Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ബിജെപി എംഎൽഎ പ്രതിയായ ഉന്നാവോ പീഡനക്കേസിലെ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറിൽ ട്രക്കിടിച്ചു; പെൺകുട്ടിയുടെയും അഭിഭാഷകന്റെയും നില ഗുരുതരം; അമ്മയും അമ്മായിയും മരിച്ചെന്ന് റിപ്പോർട്ട്; കാറിലേക്ക് ട്രക്ക് വന്നിടിക്കുകയായിരുന്നെന്ന് സംശയം; എംഎൽഎയും കൂട്ടാളികളും കൊലപ്പെടുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ; ഡ്രൈവർ ഓടി രക്ഷപ്പെട്ടതും സംശയാസ്പദം; അപകടം ആസൂത്രിതമെന്ന് ആരോപണം

ബിജെപി എംഎൽഎ പ്രതിയായ ഉന്നാവോ പീഡനക്കേസിലെ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാറിൽ ട്രക്കിടിച്ചു; പെൺകുട്ടിയുടെയും അഭിഭാഷകന്റെയും നില ഗുരുതരം; അമ്മയും അമ്മായിയും മരിച്ചെന്ന് റിപ്പോർട്ട്; കാറിലേക്ക് ട്രക്ക് വന്നിടിക്കുകയായിരുന്നെന്ന് സംശയം; എംഎൽഎയും കൂട്ടാളികളും കൊലപ്പെടുത്തുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ; ഡ്രൈവർ ഓടി രക്ഷപ്പെട്ടതും സംശയാസ്പദം; അപകടം ആസൂത്രിതമെന്ന് ആരോപണം

മറുനാടൻ ഡെസ്‌ക്‌

ഉത്തർപ്രദേശ്: ബിജെപി എംഎ‍ൽഎ പ്രതിയായ കുൽദീപ് സിങ് ഉന്നാവോ പീഡനക്കേസിലെ ഇരയായ പെൺകുട്ടി സഞ്ചരിച്ചരുന്ന കാറിൽ ട്രക്കിടിച്ചു. അപകടത്തിൽ പെൺകുട്ടിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട് പെൺകുട്ടിയുടെ അമ്മയും അമ്മായിയും മരിച്ചെന്ന് റിപ്പോർട്ട് അഭിഭാഷകനും മരിച്ചതായി റിപ്പോർട്ടുണ്ട്. റായ്ബറേലിയിൽ ബന്ധുവിനെ സന്ദർശിച്ച് വരുന്ന വഴി ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ട്രക്ക് വന്നിടിക്കുകയായിരുന്നു.

റായ്ബറേലിയിലെ ജില്ലാ ജയിലിലുള്ള അമ്മാവനെ സന്ദർശിക്കാനായി പോകുകയായിരുന്നു പെൺകുട്ടിയും കുടുംബവും. അപകടമുണ്ടാക്കിയ ട്രക്ക് ഡ്രൈവർ സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.അതേസമയം അപകടം കരുതികൂട്ടി ഉണ്ടാക്കിയതെന്നാണ് ഉയരുന്ന ആരോപണം. ഇതിലൂടെ കേസൊതിക്കി രക്ഷപ്പെടാനാണ് എംഎൽഎയുടെയും കൂട്ടാളികളുടെയും ശ്രമമെന്നും ആക്ഷേപം ഉയർന്നു കഴിഞ്ഞു.

Stories you may Like

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്.തലസ്ഥാനമായ ലഖ്‌നൊവിൽ നിന്ന് 45 കിലോമീറ്റർ അകലെവച്ചാണ് അപകടം. റായ് ബറേലിയിലെ ജില്ലാ ജയിലിൽ ബന്ധുവിനെ കാണാൻ പോകുന്നതിനിടെയാണ് അപകടം. മറ്റൊരു കേസിൽ ശിക്ഷ അനുഭവിച്ച് വരികയാണ്. ബിജെപി എംഎൽഎ കുൽദീപ് സിംഗാറിനെതിരെയാണ് പെൺകുട്ടി ലൈംഗികാരോപണമുന്നയിച്ചത്.ബിജെപി എംഎൽഎ കുൽദീപ് സെങ്കാറിനെതിരെ ലൈംഗികാരോപണമുന്നയിച്ചതോടെ കസ്റ്റഡിയിലെടുത്ത പെൺകുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ മരിക്കുയായിരുന്നു.

ആയുധ നിയമത്തിന്റെ പേരിൽ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലെടുത്തയാളാണ് മരിച്ചത്. പീഡനക്കേസിൽ പൊലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് പെൺകുട്ടിയും കുടുംബവും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നിൽ തീകൊളുത്തിമരിക്കാനും പെൺകുട്ടി ശ്രമിച്ചിരുന്നു. പെൺകുട്ടിയുടെ പിതാവ് പൊലീസുകാരുടെ മർദ്ദനത്തിലാണ് മരിച്ചതെന്നും ആരോപണമുയർന്നിരുന്നു. പിന്നീട് അറസ്റ്റിലായ എംഎ‍ൽഎയും സഹോദരൻ അതുൽ സെനഗറും ഇപ്പോൾ ജയിലിലാണ്.

നാല് തവണ എംഎൽഎയായ കുൽദീപ് സെങ്കാർ ഉത്തർപ്രദേശിലെ ബംഗമാരു നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. ഉന്നാവോ പീഡനക്കേസിൽ കുൽദീപ് സിംഗിനെതിരെ ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തിയ സിബിഐ കേസ് അന്വേഷിച്ചുവരികയാണ്. 2017 ജൂൺ 4ന് രാത്രി എട്ട് മണിക്ക് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് സിബിഐ കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.ബിജെപി എംഎ‍ൽഎക്കെതിരെ പീഡന പരാതി വന്നതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പെൺകുട്ടിയുടെ കുടുംബം രംഗത്ത് വന്നിരുന്നു.

ഗ്രാമത്തിൽ നിന്ന് ഓടിക്കുമെന്ന് ബിജെപി എംഎൽഎയുടെ ഗുണ്ടകൾ ഭീഷണിപ്പെടുത്തയതായും ഇവർ പറഞ്ഞു. പതിനേഴുകാരി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ ബിജെപി എംഎൽഎ കുൽദീപ് സിങ് സെംഗാറിന്റെ അനുയായികൾ രാത്രിയിൽ കാറിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കിയത്. അത് കുറച്ച് നാളുകൾക്ക് മുൻപായിരുന്നു.

ഉന്നാവോ പീഡനം

ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ എംഎ‍ൽഎ യുടെ വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. 2018ലായിരുന്നു സംഭവം.സംഭവം പുറത്തുപറഞ്ഞാൽ കുടുംബത്തെയൊന്നാകെ നശിപ്പിക്കുമെന്ന് പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് എംഎ‍ൽഎ യുടെ സുഹൃത്തുക്കളും ഈ വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഇതേത്തുടർന്ന് പൊലീസിൽ പരാതി നൽകാനായി പെൺകുട്ടി എത്തിയപ്പോൾ കേസ് രജിസ്റ്റർ ചെയ്യുന്നതിന് ഉദ്യോഗസ്ഥർ തയ്യാറായില്ല. പിന്നീട് പ്രതിഷേധം ശക്തമായതിനെത്തുടർന്നാണ് എംഎ‍ൽഎ കുൽദീപ് സിങ് സെൻഗാർ, ശശി സിങ് എന്നിവരെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP