Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

മേയാൻ വിട്ട കുതിരകളെ തേടി അലഞ്ഞ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത് സഹായവാഗ്ദാനം നൽകി; ഒരാഴ്ച ക്ഷേത്രത്തിൽ തടവിൽ വെച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; മൂന്ന്മാസം മുമ്പ് നടന്ന ക്രൂരകൃത്യം ലോകമനസാക്ഷിയെ ഞെട്ടിച്ചത് കുറ്റപത്രത്തിലെ വിവരങ്ങൾ പുറംലോകം അറിഞ്ഞപ്പോൾ: നാടോടികളായ ബക്കർവാൾ മുസ്ലീമുകളെ ഗ്രാമ്തതിൽ നിന്നും ഭയപ്പെടുത്തി ഓടിക്കാൻ നടത്തിയ ക്രൂരത ഇന്ത്യയെ കരയിക്കുമ്പോൾ

മേയാൻ വിട്ട കുതിരകളെ തേടി അലഞ്ഞ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത് സഹായവാഗ്ദാനം നൽകി; ഒരാഴ്ച ക്ഷേത്രത്തിൽ തടവിൽ വെച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; മൂന്ന്മാസം മുമ്പ് നടന്ന ക്രൂരകൃത്യം ലോകമനസാക്ഷിയെ ഞെട്ടിച്ചത് കുറ്റപത്രത്തിലെ വിവരങ്ങൾ പുറംലോകം അറിഞ്ഞപ്പോൾ: നാടോടികളായ ബക്കർവാൾ മുസ്ലീമുകളെ ഗ്രാമ്തതിൽ നിന്നും ഭയപ്പെടുത്തി ഓടിക്കാൻ നടത്തിയ ക്രൂരത ഇന്ത്യയെ കരയിക്കുമ്പോൾ

ജമ്മു: മനുഷ്യരായി ജനിച്ചവർ ആരും ഒന്നു ചെവിപൊത്തി പോകും ബിക്കർവാൽ എന്ന സമൂഹത്തിൽ ജനിച്ചു എന്നതിന്റെ പേരിൽ എട്ടു വയസ്സുകാരിയായ ഒരു കുഞ്ഞ് അനുഭവിച്ച ക്രൂരത കേട്ടാൽ. എന്നിട്ടും ജനുവരിയിൽ നടന്ന ഈ പൈശാചിക മരണം പുറം ലോകം എത്താൻ മാസങ്ങൾ വേണ്ടി വന്നു. പ്രതികളുടെ സ്വാധീനം അത്രമേൽ വലുതായിരുന്നു. വനത്തിൽ മേയാൻ പോയ കുതിരയെ അന്വേഷിച്ചു പോയ കുട്ടിയെ ആണ് മുൻകൂട്ടി നിശ്ചയിച്ചതു പ്രകാരം ചെകുത്താന്മാർ പിടിച്ചുകൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയത്. അതും സമൂഹത്തിൽ ഉന്നതമായ സ്ഥാനങ്ങൾ അലങ്കരിക്കുന്ന എട്ട് പേർ ചേർന്ന്.

പെൺകുട്ടിയുടെ മരണത്തിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങൾ. രസാന ഗ്രാമത്തിലെ നാടോടികളായ ബഖർവാൽ മുസ്ലിംകളെ ആട്ടിയോടിക്കാൻ വേണ്ടിയാണ് എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നതെന്ന് കുറ്റപത്രം. 22 സാക്ഷികളേയും അന്വേഷണ തെളിവുകളേയും അടിസ്ഥാനമാക്കി പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരം. എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലാൻ കാരണമായി പ്രതികൾ പറയുന്നത്, ബഖർവാൽ മുസ്ലിംകൾ പശുവിനെ കൊല്ലാറുണ്ട് എന്ന വിചിത്രന്യായമാണെന്ന് ജമ്മു കശ്മീർ പൊലീസ് ക്രൈംബ്രാഞ്ച് ചീഫ് ജുഡീഷ്യൽ മജിസ്‌റ്റ്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

Stories you may Like

മുൻ റവന്യൂ ഉദ്യോഗസ്ഥൻ സഞ്ജി റാം, മകൻ വിശാൽ, മരുമകൻ(പ്രായപൂർത്തി ആയിട്ടില്ല) , സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായ ദീപക് ഖജൂരിയ, സുരീന്ദർ വർമ, ഹെഡ് കോൺസ്റ്റബിൾ തിലക് രാജ്, സബ് ഇൻസ്പെക്ടർ ആനന്ദ് ദുട്ട, കോൺസ്റ്റബിൾ പർവേശ് കുമാർ എന്നിങ്ങനെ എട്ടു പ്രതികൾ ചേർന്നാണ് ക്രൂരകൃത്യം നടത്തിയത്. എട്ടു പേരടങ്ങുന്ന സംഘം ഭീകര സംഭവം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതിന്റെ വിവരങ്ങളാണ് കുറ്റപത്രത്തിലുള്ളത്. ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളിൽ വെച്ച് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷമായിരുന്നു തലയ്ക്കടിച്ചു കൊന്നത്. കൊലപാതകത്തിനും മുമ്പ് നിരവധി തവണ കുട്ടി ബലാത്സംഗത്തിനിരയായി. ഈ ക്രൂരകൃത്യം നടത്തുന്നതിന് വേണ്ടി സഞ്ജി റാമിന്റെ മകനെ മീററ്റിൽ നിന്നും വിളിച്ചു വരുത്തി.

കാണാതായ കുതിരയെ തേടി നടന്ന മാലാഖയുടെ മുൻപിൽ പിശാച് പ്രത്യക്ഷപ്പെട്ടത് രാക്ഷസന്റെ രൂപത്തിൽ
പെൺകുട്ടി കുതിരകളെ മെയ്‌ക്കാൻ കാട്ടിൽ പോകുന്നത് പതിവായിരുന്നു. ഇത് അറിയാവുന്ന സഞ്ജി റാമും പ്രായപൂർത്തിയാകാത്ത അനന്തിരവനും മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് പെൺകുട്ടിയെ തട്ടിയെടുത്തത്. പ്രതിയായ റാമിന്റെ വീടിന് പിന്നിലെ കാടിനുള്ളിൽ പതിവായി കുതിരകളെ മേയിക്കാൻ കുട്ടി എത്താറുണ്ട് എന്നതായിരുന്നു ഇവർ ഈ കുട്ടിയെ തന്നെ തിരഞ്ഞെടുക്കാൻ കാരണം.

മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സഞ്ജി റാം തന്റെ പ്രായപൂർത്തിയാകാത്ത അനന്തിരവനോട് കുട്ടിയെ തട്ടിക്കൊണ്ടു വരാനും ആവശ്യപ്പെട്ടു. അനന്തിരവൻ തന്റെ സുഹൃത്തായ പർവേശ് കുമാറു (മന്നു) മായി ചേർന്ന് ജനുവരി എട്ടിന് ഇതിനുള്ള പദ്ധതി തയ്യാറാക്കി. പിറ്റേന്ന് പ്രായപൂർത്തിയാകാത്ത ഈ പയ്യനും മന്നുവും കൂടി ഹീരാ നഗറിൽ നിന്നും കുട്ടിക്ക് കൊടുക്കാൻ മയക്കു ഗുളികകളും മറ്റും വാങ്ങി.

എന്നാൽ ഇതൊന്നും അറിയാത്ത കുട്ടി ജനുവരി പത്തിന് ഇവർ ഒരുക്കിയ കെണിയിൽ വന്ന് വീഴുകയായിരുന്നു. രാവിലെ വീട്ടിൽ നിന്നും മോയാൻ പോയ കുതിരകളെ തേടി അമ്മയുടെ നിർദ്ദേശ പ്രകാരമാണ് പെൺകുട്ടി കാട്ടിൽ എത്തിയത്. വനത്തിലെത്തിയ കുട്ടി കുതിരകളെ തേടി അലഞ്ഞു. അതേസമയം സഞ്ജി റാമും അനന്തിരവനും പെൺകുട്ടി ഒരു സ്ത്രീയോട് തന്റെ കുതിരകളെ കുറിച്ച് അന്വേഷിക്കുന്നതായി കണ്ടു. ഇത് കണ്ട പ്രായപൂർത്തിയാകാത്ത പയ്യനും മന്നുവും ചേർന്ന് കുട്ടിയെ കുതിരയെ കാണിച്ചു തരാമെന്ന് പറഞ്ഞ് കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. കാട്ടിൽവെച്ച് കുട്ടിയെ മരുന്ന് നൽകി മയക്കി കിടത്തിയ ശേഷം ഇരുവരും മാറിമാറി പീഡിപ്പിച്ചു. പിന്നീടാണ് കുട്ടിയെ ക്ഷേത്രത്തിൽ കൊണ്ടു വന്ന് പൂട്ടിയിട്ടത്.

അതിനിടയിൽ അസിഫയുടെ മാതാപിതാക്കൾ കാണാതായ കുട്ടിയെ അന്വേഷിച്ച് ക്ഷേത്രത്തിലും എത്തി സഞ്ജി റാമിനോടും അന്വേഷിച്ചു. എന്നാൽ കുട്ടി ബന്ധുവീടുകളിലെവിടെ എങ്കിലും കാണുമെന്ന് പറഞ്ഞ് ഇവരെ മടക്കി അയക്കുകയാണ് ഇയാൾ ചെയ്തത്. പിന്നീടാണ് മനുഷ്യ മനസാക്ഷിയെ പോലും ഞെട്ടിക്കുന്ന ക്രൂര പീഡനം അരങ്ങേറിയത്. പിന്നീട് റാം പറഞ്ഞതനുസരിച്ച് അനന്തിരവൻ മീററ്റിലുള്ള റാമിന്റെ മകൻ വിശാലിനെയും പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനായി വിളിച്ചു വരുത്തി. പിറ്റേ ദിവസം രാവിലെ ആറു മണിയോടെ വിശാലും സ്ഥലത്തെത്തി. അതേസമയം പൊലീസും ബക്കർവാൾ സമൂഹവും കുട്ടിക്കു വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌ഐ ആനന്ദ് ദത്തയെ ഒന്നര ലക്ഷം രൂപ കൈക്കൂലി നൽകി ഇയാൾ തന്റെ ഭാഗത്താക്കി.

ജനുവരി 13ന് വിശാലും അച്ഛൻ സഞ്ജി റാമും ക്ഷേത്രത്തിൽ എത്തി. അപ്പോഴേക്കും അനന്തിരവനും മന്നുവും അവിടെ എത്തി. വിശാൽ ആസിഫയെ പീഡിപ്പിച്ചു. പ്രായപൂർത്തിയാകാത്ത അനന്തിരവനും പിന്നാലെ കുട്ടിയെ പീഡനത്തിനിരയാക്കി. വൈകുന്നേരം ആയപ്പോൾ റാം തന്നെയാണ് ഇനി കുട്ടിയെ കൊല്ലാനുള്ള സമയം ആയെന്നും നിർദ്ദേശിച്ചത്.

 മൃതപ്രായ ആയ പെൺകുരുന്നിനെ തലയ്ക്കടിച്ച് കൊല്ലും മുമ്പ് ഒരിക്കൽ കൂടി ബലാത്സംഗത്തിന് ഇരയാക്കി
ദിവസങ്ങൾ നീണ്ട പീഡനത്തിനൊടുവിൽ പെൺകുട്ടി മൃതപ്രായയായി മാറി. ഭക്ഷണമോ വെള്ളമോ പോലും കൊടുത്തിരുന്നില്ല. മയക്കു മരുന്നു നൽകിയിരുന്നതിനാൽ കുട്ടി സദാ മയക്കത്തിലും ആയിരുന്നു. കൊല്ലാനുള്ള സഞ്ജിറാമിന്റെ നിർദ്ദേശത്തെ തുടർന്ന് മന്നു, സഞ്ജിറാമിന്റെ മകൻ വിശാൽ, പ്രായപൂർത്തിയാവാത്ത കുട്ടി എന്നിവർ ചേർന്ന് പെൺകുട്ടിയെ ഒരു കലുങ്കിനടുത്തേക്ക് കൊണ്ടു പോയി. അപ്പോഴേക്കും പൊലീസ് ഉദ്യോഗസ്ഥനായ ദീപക് കജുരിയ അവിടെ എത്തി.

മൃതപ്രായയായിട്ടും തന്റെ മകളുടെ പ്രായം പോലും ഇല്ലാത്ത ആ കുട്ടിയെ അയാൾ വെറുതെ വിട്ടില്ല. കുട്ടിയെ കൊല്ലുന്നതിന് മുമ്പ് ഒരിക്കൽ കൂടി തനിക്ക് അവളെ പീഡിപ്പിക്കണമെന്ന് ഇയാൾ പറഞ്ഞു. വീണ്ടും ഒരു വട്ടം കൂടി അയാൾ കുട്ടിയെ പീഡിപ്പിച്ചു. ദീപക് ബലാത്സംഗം ചെയ്തതിന് പിന്നാലെ പ്രായപൂർത്തിയാകാത്ത കുട്ടിയും പെൺകുട്ടിയെ ഒരിക്കൽ കൂടി ബലാത്സംഗത്തിന് ഇരയാക്കി. അതിനു ശേഷം പ്രായപൂർത്തിയാകാത്ത കുട്ടി തന്നെയാണ് പെൺകുട്ടിയുടെ തലയ്ക്ക് കല്ലിന് ഇടിച്ച് കൊലപ്പെടുത്തിയത്. പിന്നീട് ജനുവരി 15നാണ് കുട്ടിയുടെ മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചത്. ജനുവരി 17നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിച്ചത് സ്വാതന്ത്ര്യം ആഘോഷമാക്കിയ നാടോടി സമൂഹത്തെ
വേനൽക്കാലത്ത് കത്വയിൽ കൂടുകൂട്ടാൻ എത്തുന്ന നാടോടി സമൂഹമമാണ് ബിക്കർവാൽ. 600 കിലോമീറ്ററോളം സഞ്ചരിച്ചാണ് ബിക്കർവാൽ സമൂഹം വേനൽക്കാലത്ത് കത്വയിൽ എത്താറ്. സുന്നി മുസ്ലീമുകളായ നാടോടികൾ ആണ് ബക്കർവാൾ സമൂഹം. തെക്കൻ ഏഷ്യയിൽ ഹിമാലയൻ മലനിരകളിലായാണ് ഇവർ വസിക്കുന്നത്. ആടുകളേയും കുതിരകളേയും മേയിക്കലാണ് ഇവരുടെ ഉപജീവന മാർഗം. ഇന്ത്യയിലും പാക്കിസ്ഥാനിലുമുള്ള കാശ്മീരിൽ ഇവരെ കാണാം.

18-ാം നൂറ്റാണ്ടിൽ പഞ്ചാബാബിൽ നിന്നുമാണ് കാശ്മീരിലേക്ക് ബിക്കർവാൾ സമൂഹ കുടിയേറിയത്. ക്ഷാമത്തേയും ഹിന്ദു ഭരണാധികാരികളുടെ മുസ്ലിം സമുദായത്തോടുള്ള ക്രൂര സമീപനത്തിലും മനംനൊന്താണ് കാശ്മീർ താഴ് വരകളിലേക്ക് ഇവർ എത്തിയത്. പൂർവ്വ സ്വാതന്ത്ര്യത്തോടെയാണ് ഇവർ ഇവിടെ ജീവിതം ആഘോഷമാക്കിയത്. എന്നാൽ ഇത് ഇവിടുത്തെ ഹിന്ദുസമൂഹത്തിന് തീരെ ഇഷ്ടമല്ലായിരുന്നു. ഇതോടെ ഇവരെ ഇവിടെ നിന്നും ഓടിക്കാൻ പല മാർഗവും ഇവിടുത്തെ ഹിന്ദുക്കൾ ശ്രമിച്ചു. അതിന്റെ ഒടുവിലത്തെ ഫലമാണ് എട്ടു വയസ്സുള്ള ഒരു കുരകുന്നിനെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലാൻ ഹിന്ദു സമൂഹത്തിലെ ഉന്നതന്മാർ പോലും ഒന്നിച്ച് നിന്നത്.

ഭൂരിപക്ഷവും മുസ്ലീമുകൾ ആയിരിക്കുമ്പോഴും ജന്മിത്വവും ജാതിമത വിദ്വേഷവും മാറാതെ കാശ്മീർ
ജമ്മൂകാശ്മീരിൽ ഭൂരിപക്ഷവും മുസ്ലീമുകൾ ആണ്. വളരെ കുറച്ച് ഹിന്ദുക്കൾ മാത്രമാണ് ഇവിടെയുള്ളത്. അതിനാൽ തന്നെ കശ്മീരിലെ ഹിന്ദു സമൂഹം വളരെ ഏറെ അടിച്ചമർത്തപ്പെട്ടാണ് ജീവിക്കുന്നത്. എന്നാൽ രസാനയിലെ കത്വാ വില്ലേജ് ഹിന്ദുക്കൾക്ക് മേൽകോയ്മ ഉള്ള സ്ഥലമാണ്. അതിനാൽ തന്നെ ഇവർക്ക് ഇവിടെ മുസ്ലീമുകൾ വരുന്നതിനോട് ഇഷ്ടമല്ല.

ഇത് ഹിന്ദുക്കളും മുസ്ലീമുകളും തമ്മിലുള്ള വർഗീയ വിദ്വേഷത്തിന് കാരണമായിട്ടുണ്ട്. ഇതിനിടയിലാണ് ബിക്കർവാൽ നാടോടികൾ എന്ന ന്യൂനപക്ഷം താമസിച്ചിരുന്നത്. അതിനാൽ തന്നെ വർഷം തോറും ഇവർ ഇവിടെ താമസിക്കാൻ എത്തുന്നതും സ്വൈര്യ വിഹാരം നടത്തുന്നതും ഹിന്ദുക്കളിൽ അനിഷ്ടം ഉണ്ടാക്കി. ഇതാണ് ആ സമുദായത്തിലുള്ള ഒരു കുട്ടിയെ ക്രൂരമായി കൊലപാതകം ആസൂത്രണം ചെയ്യാൻ കാരണമായി തീർന്നത്. ഇതുവഴി ബിക്കർവാൽ സമൂഹത്തെ ഇവിടെ നിന്നും ഭയപ്പെടുത്തി ഓടിക്കാനായിരുന്നു ഇവരുടെ ലക്ഷ്യം. സഞ്ജി റാം തന്റെ സമുദായത്തിൽപ്പെട്ടവരോട് ബഖർവാൽ മുസ്ലിംകളെ ഇല്ലാതാക്കണം എന്ന് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു.

നാടോടികളായ ബക്കർവാൽ വിഭാഗക്കാർ ഹിരാനഗർ താലൂക്കിൽ താമസിക്കുന്നത് ഇഷ്ടമല്ലാതിരുന്ന റാം സമാന ചിന്താഗതിക്കാരെയും കൂട്ടിയാണു ക്രൂരകൃത്യം നടത്തിയത്. ബക്കർവാൽ വിഭാഗക്കാർ 'ഗോക്കളെ കൊല്ലുന്നവരും ലഹരിമരുന്നു കടത്തുന്നവരും' ആണെന്നാണു മേഖലയിലെ ഹിന്ദു സമൂഹത്തിന്റെ 'പൊതുധാരണ'. ഒന്നല്ലെങ്കിൽ മറ്റൊരു കാരണം കാട്ടി ബക്കർവാൽ വിഭാഗക്കാരെ ഇവിടങ്ങളിലുള്ളവർ പതിവായി ഭീഷണിപ്പെടുത്താറുണ്ട്. ഇതുമൂലം നിരവധി പരാതികളും എഫ്‌ഐആറുമാണ് മേഖലയിലെ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും.

പ്രതികാരത്തിന് കാരണമായത് ആട്ടിയോടിക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകളുടെ ദയനീയാവസ്ഥ
മുസ്ലീമുകളുടെ കേന്ദ്രമായ കാശ്മീരിൽ ഹിന്ദുക്കൾ വളരെ ക്രൂരമായ പീഡനത്തിന് ഇരയാകുന്നത് പതിവാണ് ഇതിലുള്ള പ്രതികാരമെന്നോണമാണ് ഇവർ പെൺകുട്ടയെ അതിക്രൂരമായി പീഡിപ്പിച്ച് കൊന്നത്. തീവ്രവാദത്തെ തുടർന്ന് കാശ്മീർ താഴ് വരകളിൽ നിന്നും രണ്ട് ലക്ഷത്തിനടുത്ത് കാശ്മീരി പണ്ഡിറ്റുകൾക്ക് നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇവരിൽ പലരും അഭയാർത്ഥികളായും മറ്റും പല സ്ഥലങ്ങളിലും അലഞ്ഞു. പിന്നീട് സർക്കാർ ഇവരെ മറ്റ് കാശ്മീരിലെ മറ്റ് സ്ഥലങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലുമായി പുനർ വിന്യസിച്ചു. ഇതും ഹിന്ദുക്കൾ ഭൂരിപക്ഷമായുള്ള കത്വയിൽ താമസിച്ച സുന്നി മുസ്ലിംകളായ ബിക്കർവാലകളെ ആക്രമിക്കുന്നതിനുള്ള പ്രതികാരമായി മാറി.

ബഖർവാൽ മുസ്ലിംകളോടുള്ള അടങ്ങാത്ത വിരോധമാണ് ഇത്തരത്തിലൊരു കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. റസാന ഗ്രാമത്തിലെ ദേവിസ്ഥാൻ (ചെറിയ ക്ഷേത്രം)ത്തിന്റെ മേൽനോട്ടക്കാരായ സഞ്ജിറാം ആണ് കുട്ടിയെ തട്ടിക്കൊണ്ട് പോകുന്നത് മുതൽ കൊലപാതം വരെയുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്തത്.

സംഭവത്തിനു ശേഷം കേസ് മൂടിവെക്കാനും തങ്ങളെ രക്ഷിക്കാനും റാം പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥന് നാല് ലക്ഷം രൂപ കൈക്കൂലി നൽകി. കൂടാതെ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുന്നതിനായി മകനെ മീററ്റിൽ നിന്നും സഞ്ജി റാം വിളിച്ചു വരുത്തുകയും ചെയ്തുവെന്ന് 15 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.ജനുവരി 10 നാണ് എട്ട് വയസ്സുകാരിയെ കാണാതാകുന്നത്. ഹിരാനഗർ പൊലീസ് സ്റ്റേഷനിൽ പിതാവ് പരാതി ഫയൽ ചെയ്തു. കുതിരകളെ മെയ്‌ക്കുന്നതിനായി ഉച്ചക്ക് 12.30 ന് പോയ പെൺകുട്ടി തിരികെ വന്നില്ലെന്നായിരുന്നു പരാതി. നാല് മണിയോടെ കുതിരകൾ മടങ്ങിയെത്തിയിരുന്നു. ജനുവരി 17 ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP