Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അയൽരാജ്യത്ത് ആറ് മാസത്തിനിടെ 1772 മരണങ്ങളെന്ന് ചൈന; കോവിഡിനേക്കാൾ കൂടിയ മരണ നിരക്കുള്ള രോ​ഗമെന്നും മുന്നറിയിപ്പ്; കസാക്കിസ്താനിൽ പടരുന്ന അജ്ഞാത ന്യുമോണിയ കോവിഡാകാമെന്ന് ലോകാരോഗ്യ സംഘടന

അയൽരാജ്യത്ത് ആറ് മാസത്തിനിടെ 1772 മരണങ്ങളെന്ന് ചൈന; കോവിഡിനേക്കാൾ കൂടിയ മരണ നിരക്കുള്ള രോ​ഗമെന്നും മുന്നറിയിപ്പ്; കസാക്കിസ്താനിൽ പടരുന്ന അജ്ഞാത ന്യുമോണിയ കോവിഡാകാമെന്ന് ലോകാരോഗ്യ സംഘടന

മറുനാടൻ മലയാളി ബ്യൂറോ

ജനീവ: കസാക്കിസ്താനിൽ പടരുന്ന അജ്ഞാത ന്യുമോണിയ കോവിഡാകാമെന്ന് ലോകാരോഗ്യ സംഘടന. കസാക്കിസ്ഥാനിൽ ന്യൂമോണിയ പടർന്നുപിടിക്കുന്നതുകൊറോണ വൈറസ് മൂലമാണ് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ അത്യാഹിത വിഭാഗം മേധാവി ഡോ. മൈക്കൽ റയാൻ വ്യക്തമാക്കി. പല ന്യുമോണിയ കേസുകളും കോവിഡ് -19 ആയിരിക്കാമെന്നും “ശരിയായി രോഗനിർണയം നടത്തിയിട്ടില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്‌സ്‌റേകൾ അവലോകനം ചെയ്യുന്നതിനും ന്യൂമോണിയ കേസുകൾ കോവിഡ് -19 മായി പൊരുത്തപ്പെടുന്നുണ്ടോയെന്നും അറിയാൻ ലോകാരോഗ്യ സംഘടന പ്രാദേശിക ആരോ​ഗ്യ പ്രവർത്തകരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് റയാൻ പറയുന്നു.

പതിനായിരത്തിലധികം കോവിഡ് കേസുകൾ ലാബ് പരിശോധനയിൽ സ്ഥിരീകരിക്കപ്പെട്ടതായും കഴിഞ്ഞ ആഴ്ച മാത്രം 50,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്നും 264 പേർ മരിച്ചതായും കസാക്ക് അധികാരികൾ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പല ന്യുമോണിയ കേസുകളും കോവിഡ് 19 ആകാമെന്നും ശരിയായ രീതിയിൽ രോഗനിർണയം നടത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. എക്സ്റേകൾ പരിശോധിച്ച് ന്യുമോണിയ കേസുകൾക്ക് കോവിഡ് 19-മായി സാമ്യമുണ്ടോയെന്ന് ലോകാരോഗ്യ സംഘടന പരിശോധിച്ച് വരികയാണ്.

കസാക്കിസ്താനിലെ അജ്ഞാത ന്യുമോണിയയെ പറ്റി ചൈനീസ് എംബസി തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ജൂൺ മാസത്തിൽ കസാക്കിസ്താനിൽ 600 ലേറെ പേർ മരിച്ചെന്നാണ് മുന്നറിയിപ്പ്. കോവിഡിനേക്കാൾ കൂടിയ മരണ നിരക്കാണ് ഇവിടത്തെ അജ്ഞാത ന്യൂമോണിയ മൂലമുണ്ടാവുന്നതെന്നാണ് കസാക്കിസ്താനിലെ ചൈനീസ് എംബസി ഇറക്കിയ മുന്നറിയിപ്പ് നോട്ടീസിൽ പറയുന്നത്. ഉയിഗൂർ വംശജരുടെ പ്രദേശമായ ചൈനയിലെ സിൻജിയാങ്ങുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് കസാക്കിസ്താൻ. ‘ ഈ വർഷം ആറ് മാസത്തിനിടെ 1772 മരണങ്ങളാണ് ആ അജ്ഞാത ന്യൂമോണിയ മൂലം ഉണ്ടായിരിക്കുന്നത്. ജൂൺ മാസത്തിൽ മാത്രം 628 പേർ മരിച്ചു, ഇതിൽ ചൈനീസ് പൗരരും ഉൾപ്പെടുന്നു,’ ചൈനീസ് പ്രസ്താവനയിൽ പറയുന്നു. രാജ്യത്തെ ചൈനീസ് പൗരന്മാരോട് സുരക്ഷിതരായിരിക്കാനും നിർദ്ദേശമുണ്ട്.

അതേ സമയം ചൈനീസ് സർക്കാരിൽ നിന്നും വന്ന അറിയിപ്പ് തെറ്റാണെന്നാണ് കസാക്കിസ്താൻ ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. ചൈനീസ് എംബസി പറയുന്ന ന്യൂമോണിയ ബാധ പുതിയതോ അജ്ഞാതമോ ആണെന്ന വാദത്തെയാണ് കസാക്കിസ്താൻ തിരസ്‌കരിച്ചത്. ‘കസാക്കിസ്താൻ ആരോഗ്യവകുപ്പും മറ്റ് ഏജൻസികളും വിശദമായ ഗവേഷണം നടത്തുന്നുണ്ട്. ഇതുവരെയും ഈ ന്യൂമോണിയ വൈറസിന്റെ സ്വഭാവം നിർണയിച്ചിട്ടില്ല,’ കസാക്കിസ്താൻ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP