Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202329Wednesday

ഇതിന്റെ പേരിൽ മലയാള സിനിമയിൽ നിന്നു പുറത്താക്കിയാലും വളരെ സന്തോഷത്തോടെ പോകും; അന്നു രാത്രി അവനെ ചീത്തവിളിച്ചതിനു ശേഷം നന്നായിട്ട് ഉറങ്ങിയിരുന്നു; അച്ഛനെയും അമ്മയെയും കൂടെ പ്രവർത്തിച്ച ആ ചെറിയ കുട്ടിയെയും ആരു തെറി പറഞ്ഞാലും തിരിച്ചു തെറി പറയും: ഉണ്ണി മുകുന്ദൻ നിലപാടിൽ ഉറച്ച്; മാളികപ്പുറം 100 കോടി ക്ലബ്ബിലെത്തുമോ?

ഇതിന്റെ പേരിൽ മലയാള സിനിമയിൽ നിന്നു പുറത്താക്കിയാലും വളരെ സന്തോഷത്തോടെ പോകും; അന്നു രാത്രി അവനെ ചീത്തവിളിച്ചതിനു ശേഷം നന്നായിട്ട് ഉറങ്ങിയിരുന്നു; അച്ഛനെയും അമ്മയെയും കൂടെ പ്രവർത്തിച്ച ആ ചെറിയ കുട്ടിയെയും ആരു തെറി പറഞ്ഞാലും തിരിച്ചു തെറി പറയും: ഉണ്ണി മുകുന്ദൻ നിലപാടിൽ ഉറച്ച്; മാളികപ്പുറം 100 കോടി ക്ലബ്ബിലെത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: എന്റെ അച്ഛനെയും അമ്മയെയും എന്റെ കൂടെ പ്രവർത്തിച്ച ആ ചെറിയ കുട്ടിയെയും ആരു തെറി പറഞ്ഞാലും ഞാൻ തിരിച്ചു തെറി പറയും. അത് എത്ര വലിയവരാണെങ്കിലും എനിക്ക് വിഷമയമല്ല. എന്നെ സംബന്ധിച്ച് എന്റെ കുടുംബക്കാരാണ് എല്ലാം. ഇതിന്റെ പേരിൽ സിനിമാ ജീവിതും പോകുമെന്നും കോൾ റെക്കോർഡ് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയിട്ടു കാര്യമില്ല. ഞാൻ ഇങ്ങനെയാണ്-ഇത് പറയുന്നത് ഉണ്ണി മുകുന്ദനാണ്. യൂട്യൂബറോട് അപമര്യാദയായി സംസാരിച്ച വിഷയത്തിലാണ് നടന്റെ വികാരത്തിൽ നിറഞ്ഞ വിശദീകരണം. അറുപതി കോടി ക്ലബ്ബിലേക്ക് ഉണ്ണി മുകുന്ദന്റെ മാളികപ്പുറം കടക്കുകയാണ്. വമ്പൻ വിജയമാണ് ഈ സനിമ നേടുന്നത്. വിജയകരമായ പ്രദർശനം തുടർന്നാൽ നൂറ് കോടി ക്ലബ്ബിലും ചിത്രമെത്തും.

ഇതിനിടെയാണ് ഉണ്ണി മുകുന്ദൻ തെളിവിളിയിൽ നിലപാട് പറയുന്നത്. പറഞ്ഞ രീതിയോട് എതിർപ്പുണ്ട്. എന്നാൽ പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിർപ്പില്ല. അച്ഛനെയും അമ്മയെയും കൂടെ അഭിനയിച്ച കുട്ടിയും മോശമായി പറഞ്ഞാൽ ഇനിയും പ്രതികരിക്കുമെന്ന് നടൻ പറഞ്ഞു. കണ്ണൂർ ഇരിട്ടിയിലെ പ്രഗതി വിദ്യാനികേതൻ സർഗോത്സവ വേദിയിലാണ് ഉണ്ണി മുകുന്ദൻ മനസ്സ് തുറന്നത്. ഇതിന്റെ പേരിൽ സിനിമാ മേഖലയിൽനിന്ന് പുറത്താക്കിയാൽ സന്തോഷത്തോടെ പുറത്തു പോകും. വ്യക്തികളെ വേദനിപ്പിച്ച് തനിക്ക് ജീവിതത്തിൽ ഒന്നും നേടാനില്ല എന്നും നടൻ കൂട്ടിച്ചേർത്തു. ജനങ്ങളുടെ പ്രതികരണത്തിൽ ഏറെ വികാരഭരിതനായാണ് ഉണ്ണി മുകുന്ദൻ തന്റെ പ്രസംഗം ആരംഭിച്ചത്.

വർഷങ്ങളായുള്ള സത്യസന്ധമായ എന്റെ പരിശ്രമം കൊണ്ടാകാം നിങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയത്. കഴിഞ്ഞ പത്ത് വർഷം ഞാൻ ഇവിടെത്തന്നെ ഉണ്ടായിരുന്നു. എന്നെ എവിടെയെങ്കിലുമൊക്കെ നിങ്ങൾ മനസ്സിലാക്കി കാണും എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനൊരു സാധാരണ വ്യക്തിയാണ്. ഒരു നടനായതിനുശേഷം ഒരാൾ എങ്ങനെ പെരുമാറണം എന്ന ധാരണ എനിക്കുണ്ട്. പക്ഷേ അത് എത്രത്തോളം സത്യസന്ധമായി പറ്റുന്നു എന്നെനിക്കറിയില്ല.

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചില കാര്യങ്ങൾ വച്ചു നോക്കിയാൽ, ഒരിക്കലും പെരുമാറാൻ പാടില്ലാത്ത രീതിയിൽ വാക്കുകൾ കൊണ്ട് ചിലരെ വേദനിപ്പിച്ചിട്ടുണ്ടാകാം. പറഞ്ഞ രീതിയോട് എതിർപ്പുണ്ടെങ്കിലും പറഞ്ഞ കാര്യങ്ങളോട് ഒട്ടും എതിർപ്പില്ല. ഇവിടെ സിനിമയിൽ അഭിനയിക്കാൻ വന്നത് സിനിമാ നടനായി മാത്രമാണ്. എന്നെ നിങ്ങൾ ഇഷ്ടപ്പെടുന്നത് സിനിമാ നടൻ മാത്രമായല്ല, ഉണ്ണി മുകുന്ദൻ എന്ന വ്യക്തിയെ കൂടിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പത്ത് വർഷം കൊണ്ട് ഞാൻ എങ്ങനെയാണെന്നും ആരാണെന്നും എനിക്കിനി തെളിയിക്കേണ്ടതില്ല എന്നതാണ് പൂർണമായ എന്റെ വിശ്വാസം.

ഒരു പരിധിവരെ എന്റെ ഭാഗത്തുനിന്നുള്ള തെറ്റുകൾ തിരുത്താൻ ശ്രമിക്കും. വ്യക്തികളെ വേദനിപ്പിച്ചിട്ട് ജീവിതത്തിൽ ഒന്നും നേടാനില്ല. എന്നെ ഞാനാക്കി മാറ്റിയത് കേരളത്തിലെ കുടുംബാംഗങ്ങളാണ്. ഇവിടെ വരാൻ പറ്റിയതിൽ ഒരുപാട് സന്തോഷമുണ്ട്. ഇക്കാര്യങ്ങൾ പറയേണ്ട വേദിയാണോ ഇതെന്ന് എനിക്കറിയില്ല. എന്നെക്കുറിച്ച് ഇത്രയും നല്ല വാക്കുകൾ നിങ്ങൾ പറയുമ്പോൾ, ഞാനിവിടെ നിന്ന് ഇറങ്ങിപ്പോകുമ്പോൾ യൂട്യൂബിൽ പോയി തെറിവിളിച്ചവനാണ് ഞാനെന്ന് നിങ്ങൾ ചിന്തിക്കരുത്. അതെന്തുകൊണ്ടെന്നു വച്ചാൽ, പറഞ്ഞ വാക്കുകളോട് എനിക്ക് യോജിപ്പില്ല. പക്ഷേ എനിക്കെന്റെ അച്ഛനും അമ്മയും അല്ലാതെ വേറെ ആരുമില്ല.

നാളെ ഇതിന്റെ പേരിൽ എന്നെ മലയാള സിനിമയിൽനിന്നു പുറത്താക്കിയാലും വളരെ സന്തോഷത്തോടെ പോകും. കാരണം അന്നു രാത്രി അവനെ ചീത്തവിളിച്ചതിനു ശേഷം നന്നായിട്ട് ഉറങ്ങിയിരുന്നു. ദേവനന്ദ എന്ന കുട്ടിക്ക് എട്ടുവയസ്സാണ്. അറുപതു ദിവസം അവളെ പൊന്നു പോലെയാണ് നോക്കിയത്. അവളുടെ കാലിൽ ഒരു മുള്ള് കൊണ്ടാൽ എനിക്ക് വേദനിച്ചിരുന്നു. ഇതൊക്കെ എനിക്ക് വലിയ കാര്യങ്ങളാണ്. ഞാൻ വളർന്ന സാഹചര്യവും എന്നെ വളർത്തിയ അച്ഛനും അമ്മയും എന്നെ പഠിപ്പിച്ച ചില കാര്യങ്ങളുമുണ്ട്. അതിനെ ചോദ്യം ചെയ്താൽ ആരു വന്നാലും ഉണ്ണി മുകുന്ദന്റെ രീതികൾ മാറില്ല.

ഇനിയും ഇതുപോലെ ആവർത്തിച്ചാൽ ഞാൻ വീണ്ടും പ്രതികരിക്കും. പ്രതികരണം മാന്യമായി തന്നെയാകും. കുടുംബത്തെ മാറ്റിവച്ചുള്ള ഏത് വിമർശനങ്ങളെയും ഞാൻ സ്വീകരിക്കും. എന്റെ സിനിമയെയും എന്നെ വ്യക്തിപരമായും വിമർശിക്കാം. വിമർശനങ്ങളിലൂടെ വളർന്നുവന്നയാളാണ് ഞാൻ. പൈസ മുടക്കി സിനിമ കാണുന്ന ആൾക്ക് സിനിമയെ വിമർശിക്കാൻ പൂർണ അവകാശമുണ്ട്. അതിനെ ഞാൻ സന്തോഷത്തോട് കൂടി സ്വീകരിക്കുന്നു.''ഉണ്ണി മുകുന്ദൻ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP