Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കള്ളക്കളികളും വധഭീഷണികളും സമ്മർദ്ദവും സഹിക്കവയ്യാതെ താണുകേണുപറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ല; ഉന്നാവോ പെൺകുട്ടിയുടെ കുടുംബം ഉന്നത ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പൊലീസിനും കത്തയച്ചത് 36 തവണ; കത്തയയ്ക്കും തോറും കൂടിയത് വധഭീഷണി മാത്രം; പെൺകുട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കയച്ച കത്തിന് പിന്നാലെ അഭിഭാഷകൻ ജില്ലാ മജിസ്‌ട്രേറ്റിന് അയച്ച കത്തും പുറത്ത്; ജീവന് ഭീഷണിയെന്ന് പരാതിപ്പെട്ട കത്തും മജിസ്‌ട്രേറ്റിന് മുന്നിലെത്തിയില്ല

കള്ളക്കളികളും വധഭീഷണികളും സമ്മർദ്ദവും സഹിക്കവയ്യാതെ താണുകേണുപറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ല; ഉന്നാവോ പെൺകുട്ടിയുടെ കുടുംബം ഉന്നത ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പൊലീസിനും കത്തയച്ചത് 36 തവണ; കത്തയയ്ക്കും തോറും കൂടിയത് വധഭീഷണി മാത്രം; പെൺകുട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കയച്ച കത്തിന് പിന്നാലെ അഭിഭാഷകൻ ജില്ലാ മജിസ്‌ട്രേറ്റിന് അയച്ച കത്തും പുറത്ത്; ജീവന് ഭീഷണിയെന്ന് പരാതിപ്പെട്ട കത്തും മജിസ്‌ട്രേറ്റിന് മുന്നിലെത്തിയില്ല

മറുനാടൻ ഡെസ്‌ക്‌

 ലക്‌നൗ: ഉന്നാവോ സംഭവത്തിന് പിന്നിൽ നടന്ന കള്ളക്കള്ളികൾ ഓരോന്നായി പുറത്തുവരുന്നു. പെൺകുട്ടിയുടെ കത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെ എത്താൻ വൈകിയതിന് പിന്നാലെ, അഭിഭാഷകൻ ജില്ലാ മജിസ്‌ട്രേറ്റിന് അയച്ച കത്തും സമയത്ത് കിട്ടിയില്ലെന്ന് വ്യക്തമായി. ഉന്നാവോ അപകടം നടക്കുന്നതിന് 15 ദിവസം മുമ്പ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഇരയായ പെൺകുട്ടിയുടെ അഭിഭാഷകൻ ജില്ലാ മജിസ്‌ട്രേറ്റിന് അയച്ച കത്ത് പുറത്ത് വന്നു. തനിക്ക് അടിയന്തരമായി ആയുധലൈസൻസിന് അനുമതി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ജൂലൈ 15 ന് അയച്ച കത്തിലാണ് മഹേന്ദ്ര സിങ് തന്റെ ആശങ്ക പങ്കുവയ്ക്കുന്നത്.

2018 ൽ താൻ തോക്കുലൈസൻസിന് അപേക്ഷിച്ചിരുന്നുവെങ്കിലും, ഭരണകക്ഷിയുടെ സ്വാധീനത്തിലും സമ്മർദ്ദത്തിലും അപേകഷ പൊലീസോ, തദ്ദേശഭരണകൂടമോ, മജിസ്‌ട്രേറ്റിന്റെ പക്കൽ എത്തിച്ചില്ല. അഭിഭാഷകൻ മഹേന്ദ്ര സിങ് ഹിന്ദിയിൽ എഴുതിയ കത്ത് ഇതിനകം പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഉന്നാവോയിൽ എംഎൽഎ കുൽദീപ് സിങ്ങ് സേംഗാറിന്റെ ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബം 36 കത്തുകൾ ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും, പൊലീസ് ഉദ്യോഗസ്ഥർക്കും കഴിഞ്ഞ ഒരുവർഷത്തിനിടെ അയച്ചതായി വ്യക്തമായി. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും, സംരക്ഷണം തേടിയുമാണ് പെൺകുട്ടി കത്തയച്ചത്. കത്തുകൾക്ക് യാതൊരുപ്രതികരണവും ഇല്ലാതെ വന്നപ്പോഴാണ് ജൂലൈ 12 ന് പെൺകുട്ടി രഞ്ജൻ ഗൊഗോയിക്ക് കത്തയച്ചത്.

ഇതുകൂടാതെ, കുൽദീപ് സിങ് സേംഗാറിന്റെ ആളുകൾ തുടർച്ചയായി കുടുംബത്തെ പീഡിപ്പിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. കേസ് പിൻവലിക്കാനുള്ള എംഎൽഎയുടെ കൂട്ടാളികളുട സമ്മർദ്ദത്തെ കുറിച്ച് പലവട്ടം പരാതിപ്പെട്ടിട്ടും ആരും കണ്ടില്ലെന്ന് നടിച്ചില്ല. ഇപ്പോൾ സേംഗാർ ഞങ്ങളുടെ ഞാൻ ഒഴിച്ചുള്ള മുഴുവൻ കുടുംബത്തെയും തീർത്തുകഴിഞ്ഞു, പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ, സിബിഐ സേംഗറിനെ ഉന്നാവോ ജയിലിൽ നിന്ന് സിതാപൂർ ജയിലിലേക്ക് മാറ്റിയിരുന്നു. സിബിഐക്ക് പെൺകുട്ടിയുടെ കുടുംബം കത്തയച്ചതിനെ തുടർന്നാണ് സിബിഐ നടപടി എടുത്തത്. ഈ വർഷം, ജൂലൈ 11 ന് പെൺകുട്ടിയുടെ അമ്മയും യുപി ഡിജിപി ഒ.പി.സിങ്ങിന് തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി കത്തയച്ചിരുന്നു. എന്നാൽ, പ്രതികരണം ഒന്നുമുണ്ടായില്ല.

അതേസമയം, സുപ്രീംകോടതി കേസ് അടിയന്തരമായി ലഖ്നൗവിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റി. കേസ് വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കും. ഇപ്പോൾ യുപിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. പെൺകുട്ടിയുടെ വീട്ടുകാരുമായി കാര്യങ്ങൾ സംസാരിച്ച ശേഷം ഇവരെ ഡൽഹിയിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഇതോടൊപ്പം തന്നെ സംസ്ഥാന സർക്കാർ പെൺകുട്ടിക്ക് 25 ലക്ഷം രൂപ നൽകാനും വിധിയുണ്ട്. ജീവൻ അപകടത്തിലാണ് എന്നും ഭീഷണിയുണ്ടെന്നും ബന്ധുക്കൾ അറിയിച്ചത്കൊണ്ട് തന്നെ കേന്ദ്ര സേനയായ സിആർപിഎഫിന്റെ സുരക്ഷയും ഒരുക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് പരമോന്നധ കോടതി

ഇന്ന് കേസ് പരിഗണിച്ച സുപ്രീംകോടതി സംഭവത്തിൽ പൊട്ടിത്തെറിച്ചു. എന്താണ് ഈ രാജ്യത്ത് നടക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. ബലാത്സംഗ കേസിലെ ഇര അപകടത്തിൽപെട്ട സംഭവത്തിൽ ഏഴു ദിവസത്തിനം അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസിനെ കുറിച്ചുള്ള വിവരങ്ങൾ സുപ്രീംകോടതിയെ ധരിപ്പിച്ച അമിക്കസ് ക്യൂറി വി ഗിരി വികാരഭരിതനായി. ഇതുപോലൊരു കേസ് കണ്ടിട്ടില്ലെന്ന് പറഞ്ഞാണ് ഗിരി വികാരഭരിതനായത്.

ലക്നൗവിൽ ചികിത്സയിലുള്ള പെൺകുട്ടിയെ വിമാന മാർഗം ഡൽഹിയിൽ എത്തിക്കാനാവുമോയെന്ന് അറിയിക്കാനും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിർദ്ദേശം നൽകി. തനിക്കു ഭീഷണിയുണ്ടെന്നു കാണിച്ച് പെൺകുട്ടി അയച്ച കത്ത് ഹർജിയായി പരിഗണിച്ചുകൊണ്ടാണ് സുപ്രിം കോടതിയുടെ ഇടപെടൽ. ഉന്നാവോ കേസിന്റെ ഗതിവിഗതിയിൽ അതിയായ ഉത്കണ്ഠ പ്രകടിപ്പിച്ച സുപ്രിം കോടതി ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് വാദത്തിനിടെ ചോദിച്ചു.

ഉന്നാവോ സംഭവവുമായി ബന്ധപ്പെട്ട് നാലു കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. നാലു കേസുകളിൽ കുറ്റപത്രം നൽകിയിട്ടും വിചാരണ വൈകുന്നത് എന്തുകൊണ്ടെന്ന് കോടതി ആരാഞ്ഞു. പെൺകുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് കോടതി ചോദിച്ചു. പെൺകുട്ടിയെ ഡൽഹിയിലേക്ക് വിമാന മാർഗം എത്തിക്കുന്നതിനുള്ള സാധ്യത ആരായാനും കോടതി സോളിസിറ്റർ ജനറലിനു നിർദ്ദേശം നൽകി. ബലാത്സംഗ കേസിൽ ഇരയായ പെൺകുട്ടിക്കുണ്ടായ വാഹനാപകടം ഉത്കണ്ഠയുണ്ടാക്കുന്ന സംഭവമാണെന്ന് അമിക്കസ് ക്യൂരി വി ഗിരി പറഞ്ഞു. അവർക്കു വലിയ നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്ന് ഗിരി അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാത്തിലാണ് 25 ലക്ഷം രൂപ നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടത്.

അതിനിടെ കേസിൽ സുപ്രീം കോടതി ഇടപെടൽ ശക്തമാക്കിയതോടെ ബല്താസംഗ കേസിലെ പ്രതിയായ എംഎൽഎ കുൽദീപ് സിങ് സെൻഗറിനെ ബിജെപി പുറത്താക്കി. എംഎൽഎയെ സംരക്ഷിക്കുന്ന പാർട്ടി നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി. പീഡനത്തിന് ഇരയായ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിന് പിന്നിൽ എംഎൽഎയുടെയും കൂട്ടരുടെയും ഗൂഢാലോചനയുണ്ടെന്ന് ആരോപണം ശക്തമായിരുന്നു. അപകടത്തിൽ ജയിലിൽ കഴിയുന്ന സെൻഗറിനും സഹോദരനും കൂട്ടാളികൾക്കുമെതിരെ സിബിഐ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.

പ്രതിഷേധം കനത്തതോടെ എംഎൽഎയെ സസ്‌പെൻഡ് ചെയ്തതായി കഴിഞ്ഞ ദിവസം യുപി ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്രദേവ് സിങ് അറിയിച്ചിരുന്നു. അതിനിടെ ബിജെപി നേതാവും കൂട്ടാളികളും ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് പെൺകുട്ടി സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തും പുറത്തുവന്നിരുന്നു. ജൂലൈ 7, 8 തീയതികളിൽ സെൻഗറിന്റെ സഹോദരനും കൂട്ടാളികളുമാണ് പെൺകുട്ടിയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയത്.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പെൺകുട്ടിയും കുടുംബവും സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്ത്, അദ്ദേഹത്തിന് കിട്ടാൻ വൈകിയതും വിവാദമായി. ജൂലൈ 12 ന് അയച്ച കത്ത് 30 ന് വൈകീട്ടാണ് ചീഫ് ജസ്റ്റിസിന് ലഭിച്ചത്. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് സുപ്രിംകോടതി രജ്‌സ്ട്രിയോട് വിശദീകരണം തേടിയിരുന്നു. ഇതിനിടെ തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും, അതിനാൽ തോക്ക് കൈവശം വെക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇരയുടെ അഭിഭാഷകൻ ജില്ലാ മജിസ്‌ട്രേറ്റിന് നൽകിയ കത്തും പുറത്തുവന്നിട്ടുണ്ട്.

അതിനിടെ കേസിന്റെ വിചാരണ ഉത്തർപ്രദേശിൽ നിന്ന് പുറത്തേക്ക് മാറ്റുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഇതുസംബന്ധിച്ച് ഉത്തരവിറക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക് വ്യക്തമാക്കി. ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് ജൂലായ് 12-ന് പെൺകുട്ടി അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നടപടി. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി പെൺകുട്ടി അയച്ച കത്ത് സുപ്രീംകോടതി സിബിഐക്ക് കൈമാറിയിരുന്നു.

ഉന്നാവ് ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട നാല് കേസുകൾ ലഖ്‌നൗവിലെ സിബിഐ കോടതിയിൽ തുടരുന്നുണ്ട്. അതിനാൽ കേസിന്റെ വിചാരണ ലക്നൗ സിബിഐ കോടതിയിൽ നിന്ന് മാറ്റി ഡൽഹിയിലാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ ഏപ്രിലിൽ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇതുസംബന്ധിച്ച് സുപ്രീംകോടതി സിബിഐയ്ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ. അതിന്മേൽ തുടർനടപടികൾ ഉണ്ടായിട്ടില്ലെന്ന് അഭിഭാഷകർ ഇന്ന് പരിഗണിച്ച കേസിൽ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP