Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അൺലോക്ക്-3 മാർഗരേഖ കേന്ദ്ര സർക്കാർ പുറത്തിറക്കി; നിയന്ത്രിത മേഖലകളിൽ ഓഗസ്റ്റ് 31 വരെ കർശന ലോക് ഡൗൺ; രാത്രികാല കർഫ്യൂ പിൻവലിച്ചു; സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 31 വരെ തുറക്കില്ല; മെട്രോ സർവീസ് ഇല്ല; അന്താരാഷ്ട്ര വിമാനസർവീസ് വന്ദേഭാരത് ദൗത്യം വഴി മാത്രം; സിനിമ തിയേറ്ററുകളും പാർക്കുകളും ബാറുകളും അടഞ്ഞുകിടക്കും; ഓഗസ്റ്റ് 5 മുതൽ ജിമ്മുകളും യോഗാ കേന്ദ്രങ്ങളും തുറക്കാം; കേന്ദ്ര മാർഗ്ഗരേഖാ നിർദ്ദേശങ്ങൾ ഇങ്ങനെ

അൺലോക്ക്-3 മാർഗരേഖ കേന്ദ്ര സർക്കാർ പുറത്തിറക്കി; നിയന്ത്രിത മേഖലകളിൽ ഓഗസ്റ്റ് 31 വരെ കർശന ലോക് ഡൗൺ; രാത്രികാല കർഫ്യൂ പിൻവലിച്ചു; സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 31 വരെ തുറക്കില്ല; മെട്രോ സർവീസ് ഇല്ല; അന്താരാഷ്ട്ര വിമാനസർവീസ് വന്ദേഭാരത് ദൗത്യം വഴി മാത്രം; സിനിമ തിയേറ്ററുകളും പാർക്കുകളും ബാറുകളും അടഞ്ഞുകിടക്കും; ഓഗസ്റ്റ് 5 മുതൽ ജിമ്മുകളും യോഗാ കേന്ദ്രങ്ങളും തുറക്കാം; കേന്ദ്ര മാർഗ്ഗരേഖാ നിർദ്ദേശങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി അൺലോക്ക്-3.0 മാർഗരേഖ കേന്ദ്ര സർക്കാർ പുറത്തിറക്കി. നിയന്ത്രിത മേഖലകളിൽ ഓഗസ്റ്റ് 31 വരെ കർശന ലോക് ഡൗൺ. രാത്രികാല കർഫ്യൂ പിൻവലിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. സ്‌കൂളുകളും കോളേജുകളും ഓഗസ്റ്റ് 31 വരെ തുറക്കില്ല. മെട്രോ സർവീസ് ഉണ്ടായിരിക്കില്ല. അന്താരാഷ്ട്ര വിമാനസർവീസ് വന്ദേഭാരത് ദൗത്യം വഴി മാത്രമായിരിക്കും. ഓഗസ്റ്റ് 5 മുതൽ ജിമ്മുകളും യോഗാ കേന്ദ്രങ്ങളും തുറക്കാം.

ആൾക്കൂട്ടം ഉണ്ടാക്കുന്ന പരിപാടികൾ അനുവദിക്കില്ല. സാമുഹികാകലം പാലിച്ചുകൊണ്ടായിരിക്കും സ്വാതന്ത്ര്യദിനാഘോഷം. സംസ്ഥാനത്തിന് പുറത്തേക്കും സംസ്ഥാനത്തിന് അകത്തും യാത്രാവിലക്കില്ല. എന്നാൽ കണ്ടെയ്ന്മെന്റ് സോണുകളിൽ ബാധകമാകില്ലെന്നും കേന്ദ്രസർക്കാരിന്റെ മാർഗ്ഗരേഖയിൽ പറയുന്നു.

സിനിമ തിയറ്റർ, സ്വിമ്മിങ് പൂൾ, പാർക്ക്, ഓഡിറ്റോറിയം തുടങ്ങിയവയെല്ലാം അടഞ്ഞുകിടക്കും. സിനിമ തിയറ്ററുകൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണിത്. അൻപതു ശതമാനം സീറ്റ് നിബന്ധനയോടെ തിയറ്ററുകൾ പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് തിയറ്റർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ 25 ശതമാനം സീറ്റുകളോ ടെയും പിന്നീട് സ്ഥിതിഗതി പരിശോധിച്ചു കൂടുതൽ സീറ്റുകളോടെയും തിയറ്ററുകൾ പ്രവർത്തനം ആരംഭിക്കുന്ന കാര്യം പരിഗണിക്കാം എന്ന് മന്ത്രാലയം പ്രതികരിക്കുകയും ചെയ്തിരുന്നു.

1. രാത്രിയാത്രാ നിരോധനം അതായത് നൈറ്റ് കർഫ്യൂ ഒഴിവാക്കുന്നു.

2. യോഗാ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും ജിംനേഷ്യങ്ങൾക്കും ഓഗസ്റ്റ് 5 മുതൽ തുറന്നു പ്രവർത്തിക്കാം. എന്നാൽ അണുനശീകരണം ഉൾപ്പടെ നടത്തി എല്ലാ നിർദ്ദേശങ്ങളും പാലിച്ച ശേഷമേ തുറക്കാനാകൂ.

3. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്താം. എന്നാൽ മാസ്‌കുകൾ വയ്ക്കണം, എല്ലാ കോവിഡ് ചട്ടങ്ങളും പാലിക്കണം. നിരവധിപ്പേർ കൂട്ടം കൂടാൻ പാടില്ല. ഇതുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദ്ദേശം കേന്ദ്രസർക്കാർ പിന്നീട് പുറത്തിറക്കും.

4. സ്‌കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 വരെ തുറക്കരുത്.

5. വന്ദേഭാരത് ദൗത്യത്തിലൂടെ മാത്രം അന്താരാഷ്ട്രയാത്രകൾ. വാണിജ്യാടിസ്ഥാനത്തിലുള്ള അന്താരാഷ്ട്ര വിമാനയാത്രകൾക്ക് അനുമതിയില്ല.

6. മെട്രോ റെയിൽ, സിനിമാ തീയറ്ററുകൾ, സ്വിമ്മിങ് പൂളുകൾ, പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ, എന്നിവ അടഞ്ഞുതന്നെ. പൊതുപരിപാടികൾ പാടില്ല,

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP