Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം നാവ് മുറിച്ചും ശരീരത്തിൽ മുറിവേൽപിച്ചും ക്രൂരത; ഡൽഹി ആശുപത്രിയിൽ ചികിത്സയിരുന്ന പെൺകുട്ടിക്ക് ദാരുണാന്ത്യം; നട്ടെല്ല് തല്ലിയൊടിച്ചും ക്രൂരത; സംഭവത്തിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്; ക്രൂര സംഭവത്തിൽ പരക്കെ പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: യു.പിയിൽ കൂട്ടബലാത്സംഗത്തിന് ഇരായായ പെൺകുട്ടിക്ക് ദാരുണാന്ത്യം. ഡൽഹിയിലെ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഗുരുതരാവസ്ഥയിൽ ആയിരുന്ന പെൺകുട്ടിയെ വിദഗ്ധ ചികിൽസയ്ക്കായി ഇന്നലെയാണ് ഡൽഹിയിലേക്കു മാറ്റിയത്.

ഈമാസം 14ന് പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹത്റാസിലാണ് നാലു പേർ ചേർന്നാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് നാലു പേരെയും പൊലീസ് അറസ്റ്റു ചെയ്തു.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി മുറിവുകൾ ഉണ്ടെന്നും പെൺകുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലാണെന്നും ഡോക്ടർ പറഞ്ഞു. നട്ടെല്ലിനും കഴുത്തിനും ഗുരുതര പരുക്കേറ്റ നിലയിലായിരുന്നു.എന്റെ അമ്മയും സഹോദരിയും മൂത്ത ചേട്ടനും കൂടി പുല്ലുവെട്ടാനായി പോയതാണ്.

ചേട്ടൻ ഒരു കെട്ട് പുല്ലുമായി തിരികെ വന്നെങ്കിലും അമ്മയും സഹോദരിയും അവിടെ നിന്നു. അവർ നിന്നതിന് ഇരുവശവും ബാജ്റ വിളകൾ നിന്നിരുന്നു. അമ്മ ഒന്നു മാറിയപ്പോൾ നാല് അഞ്ചു പേർ പുറകിൽ കൂടി എത്തി അവളുടെ ദുപ്പട്ട കഴുത്തിൽ ചുറ്റി അവളെ ബാജ്റ പാടത്തിനുള്ളിലേക്ക് കൊണ്ടുപോയി.'- പെൺകുട്ടിയുടെ സഹേദരൻ പറഞ്ഞു.

കേസിൽ പൊലീസ് ഇടപെടാൻ വൈകിയെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ പൊലീസ് ഇത് നിഷേധിച്ചു. ആദ്യം ഒരാളെ അറസ്റ്റു ചെയ്തെന്നും അയാളിൽ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വേഗം തന്നെ മറ്റു മൂന്നു പേരെയും അറസ്റ്റു ചെയ്തെന്നും പൊലീസ് പറഞ്ഞു. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്നും അതിവേഗ കോടതിക്ക് കേസ് വിടാൻ എസ്‌പി ശുപാർശ ചെയ്തിട്ടുണ്ടെന്നും യുപി പൊലീസ് ട്വീറ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP