Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുയിന്ത് കുമിഞ്ഞ് കച്ചറയാക്കി...ഞമ്മളെ മുയ്മൻ മക്കാറാക്കി... പിന്നെ പിന്നെ ഭീകരരാക്കി എങ്ങോട്ടാ പോക്ക്; മലപ്പുറത്തിന്റെ സ്നേഹവും സാഹോദര്യവും കോർത്തിണക്കി വിദ്വേഷ പ്രചരണങ്ങൾക്ക് പാട്ടിലൂടെ മറുപടി നൽകി സിത്താരയും സാദിഖും; മലപ്പുറത്തിനെതിരെ നടക്കുന്ന പരിവാർ വിദ്വേഷ പ്രചരണങ്ങൾക്ക് മറുപടിയായി പുറത്തിറക്കിയ 'ഉന്തും പന്തും പിരാന്തും' സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുമ്പോൾ

കുയിന്ത് കുമിഞ്ഞ് കച്ചറയാക്കി...ഞമ്മളെ മുയ്മൻ മക്കാറാക്കി... പിന്നെ പിന്നെ ഭീകരരാക്കി എങ്ങോട്ടാ പോക്ക്; മലപ്പുറത്തിന്റെ സ്നേഹവും സാഹോദര്യവും കോർത്തിണക്കി വിദ്വേഷ പ്രചരണങ്ങൾക്ക് പാട്ടിലൂടെ മറുപടി നൽകി സിത്താരയും സാദിഖും; മലപ്പുറത്തിനെതിരെ നടക്കുന്ന പരിവാർ വിദ്വേഷ പ്രചരണങ്ങൾക്ക് മറുപടിയായി പുറത്തിറക്കിയ 'ഉന്തും പന്തും പിരാന്തും' സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: സമീപകാലങ്ങളിൽ മലപ്പുറത്തിനെതിരെ നടന്ന വിദ്വേഷ പ്രചരണങ്ങൾക്ക് പാട്ടിലൂടെ മറുപടി നൽകി ഒരു കൂട്ടം കലാകാരന്മാർ. പിന്നണിഗായിക സിത്താരയും സാദിഖ് പന്തല്ലൂരൂം ചേർന്ന് ആലപിച്ച ഗാനത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സാദിഖ് തന്നെയാണ്. നവാസ് പൂന്തോട്ടമാണ് വരികളെഴുതിയിരിക്കുന്നത്.

റിലീസ് ചെയ്ത മണിക്കൂറുകൾക്കകം തന്നെ ഗാനം യുട്യൂബിൽ തരംഗമായിരിക്കുകയാണ്. മലപ്പുറത്തിന്റെ സ്നേഹവും സാഹോദര്യവും കോർത്തിണക്കിയും സമീപ കാലങ്ങളിൽ സംഘപരിവാർ കേന്ദ്രങ്ങൾ ജില്ലയെ കുറിച്ച് നടത്തിയ കുപ്രചരണങ്ങൾക്ക് മറുപടി നൽകിയുമാണ് ഉന്തും പന്തും പിരാന്തും എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. മലപ്പുറത്തിന്റെ നാടൻ ശൈലിയിൽ ആരംഭിക്കുന്ന വരികൾ 'ക്ക കൊണ്ടൊരു കവിതക്കെട്ട്, കതിരില്ലാ പഴിയുടെ കെട്ട്, നാടിത് മലപ്പുറമെ....' ഇങ്ങനെയാണ് തുടങ്ങുന്നത്.

വരികൾക്കപ്പുറം മലപ്പുറത്തിന്റെ ചരിത്രവും സംസ്‌കാരവും ഉൾപ്പെടുത്തിയുള്ള ചിത്രീകരണവും പാട്ടിന് പകിട്ട് നൽകുന്നു. മഞ്ചേരിയിലെ ആലിമുസ്ലിയാർ സ്മാരകം, വാരിയൻ കുന്നത് ടൗൺ ഹാൾ, തിരൂരിലെ തുഞ്ചൻസ്മാരകം, വാടഗൺ ട്രാജഡി ഹാൾ, പൂക്കോട്ടൂർ ഗേറ്റ് തുടങ്ങി സ്വാതന്ത്ര്യ സമരത്തിൽ മലപ്പുറത്തിന്റെ ചരിത്രം വ്യക്തമാക്കുന്നതാണ് ചിത്രീകരണം. മലപ്പുറത്തിന്റെ ഫുഡ്ബോൾ പ്രേമവും വിദ്യാഭ്യാസ പുരോഗതിയും എല്ലാം വരികളിലും ചിത്രീകരണത്തിലും ഉൾക്കൊള്ളിച്ചിരിക്കുന്നു.

സത്യമറിയാതെ കാലാകാലങ്ങളായി മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നവരെ സ്നേഹപൂർവ്വം മലപ്പുറത്തേക്ക് ക്ഷണിച്ചുകൊണ്ടാണ് പാട്ട് അവസാനിക്കുന്നത്. മലപ്പുറത്തെ നാട്ടിൻ പുറങ്ങളിലെ ഫുട്‌ബോൾ മത്സരങ്ങളും പള്ളിനേർച്ചകളും ക്ഷേത്രോത്സവങ്ങളും ചർച്ചും ഗ്രാമാന്തരീക്ഷവുമെല്ലാം പാട്ടിലൂടെ കടന്നുപോകുന്നു. ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടികയും മലപ്പുറത്തിന്റെ ദൃശ്യ ഭംഗി ആവോളം ആവാഹിച്ച ഈ മ്യൂസിക് ആൽബത്തിന്റെ ഭാഗമായിട്ടുണ്ട്.

മണ്ണാർക്കാടിനടുത്ത് ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് തുടങ്ങിയ മലപ്പുറത്തിനെതിരായ സംഘപരിവാർ വിദ്വേഷ പ്രചരണം ഏറ്റവുമൊടുവിൽ ആഷിഖ് അബു പ്രഖ്യാപിച്ച വാരിയൻകുന്നൻ സിനിമക്കെതിരെ വരെ എത്തി നിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പാട്ടിനെ കുറിച്ച് ചിന്തിച്ചതെന്ന് ഈ ഗാനത്തിന്റെ സംഗീത സംവിധായകൻ സാദിഖ് പന്തല്ലൂർ മറുനാടൻ മലയാളിയോട് പറഞ്ഞു. കാലങ്ങളായി സിനിമകളിലും കഥകളിലും മലപ്പുറത്തെ ഭീകരരുടെ നാടായി ചിത്രീകരിച്ചുണ്ടാക്കിയ ഒരു സങ്കൽപമാണ് മലപ്പുറത്തിന് പുറത്തുള്ള പലർക്കുമുള്ളത്.

അരയിൽ പച്ചബെൽട്ടും കെട്ടി കത്തിയും പിടിച്ചുനടക്കുന്ന മിസ്ലിംഭീകരരാണ് മലപ്പുറത്തുള്ളത് എന്ന തരത്തിലാണ് പലരുടെയും പ്രചരണങ്ങൾ. ബോംബാണെങ്കിൽ അത് മലപ്പുറത്ത് കിട്ടുമെന്നൊക്കെ സിനിമകളിൽ മലപ്പുറത്തിനെതിരെ പ്രചരണങ്ങളുണ്ടായി. മണ്ണാർക്കാടിനടുത്ത് ഒരു ആന ചെരിഞ്ഞതിന് പോലും പഴികേൾക്കേണ്ട വന്നത് മലപ്പുറത്തിനാണ്. വിദ്യാഭ്യാസപരമായും മറ്റെല്ലാ തരത്തിലും കേരളത്തിലെ മറ്റേതൊരു ജില്ലയോടൊപ്പവും അതിനേക്കാളേറെയും സ്ഥാനമുള്ള ജില്ലയാണ് മലപ്പുറം.

എന്നാൽ കാലാകാലങ്ങളായി മലപ്പുറത്തിന്റെ എല്ലാ നേട്ടങ്ങളെയും ഇകഴ്‌ത്തിക്കാണിച്ച്, ജില്ലയെ ഭീകരരുടെ കേന്ദ്രമാക്കി കാണിക്കാനും അത്തരത്തിലുള്ള പ്രചരണങ്ങൾ നടത്താനുമാണ് ചില കേന്ദ്രങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സത്യമതല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഒരു എളിയ ശ്രമമാണ് ഉന്തും പന്തും പിരാന്തും എന്ന ഈ പാട്ടെന്നും സംഗീതസംവിധായകനും സിത്താരക്കൊപ്പം ഈ പാട്ട് ആലപിക്കുകയും ചെയ്ത സാദിഖ് പന്തല്ലൂർ മറുനാടൻ മലയാളിയോട് പറഞ്ഞു.

നവാസ് പൂന്തോട്ടത്തിലിന്റെതാണ് വരികൾ. ഛായാഗ്രഹണം-സലീം പുളിക്കൽ. പ്രോഗ്രാമിങ്, മിക്സിങ്-ആന്റണി റാഫേൽ നെല്ലിശ്ശേരി, മാസ്റ്ററിങ്-മിസ്ജദ് സാബു എന്നിവരാണ് ആൽബത്തിന്റെ പിന്നിൽ പ്രവർത്തിച്ചവർ. മാക്‌ബ്രോ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP