Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുപ്രീം കോടതി തീർപ്പാക്കിയത് നൂറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടം; റയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഏയർപോർട്ടുകളിലും അതീവ ജാഗ്രത; അയോധ്യയിൽ മാത്രം വിന്യസിച്ചിരിക്കുന്നത് 5000 സിആർപിഎഫുകാരെ; ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു താൽക്കാലിക ജയിലുകളും സജ്ജം; ആകാശമാർഗ്ഗവും നിരീക്ഷണം; തർക്കഭൂമിക്ക് ഒന്നര കിലോമീറ്റർ മുൻപ് മുതൽ ആർക്കും പ്രവേശനമില്ല; യുപിയിൽ ഡിസംബർ 10 വരെ നിരോധനാജ്ഞ തുടരും; കാസർകോട് ജില്ലയിലെ ചില പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ നിരോധനാജ്ഞ

സുപ്രീം കോടതി തീർപ്പാക്കിയത് നൂറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടം; റയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഏയർപോർട്ടുകളിലും അതീവ ജാഗ്രത; അയോധ്യയിൽ മാത്രം വിന്യസിച്ചിരിക്കുന്നത് 5000 സിആർപിഎഫുകാരെ; ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു താൽക്കാലിക ജയിലുകളും സജ്ജം; ആകാശമാർഗ്ഗവും നിരീക്ഷണം; തർക്കഭൂമിക്ക് ഒന്നര കിലോമീറ്റർ മുൻപ് മുതൽ ആർക്കും പ്രവേശനമില്ല; യുപിയിൽ ഡിസംബർ 10 വരെ നിരോധനാജ്ഞ തുടരും; കാസർകോട് ജില്ലയിലെ ചില പ്രദേശങ്ങളിലും തിങ്കളാഴ്ച വരെ നിരോധനാജ്ഞ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: അയോധ്യ കേസിൽ സുപ്രീംകോടതി വിധി വന്നതിന് മുൻപ് തന്നെ അയോധ്യയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വിധി പ്രഖ്യാപിച്ചതിന് പിന്നാലെ സുരക്ഷ ഒന്നു കൂടി വർധിപ്പിച്ചിട്ടുണ്ട്.അയോധ്യ കേസിൽ സുപ്രീംകോടതി വിധി പ്രസ്താവം ആരംഭിച്ചു. തർക്കഭൂമിയിൽ ക്ഷേത്രം പണിയണമെന്ന ഷിയാ വഖഫ് ബോർഡിന്റെ ആവശ്യം കോടതി തള്ളി. തർക്കഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങൾക്കാണെന്നും സുന്നി വഖഫ് ബോർഡിനല്ലെന്നും ഷിയാ വഖഫ് ബോർഡ് വാദിച്ചിരുന്നു. ഈ വാദങ്ങളെല്ലാം സുപ്രീം കോടതി തള്ളി. കേസിൽ ഒരൊറ്റ വിധിയാണ് എന്നാണ് ചീഫ് ജസ്റ്റിസ് നൽകുന്ന സൂചന. അഞ്ച് ജഡ്ജിമാരും ഒരേ അഭിപ്രായമാണ് കേസിൽ സ്വീകരിച്ചിരിക്കുന്നു. ഇതോടെ കേസിൽ ഏകകണ്ഠമായ വിധിയാണ് വന്നത്. തർക്ക ഭൂമി ഹിന്ദുക്കൾക്കും അതിന് പുറത്തുള്ള ഭൂമിയിൽ മുസ്ലിംഗങ്ങൾക്ക് പള്ളിപണിയാമെന്നും കോടതി പറഞ്ഞു.

അയോധ്യ പ്രദേശത്ത് മാത്രം 5000 സിആർപിഎഫ് ഭടന്മാരെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതോടൊപ്പം ആകാശ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. വിധി പ്രസ്താവനയെ തുടർന്ന് പ്രശ്നങ്ങൾ എന്തെങ്കിലും റിപ്പോർട്ട് ചെയ്താൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുമെന്നും ഉത്തർപ്രദേശ് ഡിജിപി ഒ.പി. സിങ് വ്യക്തമാക്കി. നിലവിൽ തർക്കഭൂമിക്ക് ഒന്നര കിലോമീറ്റർ മുൻപ് മുതൽ ആർക്കും പ്രവേശനമില്ല.
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും താത്ക്കാലിക ജയിലുകൾ തയ്യാറാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ വഴിയുള്ള വിദ്വേഷ പ്രചാരണങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് ഇന്റർനെറ്റ് വിച്ഛേദിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും അതീവ ജാഗ്രത പ്രഖ്യാപിച്ചു. റയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും കൂടുതൽ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച അർധരാത്രിവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിധിയെ സംയമനത്തോടെ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

വിധി വരുന്നതിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലും ജമ്മു കശ്മീരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തർപ്രദേശിൽ ഡിസംബർ 10 വരെയാണ് നിരോധനാജ്ഞ. സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടൊപ്പം ഡൽഹിയിലും മധ്യപ്രദേശിലും സ്‌കൂളുകൾക്ക് അവധി നൽകി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ഡൽഹിയിലെ വസതിക്ക് മുന്നിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചു. അതേസമയം ജനങ്ങൾ ശാന്തരായി ഇരിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ആഹ്വാനം ചെയ്തു. സുപ്രീംകോടതിയിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. സുപ്രീം കോടതിയിലേക്കുള്ള റോഡുകൾ അടച്ചിരിക്കുകയാണ്.

അയോധ്യ വിധി വരുന്ന പശ്ചാതലത്തിൽ കേരളത്തിലും അതീവ ജാഗ്രത നിർദ്ദേശം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയും ഗവർണറുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിധി എന്താണെങ്കിലും എല്ലാവരും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനിടെ കാസർഗോഡ് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ് ഹൊസ്ദുർഗ്, ചന്ദേര പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നിരോധനാജ്ഞ.

പ്രകോപനമുണ്ടാക്കുന്നവരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുമെന്ന ഡിജിപി മുന്നറിയിപ്പ് നൽകി. സമൂഹമാധ്യമങ്ങളിലടക്കം പ്രകോപനം സൃഷ്ടിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യും.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പ്രത്യേക സിറ്റിങ് ചേർന്നാണ് വിധിപറഞ്ഞത്. അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ചുനൽകാനുള്ള 2010ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിലാണ് പരിഗണിച്ചത്. 40ദിവസം നീണ്ട അന്തിമവാദത്തിന് ശേഷം കഴിഞ്ഞമാസം പതിനാറിനാണ് കേസ് വിധി പറയാൻ മാറ്റിയത്. അതീവ ജാഗ്രതയിലാണ് രാജ്യം. വിധി എന്തുതന്നെയാണെങ്കിലും സൗഹാർദം കാത്തുസൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംയമനത്തോടെയുള്ള പ്രതികരണങ്ങളെ കേരളത്തിലുണ്ടാകാവുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആഹ്വാനം ചെയ്തിട്ടുണ്ട്.

സുപീം കോടതി പരിസരത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്, കോടതിയിലേക്കുള്ള റോഡുകളെല്ലാം അടച്ചിരുന്നു. രാവിലെ ഏഴരയോടെ തന്നെ മാധ്യമപ്രവർത്തകരെ സുപ്രീം കോടതിയിൽ പ്രവേശിപ്പിച്ചു. പതിവിലും നേരത്തെ രജിസ്റ്റ്രാർ എത്തിയതിനെത്തുടർന്നാണ് മാധ്യമപ്രവർത്തകരെ കടത്തിവിട്ടത്. വിധി വരുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടികൾ റദ്ദാക്കി. 10.30ന് ബിജെപി നേതൃയോഗവും ചേരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP