Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

രാജ്യത്ത് ഞെട്ടിച്ച് യുപിയിൽ നരബലി! മുസാഫർ നഗറിന് സമീപം രണ്ട് വയസ്സുള്ള മകളെ അഞ്ചുകുട്ടികളുടെ പിതാവായ അച്ഛൻ കഴുത്ത് ഞെരിച്ച് കൊന്ന് കുഴിച്ചുമൂടിയത് ദുർമന്ത്രവാദത്തിന്റെ ഭാഗമായെന്ന് പൊലീസ്; കുടുംബത്തിന് സമാധാനവും ഐശ്വര്യവും കിട്ടുമെങ്കിൽ മകളെ ബലി നൽകണമെന്ന് നിർദ്ദേശിച്ചത് മന്ത്രവാദി; സംഭവം പുറത്തറിഞ്ഞത് കുട്ടിയെ കാണാതാനില്ലെന്ന് അമ്മ നൽകിയ പരാതിയിൽ; പിതാവ് വാജിദും മന്ത്രവാദി ഇർഫാനും ഇഷ്ടികക്കളത്തിലെ ജോലിക്കാർ; നരബലിയിൽ കൂടുതൽ അന്വേഷണം വേണമെന്നും പൊലീസ്

രാജ്യത്ത് ഞെട്ടിച്ച് യുപിയിൽ നരബലി! മുസാഫർ നഗറിന് സമീപം രണ്ട് വയസ്സുള്ള മകളെ അഞ്ചുകുട്ടികളുടെ പിതാവായ അച്ഛൻ കഴുത്ത് ഞെരിച്ച് കൊന്ന് കുഴിച്ചുമൂടിയത് ദുർമന്ത്രവാദത്തിന്റെ ഭാഗമായെന്ന് പൊലീസ്; കുടുംബത്തിന് സമാധാനവും ഐശ്വര്യവും കിട്ടുമെങ്കിൽ മകളെ ബലി നൽകണമെന്ന് നിർദ്ദേശിച്ചത് മന്ത്രവാദി; സംഭവം പുറത്തറിഞ്ഞത് കുട്ടിയെ കാണാതാനില്ലെന്ന് അമ്മ നൽകിയ പരാതിയിൽ; പിതാവ് വാജിദും മന്ത്രവാദി ഇർഫാനും ഇഷ്ടികക്കളത്തിലെ ജോലിക്കാർ; നരബലിയിൽ കൂടുതൽ അന്വേഷണം വേണമെന്നും പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ: ലോക്ഡൗൺകാലത്തും രാജ്യത്തെ നടുക്കി ഉത്തർ പ്രദേശിൽനിന്ന് നരബലിയുടെ വാർത്ത. ഉത്തർപ്രദേശ് മുസാഫർ നഗറിന് സമീപം കാക്‌റൗലി പൊലീസ് സ്റ്റേഷൻ പരിധിയിൽ, രണ്ട് വയസ്സുള്ള മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊന്ന് കുഴിച്ചുമൂടിയത് ദുർമന്ത്രവാദത്തിന്റെ ഭാഗമായി നടന്ന നരബലിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകം. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് വാജിദ്(30) ഇയാളുടെ സുഹൃത്തും ദുർമന്ത്രവാദിയുമായ ഇർഫാൻ(28) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വാജിദിന്റെ ഭാര്യ രഹനയാണ് ഇരുവർക്കുമെതിരേ പൊലീസിൽ പരാതി നൽകിയത്.

ഇഷ്ടികക്കളത്തിലെ തൊഴിലാളിയായ വാജിദ് ഭാര്യയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബത്തോടൊപ്പമാണ് താമസം. ഇയാളുടെ കൂടെ ഇഷ്ടികക്കളത്തിൽ ജോലിചെയ്യുന്നയാളാണ് ഇർഫാൻ. ഇഷ്ടികക്കളത്തിലെ ജോലിക്ക് പുറമേ ദുർമന്ത്രവാദം നടത്തുന്നയാളും കൂടിയാണ് ഇർഫാൻ. ഇയാളാണ് കുടുംബത്തിന് സമാധാനവും ഐശ്വര്യവും വേണമെങ്കിൽ മകളെ ബലി നൽകണമെന്ന് നിർദ്ദേശിച്ചത്.ഇതനുസരിച്ചാണ് ഞായറാഴ്ച രാത്രി വാദിജ് രണ്ട് വയസ്സുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഇതിനുശേഷം മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം സമീപത്തെ വയലിൽ രഹസ്യമായി കുഴിച്ചുമൂടി.

എന്നാൽ സംഭവമറിഞ്ഞതോടെ വാജിദിന്റെ ഭാര്യ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് വീട്ടിലെത്തി വാജിദിനെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. സംഭവമറിഞ്ഞ് ഇർഫാൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെയും പിന്നീട് പിടികൂടി. ഇർഫാൻ നിർദ്ദേശിച്ചതനുസരിച്ച് മകളെ ബലി നൽകിയെന്നാണ് വാജിദും ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ പിന്നീട് ഇക്കാര്യം മാറ്റിപ്പറഞ്ഞു. വീട്ടിൽ പൂജ നടത്താൻ മാത്രമാണ് ഇർഫാൻ ആവശ്യപ്പെട്ടതെന്നും മകൾ തന്റെ പഴയ കാമുകിയെ ഓർമ്മിപ്പിക്കുന്നതിനാലാണ് കൊലപ്പെടുത്തിയതെന്നുമായിരുന്നു രണ്ടാമത്തെ മൊഴി.

പ്രതിയുടെ മൊഴികളിലെ വൈരുദ്ധ്യം പൊലീസിനെയും കുഴപ്പിക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രതികൾക്കെതിരെ നിലവിൽ കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP