനിൽ എത്തിയത്. കാമുകി, പ്രേതം 2, കുട്ടൻപിള്ളയുടെ ശിവരാത്രി എന്നീ ചിത്രങ്ങളിലും ഡെയ്ൻ അഭിനയിച്ചിരുന്നു. ഡിസംബർ 25നാണ് ലച്ചുവിന്റെ വിവാഹം. ഈ വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP