Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

'ജയിക്കുക അല്ലെങ്കിൽ മരിക്കുക..തോറ്റോടുന്ന പ്രശ്‌നമില്ല': ചാവേറുകളുടെ കഥ പറയുന്ന മാമാങ്കം പാൻ ഇന്ത്യൻ എഫക്റ്റുണ്ടാക്കുന്ന ചിത്രം; പ്രിവ്യു കണ്ടവരെല്ലാം പറഞ്ഞത് പോസിറ്റീവ് അഭിപ്രായം; ബുക്കിങ്ങുകളുടെ കണക്ക് വച്ച് നോക്കിയാലും ചരിത്രം; ഒരേസമയം നാലുഭാഷകളിൽ ഇറങ്ങുന്ന ചിത്രത്തിൽ നല്ലൊരു വേഷം കിട്ടിയതിൽ സന്തോഷം; 'മാമാങ്കം' ഗ്രാൻഡ് റിലീസിന്റെ ആവേശത്തിൽ ഉണ്ണി മുകുന്ദൻ

'ജയിക്കുക അല്ലെങ്കിൽ മരിക്കുക..തോറ്റോടുന്ന പ്രശ്‌നമില്ല': ചാവേറുകളുടെ കഥ പറയുന്ന മാമാങ്കം പാൻ ഇന്ത്യൻ എഫക്റ്റുണ്ടാക്കുന്ന ചിത്രം; പ്രിവ്യു കണ്ടവരെല്ലാം പറഞ്ഞത് പോസിറ്റീവ് അഭിപ്രായം; ബുക്കിങ്ങുകളുടെ കണക്ക് വച്ച് നോക്കിയാലും ചരിത്രം; ഒരേസമയം നാലുഭാഷകളിൽ ഇറങ്ങുന്ന ചിത്രത്തിൽ നല്ലൊരു വേഷം കിട്ടിയതിൽ സന്തോഷം; 'മാമാങ്കം' ഗ്രാൻഡ് റിലീസിന്റെ ആവേശത്തിൽ ഉണ്ണി മുകുന്ദൻ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: മാമാങ്കം ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെ വലിയ പ്രതീക്ഷയിലാണ് നടൻ ഉണ്ണി മുകുന്ദൻ. ഇത്തരമൊരു മികച്ച ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം മറുനാടൻ മലയാളിയോട് പങ്കുവച്ചു.

'ഭയങ്കര പ്രതീക്ഷയാണ്. വലുതല്ല...വലുത് ഒരുചെറിയ വാക്കാ..അതിനേക്കാൾ വലുതുണ്ടെങ്കിൽ, അത്രയ്ക്ക് പ്രതീക്ഷയാണ്. എല്ലാ പ്രേക്ഷകർക്കും ഇഷ്ടപ്പെടുമെന്നാണ് കരുതുന്നത്. പ്രിവ്യൂ കണ്ടവരൊക്കെ വളരെ പോസിറ്റീവായ അഭിപ്രായമാണ് പറഞ്ഞത്. ചിത്രം ഇറങ്ങിക്കഴിഞ്ഞ് കാണികൾ വിലയിരുത്തട്ടെ. ബുക്കിങ്ങുകളുടെ കണക്ക് വച്ച് നോക്കിയാലും അത് ചരിത്രമാണ്. 45 രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. പല നാടുകളിൽ നിന്നും ബുക്കിങ്ങുകളുടെ സ്‌ക്രീൻ ഷോട്ടുകളും പലരും അയച്ചുതരുന്നുണ്ട്. അതും എനിക്ക് പുതിയ അനുഭവമാണ്.

Stories you may Like

ചന്ത്രോത്ത് പണിക്കർ  എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. ശാരീരികമായും, മാനസികമായും വലിയ തയ്യാറെടുപ്പ് വേണ്ടി വന്ന ചിത്രമാണ്. അതുകൊണ്ട് തന്നെ നല്ലൊരു കാഴ്ചാവിരുന്നായിരിക്കും. ഇത്തരമൊരു അവസരം തന്ന പ്രൊഡക്ഷൻ ഹൗസിനോടും നന്ദി പറയുന്നു. ചിത്രം നാലു ഭാഷകളിലാണ് ഇറങ്ങുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്. ഹിന്ദിയിലും, മലയാളത്തിലും ഡബ്ബ് ചെയ്യാൻ കഴിഞ്ഞതും വലിയ ഭാഗ്യമായി കരുതുന്നു. ഒരേ സമയം നാലുഭാഷകളിൽ ഇറങ്ങുന്ന മാമാങ്കം ഒരുപാൻ ഇന്ത്യൻ എഫക്റ്റ് ഉണ്ടാക്കുന്ന ചിത്രമാണ്. അതിൽ നല്ലൊരു വേഷം കിട്ടിയത് വലിയ കാര്യം', ഉണ്ണി മുകുന്ദൻ പറഞ്ഞു.

മമ്മൂട്ടി കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ചരിത്ര സിനിമയാണ് മാമാങ്കം. വേണു കുന്നപ്പിള്ളി നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം പത്മകുമാറാണ്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. വി.എഫ്. എക്സ് നിർവഹിച്ചിരിക്കുന്നത് എം. കമല കണ്ണനാണ്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദൻ, പ്രാചി തെഹ്ലാൻ, അനു സിതാര, കനിഹ, ഇനിയ, സിദ്ദിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്ചുതൻ എന്നിവർ ചിത്രത്തിൽ വേഷമിടുന്നു.

സിനിമയുടെ ആദ്യ സംവിധായകൻ സജീവ് പിള്ളയും നിർമ്മാതാവുമായുള്ള തർക്കത്തെ തുടർന്ന് ഇടയ്ക്ക് വച്ച് ചിത്രത്തിന്റെ നിർമ്മാണത്തിൽ തടസ്സം നേരിട്ടിരുന്നു. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചിട്ടുണ്ട്. ചിത്രത്തിനെതിരെ തിരക്കഥാകൃത്തും സംവിധായകനുമായ സജീവ് പിള്ള നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ തിരക്കഥാകൃത്തിന്റെ പേര് സിനിമയിൽ വെയ്ക്കരുതെന്നും ഉത്തരവിൽ പറയുന്നു.

സംവിധായകനും നിർമ്മാതാവിനുമെതിരെ സജീവ് പിള്ള കീഴ്‌ക്കോടതിയിൽ നൽകിയ ഹർജി ആറ് മാസകത്തനികം തീർപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മാമാങ്കത്തിൽ നിന്ന് തന്നെ ഒഴിവാക്കി എന്ന് കാണിച്ചാണ് ചിത്രീകരണം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് സജീവ് പിള്ള കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ സിനിമയുടെ പൂർണാവകാശം സജീവ് പിള്ള, നിർമ്മാതാവായ വേണു കുന്നപ്പള്ളിക്ക് കൈമാറിയതായി കോടതി കണ്ടെത്തി. തിരക്കഥയ്ക്ക് ഉൾപ്പെടെ പ്രതിഫലമായി നിശ്ചയിച്ചിരുന്ന 23 ലക്ഷത്തിൽ 21.75 ലക്ഷം രൂപയും സജീവ് പിള്ള സിനിമയുടെ രണ്ടാം ഷെഡ്യൂൾ പൂർത്തിയാകും മുമ്പ് തന്നെ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റിയതായും നിർമ്മാതാവ് കോടതിയെ അറിയിച്ചു.

മുമ്പ് സിനിമകളൊന്നും ചെയ്തിട്ടില്ലാത്ത സജീവ് പിള്ള, ചിത്രീകരിച്ച ഒരു മണിക്കൂർ രംഗങ്ങളിൽ പത്തു മിനിറ്റ് സീനുകൾ പോലും സിനിമയിൽ ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണെന്നും ആരോപണം ഉന്നയിച്ചു. 13 കോടി രൂപയാണ് ഇതു മൂലം നഷ്ടമുണ്ടായതെന്നും സിനിമ വീണ്ടും ഷൂട്ട് ചെയ്യേണ്ട സാഹചര്യവുമുണ്ടായതായും നിർമ്മാതാവ് പറയുന്നു. തുടക്കക്കാരനായതിനാൽ വീഴ്ചകൾ സംഭവിച്ചാൽ തന്നെ സിനിമയിൽ നിന്നും മാറ്റാവുന്നതാണെന്ന് സമ്മതിച്ച് സജീവ് പിള്ള നിർമ്മാതാവുമായി ഒന്നര വർഷം മുമ്പ് തന്നെ ഒപ്പു വച്ചിരുന്ന കരാറും കാവ്യ ഫിലിംസിനു വേണ്ടി കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു.

മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം 100 കോടിയോളം ചെലവഴിച്ച് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രീകരിച്ചത്. വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ഒടുവിലാണ് സജീവ് പിള്ള മാമാങ്കത്തിന്റെ തിരക്കഥ തയാറാക്കിയത്. ഷൂട്ടിങ് പകുതിയിൽ കൂടുതൽ പൂർത്തിയായതിന് പിന്നാലെയാണ് വിവാദങ്ങൾ ഉയർന്നത്. ആദ്യം നടൻ ധ്രുവനെയാണ് ചിത്രത്തിൽ നിന്ന് പുറത്താക്കിയത്. തുടർന്ന് സംവിധായകനേയും നിരവധി അണിയറ പ്രവർത്തകരേയും ഒഴിവാക്കുകയായിരുന്നു. സജീവ് പിള്ളയ്ക്ക് പകരം എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം ഏറ്റെടുത്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP