Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎം കുടുംബാംഗത്തിന്റെ വോട്ട് കോൺഗ്രസ് പ്രവർത്തകർ ഓപ്പൺ വോട്ട് ചെയ്തത് പകയായി; അറുപത്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ പെടുത്തി സഹോദരങ്ങളെ റിമാൻഡ് ചെയ്യിപ്പിച്ച് പ്രതികാരം; മനോനില തെറ്റിയ പട്ടികജാതിക്കാരനെ പീഡിപ്പിച്ചെന്ന പഴയ പരാതി രാഷ്ട്രീയ വൈരാഗ്യത്തിന് കുത്തിപ്പൊക്കിയതെന്ന് കോൺഗ്രസ്; ഒരു ഓപ്പൺ വോട്ടിന്റെ പേരിൽ പേരാമ്പ്രയെ പടിച്ചുകുലുക്കി ഒരു പീഡന വിവാദം ഇങ്ങനെ

സിപിഎം കുടുംബാംഗത്തിന്റെ വോട്ട് കോൺഗ്രസ് പ്രവർത്തകർ ഓപ്പൺ വോട്ട് ചെയ്തത് പകയായി; അറുപത്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ പെടുത്തി സഹോദരങ്ങളെ റിമാൻഡ് ചെയ്യിപ്പിച്ച് പ്രതികാരം; മനോനില തെറ്റിയ പട്ടികജാതിക്കാരനെ പീഡിപ്പിച്ചെന്ന പഴയ പരാതി രാഷ്ട്രീയ വൈരാഗ്യത്തിന് കുത്തിപ്പൊക്കിയതെന്ന് കോൺഗ്രസ്; ഒരു ഓപ്പൺ വോട്ടിന്റെ പേരിൽ പേരാമ്പ്രയെ പടിച്ചുകുലുക്കി ഒരു പീഡന വിവാദം ഇങ്ങനെ

കെ.വി നിരഞ്ജൻ

പേരാമ്പ്ര: മനോനില തെറ്റിയ പട്ടികജാതിക്കാരനായ അറുപതുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ. കൂത്താളി കറുത്ത കുളങ്ങര മുക്കിൽ പാലക്കൂൽ തറയിൽ മനേഷ് (39), സഹോദരൻ പാലക്കൂൽ തറയിൽ മനോജൻ (43) എന്നിവരെയാണ് പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തത്. സജീവ കോൺഗ്രസ് പ്രവർത്തകരായ ഇവർ റിമാൻഡിലായതോടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലെല്ലാം ട്രോളുകൾ പ്രവഹിക്കുകയാണ്.

ഇതേ സമയം വർഷങ്ങൾക്ക് മുമ്പാണ് ഇത്തരമൊരു ആരോപണം ഉയർന്നുവന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. എന്നാൽ അതിനെത്തുടർന്ന് ആരും കേസൊന്നും നൽകുകയുണ്ടായില്ല. പിന്നീട് സംഭവവും മാഞ്ഞുപോയി. എന്നാലിപ്പോൾ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ ചില സംഭവങ്ങളാണ് ഇത്തരമൊരു കേസെടുക്കലിലേക്ക് നീങ്ങിയതെന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്. സിപിഎം കുടുംബത്തിലെ ഒരംഗത്തിന്റെ വോട്ട് ഓപ്പൺവോട്ടായി മനേഷും മനോജനും കൂടി ചെയ്തു. ഇതിലുള്ള വൈരാഗ്യം കാരണം സിപിഎം പ്രവർത്തകർ വീണ്ടും പഴയ പ്രശ്നം കുത്തിപ്പൊക്കുകയായിരുന്നു.

പരാതിക്കാരൻ മനോരോഗി ആയതുകൊണ്ട് തന്നെ പഴയ ആരോപണം കുത്തിപ്പൊക്കി കേസെടുപ്പിക്കുകയായിരുന്നു സിപിഎം എന്നും കോൺഗ്രസ് ആരോപിക്കുന്നു. സംഭവത്തിൽ ഇനി ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പേരാമ്പ്ര പൊലീസ് വ്യക്തമാക്കി. കൂത്താളി പഞ്ചായത്തിലെ അഗതി ആശ്രയ പദ്ധതിയുടെ ഗുണഭോക്താവാണ് പരാതിക്കാരൻ. പ്രതികൾ മൂന്നൂപേരും ചേർന്ന് ഇയാളുടെ കുടിലിലെത്തി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതികളുടെ ശല്യം സഹിക്കാനാവാതെ വന്നപ്പോൾ ഇയാൾ ജാഗ്രതാ സമിതിയെ ബന്ധപ്പെടുകയും സമിതി ഇയാളെ പേരാമ്പ്ര സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നുവെന്നാണ് രാവിലെ മുതൽ വാർത്തകൾ വന്നത്.

വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും വാർത്തകളിലുണ്ട്. എന്നാൽ വർഷങ്ങൾക്ക് മുമ്പുണ്ടായ ഒരു ആരോപണത്തിന്റെ പേരിൽ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നതെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP